"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 173: | വരി 173: | ||
=പാഠ്യേതര പ്രവർത്തനങ്ങൾ = | =പാഠ്യേതര പ്രവർത്തനങ്ങൾ = | ||
. | . | ||
==ക്ലാസ് മാഗസിൻ== | ==ക്ലാസ് മാഗസിൻ== |
23:15, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്. | |
---|---|
വിലാസം | |
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ , ഫാറുഖ് കോളേജ് പി.ഒ. , 673632 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 0495 2440670 |
ഇമെയിൽ | farookhhss@gmail.com |
വെബ്‍സൈറ്റ് | https://m.wikidata.org/wiki/Q64551070 |
കോഡുകൾ | |
സ്കൂൾ കോഡ് | 17076 (സമേതം) |
എച്ച് എസ് എസ് കോഡ് | 10045 |
യുഡൈസ് കോഡ് | 32040400412 |
വിക്കിഡാറ്റ | Q64551070 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | രാമനാട്ടുകര മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 749 |
പെൺകുട്ടികൾ | 578 |
ആകെ വിദ്യാർത്ഥികൾ | 1327 |
അദ്ധ്യാപകർ | 59 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 636 (433 - Aided + 203 - unaided) |
പെൺകുട്ടികൾ | 662 (525 - Aided + 137 - unaided) |
ആകെ വിദ്യാർത്ഥികൾ | 1298 (958 - Aided + 340 - unaided) |
അദ്ധ്യാപകർ | 51 (34 - Aided + 17 - unaided) |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ. ഹാഷിം |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് |
പി.ടി.എ. പ്രസിഡണ്ട് | ഉസ്മാൻ പാഞ്ചാള |
എം.പി.ടി.എ. പ്രസിഡണ്ട് | സൽമ |
അവസാനം തിരുത്തിയത് | |
18-02-2022 | Aysha Rehna |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ് കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. 1954 -ൽ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ സ്ഥാപിതമായ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കോഴിക്കോട് വിദ്യഭ്യാസ ജില്ലയിലെ ഫറോക്ക് ഉപജില്ലയിലാണ് നിലകൊള്ളുന്നത്.
ചരിത്രം
.
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഏറെ അനുഭവപ്പെട്ട മലബാർ മേഖലയിൽ വിജ്ഞാന വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് 1942 - ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നൽകി 1954-ൽ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റൽ സ്കൂൾ ആണ് 1957-ൽ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷൽ ഓഡർ പ്രകാരം ഫാറൂഖ് ഹൈസ്കൂൾ ആയും, 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മൂലം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആയും മാറിയത്. 1954 ജൂൺ 1ാം തിയതിയാണ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പരിസര പ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കാൻ 2005 ൽ ഹയർ സെക്കണ്ടറിയിൽ അൺ എയ്ഡഡ് വിഭാഗം ആരംഭിച്ചു.
വളർച്ചയുടെ പടവുകൾ
1954 : ഓറിയന്റൽ സ്കൂൾ 1957 : ഫാറൂഖ് ഹൈസ്കൂൾ 1998 : ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ 2005 : അൺ എയ്ഡഡ് വിഭാഗം 2012 : ഗോൾഡൻ ജൂബിലി ബിൽഡിംങ്
ദാർശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്.
മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബ്
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
സാധാരണ വിദ്യാലയങ്ങൾക്കില്ലാത്ത പലവിധ സവിശേഷതകളോട് കൂടിയ സ്ഥാപനമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലമാണ് ഒന്നാമത്തെ സവിശേഷത. പതിനൊന്നിൽ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. ഉയർച്ചയിലേക്കുള്ള പടവുകൾ കൺമുന്നിൽ കണ്ടുകൊണ്ട് പഠനം നടത്താൻ അത് വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു.
ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ നൽകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലിൽ ഉണ്ട്.
ഔദ്യോഗികവിവരങ്ങൾ
.
