"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ദിനാചരണങ്ങൾ: ശാസ്ത്രദിനം ചേർത്തു) |
|||
വരി 98: | വരി 98: | ||
=== ഫെബ്രുവരി21 മാതൃഭാഷാ ദിനം === | === ഫെബ്രുവരി21 മാതൃഭാഷാ ദിനം === | ||
മാതൃഭാഷാദിനത്തിൽ കുട്ടികളുടെ സർഗ്ഗ വേളകൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | മാതൃഭാഷാദിനത്തിൽ കുട്ടികളുടെ സർഗ്ഗ വേളകൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | ||
=== ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം === | |||
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പരീക്ഷണ മേള സംഘടിപ്പിക്കുകയും വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. എല്ലാ ക്ലാസിലെ കുട്ടികളും ശാസ്ത്ര പതിപ്പ് തയ്യാറാക്കി. ശാസ്ത്രജ്ഞന്മാരും ആയി ബന്ധപ്പെട്ട ഡിജിറ്റൽ പതിപ്പ് തയ്യാറാക്കുകയും അതിനോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും ചെയ്തു. |
19:35, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്കാദമികം
കുട്ടികളുടെ പഠന കാര്യത്തിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്കൂളാണിത്. ദിവസവുമുള്ള മോണിംഗ് എസ് ആർ ജിയിൽ ഓരോ ക്ലാസിലെയും അധ്യാപകർ കുട്ടികളുടെ പഠനത്തിനുള്ള പ്രശ്നങ്ങളും മികവുകളും ചർച്ച ചെയ്യുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. മികവുകൾ എല്ലാവരും പങ്കുവെപ്രവർത്തനങ്ങൾ ക്കുന്നു. ഓരോ ക്ലാസിലെയും പ്രശ്ന പഠിതാക്കളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുന്നു. അവരെയും മറ്റ് കുട്ടികളുടെരത്തിൽ എത്തിക്കുന്നു.
എന്റെ വായന
സ്കൂളിലെ എല്ലാ ക്ലാസിലും നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് എന്റെ വായന. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാനായി വായിച്ചു കൊണ്ട് ക്ലാസുകൾ ആരംഭിക്കുന്നു. എല്ലാദിവസവും പത്രവാർത്ത പ്രാർത്ഥനക്ക് ശേഷം വായിക്കുന്നു. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ എല്ലാ ക്ലാസിലും കഥാപുസ്തകങ്ങൾ, വായനാ കാർഡുകൾ, പത്രങ്ങൾ മുതലായവ ഉപയോഗിക്കുകയും വായനക്കു മാത്രമായി സമയം കണ്ടെത്തുകയും ചെയ്യുന്നു. അതുപോലെ ഓൺലൈൻ ക്ലാസിന്റെ സമയത്ത് കുട്ടികൾക്ക് പ്രത്യേക വായന ഗ്രൂപ്പുകൾ തുടങ്ങുകയും അതിൽ അധ്യാപകർ ഇടുന്ന വായന കാർഡുകൾ കുട്ടികൾ വായിച്ച് ഇടുകയും ചെയ്യുന്നു.
ഡിജിറ്റൽ പഠനപ്രവർത്തനങ്ങൾ
ഡിജിറ്റൽ പോർട്ട് ഫോളിയോ
കുട്ടികൾക്കെല്ലാം ഡ്രൈവിൽ ഒരു ഫോൾഡർ നൽകുകയും കുട്ടികളുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നേരിട്ട് അവർക്ക് നൽകുന്ന ഫോൾഡറിൽ നേരിട്ട് അപ്‌ലോഡ് ചെയ്തു വെക്കുകയും ചെയ്യുന്നു.
