"എസ്.കെ.വി.എൽ.പി.എസ്സ്.കുരിയോട്/അക്ഷരവൃക്ഷം/വിശപ്പിന്റെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിശപ്പിന്റെ വില <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

12:42, 26 ഏപ്രിൽ 2022-നു നിലവിലുള്ള രൂപം

വിശപ്പിന്റെ വില

ഇന്നലെ പത്രത്തിൽ വന്ന ഒരു വാർത്ത എല്ലാവരും വായിച്ചുകാണും .വിശന്ന് കരയുന്ന മക്കൾക്ക് മുന്നിൽ നിസ്സഹായയായി നിൽക്കേണ്ടിവന്ന ഒരമ്മയുടെ ദയനീയ അവസ്ഥ എല്ലാവരെയും പോലെ എന്നെയും വേദനിപ്പിച്ചു .പാത്രത്തിൽ കല്ലുപുഴുങ്ങി കാണിച്ച് മക്കളെ ആശ്വസിപ്പിച്ച ആ അമ്മയെ നമ്മളാരും ഇനി മറക്കില്ല .കൊറോണ എന്ന മഹാമാരി ലോകത്തുണ്ടാക്കിയ മാറ്റം അത്രത്തോളമെത്തി നിൽക്കുകയാണ് കൂട്ടുകാരെ .അപ്രതീക്ഷിതമായി നമുക്ക്നേരിടേണ്ടി വന്ന ഈ ഒരവസ്ഥയിൽ രോഗത്തെയും വൈറസിനെയും തുരത്തുവാൻ മാത്രമല്ല നാം മുൻകരുതൽ എടുക്കേണ്ടത് .നമ്മുടെ പൂർവികർ ചെയ്തിരുന്ന കാര്യങ്ങളെക്കുറിച്ചു ഘോരഘോരം പറയുകയും അതിൽനിന്ന് വ്യതിചലിച്ചതുമാണ് നമ്മുടെ നാശത്തിനെ കാരണമായതെന്ന് പ്രസംഗിച്ചിട്ട് യാതൊരു കാര്യവുമില്ല .ഈ ആധുനിക കാലഘട്ടത്തിൽ നിന്നും വളരെ പെട്ടെന്ന് ഒന്നും നമുക്ക് മാറാൻ കഴിയില്ല .പക്ഷെ ഇനിയെങ്കിലും നാമോരോരുത്തരും മാറണം .നമ്മുടെ വീട്ടിൽ തന്നെയൊരു അടുക്കളത്തോട്ടം വേണം .നമുക്ക് വീടുകളിൽ ചീര ,വെണ്ട ,പയർ,തക്കാളി ,മുതലായ വിത്തുകൾ ഉണ്ടല്ലോ. പിന്നെന്തുകൊണ്ട് നമ്മളാരും അതിന് ശ്രമിച്ചില്ല . സമയമില്ല എന്ന ഒറ്റക്കാരണത്താൽ നാമതൊക്കെ ഉപേക്ഷിച്ചു .പണം കൊടുത്താൽ എല്ലാം നമ്മുടെ കൈവെള്ളയിൽ വരും എന്ന ഉറച്ച വിശ്വാസം നമ്മെ പിന്തിരിപ്പിച്ചു എന്നു തന്നെ പറയാം .എന്നാൽ ഇനി അതുണ്ടായിക്കൂടാ .കെനിയയിലെ ആ അമ്മയെപ്പോലെ എത്ര അമ്മമാർ ഈ ലോകത്തുണ്ടാവും .ഇനി ആർക്കും ഈ ഒരവസ്ഥ ഉണ്ടായിക്കൂടാ .......പുറത്തുനിന്ന് ഒന്നും വാങ്ങേണ്ടെന്നല്ല, അത്യാവശ്യത്തിന് ഉപയോഗിക്കാനെങ്കിലും നമുക്ക് വല്ലതും വേണം .ലോക്ഡൌൺ കഴിയുമ്പോൾ എത്ര പേരുടെവീട്ടിൽ ഒരു അടുക്കളത്തോട്ടം ഉണ്ടാകും .നമുക്ക് ഒന്ന് ശ്രമിച്ചുകൂടേ കൂട്ടുകാരെ .

അനാമിക വി
4A എസ് കെ വി എൽ പി എസ് കുരിയോടു്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 26/ 04/ 2022 >> രചനാവിഭാഗം - ലേഖനം