"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:13, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണം

ഞാൻ ഇന്ന് എഴുതാൻ പോകുന്നത് പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചാണ്. പ്രകൃതി നമ്മുടെ അമ്മയാണ്. ആ പ്രകൃതിയെ മലിനീകരണത്താൽ നശിപ്പിക്കുകയാണ് ഇന്നത്തെ തലമുറ ചെയ്യുന്നത്. മനുഷ്യന്റെ സ്വാർത്ഥ ലാഭത്തിനായി പ്രകൃതിയെ നശിപ്പിക്കുകയാണ്.

നമ്മൾ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒരിക്കലും നശിക്കാതെ പ്രകൃതിക്ക് ദോഷമായി ഭവിക്കുന്നു. പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും, പൂർണ്ണമായി അതിനെ ഒഴിവാക്കാൻ ശാസ്ത്രത്തിനും മനുഷ്യനും കഴിഞ്ഞിട്ടില്ല. പാടങ്ങൾ നികത്തിയും കുന്നുകൾ നിരത്തിയും മരങ്ങൾ വെട്ടി നശിപ്പിച്ചും മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുന്നു.

ഇരിക്കുന്ന കൊമ്പുമുറിക്കുന്ന ഇന്നത്തെ തലമുറക്കുള്ള താക്കീതാണ് മുരുകൻ കാട്ടാക്കടയുടെ 'പക' എന്ന കവിത നമ്മെ ഓർമിപ്പിക്കുന്നത്. പുഴകളിൽ പാഴ് വസ്തുക്കൾ ഇട്ട് പുഴയെ നശിപ്പിക്കുന്നു. ഫാക്ടറികളിലെ വിഷപ്പുക, വാഹനങ്ങളിൽ നിന്ന് തള്ളുന്ന പുക, ഇവയെല്ലാം അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു.

പ്രകൃതിയോട് മനുഷ്യൻ നന്നായി പെരുമാറേണ്ടതിന്റെ ആവശ്യകത, പലതരം ദുരന്തങ്ങളിലൂടെ പ്രകൃതി നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രകൃതിയെ അമ്മയായിക്കണ്ട് നാം സംരക്ഷിക്കണം .

സാധിക രാജേഷ്
3 എ ഗവണ്മെന്റ് യു. പി. സ്‌കൂൾ കോട്ടയ്ക്കുപുറം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - ലേഖനം