ഓഡിയോ ബുക്ക്
കുട്ടികളുടെ വ്യത്യസ്തമായ കഥകൾ ഉൾപ്പെടുത്തി ഓഡിയോ ബുക്ക് തയ്യാറാക്കി
ഇ -മാഗസിൻ
കുട്ടികളുടെ വ്യത്യസ്തമായ കഥ, കവിത, ചിത്രങ്ങൾ,ലേഖനം എന്നിവ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
പിന്തുണ ക്ലാസ്സ്
എല്ലാ ക്ലാസിലെയും അധ്യാപകർ പിന്തുണ ക്ലാസ് നൽകുകയും കുട്ടികളെ പഠനത്തിൽ പിന്നോക്കം നിൽക്കാൻ ഒരിക്കൽപോലും അവസരം നൽകാതെ മികച്ച ഫോളോ അപ്പ് പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളുടെ പഠന നിലവാരം എസ് ആർ ജിയിൽ കൃത്യമായി രേഖപ്പെടുത്തി വെക്കുകയും ചെയ്തു
. പ്രവേശനോത്സവം
വളരെ വിപുലമായി ആണ് എല്ലാ വർഷവും പ്രവേശനോത്സവം നടത്തി വരുന്നത്. കുട്ടികൾക്ക്കൈ നിറയെ സമ്മാനങ്ങൾ നൽകി ബലൂണുകളും തോരണങ്ങളും കെട്ടി ആണ് അവരെ സ്വീകരിക്കുന്നത്. കഥാ പുസ്തകങ്ങളും കളറും ബലൂണും മിഠായിയും നൽകി അവരെ സ്വീകരിക്കുന്നു. കുട്ടികൾ പുതുതായി സ്കൂളിൽ വരുന്ന ദിവസം മുതിർന്ന കുട്ടികളുടെ സർഗ്ഗവേളയും അവർക്കു മുമ്പിൽ അവതരിപ്പിക്കുന്നു
സേവനപാതയിൽ[തിരുത്തുക | മൂലരൂപം തിരുത്തുക]
എല്ലാ കുട്ടികളും ന്യൂഇയർ ക്രിസ്മസ് എന്നീ ആഘോഷങ്ങളുടെ ഭാഗമായി നാണയത്തുട്ടുകൾ ശേഖരിച്ചു വെക്കുകയും സ്കൂളിലെ പാവപ്പെട്ട സഹപാഠിക്ക് സഹായമായി നൽകുകയോ ഉപജീവനമാർഗ്ഗമായി സാധനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യുന്നു.2012 ൽ തുടങ്ങി വെച്ച ഈ പ്രോഗ്രാം ഇപ്പോഴും തുടരുന്നു. ഇതുപോലെ വെള്ളപ്പൊക്കത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് നോട്ട് എഴുതി നൽകി സ്കൂൾ മാതൃകയായിട്ടുണ്ട്
ആഘോഷങ്ങൾ
പെരുന്നാൾ ക്രിസ്തുമസ്, ഓണം എന്നിവ എല്ലാ കുട്ടികളും ഒരു പോലെ ആഘോഷിക്കുന്നു.. ഓണത്തിന് മാവേലിയായി വേഷം കെട്ടുകയും പൂക്കളം ഒരുക്കുകയും വിവിധയിനം മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു എല്ലാ കുട്ടികളും ഇതിൽ പങ്കുചേരുന്നു.
.ക്രിസ്തുമസിന് ക്രിസ്മസ് അപ്പൂപ്പനെ ഒരുക്കുകയും പുൽക്കൂട് ഒരുക്കുകയും ക്രിസ്മസ് ട്രീ തയ്യാറാക്കുകയും കുട്ടികൾ എല്ലാം ആഘോഷത്തിൽ പങ്കു ചേരുകയും ചെയ്യുന്നു
പെരുന്നാളിന് മൈലാഞ്ചിയിടൽ മത്സരങ്ങളും മറ്റു സർഗ്ഗാത്മക പ്രവർത്തനങ്ങളും നടത്തുന്നു.എല്ലാ പ്രധാനപെട്ട ദിനങ്ങളും സ്കൂളിൽ കുട്ടികൾ ആചരിക്കുന്നു.പരിസ്ഥിതി ദിനം, മുതൽ മാർച്ച് വരെയുള്ള എല്ലാ ദിവസവും കുട്ടികൾക്കു പരിചിതമാണ്. അവർ അത് ആചരിക്കുകയും ആ ദിവസത്തിന്റെ പ്രത്യേകത മനസ്സിലാക്കുകയും ചെയ്യുന്നു ക്വിസ്, സ്പെഷ്യൽ സർഗ്ഗവേള, അസംബ്ലി, ലഘു നാടകങ്ങൾ, വിവരണം മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യാറുണ്ട്
LSS
ഓരോ വർഷവും ഈ സ്കൂളിലെ എൽ എസ് എസ് കുട്ടികളുടെ വിജയം കൂടി കൊണ്ടിരിക്കുകയാണ്.
ഏറ്റവും അവസാനം 2019- 20 അധ്യയനവർഷത്തിലെ റിസൾട്ട് വന്നപ്പോൾ 33 എൽ എസ് എസോടെ ജില്ലയിൽ തന്നെ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ഇതിനുപിന്നിൽ അധ്യാപകരുടെ നിരന്തര പരിശ്രമവും പ്രോത്സാഹനവും അവർക്ക് നൽകുന്നുണ്ട്. മിഷൻ എൽഎസ്എസ് എന്ന പദ്ധതിയാണ് ഇതിനായി സ്കൂളിൽ നടത്തിവരുന്നത്. കൂടുതൽ കുട്ടികൾക്ക് എൽഎസ്എസ് നേടി ക്കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ മിഷൻ എൽ എസ് എസിൽ ഉള്ളത്.മികച്ച പരിശീലനം ആണ് കുട്ടികൾക്കു നൽകുന്നത്. രാത്രികാല ക്ലാസും ക്യാമ്പുകളും നിരന്തര പരിശീലനവും Lss മിഷനും ഓൺ ലൈൻ ക്ലാസുകളും അവരെ Lss നേടാൻ പ്രാപ്തമാക്കുന്നു.മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു.പ്രീ -എൽ. എസ്. എസ് മൂന്നാം ക്ലാസ്സിൽ നിന്നുതന്നെ Lss ന് പ്രത്യേക പരിശീലനം ആരംഭിക്കുന്നു.
