"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2020 -2022 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 80: വരി 80:
പ്രമാണം:48002-01 seventh home key.jpeg|'''സഹപാടിക്കൊരു വീട് ഏഴാമത്തെ വീടിന്റെ  താക്കോൽ ദാനം'''
പ്രമാണം:48002-01 seventh home key.jpeg|'''സഹപാടിക്കൊരു വീട് ഏഴാമത്തെ വീടിന്റെ  താക്കോൽ ദാനം'''
</gallery>
</gallery>
=== <u><nowiki>''കൈക്കോർക്കാം'</nowiki></u> ===
ഡിസംബർ 3 ലോക ഭിന്നശേഷിദിനാ ചരണത്തിന്റെ ഭാഗമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'കൈക്കോർക്കാം'  എന്ന പേരിൽ  സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. പ്രമുഖ മോട്ടിവേറ്ററും സോഫ്റ്റ്‌ സ്കിൽ ഡെവലപ്പരുമായ ലുകുമാൻ അരീക്കോട് പരിപാടി ഉൽഘാടനം ചെയ്തു.
[[പ്രമാണം:48002 ied2.23.24 PM (2).jpg|നടുവിൽ|ലഘുചിത്രം]]
=== <u>അതിജീവനം -2021</u> ===
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ്  'അതി ജീവനം-2021'  SHO (പോലീസ് സ്റ്റേഷൻ അരീക്കോട്) സിവി ലൈജു മോൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിളംബര റാലിയോടെ ആരംഭിച്ച ക്യാമ്പിൽ ലഹരി വിരുദ്ധ ബോധവല്ക്കരണം, കാർഷിക പ്രവർത്തനങ്ങൾ, ഭരണഘടന വാരാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വയോജനങ്ങൾ നേരിടുന്ന മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പഠനം, പ്രഥമ ശുശ്രൂഷ പരിശീലനം,ലിംഗ നീതിയുമായി ബന്ധപ്പെട്ട ബോധവൽക്കരണം, കോവിഡ് ബോധ വൽക്കരണം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്.<gallery mode="packed-overlay" widths="200" heights="200">
പ്രമാണം:48002 wertge 2022-03-11 at 12.23.24 PM.jpeg|എൻ.എസ് .എസ് ക്യാമ്പ് ഉത്ഘാടന ചടങ്ങ്
പ്രമാണം:48002 e 2022-03-11 at 12.23.24 PM (1).jpeg
</gallery>
=== <u>'ലഹരിക്കെതിരെ  മനുഷ്യമതിൽ തീർത്ത് വിദ്യാർത്ഥികൾ</u> ===
അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  'ലഹരിക്കെതിരെ കാവലാൾ' എന്ന പേരിൽ ഇന്ന് വൈകീട്ട് നാലിന് അരീക്കോട് ടൗണിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കെതിരെയും പ്രതിരോധത്തിന്റെ മനുഷ്യമതിൽ തീർത്തു.കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പടെ പ്രദേശത്തെ മുഴുവൻ ആളുകളും മനുഷ്യമതിലിൽ അണിചേർന്നു.മനുഷ്യമതിലിനെ അഭിവാദ്യം ചെയ്തുകൊണ്ട് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ.പി.എസ് തുറന്ന ജീപ്പിൽ സഞ്ചരിച്ചു.ജില്ലാ ഇൻഫർമേഷൻ ഓഫിസ്, പ്രദേശത്തെ ക്ലബുകൾ, സാംസ്‌കാരിക സമിതികൾ,  എന്നിവരുടെ സഹകരണത്തോടെയാണ് മനുഷ്യമതിൽ തീർത്തത്.
പരിപാടിയുടെ സമാപന സംഗമം സുല്ലമുസലാം അറബിക് കോളജിന് മുൻവശത്തെ ആംഫീ തിയേറ്ററിൽ മുഖ്യാതിഥി ഋഷിരാജ് സിങ് ഐ പി എസ് ഉദ്ഘാടനം ചെയ്തു.ലഹരി സാമൂഹിക വിപത്താണെന്നും സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണെന്നും ലഹരി മാഫിയക്ക് വിട്ടുനൽകാതെ  സമൂഹം അവരെ ചേർത്ത് പിടിച്ചു നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രെറ്റ് എൻ എം മെഹറലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു എന്നിവർ സംസാരിച്ചു.
തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും  വിദ്യാർഥികൾ ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു. ആഘോഷങ്ങളുടെ പേരിൽ റിസോർട്ടുകളും ഓഡിറ്റോറിയങ്ങളും വാടകക്കെടുത്ത് ഡിജെ പാർട്ടികളും മറ്റും സംഘടിപ്പിച്ചു കലാലയങ്ങൾ ലഹരി വിപണന കേന്ദ്രമാക്കാനുള്ള പുതിയ പ്രവണതക്കെതിരെ വിദ്യാർഥികളെയും ബഹുജനങ്ങളെയും അണിനിരത്തി ശക്തമായി പ്രതിരോധിക്കുകയെന്ന  ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ മുന്നോടിയായി പി കെ ബഷീർ എം.എൽ എ മുഖ്യരക്ഷാധികാരിയായും,അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ടി. കെ. ടി അബ്ദു ഹാജി ചെയർമാൻ ആയും കാഞ്ഞിരാല അബ്ദുൽ കരീം കൺവീനർ ആയും ജാഗ്രതാ സമിതി രൂപീകരിച്ചു. <gallery mode="packed-overlay" widths="150" heights="150">
പ്രമാണം:48002-13 laharikethire1.jpg|'''ലഹരിക്കെതിരെ കാവലാൾ'''
പ്രമാണം:48002-13 laha.jpg|'''ലഹരിക്കെതിരെ കാവലാളിൽ ഋഷിരാജ് സിങ് ഐ .പി .എസ് ഉത്ഘാടനം ചെയ്യുന്നു'''
പ്രമാണം:48002-13 lahari.jpg|ലഹരിക്കെതിരെ  കാവലാളിൽ  ഋഷിരാജ്  ലഹരി വിരുദ്ധ ഗാനം ആലപിക്കുന്ന വിദ്യാർത്ഥികൾ
പ്രമാണം:48002-13 laharii.jpg|'''ലഹരിക്കെതിരെ  കാവലാൾ'''
പ്രമാണം:48002-13 wheel chair.jpg|'''സ്കൂളിലെ വിദ്യാർത്ഥിക്ക് മോട്ടോർ വീൽ ചെയർ നൽകുന്നു'''
</gallery>
=== <u>പാലിയേറ്റീവ് ദിനം ഫണ്ട്‌ കൈമാറി</u> ===
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ  വിദ്യാർത്ഥികൾ പാലിയേറ്റീവ് ദിനത്തിൽ സ്വരൂപ്പിച്ച 80,510 രൂപ അരീക്കോട് പാലിയേറ്റീവ് കെയർ ഭാരവാഹികളെ ഏൽപ്പിച്ചു. പ്രധാന അധ്യാപകൻ സിപി അബ്ദുൽ കരീം, പ്രിൻസിപ്പൽ കെ ടി മുനീബ്റഹ്മാൻ, എം മുഹമ്മദ്‌ ശരീഫ്, സി മുഹമ്മദ്‌ അസ്‌ലം, ഡോ.ലബീദ്, എ പി ലൈലബീഗം പി നജിയ, പി സുഹൈല ക്ലിനിക് ഭാരവാഹികളായ കെ മുഹമ്മദ്‌ അത്താഹുല്ല, എ അബ്ദുസമദ് മാസ്റ്റർ, ടി അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ ഏറ്റുവാങ്ങി.
