"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/Activities എന്ന താൾ ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
19:58, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2019-20-ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം .
പ്രവർത്തന മികവിന്റെ അവസാന വാക്ക്,ഭാവിയുടെ വാഗ്ദാനം ,പ്രവർത്തന കൂട്ടായ്മയുടെ സമന്വയം വാക്കുകളിൽ ഒതുങ്ങാത്ത വിജ്ഞാന വിസ്മയത്തിന്റെ സാഗരമാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ.ഓരോ അധ്യയന വർഷവും പുതുമയുടെ ഈറനണിഞ്ഞ് കടന്നുവരുന്ന വിദ്യാലയ പരിസരംപല വർണ്ണ വസ്ത്രങ്ങളണിഞ്ഞ് പൂമ്പാറ്റകളെപ്പോലെ വിദ്യാലയം ഗണത്തിലേക്ക് കടന്നുവരുന്ന നവാഗതരായ കുട്ടികൾ കുട്ടികളുടെ മനസ്സറിഞ്ഞ് അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചാനയിക്കുന്ന അധ്യാപകർ പ്രതീക്ഷയുടെ പുത്തൻ ഉണർവായ ഈ വിദ്യാലയം വേറിട്ടുനിൽക്കുന്നു മറ്റേതൊരു വിദ്യാലയത്തിൽ നിന്നും.
ജൂൺ ആറിന് വിദ്യാലയത്തിൽ നടന്ന പ്രവേശനോത്സവം പ്രത്യാശയുടെ ഒരു പുതിയ കവാടം തുറന്നിടുകയാണ് ഈ മലയോര മേഖലയ്ക്ക് മുന്നിൽ.ഉരുൾപൊട്ടലും ക്വാറി കളും കവർന്നെടുത്ത നാടിനെ ഭീതിയുടെ നിഴലിൽ നിന്നും കൈപിടിച്ചുയർത്തുകയാണ് കർമനിരതരായ ഒരു കൂട്ടം അധ്യാപകരുടെ പ്രവർത്തന കൂട്ടായ്മ.പ്രവേശനോത്സവ വേദിയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല സാറിന്റെ സ്വാഗതപ്രസംഗം മുഴുവൻ കുട്ടികളെയും ഏറെ ആകർഷിച്ചു.പിടിഎ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി സാർ മുഖ്യപ്രഭാഷണം നടത്തി.സ്കൂളിലെ 2018 - 19 അധ്യയനവർഷത്തിലെ മുഴുവൻ പരിപാടികളും ചേർത്ത് തയ്യാറാക്കിയ സ്കൂൾ ഡോക്യുമെൻററി പ്രദർശനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രവേശനോത്സവത്തിന് ഔദ്യോഗിക ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറും ആയ നസീർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി.അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ ആശംസിച്ചു.
പ്രവേശനോത്സവ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Recognition-2019
ജാമിയ മർകസ് മാനേജ്മെന്റിന് കീഴിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 2019 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച കുട്ടികളെയും എൻ എം എം എസ് , എൽ എസ് എസ്സ്, യു എസ് എസ്, എൻടിയെസ്സി കോളർഷിപ്പ് നേടി വിദ്യാലയത്തിന്റെ യശസ്സുയർത്തിയ കുട്ടികളെയും മാനേജ്മെൻറ് ആദരിച്ചു. ചടങ്ങ് ഇന്ത്യൻ ഹൈക്കമ്മീഷണർ ദീപക് വോറ ഐഎഎസ് നിർവഹിച്ചു . മുൻ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മുഖ്യാതിഥിയായ ചടങ്ങിൽ മാനേജർ കാന്തപുരം അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.കുട്ടികളുമായി സംവധിച്ച ദീപക് പാറ തന്റെ കഠിനമായ ജീവിതാനുഭവങ്ങളെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കിയത് രസകരമായി കുട്ടികൾക്ക് വിശദീകരിച്ച് നൽകി. അതുവഴി വിദ്യാർത്ഥികളെ അവർ നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് ഉന്നതങ്ങൾ കീഴടക്കാൻ അതിനുള്ള പ്രചോദനം നൽകലായി. ശേഷം അധ്യാപകർക്കായി മൂന്നു സെഷനുകളിലായി ഇരുന്നു ഡയറക്ടർ ഹക്കീം അസ്ഹരി വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു. മാനേജ്മെന്റിന് കീഴിലേ ഏറ്റവും മികച്ച പിടിഎ പ്രസിഡണ്ടിന് ഉള്ള പുരസ്കാരം സ്കൂൾ പിടിഎ പ്രസിഡൻറ് ഇസ്മയിൽ മാനേജറിൽ നിന്നും സ്വീകരിച്ചു. 100% നേടിയതിന്ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാറിനെയും വിജയോത്സവം കൺവീനർ ശ്രീ നാസർ സാറിനെയും , ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ നാസർ പരിപാടി സാറിനെയുംമുഖ്യാതിഥി ആദരിച്ചു.
വായനാദിനം -ജൂൺ 19
ജൂൺ 19 വായനാദിനം അതിന്റെ പൂർണതയോടെ നടത്താൻ കഴിഞ്ഞു എന്നത് അഭിമാനകരമായ കാര്യമാണ്.ജീവിതത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായന തുറന്നുതരുന്ന വിശാലമായ ലോകത്തെ കുറിച്ചും ഉൾക്കാഴ്ചയെ കുറിച്ചുമെല്ലാം അറിഞ്ഞു വായിക്കാനുള്ള പ്രേരണ കുട്ടികളിൽ സൃഷ്ടിക്കാൻ വായനാദിന പ്രവർത്തനങ്ങളിലൂടെ സാധിച്ചു. പ്രമുഖ പത്രമായ മാധ്യമത്തിൽ ലോക്കൽ റിപ്പോർട്ടർ സ്കൂളിലേക്ക് ഒൻപത് മാധ്യമ പത്രം ഒരു വർഷത്തേക്ക് നൽകിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബ്ലാക്ക് സ്റ്റോൺ എന്ന കമ്പനിയുടെ വകയായിരുന്നു ദിനപത്രങ്ങൾ. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു.വായനാ പക്ഷാചരണ ത്തിൻറെ ഭാഗമായി ആയി സ്കൂളിലെ ക്ലാസ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു. ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ക്ലാസ് തലത്തിൽ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തത്. ജന്മദിനത്തിൽ ഒരു പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക് എന്ന പദ്ധതി വളരെ മികച്ചതായി.
ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും.
ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ജൈവ വൈവിധ്യ ഉദ്യാനത്തിൽ ജ്യാമിതീയരൂപങ്ങൾ ഉൾപ്പെടുത്തി കുട്ടികൾക്കായി തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ ഇരുന്ന് നീലാംബരി വൃക്ഷത്തെ നോക്കിക്കൊണ്ട് നഷ്ടപ്പെട്ട നീലാംബരി വായിക്കാനായി അവസരമൊരുക്കി പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തന മാതൃക. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി സ്മരിച്ചുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഗീത മനക്കൽ കൊണ്ടുവന്നു നീലാംബരി തൈ ജൈവ വൈവിധ്യ ഉദ്യാനത്തിൽ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനം ലഹരി ഒരു നിശബ്ദ കൊലയാളി എന്ന തിരിച്ചറിവ് ജാഗ്രതാ സമിതി കൺവീനറിൽ നിന്ന് നേരത്തെ നേടിയ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ നടത്തിയ സെമിനാർ ഏറെ പ്രാധാന്യം നിറഞ്ഞതായിരുന്നു .തുടർന്ന് സിവിൽ എക്സൈസ് ഓഫീസർ ലതാ വിൽസൺ ലഹരിവിരുദ്ധ ദിനാചരണത്തിന് ഉദ്ഘാടനം നിർവഹിച്ചു മുഴുവൻ അധ്യാപകരുടെയും സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു ലഹരി വിരുദ്ധ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ശ്രീ ജോർജ്ജ് സാർ ചൊല്ലിക്കൊടുത്തു സ്വാഗതം പറഞ്ഞ ചടങ്ങിൽ. ലഹരി വിരുദ്ധ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാർ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. പരിപാടിയിൽ ഹാഷിം സാർ നന്ദിയും സീനിയർ അസിസ്റ്റൻറ് ഖാലിദ് സാർ അധ്യക്ഷതയും വഹിച്ചു. ഹൈടെക് ക്ലാസുകളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു. യുപി തലത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കൊളാഷ് മത്സരത്തിൽ മുഴുവൻ ക്ലാസ്സുകളും സജീവമായി പങ്കെടുത്തു. മത്സരത്തിൽ 6c ക്ലാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി..
LK-Investiture
2019- 21 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 26 വിദ്യാർഥികൾക്കുള്ള ഐഡി കാർഡ് വിതരണം അൽഫോൻസ് മരിയ എന്ന വിദ്യാർത്ഥിനിക്ക് നൽകി സ്കൂൾ സന്ദർശിച്ച ലോകബാങ്ക് പ്രതിനിധി ശ്രീ മോഹൻദാസ് നിർവഹിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ നവാസ് യു സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല അധ്യക്ഷതയും വഹിച്ചു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ലോകബാങ്ക് പ്രതിനിധി ശ്രീ സുരേഷ് നിർവഹിച്ചു. കൂടാതെ ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി പ്രിയ ജോയിൻറ് SITC ഷാക്കിറ സീനിയർ അസിസ്റ്റൻറ് ഖാലിദ് എം എം, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ശരീഫാ എൻ നന്ദി അർപ്പിച്ചു.
</p
"മീറ്റ് ദ പ്രൊഫഷണൽസ്"
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി ആസൂത്രണം ചെയ്ത് "മീറ്റ് ദപ്രൊഫഷണൽസ്"" എന്ന പ്രോഗ്രാമിന്റെ ഭാഗമായി കോഴിക്കോട് ഐ എ എം പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. പ്രതിനിധികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുമായി സംവദിക്കുകയുംHOW TO BE A PROFESSIONAL എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കുകയും ചെയ്തു.അഞ്ച് അംഗങ്ങൾ അടങ്ങുന്ന സംഘം ലിറ്റിൽ കൈസ് ക്ലബ്ബിന്റെ മുഴുവൻ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഐഐഎം പ്രതിനിധികളുടെ നിർദ്ദേശാനുസരണം കുട്ടികളുടെ ആശയവിനിമയശേഷി വർദ്ധിപ്പിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു.Vaibhav Gauhania [Delhi ,B tech ,1 year experience at Knorr Bresme],Avinash Teja [Rajahmundry, BTech , 2 years experience at McAfee] Surja Samanta [Kolkata ,B.Tech] Vikram Uppala[Hyderabad, B. Tech ,7 months experience at Coresonant systems private limited.] Vineet Kumar [Ranchi,BTech, 5 Yrs. Experience at HPCL] എന്നിവരടങ്ങുന്ന ആയിരുന്നു സംഘം. ഐഐഎം വിദ്യാർത്ഥികളുമായുള്ള ആശയവിനിമയം ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളെ പ്രചോദിദരാക്കുന്നതിൽ നിർണായകമായി..