യു.പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി 3247 വിദ്യാർത്ഥികൾ [(യു.പി & ഹൈസ്കൂൾ ആൺകുട്ടികൾ - 1098, യു.പി & ഹൈസ്കൂൾ പെൺകുട്ടികൾ - 811, ആകെ - 1909) (ഹയർസെക്കണ്ടറി എയ്ഡഡ് ആൺകുട്ടികൾ - 451, ഹയർസെക്കണ്ടറി എയ്ഡഡ് പെൺകുട്ടികൾ - 547, ആകെ - 998) ഹയർസെക്കണ്ടറി അൺ എയ്ഡഡ് ആൺകുട്ടികൾ - 235, ഹയർസെക്കണ്ടറി അൺ എയ്ഡഡ് പെൺകുട്ടികൾ - 105, ആകെ - 340) ഇവിടെ പഠനം നടത്തുന്നുണ്ട്.
ഹയർസെക്കണ്ടറി അൺ എയ്ഡഡ് ഉൾപ്പെടെ നൂറ്റിപ്പതിനൊന്ന് അദ്ധ്യാപകരും (അപ്പർ പ്രൈമറി - 16, ഹൈസ്കൂൾ - 45, ഹയർസെക്കണ്ടറി എയ്ഡഡ് - 34, ഹയർസെക്കണ്ടറി അൺ എയ്ഡഡ് - 13, റിസോഴ്സ് ടീച്ചേർ - 3) പന്ത്രണ്ട് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി 6 സയൻസ് ബാച്ചും ( 4 എയ്ഡഡ് ബാച്ച് + 2 അൺ എയ്ഡഡ് ബാച്ച് ) 4 കൊമേഴ്‌സ് ബാച്ചും ( 3 എയ്ഡഡ് ബാച്ച് + 1 അൺ എയ്ഡഡ് ബാച്ച് ) 2 ഹ്യുമാനിറ്റീസ് ബാച്ചും ( 1 എയ്ഡഡ്+ 1 അൺ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്‌സിൽ എയ്ഡഡ് ബാച്ചിൽ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമാണുള്ളത്. .
സ്കൂളിന്റെ പ്രത്യേക മേന്മകൾ
.
- ആർട്സ് കോളേജ്, ടീച്ചർ ട്രൈനിംങ്ങ് കോളേജ്, ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് തുടങ്ങിയ പതിനൊന്നിൽ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള കേമ്പസ്.
- ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം.
- കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോൾ നഴ്സറിയുടെ എലൈറ്റ് സെന്റർ.
- കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഫുട്ബോളിൽ പ്രതിഭ തെളീയിച്ച കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് സെപ്റ്റ് (സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് ) ന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പെഷൽ ഫുട്ബോൾ കോച്ചിംഗ്.
- അക്ഷര ദീപം തെളിയിച്ച വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ പൂർവ്വവിദ്യാർത്ഥികൾ.
- 5000 പേർക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ 6 ഏക്കറിലുള്ള ഗ്രൗണ്ട്. സ്പോർട്സ് താരങ്ങൾക്ക് ഡ്രസ്സ് മാറാനുള്ള റൂം, ബാത്ത് റൂം എന്നിവയടങ്ങുന്ന സുസജ്ജമായ ഈ പുൽമൈതാനം ലോകോത്തര ഫുഡ്ബാൾ താരങ്ങളുടെ പാദപതനത്താൽ അനുഗ്രഹീതമാണ്.
- ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററും (ഫോഡറ്റ്) പ്രാദേശിക യൂണിറ്റും സംയുക്തമായി മലബാറിലെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പൂർണമായും സൗജന്യമായി നടത്തുന്ന റസിഡൻഷ്യൽ കോച്ചിംഗ്, എെ. എ. എസ്സ് - എെ. പി. എസ്സ് - മെഡിക്കൽ - എൻജിനീയറിങ്ങ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ സഹായിക്കും.
- നിർധനരും നിലാരംഭരുമായ വിദ്യാർത്ഥികൾക്ക് തണലേകാൻ ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം.
- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാധ്യമാക്കുമാറ് പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി സ്കൂൾ ടൈലറിങ് യൂണിറ്റ്
- 500 ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം.
- ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.
- ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ.
- 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.
- ഹയർസെക്കണ്ടറി (എയ്ഡഡ്) വിഭാഗത്തിൽ എല്ലാ ക്ലാസ്സ്റൂമുകളും സ്മാർട്ട് ഹൈടെക് ക്ലാസ്സ്റൂമുകൾ
- ഹൈസ്കൂൾ വിഭാഗത്തിൽ ഇരുപത്തി ഏഴ് സ്മാർട്ട് ഹൈടെക് ക്ലാസ്സ്റൂമുകൾ
- വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
- വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
- ഹൈസ്കൂൾ, യു.പി.വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.