അധ്യയന വർഷം | എൽ എസ് എസ് കിട്ടിയവരുടെഎണ്ണം |
2015-16 | 4 |
2016-17 | 14 |
2017-18 | 17 |
2018-19 | 23 |
2019-20 | 33 |
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തൈകൾ നടുകയും ഓൺലൈനായി അവയുടെ ഫോട്ടോ അയക്കുകയും ചെയ്തു.. മുമ്പ് നട്ട വൃക്ഷത്തൈയെക്കുറിച്ച് കുറിപ്പ് എഴുതുകയും അതിന്റെ ചിത്രം അയക്കുകയും ചെയ്തു.വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിന് പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു.
വായനാദിനം
വായനാ ദിനത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുകയും വായനയുമായി ബന്ധപ്പെട്ട പതിപ്പ് തയ്യാറാക്കുകയും ചെയ്തു. മലയാള സാഹിത്യകാരന്മാരെ പരിചയപ്പെടുകയും അവരെഴുതിയ പുസ്തകങ്ങൾ പരിചയപ്പെടുകയും ചെയ്തു. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കി
സ്വതന്ത്ര ദിനം
ആഗസ്റ്റ് 15ന് ഓൺലൈൻ ആണെങ്കിലും കുട്ടികൾ സർഗ്ഗ വേളകൾ നടത്തി. സ്വതന്ത്ര സമര സേനാനികളുടെ വേഷം ധരിച്ച് അവർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തി. ദേശീയ പതാകയുടെ നിർമ്മാണവും ക്വിസ് നടത്തി. സ്കൂളിലെ ചെറിയ കുട്ടികൾക്ക് കളറിംഗ് മത്സരം ഉണ്ടായിരുന്നു.ഇവിടുത്തെ അധ്യാപകർ തയ്യാറാക്കിയ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് യൂട്യൂബ് വീഡിയോ കുട്ടികൾക്ക് നൽകുകയും ചെയ്തു.
നവംബർ 12 പക്ഷിനിരീക്ഷണ ദിനം
പക്ഷിനിരീക്ഷണ ദിനത്തിന് ഓരോ പക്ഷിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും കുട്ടികൾ അത് നിരീക്ഷിച്ച് പഠിക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു. കൂടാതെ സ്കൂളിൽ പരുന്താട്ടം
നടത്തുകയും ചെയ്തു.
വാഗൺ ട്രാജഡി ദുരന്തം
വാഗൺ ട്രാജഡി ദുരന്തത്തിന്റെ നൂറാം വാർഷികം ഏറെ വിപുലമായാണ് സ്കൂളിൽ ആചരിച്ചത്. കുട്ടികളിൽ ഈ ദുരന്തത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്ന വിധത്തിൽ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. എല്ലാ ക്ലാസിലും അതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി.
റിപ്പബ്ലിക് ദിനം
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കുട്ടികളുടെ അഭാവത്തിൽ ഓൺലൈനായി കുട്ടികൾ പങ്കെടുത്തു. സർഗ്ഗ വേളകൾ നടത്തുകയും ക്വിസ്സുകൾ നടത്തുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്തി. ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. ദേശഭക്തി ഗാനം മത്സരങ്ങൾ നടത്തി. എല്ലാ അധ്യാപകരും റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് എല്ലാവരും ചേർന്ന് വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകി.
ഫെബ്രുവരി21 മാതൃഭാഷാ ദിനം
മാതൃഭാഷാദിനത്തിൽ കുട്ടികളുടെ സർഗ്ഗ വേളകൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പരീക്ഷണ മേള സംഘടിപ്പിക്കുകയും വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. എല്ലാ ക്ലാസിലെ കുട്ടികളും ശാസ്ത്ര പതിപ്പ് തയ്യാറാക്കി. ശാസ്ത്രജ്ഞന്മാരും ആയി ബന്ധപ്പെട്ട ഡിജിറ്റൽ പതിപ്പ് തയ്യാറാക്കുകയും അതിനോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും ചെയ്തു.