അമ്പിളിമാമന്റെ വീട്ടിൽ
ജൂലൈ 20ന് സയൻസ് ക്ലബ്ബിന്റെ യും ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അമ്പിളിമാമന്റെ വീട്ടിൽ എന്ന പേരിൽ വിപുലമായ രീതിയിൽ ചാന്ദ്രദിന വാരാചരണം നടത്തി. വാരാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചാന്ദ്ര ദിന സന്ദേശം നൽകി ഹെഡ്മാസ്റ്റർ നിർവഹിച്ചു.ചടങ്ങിൽ സയൻസ് ക്ലബ് സെക്രട്ടറി ശ്രീ ഹാഷീം കുട്ടി സാർ സ്വാഗതവും സീനിയർ സയൻസ് അധ്യാപിക റുഖിയ ടീച്ചർ ജൂലൈ 21 ന്റെ പ്രത്യേകതകളെക്കുറിച്ചും ചാന്ദ്ര പരിവേഷണ രംഗത്തെ മാനവരാശിയുടെ കുതിച്ചുചാട്ടങ്ങളെ കുറിച്ചും അതിൽ ഇന്ത്യയുടെ സംഭാവനകളെ കുറിച്ചും കുട്ടികൾക്ക് ക്ലാസ് നൽകി.കൂടാതെ ചാന്ദ്ര പര്യവേഷണ രംഗത്തെ സംഭാവനകളെ കുറിച്ചുള്ള ഒരു ഡോക്യുമെൻററി പ്രദർശനവും നടന്നു. ചാന്ദ്രദിന വാരാചരണത്തിന് ഭാഗമായി സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടന്നു . ക്വിസ്, കൊളാഷ്, ചാന്ദ്രദിന സന്ദേശ രചനാമത്സരം, ഉപന്യാസ രചനാ മത്സരം,തുടങ്ങിയ മത്സരങ്ങളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കിയരുടെ പേരു വിവരങ്ങൾ താഴെ പറയുന്നു.വിവിധ മത്സരങ്ങളിൽ നേടിയ പോയിന്റു കളുടെ അടിസ്ഥാനത്തിൽ ഓവറോൾ ഒന്നാം സ്ഥാനം VIII B ക്ലാസ്സും രണ്ടാം സ്ഥാനം IX A ക്ലാസ് മൂന്നാം സ്ഥാനം IX B ക്ലാസും കരസ്ഥമാക്കി
ക്വിസ് | ചാന്ദ്രദിന സന്ദേശ രചനാമത്സരം | ഉപന്യാസരചനാ മത്സരം | കൊളാഷ് | |||||||
---|---|---|---|---|---|---|---|---|---|---|
RANK | NAME | CLASS | RANK | NAME | CLASS | RANK | NAME | CLASS | RANK | CLASS |
1 | നിബിൽ നിഷാൻ | VIII B | 1 | നാജിയ | IX A | 1 | നാജിയ | IX A | 1 | VIII B |
2 | ആജിഷ | VIII B | 2 | അനുഗ്രഹ ജോസ് | IX B | 2 | ഫാത്തിമ ജാസ്മിൻ | IX B | 2 | VIII C |
3 | കളത്തിലെ എഴുത്ത് | VIII B | 3 | നിബിൽ നിഷാൻ | VIII B | 3 | അനുഗ്രഹ ജോസ് അൽഫോൻസ് മരിയ |
IX B | 3 | X B |
ക്ലാസ് ലൈബ്രറി
കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചു മുതൽ പത്ത് വരെയുള്ള മുഴുവൻ ക്ലാസുകളിലും ക്ലാസ് ലൈബ്രറി സ്ഥാപിച്ചു . ക്ലാസ്സ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാർ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് നിർവഹിച്ചു . മലയാളം വിഭാഗം സീനിയർ അധ്യാപിക സുഹറ ടീച്ചർ , സീനിയർ അസിസ്റ്റന്റ് ശ്രീ ഖാലിദ് എം , യുപി വിഭാഗം എസ് ആർ ജി കൺവീനർ ശ്രീമതി സിന്ധു എപി എന്നിവർ ചടങ്ങിൽ സംസാരിച്ചു.ക്ലാസ് ലൈബ്രറിയുടെ മേൽനോട്ട ചുമതല അതത് ക്ലാസ് ടീച്ചർക്കും വിദ്യാഭ്യാസ മന്ത്രിക്കും ആണ്. പ്രധാനമായും മലയാളത്തിലെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും, വിവിധ മാഗസിനുകളും മാധ്യമം ദിനപത്രവും ക്ലാസ്സ് ലൈബ്രറിയിൽ ഭ്യമാണ് . ക്ലാസ്സ് ലൈബ്രറി തുടങ്ങുന്നതിന് ആവശ്യമായ പുസ്തകം സ്കൂൾ ലൈബ്രറിയിൽ നിന്നും ലഭ്യമാക്കി. തുടർന്ന് ജന്മദിനത്തിൽ ഒരു പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക് പദ്ധതിയിലൂടെ കുട്ടികളിൽ നിന്നും പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക് ലഭ്യമാക്കി. വായനാശീലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാമാസവും വായനാകുറിപ്പ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു . പുതുതായി തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് പി ടി എ യുടെ നേതൃത്വത്തിൽ സ്പോൺസർമാരെ കണ്ടെത്തി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ പുസ്തകങ്ങൾ സംവിധാനിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു
പത്തിനൊപ്പം പത്ത് തൊഴിൽ
ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പത്തിനൊപ്പം പത്ത് തൊഴിൽ എന്ന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 2019 ജൂലൈ 20 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ നാസർ ചെറുവാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു ശേഷം ഹെഡ്മാസ്റ്റർ നിയാസ് ചോല സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ കൈ തൊഴിൽ പരിശീലനങ്ങൾ ആരംഭിച്ചു സോപ്പ് നിർമ്മാണം മെഴുകുതിരി നിർമ്മാണം പേപ്പർ ബാഗ് നിർമ്മാണം പെയിൻറിങ് കരകൗശല വസ്തുക്കളുടെ നിർമ്മാണം എന്നിവ ഇതിൽ പ്രധാനപ്പെട്ട ചില ഇനങ്ങളാണ് ആണ്
സോക്കർ 2K19- ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ
അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസിലെ കുട്ടികളിൽ നിന്നും മിടുക്കരായ 14 അംഗ ഫുട്ബോൾ ടീമിനെ കണ്ടെത്തുന്നതിനായി സോക്കർ എന്ന പേരിൽ ഏകദിന സെലക്ഷൻ ട്രെയൽസ് നടന്നു.സെലക്ഷൻ പ്രവർത്തനങ്ങൾക്ക് ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ ശ്രീ റിയാസ് പി നേതൃത്വം നൽകി. ഫുൾ ജേഴ്സിയിൽ ഗ്രൗണ്ടിൽ അണിനിരന്ന കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സീനിയർ അധ്യാപിക ബീന എം എന്നിവർ പരിചയപ്പെട്ടു.ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ശ്രീ നാസർ തീറ്റി പെനാൽറ്റി അടിച്ചു കൊണ്ട് സെലക്ഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 7 അംഗങ്ങളുള്ള 12 ടീമായി തരംതിരിച്ച് ആറ് മത്സരങ്ങൾ നടത്തിക്കൊണ്ടാണ് പ്രാഥമിക സെലക്ഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളിൽ വ്യക്തിഗത മികവുകൾ വിശകലനം ചെയ്തു 14 അംഗ ടീമിനെ തെരഞ്ഞെടുത്തു. തേൻ പ്രഖ്യാപനം സ്കൗട്ട് മാസ്റ്റർ ശ്രീ പ്രിൻസ് ടി സി നിർവഹിച്ചു
ചന്ദ്രയാൻ-2 വിക്ഷേപണം ലൈവ് പ്രദർശനം
സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെ യും സംയുക്താഭിമുഖ്യത്തിൽ ചന്ദ്രയാൻ 2 വിക്ഷേപണം ലൈവായി പ്രദർശനം നടത്തി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ചാനൽ ഓൺലൈനിലൂടെ പ്രദർശിപ്പിക്കുക ആയിരുന്നു. രാജ്യത്തിന് അഭിമാനകരമായ ചന്ദ്രയാൻ-2 വിക്ഷേപണം വിജയം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു
പ്ലാസ്റ്റിക് വിമുക്ത കൂമ്പാറ
സ്കൂൾ ഹരിതസേനയുടെ യും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ യും സംയുക്താഭിമുഖ്യത്തിൽ കൂമ്പാറ മേഖലയെ പ്ലാസ്റ്റിക് വിമുക്ത പ്രദേശം ആക്കി മാറ്റാൻ ഒരു ക്യാംപെയിൻ നടത്തി .ഇതിൻറെ ഭാഗമായി പ്രദേശത്തെ മുഴുവൻ വീടുകളിലും വിദ്യാർഥികൾ കയറുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തൻറെ പ്രാരംഭ ഘട്ടം എന്ന നിലയിൽ ഓരോ വീടുകളിലും ഓരോ പേപ്പർ ബാഗ് വീതം വിതരണം ചെയ്തു കൂടാതെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് കവറുകൾ കളക്ട് ചെയ്തു മാസത്തിലൊരിക്കൽ പഞ്ചായത്ത് സംസ്കരണ സമിതിക്ക് കൈമാറാനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു . ചടങ്ങിൽ ഇൽ ഹെഡ്മാസ്റ്റർ നിയാസ് ചോല സർ നേതൃത്വം നൽകി.