- യു. എസ്. എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം.
- ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന വിജയോൽസവം യൂണിറ്റ്.
- പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.
- ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ പ്രത്യേകം റിസോഴ്സ് ടീച്ചർ.
- പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമായി ഹെൽപ്പ് ഡെസ്‌ക്, കൗൺസലിംങ്ങ് ടീച്ചർ.
- ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
- കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം വിദ്യാലയത്തിന്റേയും ഹോസ്റ്റലിന്റേയും സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
.
പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നൽകിയ 28 ഏക്കർ ഉൾക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താവുന്ന സയൻസ് ലാബ്, വായനയുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കുന്ന ലൈബ്രറി & റീഡിംഗ് റൂം, ലാംഗ്വേജ് റൂം, സ്പോർട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, സ്കൂൾ പരിപാടികൾ നടത്താൻ ഉതകുന്ന അതിവിശാലമായ ഒരു നല്ല സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ റിസോഴ്സ് ടീച്ചർ, കൗൺസിലർ, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
.
ക്ലാസ് മാഗസിൻ
വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ
.
അർഷിദ മുസ്തഫ ഹിന. കെ 8 C 8 C
സോന പി ദാസ് അശ്‌മൽ. ഇ 8 C 8 C
ആശിഷ് റോഷൻ നദീം ഹനീഫ് 8. സി 5 ബി
ഗൗരി. പി അബ്ദുൽ ഫുആദ് സനീൻ 7 ബി 7 ബി
ശിവജിത്ത് 5 സി
മേഘ അജിത്ത് 8 C
ജലം ജീവാമൃതം
മുഹമ്മദ് ആദിൽ
10.A
കാലം AD 2033...!
ആ വൃദ്ധൻ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാൽ കയറിയത് വായുവായിരുന്നില്ല, മനുഷ്യൻ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാൾ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാൾ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികൾ വീഴുന്നുണ്ടായിരുന്നു. അയാൾ ആർത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികൾ അയാളുടെ നാക്കിൽ വീണു. "ത്ഫൂ"അയാൾതുപ്പി. വായുവിൽ ചേർന്ന സൾഫ്യൂരിക് ആസിഡിന്റെ രുചി അയാൾക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വർഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധൻ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടൽവെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളിൽ മാത്രം. അയാൾ ചിന്തിച്ചു. "നാൽപത് വയസ്സുള്ള താൻ ഒരു എൺപത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചർമ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാൾ ഓർത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോൾ അയാളുടെ കണ്ണീൽനിന്ന് ആശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാൾക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റർ വായുവിന്റെ നികുതി വരെ നൽകണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോൾ പതിവാണ്.
