"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 32: | വരി 32: | ||
! | ! | ||
![[പ്രമാണം:19833 facility42.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility42.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 smartclass.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]] | |||
|} | |} | ||
വരി 54: | വരി 55: | ||
![[പ്രമാണം:19833 facility44.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility44.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 facility41.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility41.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 building 11.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | |||
|- | |- | ||
| | |||
| | | | ||
| | | | ||
വരി 64: | വരി 67: | ||
സ്കൂളിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഫണ്ടിനു പുറമെ അധികമായി ഭക്ഷണ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ പി.ടി.എ ഫണ്ട് ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ പരിപാലിക്കുന്ന ചേന, ചേമ്പ്, വെണ്ട, പയർ,കപ്പ, മുളക് എന്നിവയും ഒളകര പാടത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതുമായ കൂടുതൽ ആരോഗ്യ സമ്പുഷ്ടമായ പച്ചക്കറികളും വിമർത്ഥികൾക്ക് പാചകം ചെയ്ത് നൽകുന്നു. സാമൂഹികപരവും, ആരോഗ്യപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, ഈ അദ്ധ്യയന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും നടത്താൻ ഒളകര ജി.എൽ.പി. സ്ക്കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷ നേരിട്ട് ക്ലാസ് ആരംഭിച്ച നവംബർ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതിയും ആരംഭിച്ചു . 1 മുതൽ 4-ാം ക്ലാസുവരെയുള്ള 392 ഓളം വിദ്യാർത്ഥികളാണ് നിലവിൽ ഗുണഭോക്താക്കൾ. തിങ്കൾ-ഇലകൾ ചൊവ്വ-റെഡ്, യെല്ലോ, ഓറഞ്ച് പച്ചക്കറികൾ ബുധൻ-പയർ വർഗങ്ങൾ വ്യാഴം-വെള്ള,തവിട്ട് പച്ചക്കറികൾ വെള്ളി-പച്ച നിറത്തിലുള്ള പച്ചക്കറികളും ഭക്ഷണ ഇനമായി പരമാവധി ഉപയോഗിക്കുന്നു. പി.ടി.എ യും അധ്യാപകനായ സോമരാജ് പാലക്കലുമാണ് കാര്യങ്ങൾക്ക് നേതൃത്വം നൽക്കുന്നത്. | സ്കൂളിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഫണ്ടിനു പുറമെ അധികമായി ഭക്ഷണ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ പി.ടി.എ ഫണ്ട് ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ പരിപാലിക്കുന്ന ചേന, ചേമ്പ്, വെണ്ട, പയർ,കപ്പ, മുളക് എന്നിവയും ഒളകര പാടത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതുമായ കൂടുതൽ ആരോഗ്യ സമ്പുഷ്ടമായ പച്ചക്കറികളും വിമർത്ഥികൾക്ക് പാചകം ചെയ്ത് നൽകുന്നു. സാമൂഹികപരവും, ആരോഗ്യപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, ഈ അദ്ധ്യയന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും നടത്താൻ ഒളകര ജി.എൽ.പി. സ്ക്കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷ നേരിട്ട് ക്ലാസ് ആരംഭിച്ച നവംബർ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതിയും ആരംഭിച്ചു . 1 മുതൽ 4-ാം ക്ലാസുവരെയുള്ള 392 ഓളം വിദ്യാർത്ഥികളാണ് നിലവിൽ ഗുണഭോക്താക്കൾ. തിങ്കൾ-ഇലകൾ ചൊവ്വ-റെഡ്, യെല്ലോ, ഓറഞ്ച് പച്ചക്കറികൾ ബുധൻ-പയർ വർഗങ്ങൾ വ്യാഴം-വെള്ള,തവിട്ട് പച്ചക്കറികൾ വെള്ളി-പച്ച നിറത്തിലുള്ള പച്ചക്കറികളും ഭക്ഷണ ഇനമായി പരമാവധി ഉപയോഗിക്കുന്നു. പി.ടി.എ യും അധ്യാപകനായ സോമരാജ് പാലക്കലുമാണ് കാര്യങ്ങൾക്ക് നേതൃത്വം നൽക്കുന്നത്. | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:19833 facility112.jpg|നടുവിൽ|ലഘുചിത്രം]] | |[[പ്രമാണം:19833 facility112.jpg|നടുവിൽ|ലഘുചിത്രം|പകരം=|290x290ബിന്ദു]] | ||