ബഷീർ അനുസ്മരണം
മലയാളികളുടെ പ്രിയപ്പെട്ട കഥാകൃത്ത് ബേപ്പൂർ സുൽത്താൻറെ അനുസ്മരണത്തോടനുബന്ധിച്ച് എഫ് എം എംഎച്ച്എസ്എസ് കൂമ്പാറ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു .ബഷീർ അനുസ്മരണ പ്രഭാഷണ ത്തോടെ കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് ബഷീറിൻറെ പ്രശസ്തരായ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ഒരു സ്കിറ്റ് അവതരണം നടത്തി. യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരം നടത്തുകയും അതിൽ നിന്ന് വിജയികളെ കണ്ടെത്തുകയും സ്കൂൾ തല ക്വിസ് മത്സരം നടത്തുകയും ചെയ്തു .അതിൽനിന്നും ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനക്കാരെ തിരഞ്ഞെടുത്തു. യുപി വിഭാഗം വിദ്യാർത്ഥികൾ ബഷീർ പതിപ്പ് തയ്യാറാക്കുകയും സ്കൂൾതലത്തിൽ പ്രദർശനം നടത്തുകയും ചെയ്തു . യുപി വിഭാഗത്തിൽ നിന്നും ഷിഫ ,ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അവന്തിക എന്നീവിദ്യാർഥികൾ കവിത ആലപിച്ചു.
"നമുക്ക് മടങ്ങാം മഷിപ്പേനയിലേക്ക്"
പ്ലാസ്റ്റിക് വിമുക്ത കൂമ്പാറ എന്ന ക്യാമ്പയിനിങ്ങിന്റെ ഭാഗമായി സ്കൂളിൽ മഷിപ്പേന യുടെ പ്രചാരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നമുക്കു മടങ്ങാം മഷിപ്പേന യിലേക്ക് എന്നപേരിൽ പുതിയ ക്യാമ്പെയിങ്ങിന് തുടക്കമായി . ഹൈസ്കൂൾ വിഭാഗം അധി ഹിന്ദി അധ്യാപകനായ ശ്രീ സലിം കെടി ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ ഭാഗമായി ഉപയോഗ ശേഷം വലിച്ചെറിയുന്ന പേനകൾ ശേഖരിക്കുന്നതിനായി പെൻ ബോക്സ് ഹെഡ്മാസ്റ്റർ സ്കൗട്ട് ലീഡർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഓരോ ദിവസവും ക്ലാസിൽ നിന്നും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പ്പേന കളുടെ ആധിക്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്നുള്ളതാണ് ചടങ്ങിന്റെ ഉദ്ദേശം. ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്റർ സലിം സ്വാഗതവും സീനിയർ അസിസ്റ്റൻറ് എം അധ്യക്ഷത വഹിച്ചു സീനിയർ അധ്യാപിക ശ്രീമതി ബിനു മുഹമ്മദ് നവാസ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു പരിപാടിയിൽ സ്കൂൾ ലീഡർ നന്ദി പ്രകാശിപ്പിച്ചു
ഓപ്പൺ ഫോറം
കൂമ്പാറ : 19 / 08 / 2019 തിങ്കളാഴ്ച മൂന്ന് മണിക്ക് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി മിഡ് ടെം പരീക്ഷ അടിസ്ഥാനമാക്കി ഓപ്പൺ ഫോറം സംഘടിപ്പിച്ചു .ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ൪ കൗണ്ടറുകളിലായി മുഴുവൻ അധ്യപകരുമായി സംവദിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു .ഓരോ കുട്ടിയുടെയും നേട്ടങ്ങളും പോരായ്മകളും രക്ഷിതവുമായി ചർച്ച ചെയ്യുകയും കൂടുതൽ മുന്നേറുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.വിജയോത്സവം കൺവീനർ ശ്രീ അബ്ദുൽ നാസർ ടി ടി ഓപ്പൺ ഫോറത്തിന് നേതൃത്വം നൽകി.പരിപാടിയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല രക്ഷിതാക്കൾക്കാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.പരിപാടിയിൽ പത്താം തരത്തിലെ 74 രക്ഷിതാക്കൾ പങ്കെടുത്തു.
സ്വാതന്ത്ര്യദിനം
2019 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.പ്രളയകെടുതിയിൽ സമീപ പ്രദേശങ്ങളിലെ കുട്ടികളും JRc,സ്കൗട്ട്, ഗൈഡ് ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ നിയാസ് ചോല ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ഖാലിദ് എംഎം അബ്ദുൽ നാസർ ടി ടിം ഗീത മനക്കൽ ബീന എം, ബി .എഡ്. അധ്യാപ വിദ്യാർത്ഥികളും പങ്കെടുത്തു. ദേശഭക്തിഗാനാലാപനത്തിന് ശേഷംകുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.