അനാമിക 10 I
"ഊഞ്ഞാൽ വീട് - അനാമികയുടെ കവിതകൾ" എന്ന കവിതാസമാഹാരത്തിൽ നിന്ന്
അന്ന് ഞാൽ കാരണം പെയ്തൊഴിഞ്ഞത് ഒരുപാട് സ്വപ്നങ്ങളായിരുന്നു മഴക്കിന്ന് പൊറുക്കാനേ അറിയൂ അന്ന് ഞാൽ കാരണം നഷ്ടമായത് ഒരുപാട് പ്രതീക്ഷകളായിരുന്നു മഴക്കിന്ന് ഓർക്കനേ അറിയൂ അന്ന് ഞാൽ കാരണം ചേതനയറ്റത് ഒരുപാട് ജീവിതങ്ങളായിരുന്നു മഴക്കിന്ന് വികാരങ്ങളേയില്ല അന്ന് ഞാൽ കാരണം കരഞ്ഞു തീർത്തത് മഴയുടെ വികാരങ്ങളായിരുന്നു *** |
"നീ"
അരികത്തണഞ്ഞു മധുകണമായ് നീ മനസ്സിൽ നിറഞ്ഞു ഒരു സ്വപ്നത്തിൽ അറിയാതെയൊഴുകി ***
കുട്ടപ്പൻ ചേട്ടന്റെ തട്ടുകടക്കുള്ളിൽ കള്ളൻമാർ രാത്രിയിൽ പാഞ്ഞുകേറി ചായയുണ്ടാക്കീട്ട് ചായേം കുടിച്ചീട്ട് കാശവിടെ വെച്ചീട്ട് ഓടിപ്പോയി *** |
"പ്രകൃതി"
പൂമണം വീശിടും കുളിർക്കാറ്റുകൊണ്ടു ഞാൻ നറുതേൻ നുകരുന്ന ശലഭത്തെ കണ്ടു ഞാൻ
പൂക്കളെ തൊട്ടു ഞാൻ കളകളമൊഴുകുന്ന പുഴകളിൽ നീന്തി ഞാൻ
പാട്ടുകൾ പാടീടും കിളികളെ കേട്ടു ഞാൻ ഈ നല്ല പ്രകൃതിയെ കണ്ടു രസിച്ചു ഞാൻ *** |
"പേടി"
ഞാൻ പത്രം വായിക്കാറേയില്ല മടിയായിട്ടല്ല പേടിയാണ്
ഉള്ളു പൊള്ളിക്കുന്നു കണ്ണു നനയിക്കുന്നു ചോര തിളയ്ക്കുന്നു
ലോകത്തിനെന്താണു രോഗം
*** |
“കാത്തിരിപ്പ്"
ഫാത്തിമ ഹന്നത്ത്
8 സി
പ്രഭാതസുര്യന്റെ പൊൻകിരണങ്ങൾ ജനലഴികളിൽക്കൂടി ഒളിഞ്ഞുനോക്കിയപ്പോഴാണ് ഭാനുവമ്മ എഴുന്നേറ്റത്. തലേന്ന കണ്ട ദുഃസ്വപ്നത്തിന്റെ നിഴലെന്നോണം അവരുടെ മുഖം ഇരുണ്ടിരിക്കുന്നു. ഒരു പക്ഷി മരക്കൊമ്പിലിരുന്ന് സ്വതസിദ്ധമായ ഭാഷയിൽ പാടുന്നു. എന്നും ആ പക്ഷിയുടെ സ്വരം കേട്ടാണ് താൻ ഉണർന്നിരിന്നത്. അവർ ഒാർത്തു.പ്രായാധിക്യം കൊണ്ടാവാം ഒന്നും ഈയിടെയായി ഒാർമ്മയിൽ നിൽക്കുന്നില്ല. എഴുന്നേൽക്കാൻ ഒരു പ്രയാസം.ജാനകീ...അവർ നീട്ടിയഒന്നു വിളിച്ചു. എന്നും ആ വിളി കേട്ടാൽ ശകാരമഴ ചൊരിയുന്ന മരുമകൾ പതില്ലാത്തവിധം ഉല്ലാസവതിയാണ്. എന്താണ് ഈശ്വരാ... ? ഇതിന്റെയൊക്കെ അർത്ഥം ? ഇന്നലെ രാത്രി മുഴുവൻ
മുഖവും വീർപ്പിച്ച് നടന്നിരുന്ന ഇവൾക്കെന്താ വല്ല നല്ല ബുദ്ധിയും തോന്നിയോ ? അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ജാനകി അവർക്ക് എല്ലാം ചെയ്തുകൊടുത്തു. മകന്റെ മുഖവും പ്രസാദം നിറഞ്ഞതായിരുന്നു. ആ കുടുംബത്തിന്റെ താളം തിരിച്ചു കിട്ടിയതുപോലെ. അതു കണ്ട് ഭാന്യവമ്മയുടെ ഉള്ളം കുളിർത്തു. പതിവില്ലാത്ത വിധം ഒരു കാർ ബ്രേക്കിടുന്ന ശബ്‍ദം കേട്ട് അവർ സന്തോഷിച്ചു. മകൻ തന്റെ കൈയും പിടിച്ച് കാറിൽകൊണ്ടുപോയി ഇരുത്തി. വീടും പറമ്പും കടന്ന് അവർ പോകുന്ന വഴിയിലെല്ലാം ഒരു അസാധാരണമായ ഭംഗി നിറഞ്ഞുനിൽക്കുന്നതായി അവർക്ക് തോന്നി.
വളവുകളും തിരിവുകളും കഴിയും തോറും അവർ വല്ലാത്ത ഉത്സാഹം.
എന്നിട്ടുമെന്താ ആരും ഒന്നും സംസാരിക്കാത്തത്. അവസാനം അതാ മുന്നിൽ ആ വലിയ ബോർഡ്.