|[[പ്രമാണം:19833 facility113.jpg|നടുവിൽ|ലഘുചിത്രം| | |[[പ്രമാണം:19833 facility113.jpg|നടുവിൽ|ലഘുചിത്രം|220x220px|പകരം=]] | ||
|[[പ്രമാണം:19833 facility94.jpg|നടുവിൽ|ലഘുചിത്രം]] | |[[പ്രമാണം:19833 facility94.jpg|നടുവിൽ|ലഘുചിത്രം|പകരം=|290x290ബിന്ദു]] | ||
|[[പ്രമാണം:19833 | |[[പ്രമാണം:19833 hall 1.jpg|നടുവിൽ|ലഘുചിത്രം|290x290ബിന്ദു]] | ||
|} | |} | ||
== '''ലൈബ്രറിയും പ്രത്യേക വായന മൂല ടെന്റും''' == | == '''ലൈബ്രറിയും പ്രത്യേക വായന മൂല ടെന്റും''' == |
13:30, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം വ്യത്യസ്ഥ മേഖലകളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഈയടുത്ത കാലത്തായി സ്കൂൾ നേടിയ നേട്ടങ്ങൾ അനവധിയാണ് വ്യാപിച്ചുകിടക്കുന്ന സ്കൂൾ കോമ്പൗണ്ട് കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ കലാ-കായിക അഭിരുചികൾ പരിപോഷിപ്പിക്കാൻ ഉതകുന്നതാണ്. സ്കൂളിനെ മനസ്സിലാക്കിക്കൊണ്ടുള്ള പെരുവള്ളൂർ പഞ്ചായത്തിന്റെ ഇടപെടലിന്റെയും എസ്.എസ്.എ, എം.എൽ.എ എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ മതിയായ അക്കാദമിക-ഭൗതിക സൗകര്യങ്ങൾ ഇന്ന് ഈ സ്കൂളിന് സജ്ജമായിട്ടുണ്ട് . വിവിധ പഠന പ്രവർത്തനങ്ങളും ദിനാചരണങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ, സാമൂഹിക പങ്കാളിത്തത്തിലൂടെ നടപ്പാക്കുവാൻ കഴിയുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ മികവ് .
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ ഇന്ന് ഈ നാടിൻ്റെ ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. പറക്കമുറ്റാത്ത രണ്ടു കുടുസ്സുമുറിയിൽ നിന്ന് അത്യാധുനിക നിലവാരത്തിലുള്ള പുത്തൻ കെട്ടിടങ്ങളിലേക്കുള്ള പരിണാമവും മറ്റു അത്യാധുനിക സൗകര്യങ്ങളും പി.ടി.എ യുടെ കീഴിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയിൽ പ്രവർത്തിക്കുന്ന പ്രീ പൈമറിയും മാറുന്ന കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള സഞ്ചാരമാണ്.
നിലവിലുള്ള പന്ത്രണ്ട് ക്ലാസ്സ് മുറികളിൽ രണ്ടെണ്ണം പാഠ്യഭാഗങ്ങൾ കുട്ടികളുടെ നിലവാരത്തിലേക്ക് സജ്ജമാക്കുന്നതിനുതകുന്ന സ്മാർട്ട് ക്ലാസുകളാണ്. മാറുന്ന കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം കുഞ്ഞോമനകൾക്ക് ചിറകുവിരിച്ചു പറക്കാൻ ഉതകുന്ന ഐ.ടി ലാബ്, വായന ശേഷിയെ പരിപോഷിപ്പിക്കാൻ വിവിധ പത്രങ്ങളും മാസികകളും അടങ്ങിയ വായനാമൂല, ക്ലാസ് റൂം ലൈബ്രറി കൂടാതെ ആയരത്തിലധികം വൈവിധ്യമാർന്ന രചനകൾ അടങ്ങിയ സ്കൂൾ ലൈബ്രറി തുടങ്ങിയ ഒട്ടനേകം സൗകര്യങ്ങൾ ഈ സ്കൂളിന് സ്വന്തമാണ്.
ഔഷധ സസ്യങ്ങളുടെ ആവശ്യകതയെ തൊട്ടറിയാൻ ഔഷധസസ്യങ്ങളുടെ ശ്രേണിയുമായി വൃന്ദാവനം ഔഷധ ഉദ്യാനം, കുരുന്നുകൾക്ക് അവരുടെ സഭാകമ്പമകറ്റുന്നതിനു തകുന്ന അത്യാധുനിക നിലവാരത്തിലുള്ള ശബ്ദ സജീകരണങ്ങളടങ്ങുന്ന സൗണ്ട് സിസ്റ്റം, റേഡിയോ നിലയം, ചിത്രശലഭങ്ങൾ കണക്കെ പാറി പരിലസിക്കുന്ന കുഞ്ഞു കുരുന്നുകൾക്കിണങ്ങുന്ന വിശാലമായ കളിസ്ഥലം, കുട്ടികൾക്ക് അവരുടെ വിശ്രമ വേളകളെ ആനന്ദ ഭരിതമാക്കാൻ ഉതകുന്ന കിഡ്സ് പാർക്ക് എന്നിവ സ്ഥാപനത്തെ വേറിട്ടതാക്കുന്നു.