ഡിജിറ്റൽ പൂക്കള മത്സരം
2019 20 അധ്യയനവർഷത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ പൂക്കള മത്സരം സെപ്റ്റംബർ രണ്ടാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല നിർവഹിച്ചു. 8 9 10 ക്ലാസുകളിൽ നിന്നായി 47 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ 9 സി ക്ലാസിലെ അഫ്ന ടി എം ഒന്നാംസ്ഥാനവും അതേ ക്ലാസിലെ ഫഹദ് എംഎസ് രണ്ടാംസ്ഥാനവും ജാൻഫിഷാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം പിടിഎ പ്രസിഡണ്ട് നിർവഹിച്ചു. മത്സരത്തിന് കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യു കൈറ്റ് മിസ്ട്രസ് ഷെരീഫ എൻ ജോയിൻറ് എസ് ഐ ടി സി ഷാക്കിറ പികെ എന്നിവർ നേതൃത്വം നൽകി...
മീൻ വളർത്തൽ
ഹരിത സേന ക്ലബ്ബ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ജൈവവൈവിധ്യ ഉദ്യാനത്തിൽ വിവിധയിനം മത്സ്യങ്ങളെ സംരക്ഷിച്ചുപോരുന്നു.ജൈവവൈവിധ്യ ഉദ്യാനത്തിലെ ഒരു ഭാഗത്തായി പ്രത്യേകം സജ്ജമാക്കിയ മീൻ കുളത്തിലാണ് മീൻകുഞ്ഞുങ്ങളെ സംരക്ഷിച്ചു പോരുന്നത്.മീൻ വളർത്തലിന്റെ ബാലപാഠങ്ങൾ പരിചയപ്പെടുത്തുക, മത്സ്യകൃഷിയുടെ സാധ്യതകൾ പരിചയപ്പെടുത്തുക, മത്സ്യകൃഷിയിൽ നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ പരിചയപ്പെടുക, മത്സ്യകൃഷി യിലേക്ക് യുവതലമുറയെ ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൂടിയാണ് സ്കൂൾ ഹരിതസേന പ്രവർത്തകരുടെ മേൽനോട്ടത്തിൽ മീൻ വളർത്തൽ നടന്നുവരുന്നത്..
സ്മൃതി മരം
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതവിദ്യാലയം പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്മൃതി മരം. തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങളിൽ അവരുടെ പ്രിയപ്പെട്ടവരുടെ ഓർമ്മക്കായി വൃക്ഷത്തൈകൾ നട്ടു കൊണ്ട് സ്മൃതി മധുരം ഒരുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മൺമറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമക്കായി ഒരുക്കിയ ഈ പദ്ധതിയിൽ വളരെ മികച്ച രീതിയിൽ ആണ് ആണ് നാട്ടുകാർ പങ്കാളികളായത് .ഹരിത സേന പ്രവർത്തകർ പദ്ധതിയിലെ അംഗങ്ങൾ ആയവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും പദ്ധതി ഏത് രീതിയിൽ നടപ്പിലാക്കുന്നു എന്നതിനെക്കുറിച്ച് പഠനം നടത്തുകയും ചെയ്യുന്നു.
വീട്ടുവൈദ്യം - പ്രസിദ്ധീകരണം
പണ്ടുകാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്ന നാടൻ ചികിത്സാ രീതികളെക്കുറിച്ചും നാടൻ മരുന്നുകൾ കുറിച്ചും ചുമ പഠനം നടത്തുകയും ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് വീട്ടു വൈദ്യം എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.അതോടൊപ്പംതന്നെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ലഭ്യമായ വിവരങ്ങളെ ഡിജിറ്റലൈസ് ചെയ്തു സ്കൂൾ വിക്കിയിൽ നാടോടി വിജ്ഞാനകോശം എന്ന പേജിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. നമ്മുടെ പോയ തലമുറയുടെ കാലഘട്ടത്തിൽ ഇതിൽ നിലനിന്നിരുന്ന നാടൻ ചികിത്സാ രീതികൾ കൾ അന്യം നിന്ന് പോകരുത് എന്ന ലക്ഷ്യത്തോടെയാണ് വീട്ടു വൈദ്യം എന്ന പ്രസിദ്ധീകരണം തയ്യാറാക്കിയത്..
മട്ടുപ്പാവ് കൃഷി
മട്ടുപ്പാവിലെ കൃഷി .........മണ്ണിനെ സ്നേഹിക്കുന്നവർക്ക് വിഷമില്ലാത്ത പച്ചക്കറികൾ നമ്മുടെ മട്ടുപ്പാവിലും........സ്ഥലസൗകര്യം കുറഞ്ഞവർക്കായും നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും വേണ്ടി നടപ്പിലാക്കിയ പുതിയ പ്രത്യേക പദ്ധതിയാണ് മട്ടുപ്പാവ് കൃഷി. പെൺകുട്ടികളുടെ ടോയ്ലറ്റ് കോംപ്ലക്സിന്റെ ടെറസിന് മുകളിൽ ഒഴിഞ്ഞ സ്ഥലത്ത് ചട്ടികളിൽ ആയി തക്കാളി പച്ചമുളക് വഴുതന വെണ്ട തുടങ്ങിയവയാണ് വളർത്തിയെടുക്കുന്നത്മട്ടുപ്പാവ് കൃഷിയുടെ മേൽനോട്ടവും പരിചരണവും നടത്തുന്നത് ഹരിതസേന ക്ലബ് അംഗങ്ങളാണ്
നാട്ടറിവ് നാടൻ ഔഷധസസ്യങ്ങളുടെ ഡാറ്റാബാങ്ക്
നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ചികിത്സാരീതികൾ പ്രധാനമായും ആയുർവേദം, ആധുനിക വൈദ്യശാസ്ത്രം, ഹോമിയോപ്പതി, യൂനാനി, സിദ്ധവൈദ്യം തുടങ്ങി പലതരത്തിലുമുള്ളവ നിലനിൽക്കുന്നുണ്ട്. മനുഷ്യൻ മാത്രമല്ല പട്ടി, പൂച്ച തുടങ്ങിയ പല ജന്തുക്കളിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്.ഇത്തരം ഔഷധങ്ങളിൽ പലതും വാണിജ്യപരമായോ വീട്ടാവശ്യത്തിനായോ കൃഷിചെയ്യുന്നവയാണ്. തോട്ടങ്ങളിൽ ഇടവിളകളായോ തണൽ മരമായോ താങ്ങുമരമായോ ഔഷധസസ്യങ്ങൾ കൃഷിചെയ്യുന്നു. ഇത്തരത്തിൽ നമുക്ക് ചുറ്റും കാണപ്പെടുന്ന വിവിധ ഇനം ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ഉള്ള വിവരങ്ങളും അവയുടെ ഉപയോഗവും അടങ്ങിയ പ്രസിദ്ധീകരണമാണ് നാട്ടറിവ്
കർഷകനുമായുള്ള അഭിമുഖം