ങേ.. എന്താണത് ?
കണ്ണുകൾ തിരുമ്മി അവർ സൂക്ഷിച്ചു നോക്കി
'വൃദ്ധ സദനം
കണ്ണുകളിലെ വെളിച്ചം ഇരുട്ടി താൻ ആഴ്‍ന്നുപോകുുന്നുവോ?
***
അഹമ്മദ് അമീൻ 9 C
"അമ്മ"
അമ്മ ഏകയാണേകയാണീ ഊഴിയിൽ അച്ചൻ മറഞ്ഞൊരു കാലം മുതൽക്കെ ഭാരമായ് തീർന്നുവോ നാലുപേർക്കും
|
നാലു വഴിക്കായി പിരിഞ്ഞു പോയി അച്ചന്റെ ആത്മാവുറങ്ങുന്ന മണ്ണില്ല ന്നന്തിത്തിരി കൺ തുറന്നതില്ല ഉള്ളം തുളുമ്പുന്നൊരോർമകൾ നോവിന്റെയാഴം പെരുക്കിചിതയെരിച്ചു
ദുശ്ശകുനം പോലെ അമ്മയെ കണ്ടൊരാ മക്കൾ നടന്നു മറയുന്നതും നോക്കി നെഞ്ചു പൊളിഞ്ഞമ്മ നീറി നിന്നു ചെല്ലക്കഥകൾ നുകർന്നു രസിച്ചോരാ പെരക്കിടാവോടി വന്ന നേരം ശാസിച്ചു നിർത്തി മരുമകളെങ്കിലും മുത്തശ്ശി ക്കൊപ്പമൊന്നോടിയെത്താൻ
|
അന്യയായമ്മുമ്മ നൊന്തു നിൽക്കെ നിർമലർ ബാല്യമേ നിന്നിൽ പക നട്ടൊരച്ഛനും അമ്മയും എന്തുനേടി *** |
എം. യൂസുഫ് (ചിത്രകല അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതി, കുട്ടികൾ ആലപിച്ച കവിത
"വനരോദനം"
കാതടച്ചീടല്ലെ കൂട്ടുകാരെ കരളടച്ചീടല്ലെ കൂട്ടുകാരെ കരയുന്നൊരെൻ മനംകണ്ടിടാനാവാതെ കരളങ്ങു കല്ലായി മാറ്റിയെന്നേ കളിചൊല്ലുവാനീദിനം മാറിയെന്നോ ?
കെട്ടിടം പലതങ്ങു കുത്തിനിർത്തി പൊട്ടുമോയെന്നുടെ മുതുകെന്നതോർത്തിട്ട് ചെറ്റുകുലുങ്ങാൻ തിടുക്കമായി വയ്യ ചെറ്റുകുലുങ്ങാൻ തിടുക്കമായി
|
ഉയിരേകി കുളിരേകി നീർത്തടങ്ങൾ
ഉശിരാൽ മഹാമാരി തന്നിടങ്ങൾ വറ്റിവരണ്ടങ്ങു കേഴുന്ന നേരത്തു- മൂറ്റിയെൻ കനിവിന്റെ നീരുപോലും തത്ര കനിവറ്റ ഞാനും പിശുക്കുകാട്ടി
കുറ്റങ്ങൾ മാത്രം വിതച്ചിടുന്നോൻ ഇറ്റുനീരൊന്നങ്ങിറക്കുവാൻ വയ്യാതെ കൊല്ലാതെ കൊല്ലുന്നു വില്ലനെന്നും തെല്ലു പൊല്ലാപ്പു ഞാനും വിതച്ചിട്ടില്ലേ
|
ആർത്തി മൂത്തു കൊടും ചതി മുഴുത്തു
ആഴിയും ഊഴി പകുത്തെടുത്തു കുന്നു പൊടിച്ചങ്ങു പാതയായ് മേടയായ് എന്നുമെൻ മാനം വിലക്കെടുത്തു ഞാനുമെന്റെ വിളക്കു കെടുത്തി വച്ചു
ആഢംബരം അഹംഭാവമേറി കാർബണെൻ പ്രാണന്റെ നാളമായി കാടംബരത്തിലും ആധിയായ് വ്യാധിയായ് പാടുന്നു ഞാനെന്റെ ചരമഗീതം അല്ല പാടുന്നതാരുടെ ചരമഗീതം ? |
സിറാജ് കാസിം. പി. (മലയാളം അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )
അഹമ്മദ് റിഹാൻ അലി മേഘ അജിത്ത് ടിപി അനാമിക കെ ഫാത്തിമ ലുബ്ന ഫാത്തിമ ജസ്ല ടി 9A 10A 10C 5A 7D
.
