"ക്രൈസ്റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/ചരിത്രം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഇന്നലെകളിലൂടെ..... ഇന്നിലേക്ക് == | |||
[[പ്രമാണം:School 48046.JPG|ലഘുചിത്രം|ക്രൈസ്റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ]] | |||
കുടിയേറ്റക്കാരുടെ ജീവിതാഭിലാഷങ്ങളിൽ പ്രഥമസ്ഥാനം ദേവാലയത്തിൽ ആയിരുന്നപ്പോൾ , അതിനോട് ചേർത്തു വെച്ച സ്വപ്നമായിരുന്നു ഒരു വിദ്യാലയം എന്നത്.കുടിയേറ്റക്കാറ്ക്ക് വേണ്ടി വളരെയധികം ത്യാഗങ്ങൾ സഹിച്ച ഫാ. ജോസഫ് പഴയപറമ്പിൽ ഒരു വിദ്യാലയത്തിന്റെ സ്ഥാപനത്തിനായി മുന്നിട്ടിറങ്ങി. ശ്രീ ചിറയിൽ ജോസഫ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന സഹായി .അങ്ങനെ1954ൽ ക്രൈസ്റ്റ് കിംഗ് ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ.ആൽബട്ട് റൊവാരിയായിരുന്നു പ്രഥമാധ്യാപകൻ. | |||
സ്കൂളിന്റെ പ്രവത്തനം കുടിയേറ്റ ജനതയെ ഏകോപിപ്പിക്കുകയും,മനേവീര്യം വദ്ധിപ്പിക്കുകയും, ഉയച്ചകൾ ജീവിതലക്ഷ്യമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു..പിന്നീടുണ്ടായ സംഘടിത പ്രവത്തനങ്ങളുടെ ഫലമായി 1956 ൽ സി കെ യു പി സ്കൂളായി ഉയർന്നു.. ശ്രീ. സേവ്യർ പി ജോൺ ആയിരുന്നു നേത്യസ്ഥാനത്ത്. റവ.ഫാ. ലിയാണ്ടറ് മാനേജർ സ്ഥാനത്ത് എത്തുകയും ചെയ്തു.ഇത് നാട്ടുകാർക്ക് ആത്മവിശ്വാസവും, പ്രതീക്ഷയും വർദ്ധിപ്പിച്ചു.ഉപരി വിദ്യാഭ്യാസം ഈ ജനതയുടെ സങ്കൽപത്തിലെ അനിവാര്യമായ ഘടകമായിരുന്നു. ആയിടക്ക് മണിമൂളി പ്രദേശങ്ങൾ കൂടി ഉൾപ്പെട്ട എടക്കര പഞ്ചായത്തിന്റെ പ്രസിഡണ്ടായി ശ്രീ. സേവ്യർ പി.ജോൺ തെരഞ്ഞെടുക്കപ്പെട്ടു.. ഓരോ പുതിയ പഞ്ചായത്തിലും ഹൈസ്കൂളും, പോലീസ് സ്റ്റേഷനും, ബസ്സ്റ്റാന്റും അനുവദിക്കാനുള്ള സർക്കാർ തീരുമാനമുണ്ടായപ്പോേൾ മണിമൂളിയിൽ ഹൈസ്കൂൾ എന്ന മോഹം യാഥാർത്ഥ്യമാകാൻ ഇത് സഹായിച്ചു. .അങ്ങനെ ആ കാലഘട്ടങ്ങളിൽ വികാരിമായിരുന്ന റവ.ഫാ. ക്ലോഡിയസ്, റവ. ഫാ. ലിയാണ്ടർ എന്നിവരുടേയും നല്ലവരായ നാട്ടുകാരുടെ പരിശ്രമത്തിന്റെയും, പഞ്ചായത്ത് ബോർഡിന്റെ അനുകൂല തീരുമാനത്തിന്റെയും ഫലമായി 1964 ൽ നമ്മുടെ യു പി സ്കൂൾ ക്രൈസ്റ്റ് കിംഗ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കുടിയേറ്റ ജനതയുടെ അത്താണിയും ആത്മചൈതന്യം ആയിരുന്ന അഭിവന്ദ്യ വള്ളോപ്പള്ളി പിതാവ് ഇത്തരുണത്തിൽ നൽകിയ പ്രചോദനവും അനുഗ്രഹാശിസ്സുകളും വിസ്മരിക്കാനാവില്ല. | |||
പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് ആയിരുന്ന ശ്രീ പി ടി ഉമ്മർ കോയയുടെ സന്മനസ്സും താൽപ്പര്യങ്ങളും നമ്മുടെ ഹൈസ്കൂൾ സ്ഥാപിക്കുന്നതിൽ മറക്കാനാകാത്ത നാഴികക്കല്ലുകളായി. ചിറായിൽ ജോസഫ് വാലുമണ്ണേൽ ജോസഫ് കാച്ചാംകോടത്തു കുഞ്ചെറിയ തുടങ്ങി പറഞ്ഞാൽ തീരാത്ത ഒട്ടനവധി സത്മതികളായ വ്യക്തികളുടെയും കുടുംബങ്ങളുടെയും സഹായഹസ്തങ്ങളും കഠിനാധ്വാനവും ഹൈസ്കൂളിന്റെ നിർമ്നിതിയുടേയും വളർച്ചയുടെയും പിന്നിലുണ്ടെന്ന സത്യത്തെ ഒരിക്കലും വിസ്മരിച്ചുകൂടാ. എല്ലാവരുടെയും സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ പി ടി ചാക്കോ ഹൈസ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു ശ്രീ .ടി .വി. ജോർജ്ജ് ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. | |||
26 /6 /1950ൽ നമ്മുടെ സ്കൂൾ മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ആയി. ഇപ്പോൾ ഈ സ്ഥാപനത്തിൻറെ രക്ഷാധികാരി അഭിവന്ദ്യ ബിഷപ്പ് മാർ ജോസ് പൊരുന്നേടവും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇളംകുന്നപ്പുഴയുമാണ്. റവ.ഫാ. തോമസ് മണികുന്നേൽ ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെമാനേജരായും, റവ.ഫാ. അരുൺ മഠത്തിപറമ്പിൽ അസിസ്റ്റന്റ് മാനേജരായും പ്രവർത്തിക്കുന്നു. |
10:24, 5 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഇന്നലെകളിലൂടെ..... ഇന്നിലേക്ക്
കുടിയേറ്റക്കാരുടെ ജീവിതാഭിലാഷങ്ങളിൽ പ്രഥമസ്ഥാനം ദേവാലയത്തിൽ ആയിരുന്നപ്പോൾ , അതിനോട് ചേർത്തു വെച്ച സ്വപ്നമായിരുന്നു ഒരു വിദ്യാലയം എന്നത്.കുടിയേറ്റക്കാറ്ക്ക് വേണ്ടി വളരെയധികം ത്യാഗങ്ങൾ സഹിച്ച ഫാ. ജോസഫ് പഴയപറമ്പിൽ ഒരു വിദ്യാലയത്തിന്റെ സ്ഥാപനത്തിനായി മുന്നിട്ടിറങ്ങി. ശ്രീ ചിറയിൽ ജോസഫ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന സഹായി .അങ്ങനെ1954ൽ ക്രൈസ്റ്റ് കിംഗ് ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ.ആൽബട്ട് റൊവാരിയായിരുന്നു പ്രഥമാധ്യാപകൻ.
