"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/ ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
[[പ്രമാണം:47234video new 33.png|center|60px|]] | [[പ്രമാണം:47234video new 33.png|center|60px|]] | ||
[https://youtu.be/68fn31q9h1A <center><font size=5>'''ഫിയസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ് 2021 വീഡിയോ കാണാൻ ഇവിടെ അമർത്തുക'''<font size>] | [https://youtu.be/68fn31q9h1A <center><font size=5>'''ഫിയസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ് 2021 വീഡിയോ കാണാൻ ഇവിടെ അമർത്തുക'''<font size>] | ||
<font size> | <font size></center> | ||
<br/> | <br/> | ||
19:48, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇംഗ്ലീഷ് അസംബ്ലി
സ്‌കുളിൽ നടക്കുന്ന പ്രധാന പ്രവർത്തനങങളും വാർത്തകളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു വേദിയാണല്ലോ സ്‌കൂൾ അസംബ്ലി. എല്ലാ മാസത്തിലേയും രണ്ടാമത്തെ അസംബ്ലി ഇംഗ്ലീഷിലാണ് നടത്താറുള്ളത്. അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും പുസ്തകപരിചയം, കഥാപാത്ര പരിചയം, പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഭാഷയിലൂടെ അവതരിപ്പിക്കുന്നു. വിദ്യാർ്തഥികൾക്ക് ഇംഗ്ലീഷ് ഭാഷ മടികൂടാതെ ആത്മവിശ്വാസത്തോടെ ഉപയോഗിക്കുന്നതിനുള്ള വേദിയായി ഇംഗ്ലീഷ് അസംബ്ലി മാറുന്നു.
സ്‌കൂൾ റേഡിയോ
ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്‌കൂൾ റേഡിയോ എല്ലാ ബുധനാഴ്ചകളിലുമാണ് നടത്താറുള്ളത്. സ്‌കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളെകുറിച്ചും പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങിയവയും സ്‌കൂൾ റേഡിയോയിലൂടെ നടത്താറുണ്ട്.
ഇംഗ്ലീഷ് ഫെസ്റ്റ്
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ കഴിവുകൾ സമൂഹത്തിനു മുൻപിൽ എത്തിക്കുന്നതിന് വർഷം തോറും നടത്തുന്ന ഈ ഫെസ്റ്റ് വളരെയധികം സഹായിക്കുന്നുണ്ട്. സ്‌കിറ്റ്, saliloquy, റീഡേഴ്‌സ് തിയേറ്റർ, റോൾ പ്ലേ, കോറിയോഗ്രഫി തുടങ്ങിയ പ്രവർത്തനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും അന്നേ ദിവസം നടത്തിവരാറുണ്ട്.
തിയേറ്റർ വർക്ക്‌ഷോപ്പ്
ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കാൻ അഭിനയക്കളരി ഉപകരിക്കുന്നു. അഭിനയശൈലിയിലൂടെ ഇംഗ്ലീഷ് ഭാഷ കുട്ടികളിലെത്തിക്കുന്നതിനും സ്‌കൂളിൽ നടന്ന ഈ ശിൽപ്പശാലയിലൂടെ കഴിഞ്ഞു.
Spelling Bee
വാക്കുകളിലെ അക്ഷരങ്ങൾ ക്രമത്തിൽ പറഞ്ഞുംപുതിയ വാക്കുകൾ പരിചയപ്പെടുന്നതിനും ശരിയായ ഉച്ചാരണരീതി പരിചയപ്പെടുന്നതിനും സ്‌പെല്ലിംഗ് ബി മത്സരം സഹായകമായി. ക്ലാസ് തലത്തിലും തുടർന്ന് സ്‌കൂൾ തലത്തിലും നടത്താറുണ്ട്.
കവിതാ പാരായണം
കുട്ടികളുടെ സർഗാത്മകകഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷത്തിലും കവിതാ പാരായണം ഒരു മത്സരമായി നടത്താറുണ്ട്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ കവിതയെഴുതുവാനുള്ള കഴിവ് ഇതിലൂടെ പരിപോഷിപ്പിക്കാൻ കഴിയുന്നു.
Calligraphy competetion
ഇംഗ്ലീഷ് വളരെ മനോഹരമായി എഴുതുവാനുള്ള കഴിവ് കണ്ടെത്തുവാനായി കാലിഗ്രഫി മത്സരത്തിലൂടെ കഴിയുന്നു. ഇംഗ്ലീഷ് അക്ഷരങ്ങൾ ശരിയായ രീതിയിൽ എഴുതുവാൻ ഇത് പ്രോത്സാഹജനകമാണ്.
ഇംഗ്ലീഷ് മാഗസിൻ
കുട്ടികളുടെ സർഗ്ഗാത്മ രചനകൾ ഉൾപ്പെടുത്തികൊണ്ടുള്ള പതിപ്പ് നിർമ്മാണം എല്ലാ വർഷവും നടത്താറുണ്ട്
പ്രമാണം:5).jpeg |
ഹോട്ട് സീറ്റ്
ഇംഗ്ലീഷ് ഭാഷയിൽ ചോദ്യനിർമ്മിതിയിലൂടെ ലക്ഷ്യത്തിലെത്തുന്നതിനും പദവിവരണത്തിലൂടെ പദങ്ങൾ കണ്ടെത്തുന്നതിനും ഈ പ്രവർത്തനത്തിലൂടെ സഹായിക്കുന്നു.
Elocution
എല്ലാ ദിനാചരണ പ്രവർത്തനങ്ങളിലും ഇംഗ്ലീഷ് പ്രസംഗം ഉൾപ്പെടുത്താറുണ്ട്. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് പ്രസംഗം കുട്ടികളെ സഹായിക്കുന്നു.
A Word A Day
കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും ഓരോ വാക്കുകൾ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട്. തുടർന്ന് ഈ പദങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിവരാറുണ്ട്. ഇംഗ്ലീഷ് അധ്യാപകർ പുതിയ വാക്കുകൾ ക്ലാസിൽ പ്രദർശിപ്പിക്കുന്നു.