ഫിദ തസ്നീം ഫാത്തിമ ഹിബ ദിയ ഫാത്തിമ ഗൗറസ 8H 10D 9B 5B
അനിയ അൻവർ മിൻഹ ഷെറിൻ'' മുഹമ്മദ് ഹാദി പി ഫാത്തിമ ലെന പി 8D 10B 7A 7E
മുഹമ്മദ് ഷഹാം' 'ഫാത്തിമ രഹ്ന 'നന്ദന കെ' 6A 8D 9A
നുസ്റത്ത് ഇടി(രക്ഷിതാവ്) എം. യൂസുഫ് (ചിത്രകല അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )
മാനേജ്മെന്റ്
.
ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാർത്ഥരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂൾ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്. .
സ്കൂൾ മാനേജർമാർ
.
1954-1972 | മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് |
1972-1998 | കെ.സി ഹസ്സൻ കുട്ടി സാഹിബ് |
1998-2014 | കെ.എ ഹസ്സൻ കുട്ടി സാഹിബ് |
2014- | കെ. കുഞ്ഞലവി സാഹിബ് |
അബുസ്സബാഹ് അഹമ്മദലി കെ.സി ഹസ്സൻ കുട്ടി കെ.എ ഹസ്സൻ കുട്ടി കെ. കുഞ്ഞലവി
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
.
- കുട്ടി അഹമ്മദ് കുട്ടി - മുൻ മന്ത്രി
- സയ്യിദ് ആബിദ് ഹുസ്സൈൻ തങ്ങൾ - കോട്ടക്കൽ എം എൽ എ
- പി. കെ. ബഷീർ - ഏർനാട് എം എൽ എ
- വി. പി. ത്രിമതി - കോണ്ട്രാക്റ്റർ
- സി. പി. കുഞ്ഞുമുഹമ്മദ് - ബിസ്നസ്സ്
- എൻ. കെ. മുഹമ്മദ് അലി - ബിസ്നസ്സ്
- അഹമ്മദ് കുട്ടി ശിവപുരം - സാഹിത്യകാരൻ
- സിറാജ് മാത്തർ - ബിസ്നസ്സ്
- കെ കോയ - സംസ്ഥാന പ്രധാനാദ്ധ്യാപക പുരസ്കാര ജേതാവ്
പൂർവ്വവിദ്യാർത്ഥി സംഘടന
.
സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ആത്മാർത്ഥ സേവനങ്ങൾ നൽകുന്ന നല്ലൊരു പൂർവ്വവിദ്യാർത്ഥികൂട്ടായ്മയാണ് സ്കൂളിനുള്ളത്. ഫോസ (ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯) എന്ന പേരിലാണിതറിയപ്പെടുന്നത്. എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഫോസ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.
ഫോഡറ്റ്
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂർണമായും സൗജന്യമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി എെ. എ. എസ്സ്-എെ. പി. എസ്സ്-മെഡിക്കൽ-എഞ്ചിനിയറിംഗ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗ്, സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻന്റേയും, ഫോഡറ്റ്ന്റേയും കീഴിൽ സ്കൂൾ ഹോസ്റ്റലിൽനടത്തിവരുന്നു. ഇവർക്ക് പൂർണമായും ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്. 2016-17 അക്കാദമിക വർഷത്തിൽ പുറത്തിറങ്ങിയ ഫോഡറ്റിന്റെ ആദ്യ ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ ബാച്ചിലെ പതിനഞ്ച് വിദ്ധ്യാർത്ഥികളിൽ ഏഴ് വിദ്ധ്യാർത്ഥികൾക്ക് ഫോഡറ്റിന്റെ കീഴിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ എെ. എ. എസ്സ്, എെ. പി. എസ്സ്, മെഡിക്കൽ-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗിന് സ്കൂൾ കഴിഞ്ഞിറങ്ങിയ ഉടൻ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചു.