ജൈവകൃഷിയിൽ അനുഭവ സമ്പന്നരായ പ്രദേശത്തെ തലമുതിർന്ന കർഷകരുമായി സംവദിക്കുന്നതിനുള്ള അവസരം നൽകുന്നതിനായി കർഷകരുമായി അഭിമുഖം സംഘടിപ്പിച്ചു. മാപ്രയിൽ അവുത കുട്ടി ചേട്ടൻ, അസൈൻ ഊരാളി, വിൻസെൻറ് എന്നീ കർഷകരുമായാണ് അഭിമുഖം സംഘടിപ്പിച്ചത്. കർഷകർ സ്കൂൾ ക്യാമ്പസിലെ ജൈവ പച്ചക്കറി കൃഷി തോട്ടം സന്ദർശിക്കുകയും വിളകൾ എങ്ങനെ പരിപാലിക്കാം ഏതെല്ലാം കാലയളവിൽ എങ്ങനെ വളം ചേർക്കണം എന്നീ കാര്യങ്ങളെക്കുറിച്ചും ജൈവ കീടനാശിനിയായി ആയ വെളുത്തുള്ളി കഷായം ഹായ് എങ്ങനെ തയ്യാർ ചെയ്യാം എന്നും എന്നും വിശദീകരിച്ച് നൽകി. അതോടൊപ്പം തന്നെ മാപ്രയിൽ അവുത കുട്ടി ചേട്ടൻ നാടൻ ചെടികളുടെ ഔഷധ പ്രാധാന്യം വിശദീകരിച്ച് നൽകുകയും ചെയ്തു
ഭൂമിക്കൊരു കുട ഓസോൺ ദിനം
സെപ്തംബർ 16 സോഷ്യൽ സയൻസ് ക്ലബ്ബിൻറെ യും ഹരിതസേന യുടെയും സംയുക്താഭിമുഖ്യത്തിൽ ഓസോൺ ദിനം സമുചിതമായി ആഘോഷിച്ചു. ഓസോൺ പാളിയുടെ പ്രാധാന്യവും ഓസോൺ പാളിയിൽ ഉണ്ടാകുന്ന വിള്ളലുകൾ ഏത് രീതിയിൽ പ്രകൃതിയെ സ്വാധീനിക്കുന്നു എന്നും, ഓസോൺ പാളിയെ ഏത് രീതിയിൽ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള സന്ദേശം വിളിച്ചോതുന്നതായി ഓസോൺ ദിനം. ദിനാചരണ പ്രവർത്തനങ്ങൾ ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ഗീത മനക്കൽ അധ്യക്ഷതവഹിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗം
ഭൂമിക്ക് ഭാരമായി ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കാര്യക്ഷമമായി നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗം. ഈ പദ്ധതിയുടെ ഭാഗമായി ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കയറുകൾ ഉപയോഗിച്ചുകൊണ്ട് കുട്ട നിർമ്മാണം , പ്ലാസ്റ്റിക് ബോട്ടിലുകളെ മനോഹരമായി ഫ്ലവർ വെയ്സുകൾ ആക്കി മാറ്റുന്നത്. മറ്റു രീതിയിലുള്ള ഉള്ള ചിത്രങ്ങൾ തുടങ്ങിയവയുടെ നിർമാണവും പരിശീലനവും നടന്നുവരുന്നു.
നമുക്കു മടങ്ങാം മഷിപ്പേന യിലേക്ക്..
ഓരോ ദിവസവും പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകളുടെ ആധിക്യം കുട്ടികളെ ബോധ്യപ്പെടുത്തുക, മഷിപ്പേന , പേപ്പർ പേന ,വിത്ത് പേന എന്നിവയുടെ ഉപയോഗം വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്യാമ്പയിൻ തുടങ്ങിയത്. ഹൈസ്കൂൾ ഹിന്ദി വിഭാഗം അധ്യാപകനായ ശ്രീ സലിം സാറാണ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ദിനേനെ ഓരോ ക്ലാസിലെയും കുട്ടികൾ ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിനായി മുഴുവൻ ക്ലാസ് മുറികളിലും പെൻ ബോക്സ് സ്ഥാപിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി കൂട് തരൂ........ പേര് തരാം എന്ന പേരിൽ ഇൽ പുതിയ പദ്ധതി നടപ്പിലാക്കി. ഉപയോഗശൂന്യമായ 20 പ്ലാസ്റ്റിക് പേനകൾ നൽകിയാൽ പകരം ഒരു വിത്ത് പേന നൽകുന്ന പദ്ധതിയാണ്
കൂട് തരൂ........ പേര് തരാം
നമുക്കു മടങ്ങാം മഷിപ്പേന യിലേക്ക്....
പ്ലാസ്റ്റിക് ബോട്ടിൽ, പ്ലാസ്റ്റിക് പ്ലേറ്റ് നിരോധനം.
2019 20 അധ്യയനവർഷം പൂർത്തിയാകുന്നതോടെ ക്യാമ്പസ് പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി കുട്ടികളിലും അധ്യാപകരിലും പ്ലാസ്റ്റിക് ബോട്ടിൽ പ്ലാസ്റ്റിക് പ്ലേറ്റ് എന്നിവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ വർഷം പുതുതായി പ്ലേറ്റ് , ബോട്ടിൽ വാങ്ങുന്ന കുട്ടികളോട് കർശനമായും സ്റ്റീൽ പ്ലേറ്റിലേക്കും ബോട്ടിലുകളിലെക്കും മടങ്ങാനുള്ള നിർദേശം നൽകി.പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഫണ്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കുന്നതിനായി 120 സ്റ്റീൽ പ്ലേറ്റുകൾ വാങ്ങി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. അ===തോടൊപ്പം ക്യാമ്പസിലേക്ക് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കൊണ്ടുവരുന്നത് പൂർണമായും നിരോധിച്ചു.ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്, ഹരിതസേന ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധന പ്രവർത്തനങ്ങൾ നടന്നു വരുന്നത്
പേപ്പർ ബാഗ് തുണിസഞ്ചി നിർമ്മാണ പരിശീലനവും വിതരണവും
കൂമ്പാറ പ്രദേശത്തെ പ്ലാസ്റ്റിക് നിർവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി പത്തിനൊപ്പം പത്ത് തൊഴിൽ പദ്ധതി യോടൊപ്പം ചേർന്നു ഹരിതസേനയുടെ നേതൃത്വത്തിൽ പേപ്പർ ബാഗ് തുണിസഞ്ചി നിർമ്മാണ പരിശീലനം നൽകി. ഇത്തരത്തിൽ കുട്ടികൾ തന്നെ തയ്യാറാക്കിയ പേപ്പർ ബാഗ് അ തുണിസഞ്ചി വിതരണം നടത്തി.വീടുവീടാന്തരം കയറിയിറങ്ങി പ്ലാസ്റ്റിക് ഭീകരതക്കെതിരെ ബോധവൽക്കരണം നടത്തിയതോടൊപ്പം തുണിസഞ്ചി പേപ്പർ ബാഗ് എന്നിവ നൽകുകയും ചെയ്തു.പദ്ധതിയുടെ ഭാഗമായി കൂമ്പാറ യിലെ മുഴുവൻ കടകളിലും കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയും ചെയ്തു.