=== <u>രക്തദാന ക്യാമ്പുമായി എൻ എസ് എസ് വളണ്ടിയർമാർ</u> ===
[[പ്രമാണം:48002-bllosd.jpg|ഇടത്ത്‌|ലഘുചിത്രം|രക്ത ദാന ക്യാമ്പ് ]]
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ.മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കും ജില്ലാ ഇൻഫർമേഷൻ ഓഫീസും  ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ  അഡ്വ. പി. വി എ മനാഫ് ഉദ്ഘാടനം ചെയ്തു  .വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് പൊതുവെ കേരളത്തിൽ രക്തദാനം ചെയ്യുന്നവരുടെ എണ്ണം കുറവാണ്.മെഡിക്കൽ കോളേജുകളിൽ ആവശ്യമായി വരുന്ന രക്തത്തിന്റെ പകുതി പോലും ശേഖരിക്കപ്പെടുന്നില്ല.രക്തം ആവശ്യമായി വരുമ്പോൾ കുടുംബാംഗങ്ങൾ അതാത് സമയത്തു സംഘടിപ്പിക്കുന്ന രീതിയാണ് പൊതുവെ കേരളത്തിൽ ഉള്ളത്.രക്തദാനം എന്നത് ബോധവൽക്കരണത്തിലൂടെ  കൂടുതൽ ജനകീയമാക്കാൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് പി. വി. എ മനാഫ് അഭിപ്രായപ്പെട്ടു. ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. മേരി ട്രീസ ബോധ വൽക്കരണ ക്ലാസ് എടുത്തു. സന്നദ്ധരായ 75 പേരിൽ നിന്നും 50 യൂണിറ്റ്  രക്തം സ്വീകരിച്ചു.
=== <u>ആഘോഷത്തിമിർപ്പിൽ കൊയ്ത്തുത്സവം</u> ===
[[പ്രമാണം:48002-koithulsavam.jpg|ലഘുചിത്രം|'''കൊയ്ത്തുത്സവം  കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു''' ]]
അരീക്കോട്:സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ കൂട്ടുകാർ കോവിഡ് കാലത്ത് ആറ്റുനോറ്റുണ്ടാക്കിയ നെൽപ്പാടത്തെ കൊയ്ത്തുത്സവം അക്ഷരാർത്ഥത്തിൽ ഗ്രാമോത്സവമായി ആഘോഷിച്ചു.ഉത്സവം  കെങ്കേമമാക്കാൻ ബഹുമാനപ്പെട്ട കൃഷി മന്ത്രി പി പ്രസാദ് കൂടിയെത്തിയതോടെ പാടത്ത് ആവേശം ഇരട്ടിയായി.നേൽപ്പാടത്ത് കുട്ടികൾ തീർത്ത മാതൃക മുതിർന്നവർ പിൻപറ്റണമെന്നതാണ് ഈ കൊയ്ത്തുത്സവം നൽകുന്ന പാഠമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. യുവതലമുറയിൽ കൃഷിയോടുള്ള സമീപനം മാറ്റാൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നു അദ്ദേഹം പറഞ്ഞു. 'ഐശ്വര്യ' ഇനത്തിൽപെട്ട വിത്താണ് ഇപ്രാവശ്യം കൃഷി ചെയ്തത്.യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ ഒരേക്കർ വയലിലാണ് സ്കൂളിലെ എൻ.എസ്‌ .എസ്  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ കൃഷി ഇറക്കിയത്.അദ്ദേഹത്തെ മന്ത്രി പൊന്നാട അണിയിച്ചു ആദരിച്ചു. പ്രദേശത്തെ മുതിർന്ന കർഷകരായ ലീല, പൗക്ക, മറിയുമ്മ വി പി, മുഹമ്മദ്‌ മഠത്തിൽ, ചെറിയാപ്പു പാമ്പോടൻ, കമ്മുട്ടി എൻ വി, കൊറ്റി, ചക്കിക്കുട്ടി, അലവി കൊട്ടപ്പറമ്പൻ എന്നിവരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം മന്ത്രിയും നെല്പാടത്തേക്കിറങ്ങിയതോടെ കൊയ്തുപാട്ടിന്റെ ഈരടികൾ ഉയർന്നു.പാട്ടിന്റെ താളത്തിനൊത്ത് അവർ നെല്ല് കൊയ്തു.ഇടകാലത്ത് നമുക്ക് നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ വിളംബരമായി ചാലി പാടത്തെ കൊയ്ത്തുത്സവം.വൈകുന്നേരം 4 മണിക്കായിരുന്നു കൊയ്ത്തുത്സവം. വിദ്യാർത്ഥികളും, രക്ഷിതാക്കളും,അധ്യാപകരും, നാട്ടുകാരും ചേർന്ന് കൊയ്ത്തുത്സവം വെള്ളേരി ഗ്രാമത്തിന്റെ ഉത്സവമാക്കി.