പൂർവ്വവിദ്യാർത്ഥികളാണ് നമ്മുടെ സ്കൂളിന്റെ നെടുംതൂൺ. 500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ലൈബ്രറി, ലാംഗ്വേജ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, അതിവിശാലമായ സ്റ്റേജ് തുടങ്ങിയവ ഉൾക്കൊള്ളുന്ന ബഹുനില കെട്ടിടം, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം വിദ്യാലയത്തിന് ലഭ്യമായത് ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ന്റെ (ഫോസ) സഹായത്തോടെയാണ്.
പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം
അകാലത്തിൽ വിടപറഞ്ഞവർ
..
റസീന. കെ. പി അനീസ അനീസ് ഹാജ മൊഹ്‌നുദ്ദീൻ. വി. പി .
സജദ ഷെറിൻ ഫാത്തിമ ശിബില
സഹോദര സ്ഥാപനങ്ങൾ
.
1942ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ ഇന്ന് അറിവിന്റെ മധുപകരുന്ന പതിനൊന്നിൽ അധികം സ്ഥാപനങ്ങളുണ്ട്.
റൗളത്തുൽ ഉലൂം അറബിക് കോളേജ്
ഫാറൂഖ് കോളേജ്
ഫാറൂഖ് ട്രൈനിംങ്ങ് കോളേജ്
ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇൻസ്റ്റിറ്റ്യുട്ട്
ഫാറൂഖ് കോളേജ് അൺ എയ്ഡഡ് വിഭാഗം
ഫാറൂഖ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ്
അബുസ്സബാഹ് ലൈബ്രററി
ഫാറൂഖ് എ.എൽ.പി സ്കൂൾ
അൽഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ
അൽഫാറൂഖ് എഡുക്കേഷനൽ സെൻറ്റർ
പതിനൊന്നിൽ അധികം ഹോസ്റ്റലുകൾ കൂടി പ്രവർത്തിക്കുന്ന, 'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകൾപെറ്റ, ഓട്ടോണോമസ് പദവി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷാവർഷം ആയിരത്തോളംവരുന്ന അർത്ഥികൾക്ക് വിദ്യപകർന്ന് അവരെ ജീവിതപാന്ഥാവിൽ കൈപിടിച്ചുയർത്താൻ സഹായിക്കുംവിധം വളർച്ചയുടെ പാതയിലാണിന്ന്.
ഫോട്ടോ ഗാലറി
.
2018 – 19
ഫിലിം ഫെസ്റ്റിവൽ - ഫ്രൈംസ് പത്രം വായിക്കൂ സമ്മാനം നേടാം
അധ്യാപകദിനാഘോഷം
സ്കൂൾ അച്ചടക്ക സേന
ഉച്ചഭക്ഷണ വിതരണം
ക്ലാസ്സ് മേഗസിൻ പ്രകാശനം
ജെ. ആർ. സി. കേഡറ്റുകളുടെ സ്‌നേഹോപഹാരം അരി വിതരണം ഹൈടെക് ക്ലാസ്സ് റൂം
ലിറ്റിൽ കൈറ്റ്സ് - ഏകദിന ക്യാമ്പ്
വെള്ളപ്പൊക്കദുരിതശ്വാസ കിറ്റ് വിതരണം ഒയിസ്ക ഇന്റർനാഷനൽ ടോപ്പ് ടീൻസ് എക്സാം ക്ലാസ്സ് ലൈബ്രററി
.
സ്വാതന്ത്ര്യദിനാഘോഷം
.
ഹിരോഷിമ ദിനം
ഫറോക്ക് സബ്‌ജില്ല തൈക്കാഡോ ചാമ്പ്യന്മാർ
ഫാറൂഖ് എഡ്യൂകെയർ മീറ്റിംഗ്
ചരിത്ര മ്യൂസിയം - ഉൽഘാടനം
ഹിന്ദി ക്ലബ് ഉൽഘാടനം മിഡ് ടേം പരീക്ഷ
ഹെൽത്ത് അവയർനസ് ദിന ഫസ്റ്റ് എയ്ഡ് മത്സരം - ജില്ല ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്
എ പ്ലസ്സ് ക്ലബ് ഉൽഘാടനം
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
എൽ. ഇ. ഡി ബൾബ് നിർമ്മാണം - 'വർക്ക്ഷോപ്പ് ഗണിത ക്ലബ്ബ് ഉദ്ഘാടനം
ചാന്ദ്രദിനം
ലിറ്റിൽ കൈറ്റ്സ് - ഏകദിന ശില്പശാല
ഫോഡറ്റ് കേമ്പ്
ഹെൽത്ത് ക്ലബ് ഉൽഘാടനം
എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻക്ലാസ്സ്
എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ചാമ്പ്യന്മാർ ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്'
ബഷീർ ദിനാചരണം
വർക്ക്ഷോപ്പ് - കുട നിർമ്മാണം
ലഹരി വിരുദ്ധ ദിനം
വേൾഡ് കപ്പ് പ്രവചന മത്സരം വർക്ക്ഷോപ്പ് - സോപ്പ് നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് - - ആനിമേഷൻക്ലാസ്സ്
വായനാവാരാചരണം
വൃക്ഷതൈ വിതരണം
പ്രവേശനോത്സവം
2017 – 18
.