മികച്ച സൗകര്യങ്ങളോടെ വിദ്യാർത്ഥികൾക്ക് ഭക്ഷണമൊരുക്കുന്ന കിച്ചൺ, ഒരേ സമയം ഇരുന്നൂറിലധികം കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുതകുന്ന ഡൈനിംഗ് ഹാൾ കം ഓഡിറ്റോറിയം, വേനൽ കാലത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നിർമിച്ച സ്കൂളിന്റെ സ്വന്തം കിണർ, കുടിവെള്ള ശുദ്ധീകരണത്തിനായി കൂളർ, പ്രാഥമികാവശ്യങ്ങൾക്കായി ഭിന്നശേഷി വിദ്യാർത്ഥികൾക്കുൾപ്പടെ നിർമിച്ച ശുചീകരണ മുറികൾ, മാലിന്യ സംഭരണത്തിൽ നിന്ന് ഊർജ്ജം ഉൽപാദിപ്പിക്കാനുതകുന്ന ബയോഗ്യാസ് സംവിധാനം, വേസ്റ്റുകൾ ശേഖരിക്കാനായി അത്യാധുനിക രീതിയിലെ വേസ്റ്റ് ബിൻ, സ്കൂൾ സുരക്ഷക്കായി രണ്ട് ഏക്കറോളം വിസ്തൃതിയിൽ ഗേറ്റ് ഉൾപ്പെടുത്തി നിർമിച്ച ചുറ്റുമതിൽ എന്നിവ ജി.എൽ.പി.എസ്സിൻ്റെ പ്രത്യേകതകളാണ്.
വിവിധ ബിൽഡിംഗുകൾ
1921-22
1967-68
2005-2006
2015-16
മികച്ച കിച്ചൺ ഏരിയയും പ്രവർത്തനങ്ങളും
ഭക്ഷണ പാചകത്തിനായി അധുനിക രീതിയിൽ അടുക്കള സൗകര്യ ബിൽഡിംഗും അടച്ചുറപ്പു സ്റ്റോർ റൂം ബിൽഡിംഗും ഊർജ്ജ ഉൽപാദനത്തിനായി ബയോഗ്യാസ് സംവിധാനവും നിലവിലുണ്ട്. 200 ലധികം വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ കം ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട്.
സ്കൂളിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഫണ്ടിനു പുറമെ അധികമായി ഭക്ഷണ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ പി.ടി.എ ഫണ്ട് ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ പരിപാലിക്കുന്ന ചേന, ചേമ്പ്, വെണ്ട, പയർ,കപ്പ, മുളക് എന്നിവയും ഒളകര പാടത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതുമായ കൂടുതൽ ആരോഗ്യ സമ്പുഷ്ടമായ പച്ചക്കറികളും വിമർത്ഥികൾക്ക് പാചകം ചെയ്ത് നൽകുന്നു. സാമൂഹികപരവും, ആരോഗ്യപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, ഈ അദ്ധ്യയന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും നടത്താൻ ഒളകര ജി.എൽ.പി. സ്ക്കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷ നേരിട്ട് ക്ലാസ് ആരംഭിച്ച നവംബർ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതിയും ആരംഭിച്ചു . 1 മുതൽ 4-ാം ക്ലാസുവരെയുള്ള 392 ഓളം വിദ്യാർത്ഥികളാണ് നിലവിൽ ഗുണഭോക്താക്കൾ. തിങ്കൾ-ഇലകൾ ചൊവ്വ-റെഡ്, യെല്ലോ, ഓറഞ്ച് പച്ചക്കറികൾ ബുധൻ-പയർ വർഗങ്ങൾ വ്യാഴം-വെള്ള,തവിട്ട് പച്ചക്കറികൾ വെള്ളി-പച്ച നിറത്തിലുള്ള പച്ചക്കറികളും ഭക്ഷണ ഇനമായി പരമാവധി ഉപയോഗിക്കുന്നു. പി.ടി.എ യും അധ്യാപകനായ സോമരാജ് പാലക്കലുമാണ് കാര്യങ്ങൾക്ക് നേതൃത്വം നൽക്കുന്നത്.
ലൈബ്രറിയും പ്രത്യേക വായന മൂല ടെന്റും
ഇന്ന് ലൈബ്രറിയിൽ മലയാളം, ഗണിതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്. കൂടാതെ പുതുതായി വരുന്ന കുട്ടിയുൾപ്പടെ ഒരു കുട്ടി ഒരു പുസ്തകം പദ്ധതി നിലനിൽക്കുനതിനാൽ പുസ്തകങ്ങൾ വർധിച്ചു കൊണ്ടിരിക്കും. വായനക്കായി പ്രത്യേകം നിർമിച്ച വായന മൂലയിൽ സൗകര്യവുമൊരുക്കിയിരിക്കുന്നു. 2019 -20 അദ്ധ്യയന വർഷത്തിൽ ആരംഭിച്ച വായന ഗ്രാമം പദ്ധതിയിലൂടെ രക്ഷിതാക്കളെ വായന ലോകത്തേക്ക് കൊണ്ടു വരാനും പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന നൽകാനും പ്രേരകമാവുന്നു. കൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിലാണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്. അവധിക്കാലങ്ങളിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനങ്ങൾ നൽകലും സ്ഥിരമായി സ്കൂളിൽ നടക്കുന്നു. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ വായന മൂലയിൽ ഇവ പ്രദർശിപ്പിക്കുന്നു.