സ്കൂളിന്റെ പ്രവത്തനം കുടിയേറ്റ ജനതയെ ഏകോപിപ്പിക്കുകയും,മനേവീര്യം വദ്ധിപ്പിക്കുകയും, ഉയച്ചകൾ ജീവിതലക്ഷ്യമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു..പിന്നീടുണ്ടായ സംഘടിത പ്രവത്തനങ്ങളുടെ ഫലമായി 1956 ൽ സി കെ യു പി സ്കൂളായി ഉയർന്നു.. ശ്രീ. സേവ്യർ പി ജോൺ ആയിരുന്നു നേത്യസ്ഥാനത്ത്. റവ.ഫാ. ലിയാണ്ടറ് മാനേജർ സ്ഥാനത്ത് എത്തുകയും ചെയ്തു.ഇത് നാട്ടുകാർക്ക് ആത്മവിശ്വാസവും, പ്രതീക്ഷയും വർദ്ധിപ്പിച്ചു.ഉപരി വിദ്യാഭ്യാസം ഈ ജനതയുടെ സങ്കൽപത്തിലെ അനിവാര്യമായ ഘടകമായിരുന്നു. ആയിടക്ക് മണിമൂളി പ്രദേശങ്ങൾ കൂടി ഉൾപ്പെട്ട എടക്കര പഞ്ചായത്തിന്റെ പ്രസിഡണ്ടായി ശ്രീ. സേവ്യർ പി.ജോൺ തെരഞ്ഞെടുക്കപ്പെട്ടു.. ഓരോ പുതിയ പഞ്ചായത്തിലും ഹൈസ്കൂളും, പോലീസ് സ്റ്റേഷനും, ബസ്സ്റ്റാന്റും അനുവദിക്കാനുള്ള സർക്കാർ തീരുമാനമുണ്ടായപ്പോേൾ മണിമൂളിയിൽ ഹൈസ്കൂൾ എന്ന മോഹം യാഥാർത്ഥ്യമാകാൻ ഇത് സഹായിച്ചു. .അങ്ങനെ ആ കാലഘട്ടങ്ങളിൽ വികാരിമായിരുന്ന റവ.ഫാ. ക്ലോഡിയസ്, റവ. ഫാ. ലിയാണ്ടർ എന്നിവരുടേയും നല്ലവരായ നാട്ടുകാരുടെ പരിശ്രമത്തിന്റെയും, പഞ്ചായത്ത് ബോർഡിന്റെ അനുകൂല തീരുമാനത്തിന്റെയും ഫലമായി 1964 ൽ നമ്മുടെ യു പി സ്കൂൾ ക്രൈസ്റ്റ് കിംഗ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കുടിയേറ്റ ജനതയുടെ അത്താണിയും ആത്മചൈതന്യം ആയിരുന്ന അഭിവന്ദ്യ വള്ളോപ്പള്ളി പിതാവ് ഇത്തരുണത്തിൽ നൽകിയ പ്രചോദനവും അനുഗ്രഹാശിസ്സുകളും വിസ്മരിക്കാനാവില്ല.
പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് ആയിരുന്ന ശ്രീ പി ടി ഉമ്മർ കോയയുടെ സന്മനസ്സും താൽപ്പര്യങ്ങളും നമ്മുടെ ഹൈസ്കൂൾ സ്ഥാപിക്കുന്നതിൽ മറക്കാനാകാത്ത നാഴികക്കല്ലുകളായി. ചിറായിൽ ജോസഫ് വാലുമണ്ണേൽ ജോസഫ് കാച്ചാംകോടത്തു കുഞ്ചെറിയ തുടങ്ങി പറഞ്ഞാൽ തീരാത്ത ഒട്ടനവധി സത്മതികളായ വ്യക്തികളുടെയും കുടുംബങ്ങളുടെയും സഹായഹസ്തങ്ങളും കഠിനാധ്വാനവും ഹൈസ്കൂളിന്റെ നിർമ്നിതിയുടേയും വളർച്ചയുടെയും പിന്നിലുണ്ടെന്ന സത്യത്തെ ഒരിക്കലും വിസ്മരിച്ചുകൂടാ. എല്ലാവരുടെയും സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ പി ടി ചാക്കോ ഹൈസ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു ശ്രീ .ടി .വി. ജോർജ്ജ് ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.
26 /6 /1950ൽ നമ്മുടെ സ്കൂൾ മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ആയി. ഇപ്പോൾ ഈ സ്ഥാപനത്തിൻറെ രക്ഷാധികാരി അഭിവന്ദ്യ ബിഷപ്പ് മാർ ജോസ് പൊരുന്നേടവും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇളംകുന്നപ്പുഴയുമാണ്. റവ.ഫാ. തോമസ് മണികുന്നേൽ ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെമാനേജരായും, റവ.ഫാ. അരുൺ മഠത്തിപറമ്പിൽ അസിസ്റ്റന്റ് മാനേജരായും പ്രവർത്തിക്കുന്നു.