ഡ്രൈ ഡേ ആചരണം
എല്ലാ രണ്ടാഴ്ച കൂടുമ്പോഴും സ്കൂൾ ഹരിതസേനയുടെ യും ജെ ആർ സി സ്കൗട്ട് ഗൈഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഡ്രൈഡേ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രധാനമായും ശുചീകരണ പ്രവർത്തനങ്ങൾ ആണ് ഡ്രൈ ഡേ യുടെ ഭാഗമായി നടന്നു വരുന്നത്. ഡ്രൈഡേ പ്രവർത്തനങ്ങൾക്കിടയിൽ ക്യാംപസിൽ വ്യാപിക്കുന്ന പ്ലാസ്റ്റിക് കവറിന്റെ ഭീകരത തിരിച്ചറിഞ്ഞ് ഹരിത സേന പ്രവർത്തകർ സ്കൂൾ സ്റ്റോറിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞിരുന്ന മിഠായികളുടെ വിൽപ്പന പൂർണമായും നിരോധിച്ചു അതോടൊപ്പം സ്കൂൾ പരിസരത്തെ മറ്റു കടക്കാർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി..
പ്രകൃതിപാഠം ഡിജിറ്റൽ ക്യാമ്പയിനിങ്
പ്രകൃതിസംരക്ഷണത്തിന് നല്ലപാഠം പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലിറ്റിൽ കൈറ്റ് റ യൂണിറ്റിന് കീഴിൽ ആരംഭിച്ച സോഷ്യൽ മീഡിയ ക്യാമ്പയിൻ ആണ് പ്രകൃതിപാഠം.പ്രകൃതി സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന ഷോർട്ട് ഫിലിമുകൾ ഡോക്യുമെന്ററി കവിതകൾ ചിത്രങ്ങൾ സന്ദേശങ്ങൾ എന്നിവയാണ് ഫേസ്ബുക്ക് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നത്...
പശ്ചിമഘട്ട മലനിരകളും കേരളീയ ജീവിതവും
പ്രകൃതി സംരക്ഷണ പാഠം വിദ്യാർഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാഫ് കൗൺസിലിന്റെയും പിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ പശ്ചിമഘട്ട മലനിരകളും കേരളീയ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി പഠനക്ലാസ് സംഘടിപ്പിച്ചു ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും ഉൾക്കൊള്ളിച്ച് നടന്ന ക്ലാസിന് നേതൃത്വം നൽകിയത് ഹൈസ്കൂൾ വിഭാഗം അധ്യാപകനും പരിസ്ഥിതി ക്ലബ് കോർഡിനേറ്ററുമായ ഹാഷിം കുട്ടി സർ നേതൃത്വം നൽകി പരിപാടിയിൽ പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും ഹരിതസേന പ്രവർത്തകർ അവരുടെ വകയായി വിത്തു പേന നൽകി..
ജൈവവൈവിധ്യ ഉദ്യാനം
യുപി വിഭാഗം കെട്ടിടത്തിന് മുൻവശത്തായി ഏകദേശം 10 സെന്റ് വിസ്തൃതിയിൽ മനോഹരമായി ജൈവവൈവിധ്യ ഉദ്യാനം പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകരുടെയും ഹരിതസേന പ്രവർത്തകരുടെയും നേതൃത്വത്തിൽ പരിപാലിച്ചു പോരുന്നു. ഉദ്യാനത്തിലെ വിവിധ മരങ്ങൾക്കു ചുറ്റും വിവിധ ജാമിതീയ രൂപങ്ങളുടെ ആകൃതിയിൽ കെട്ടി പെയിൻറ് ചെയ്ത മനോഹരമായ ഒരു ജോമട്രിക്കൽ ഗാർഡനും ഉദ്യാനത്തിൽ തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒഴിവുസമയങ്ങളിൽ വിദ്യാർഥികൾ കൂടി ഇരിക്കാനും സംസാരിക്കുന്നതിനും ആയി ഉദ്യാനത്തിൽ ഇരിപ്പിടങ്ങളും ക്രമീകരിച്ചിരിക്കുന്നു..
ജീവന്റെ ജലം
കടുത്ത വേനലിൽ പക്ഷികൾക്ക് ദാഹമാകറ്റുന്നതിനായി കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കിയ പദ്ധതിയാണ് ജീവന്റെ ജലം. വേനൽക്കാലത്ത് ഹരിതസേന പ്രവർത്തകർ ജൈവവൈവിധ്യ ഉദ്യാനത്തിലെ വിവിധമരങ്ങളിൽ മൺചട്ടി തൂക്കി അതിൽ കുടി വെള്ളം ഒഴിച്ച് വെക്കുകയാണ് ചെയ്യുന്നത് .
വേനൽക്കാലങ്ങളിൽ ജൈവവൈവിധ്യ ഉദ്യാനത്തിൽ വെള്ളം കുടിക്കുന്നതിനായി എത്തുന്ന പക്ഷികളുടെ കാഴ്ച ഒരു നവ്യാനുഭവം ആണ്...
ആയുർവേദ സസ്യ തോട്ടം
ആയുർവേദ ഔഷധ പ്രാധാന്യമുള്ള മരങ്ങളും ചെടികളും ഉൾക്കൊള്ളിച്ചുകൊണ്ട് ക്യാംപസിൽ ഹൈ സ്കൂൾ കെട്ടിടത്തിന് പിറകുവശത്തായി ആയുർവേദ ഔഷധ സസ്യ തോട്ടം തയ്യാറാക്കി വരുന്നു മരങ്ങളുടെയും ചെടികളുടെയും ഔഷധ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക, അത്തരം ചെടികളുടെയും മരങ്ങളുടെയും സംരക്ഷണവുമാണ് ആയുർവേദ സസ്യ തോട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്..