കഴിഞ്ഞ അഞ്ചു വർഷമായി കുട്ടികൾ ഇവിടെ കൃഷിയിറക്കുന്നുണ്ട്.വിളവെടുത്ത നെല്ല് അരിയാക്കി സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നല്കുകയാണ് പതിവ്.സ്കൂളിന്റെ 'സുഭിക്ഷം' പദ്ധതി പ്രകാരം വെള്ളേരി യെ 'മാതൃകാ ഹരിത ഗ്രാമം' ആയി പ്രഖ്യാപിചിരുന്നു.പ്രദശത്തെ 2500 കുടുംബങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടി വിദ്യാർത്ഥികൾ കടുങ്ങല്ലൂർ തോടിനു കുറുകെ 'തടയണ' നിർമിച്ചത് കഴിഞ്ഞ വർഷത്തിലായിരുന്നു. വ്യത്യസ്ത  പ്രോഗ്രാമുകൾ നടത്തി മാതൃകയാവുകയാണ് സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റ്. കൂട്ടായ്മയുടെ കൈപ്പുണ്യം എന്നപേരിൽ  ഭക്ഷ്യ മേള നടത്തി സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് രണ്ട് വർഷങ്ങൾ കൊണ്ട് വീടുകൾ നിർമിച്ചു നൽകിയിരുന്നു.മലപ്പുറം ജില്ലയിലെ കഴിഞ്ഞ വർഷത്തെ മികച്ച എൻ. എസ്.എസ് യൂണിറ്റായും, പ്രോഗ്രാം ഓഫീസറായി സ്കൂളിലെ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിലിനെ തിരഞ്ഞെടുത്തിരുന്നു.
=== <u>പറവകൾക്ക് കുടിനീരൊരുക്കി വിദ്യാർത്ഥികൾ</u> ===
കടുത്ത വേനലിൽ ദാഹ ജലം തേടി അലയുന്ന കിളികൾക്ക് കുടി നീരൊരുക്കി വിദ്യാർത്ഥികൾ. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ 'ജീവാമൃതം'പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ പറവകൾക്ക് കുടിനീരൊ രുക്കിയത്. വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസ്സിലും അവരുടെ വീടുകളിലും മരങ്ങളിലും, മതിലുകളിലും, അതികം ആൾപാർപ്പിലാത്തതുമായ സ്ഥലങ്ങളിലാണ് കുടി നീരോരുക്കിയത്.
[[പ്രമാണം:48002-jeevamrutham.jpg|നടുവിൽ|ലഘുചിത്രം|<u>പറവകൾക്ക് കുടിനീരൊരുക്കി വിദ്യാർത്ഥികൾ</u> ]]
=== <u>വിദ്യാർത്ഥികൾക്ക് സഹായവുമായി 'തെളിമ' എജ്യൂ ഹെൽപ് പദ്ധതി</u> ===
'തെളിമ'എജ്യൂ ഹെൽപ് വിദ്യാഭ്യാസ പദ്ധതിയുടെ അരീക്കോട് ക്ലസ്റ്റർ തല ഉൽഘാടനം സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.ഓൺലൈൻ ഓഫ് ലൈൻ പഠനവിടവ് നികത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പും ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമും ചേർന്ന് ആരംഭിച്ച പദ്ധതിയാണിത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി വിവിധ പഠന കേന്ദ്രങ്ങളിൽ പ്രത്യേകം ക്ലാസുകൾ തുടങ്ങുന്നതാണ് പദ്ധതി.ലളിത വൽക്കരിച്ച പഠന സഹായികൾ ഈ ക്ലാസുകളിൽ കുട്ടികൾക്ക് വിതരണം ചെയ്യും.
[[പ്രമാണം:48002-THELIMA.jpg|നടുവിൽ|ലഘുചിത്രം|തെളിമ സ്റ്റഡി മെറ്റീരിയലിന്റെ പ്രകാശനം നൗഷർ കല്ലട അക്കാഡമിക് സെക്രെട്ടറി കാമലിന് നൽകി ഉദഘാടനം  ചെയ്യുന്നു ]]
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734280...1734967" എന്ന താളിൽനിന്ന് ശേഖരിച്ചത്