"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:46, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചാത്തങ്കേരിയുടെ മണ്ണിലൂടെ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
'''അർദ്ധനാരീശ്വരക്ഷേത്രം''' | '''അർദ്ധനാരീശ്വരക്ഷേത്രം''' | ||
കേരളത്തിലെ സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം നൽകിയ ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശം ഈ ഗ്രാമത്തെയും ധന്യമാക്കിയിട്ടുണ്ട്. അയിത്തോച്ചാടന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീ.ടി.കെ.മാധവനുമൊത്ത് ഏകദേശം നൂറു വർഷങ്ങൾക്കു മുൻപ് അദ്ദേഹം ഇവിടെ എത്തുകയും അവർണസമുദായ അംഗങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു.കരിമ്പനയും, അരയാലും, പേരാലും ഒന്നിച്ചു നിന്നിരുന്ന ഒരു പ്രദേശം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയും ഇത് ദേവസ്ഥാനമാണെന്ന് തിരിച്ചറിയുകയും ചെയ്തു.അവിടെ ഒരു ക്ഷേത്രം സ്ഥാപിച്ച് എസ്.എൻ.ഡി.പി. ശാഖാ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ആശിസുകൾ നൽകി.അപ്രകാരം ഇവിടെ ശിവശക്തി ചേർന്ന ശൂലം പ്രതിഷ്ഠിക്കുകയും ക്ഷേത്രത്തിന് ശ്രീശൂലപാണീശ്വരക്ഷേത്രം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് ചാത്തങ്കേരി കരക്കാർ ശാഖായോഗത്തിന്റെയും ക്ഷേത്രത്തിന്റെയും ചുമതല വഹിച്ചു പോന്നു.ഈ ശാഖായോഗത്തിന്റെ കീഴിൽ 1951 ൽ എസ്.എൻ.ഡി.പി.ഹൈസ്കൂൾ ഫസ്റ്റ്ഫോം ഉൾപ്പെടുത്തി സ്ഥാപിതമായി. ചാത്തങ്കേരിയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുത്ത് ഈ സരസ്വതീക്ഷേത്രം നിലവിളക്കായി നിലകൊള്ളുന്നു. ശ്രീശൂലപാണീശ്വരക്ഷേത്രം ഇന്ന് അർദ്ധനാരീശ്വരക്ഷേത്രം ആയി മാറിയിരിക്കുന്നു. | |||
'''വികസന പാതയിലെ സുമനസുകൾ''' | |||
അൻപതുകളിൽ ചാത്തങ്കേരിയുടെ സാമൂഹ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ ചുക്കാൻ പിടിച്ചവരുടെ കൂട്ടത്തിൽ ആദ്യം ഓർക്കേണ്ടത് ശ്രീ.എം.എൻ.പിള്ളയെ ആണ്. ചാത്തങ്കേരി - നീരേറ്റുപുറം റോഡും ഹെൽത്ത്സെന്റർ റോഡും നിർമിക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് അദ്ദേഹമാണ്.കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ കാലത്ത് ചാത്തങ്കേരിയിൽ ഗ്രന്ഥശാല സ്ഥാപിച്ചതിനു പിന്നിലും അദ്ദേഹമുണ്ട്.ചാത്തങ്കേരി പ്രൈമറി ഹെൽത്ത്സെന്റർ, പോസ്റ്റാഫീസ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് പ്രയത്നിച്ച ശ്രീ.വി.പി.പി.നമ്പൂതിരി, ശ്രീ.പി.എൻ.നമ്പൂതിരി എന്നിവരേയും ഈ നാടിന് വിസ്മരിക്കാൻ സാധിക്കില്ല. | |||
പത്തുപൈസാ തീറാധാരത്തിന് നീരേറ്റുപുറം കണ്ണാറ ഉണ്ണിത്താൻ നൽകിയ സ്ഥലത്താണ് ചാത്തങ്കേരി പി.എച്ച്.സി. സ്ഥാപിച്ചിരിക്കുന്നത്.നാട്ടിലെ ഏക ഹൈസ്കൂൾ ആയ എസ്.എൻ.ഡി.പി.എച്ച്.എസിനുള്ള സ്ഥലവും കണ്ണാറ കുടുംബത്തിന്റെ സംഭാവനയാണ്. | |||
രണ്ട് എൽ.പി.സ്കൂളുകളും ചാത്തങ്കേരിയിൽ പ്രവർത്തിച്ചു വരുന്നു. ഗവ.എൽ.പി.എസ്. ചാത്തങ്കേരി, ഗവ.ന്യു എൽ.പി.എസ്.ചാത്തങ്കേരി എന്നിവ യഥാക്രമം പെരിങ്ങര ഗ്രാമ പഞ്ചായത്തിലെ 13, 15 വാർഡുകളിലായി സ്ഥിതിചെയ്യുന്നു.കൂടാതെ ആയുർവേദ ആശുപത്രി, സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളും ചാത്തങ്കേരിയിൽ പ്രവർത്തിക്കുന്നു. |