ഫലവൃക്ഷ തോട്ടം
നമ്മുടെ ചുറ്റുപാടിൽ നിന്നും അന്യം നിന്നു പോകുന്ന നാടൻ ഫലവൃക്ഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 5 സെൻറ് വിസ്തൃതിയിൽ ഹൈ സ്കൂൾ കെട്ടിടത്തിന് പിറകിലായി നാടൻ ഫലവൃക്ഷ തോട്ടം തയ്യാറാക്കി വരുന്നു. നാടൻ ഫലവൃക്ഷങ്ങൾ ആയ ഞാവൽ നെല്ലിക്ക പുളി അമ്പഴങ്ങ നൊട്ടങ്ങ ചക്കപ്പഴം ഈനാമ്പഴം ചതുരപ്പുളി അരിനെല്ലി പാഷൻഫ്രൂട്ട് എരഞ്ഞി പഴം ചീനി അയനിച്ചക്ക തുടങ്ങിയവയാണ് പ്രധാനമായും ഫലവൃക്ഷ തോട്ടത്തിൽ പരിപാലിച്ചു വരുന്നത്...
ശലഭോദ്യാനം
ഹരിതസേന പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ ശലഭോദ്യാനം തയ്യാറായി വരുന്നു. യുപി വിഭാഗം കെട്ടിടത്തിന് മുൻവശത്തായി 3 സെൻറ് വിസ്തൃതിയിലാണ് ശലഭോദ്യാനം തയ്യാറാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന വിവിധ വിഭാഗങ്ങളിൽ പെടുന്ന ശലഭങ്ങളുടെ വ്യാപനമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ശലഭങ്ങളെ ആകർഷിക്കുന്ന വിവിധ തരത്തിലുള്ള ചെടികളാണ് ശലഭ ധ്യാനത്തിൽ വളർത്തി എടുക്കുന്നത്..
ജലസ്രോതസ്സുകളുടെ സംരക്ഷണം
ഹയർസെക്കൻഡറി കെട്ടിടത്തിന് പിറകുവശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മലിനമായി കിടക്കുന്ന കുളം അധ്യാപകരുടേയും ഹരിതസേന പ്രവർത്തകരുടെയും നേതൃത്വത്തിൽ ശുചീകരിച്ചു സംരക്ഷിച്ചുപോരുന്നു.കുടിവെള്ളക്ഷാമം നേരിടുന്ന വേനൽകാലങ്ങളിൽ പ്രയോജനപ്രദമാക്കാൻ സാധ്യമാകും വിധം ആണ് കുളം സംരക്ഷണം ഏറ്റെടുത്തത് അതോടൊപ്പം കൂമ്പാറ അങ്ങാടിയിൽ കാടു പിടിച്ചു കിടന്നിരുന്ന പഞ്ചായത്ത് കിണർ പരിസരം ശുചീകരിക്കുകയും ചെയ്തു. അതോടൊപ്പം കിണറിലെ വെള്ളം ക്ലോറിനേഷൻ ചെയ്ത് അണുവിമുക്തമാക്കുകയും ചെയ്തു...
ജൈവ പച്ചക്കറി കൃഷി
സ്കൂൾ ഹരിതസേന പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാംപസിൽ ജൈവ പച്ചക്കറി കൃഷി നടന്നുവരുന്നു. ജൈവ കാർഷിക സംസ്കാരം കുട്ടികളിൽ എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . ചേന ചേമ്പ് പച്ചമുളക് വെണ്ട പയർ വഴുതന തക്കാളി തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്തു വരുന്നത്....
ഓപ്പൺ ഫോറം
പാദവാർഷിക പരീക്ഷ മാർക്ക് അവലോകനത്തിനായി ആയി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു അതിനുശേഷം നടന്ന പൊതുയോഗം ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല ഉദ്ഘാടനം ചെയ്തു. 5 മുതൽ 10 വരെ ക്ലാസുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ആദരിച്ചു .ഓരോ കുട്ടിയുടെയും ഉത്തര പേപ്പറുകൾ രക്ഷിതാവിന്റെ സാന്നിധ്യത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവരുടെ പോരായ്മകളും നേട്ടങ്ങളും ചർച്ചചെയ്യുകയും പോരായ്മകൾ നീക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ആലോചിക്കുകയും ചെയ്തു .അതോടൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച 26 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് എപ്ലസ് ക്ലബ് രൂപീകരിച്ചു. പൊതു യോഗത്തിനുശേഷം എപ്ലസ് ക്ലബ്ബ് അംഗങ്ങളായിട്ടുള്ള വിദ്യാർഥികളുടെയും യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗം വിളിക്കുകയും യും ഭാവി പ്രവർത്തനങ്ങൾ കൂടിയാലോചിക്കുകയും ചെയ്തു....
ശിശുദിനം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.ശിശുദിനാചരണ ത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രിൻസിപ്പൽ കെ എ അബ്ദുൽ നാസർ നിർവഹിച്ചു . ഹെഡ്മാസ്റ്റർ നിയാസ് ചോല കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. ചാച്ചാജിയുടെ വേഷമണിഞ്ഞ് വേദിയിലെത്തിയ കുട്ടികൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. യുപി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ കൾ നിരവധി കലാപരിപാടികൾ അവതരിപ്പിച്ചതും ചടങ്ങിന് മിഴിവേകി. സാമൂഹ്യ ശാസ്ത്ര ക്ലബ് സ്റ്റുഡൻറ് കോർഡിനേറ്റർമാരായ അവന്തിക , അനുഗ്രഹ ജോസ്( ഇരുവരും ഒമ്പതാം ക്ലാസ്സ്) ശിഫ, പാർവണ ചന്ദ്രൻ (ഇരുവരും അഞ്ചാംക്ലാസ്) പ്രിൻസ് ജോർജ്( ആറാം ക്ലാസ്) സ്കൂൾ ലീഡർ മുഹമ്മദ് റസ്സൽ (പത്താം ക്ലാസ്) എന്നിവരാണ് ശിശുദിന പരിപാടികൾക്ക് നേതൃത്വം നൽകിയത്.ചടങ്ങിൽ യു പി വിഭാഗം എസ് എസ് ക്ലബ് കൺവീനർ ശ്രീ പ്രിൻസ് ടിം സി നന്ദി പ്രകാശിപ്പിച്ചു..