ഭിന്നശേഷി വിദ്യാർത്ഥികളുൾപ്പടെ എല്ലാവർക്കും അനുയോജ്യമായ ശുചീകരണ മുറികൾ
ഗതാഗത സൗകര്യം
1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. പെരുവള്ളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്.
എന്നാൽ ഇന്ന് സുഖമമായ യാത്രാ സൗകര്യത്തിന് വള്ളിക്കുന്ന് മണ്ഡലം എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ സ്കൂൾ ബസ് സ്വന്തമാണ്. സ്കൂളിലെ ഏതാണ്ട് 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്. ബസിൽ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ജോലിക്കാർ. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തുന്നു. ചുറ്റുമുള പ്രദേശങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ ഭീമമല്ലാത്ത സംഖ്യ മാത്രമാണ് ഗുണ ഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതും. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഒഴിവു വേളകളിൽ വിദ്യാർത്ഥികൾക്ക് കിഡ്സ് പാർക്ക്, വിശാലമായ മൈതാനം
റേഡിയോ സ്റ്റേഷൻ വിദ്യാർത്ഥികൾക്ക് സ്വന്തം
ചേലേമ്പ്ര എൻ . എൻ . എം . എച്ച് . എസ് എസിലെ എൻ.എസ്.എസ് . യൂണിറ്റിന്റെ സപ്തദിന ക്യാമ്പിൻറ ഭാഗമായി ഒളകര ജി.എൽ. പി.സ്കൂളിന് റേഡിയോസ്റ്റേഷൻ സമർപ്പിച്ചു . ജില്ലാപഞ്ചായത്തംഗം എ.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. പെരുവള്ളൂർ ഇസ്മയിൽ കാവുങ്ങൽ അധ്യക്ഷതവഹിച്ചു. ഇതിലൂടെ ലക്ഷ്യം വെച്ച വിദ്യാർത്ഥികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുക എന്നത് സ്കൂളിൽ കൃത്യമായി നടപ്പിലാക്കി വരുന്നുണ്ട്. രാവിലെ സ്കൂൾ ആരംഭിക്കുന്ന പ്രാർത്ഥനയിൽ തുടങ്ങി ഉച്ചക്ക് ഭക്ഷണ ഇടവേളകളിൽ ഓരോ ക്ലാസുകൾ തിരിച്ച് ഓരോ ദിവസവും റേഡിയോ നിലയം ഉപയോഗപ്പെടുത്തുന്ന രീതിയാണ് സ്കൂൾ പിന്തുടരുന്നത്. എല്ലാ ക്ലാസുകളിലും ഇരുന്ന് തന്നെ പരിപാടികൾ ആസ്വദിച്ച് കേൾക്കാൻ സാധിക്കും എന്നത് ഈ പദ്ധതിയുടെ മേന്മയാണ്. ഉപജില്ലാ കലാമേള കളിൽ ഉൾപ്പടെ ഉന്നതസ്ഥാനങ്ങൾ നേടാൻ ഈ റേഡിയോ നിലയം ഉപയോഗപ്പെടുത്തിയത് കൊണ്ട് സ്കൂളിന് സാധിച്ചിട്ടുണ്ട്.
ഔഷധ സസ്യങ്ങൾ പരിചയപ്പെടാൻ മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഔഷധോദ്യാനം
മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം |
---|
സ്കൂളിന് മൈക്ക് സെറ്റ്
പെരുവള്ളൂർ പെരുവള്ളൂർ ജനകീയാസൂത്രണ പഞ്ചായത്ത് പദ്ധതി മുഖേന ഒളകര ഗവ എൽ.പി സ്കൂളിന് മൈക്ക്സെറ്റ് നൽകി. രണ്ടു ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മൈക്ക് സെറ്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ സ്കൂളിന് സമർപ്പിച്ചു. സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് സ്നേഹോപഹാരം നൽകി. പഞ്ചായത്ത് സ്റ്റാൻഡിങ് കമമിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ , എച്ച്.എം എൻ വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദുമുഹമ്മദ്, എസ്. എം.സി ചെയർമാർ കെ.എം പ്രദീപ് കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, പി.കെ ഷാജി സംസാരിച്ചു.