സ്കൂൾ വിക്കി മാഗസിൻ '2017 - 18
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് - ഉൽഘാടനം
ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്
സ്റ്റാഫ് ടൂർ യു. എസ്. എസ്. ജേതാക്കൾ
കെ. സി. ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - പ്രവചന മത്സര വിജയികൾ
പഠനയാത്ര – പ്രൈമറി വിഭാഗം 'അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം
നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് - ജേതാക്കൾ
റിപ്പബ്ളിക്ക്ദിന പരിപാടി
വാട്ടർ കളർ പഠന ക്ലാസ്സ് സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്
വർക്ക്ഷോപ്പ് - ചോക്ക്, ഫയൽ, പാംലീവ് ഉല്പന്ന നിർമ്മാണം
സംസ്ഥാന സ്കൂൾ കലോൽസവം പ്രതിഭകൾ
അർദ്ധവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം
കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ്
റിപ്പബ്ലിക് ദിനാഘോഷം
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം
രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ
കെ. പി. റസീന ടീച്ചർ അനുസ്മരണവും അവാർഡ് ദാനവും
വർക്ക്ഷോപ്പ് - ചോക്ക്, ഫയൽ, പാംലീവ് ഉല്പന്ന നിർമ്മാണം
വാട്ടർ കളർ പഠന ക്ലാസ്സ്
ആർ. യു. എ. പ്ലാറ്റിനം ജൂബിലി സ്റ്റാഫ് തല കാംപസ് ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം
ആർ. യു. എ. പ്ലാറ്റിനേജ് 17 – ദി ഹെറിറ്റേജ് എക്സ്പോ - എഫ്. എച്ച്.എസ്സ്.എസ്സ്. സ്റ്റാൾ
മാതൃഭൂമി സീഡ് - പ്രോൽസാഹന സമ്മാനം ആർ. യു. എ. അൽമ ഫെസ്റ്റ് - എഫ്. എച്ച്.എസ്സ്.എസ്സ്. പ്രോഗ്രാം
ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ കലോൽസവം, പ്രവൃത്തിപരിചയമേള, കായികമേള പ്രതിഭകൾക്ക് സ്വീകരണം
യു. എസ്സ്. എസ്സ്. കേമ്പ് ഉൽഘാടനം ഫാൻ ഡൊണേഷൻ - 1987 എസ്സ്. എസ്സ്. എൽ. സി. ബാച്ച്
മോട്ടിവേഷൻ ക്ലാസ്സ് - പ്രൊഫസർ കമറുദ്ദീൻ പരപ്പിൽ ശ്രദ്ധ കേമ്പ് ഉൽഘാടനം
ഫറോക്ക് സബ്‌ജില്ല സ്കൂൾ കലോൽസവം - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒാവറോൾ ഒന്നാം സ്ഥാനം
പഠനയാത്ര – ഹൈസ്കൂൾ വിഭാഗം
പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ്
സ്കൂൾ കലോൽസവം
പി.ടി.എ - എം.പി.ടി.എ ഭാരവാഹികൾ ക്ലാസ് പി.ടി.എ സന്ദർശനം - പി.ടി.എ-എം.പി.ടി.എ ഭാരവാഹികൾ
കായികദിനാഘോഷം
സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി മേള
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല തല ആനിമേഷൻ വർക്ക്ഷോപ്പ്
വർക്ക്ഷോപ്പ് - ചോക്ക് നിർമ്മാണം
ഓണാഘോഷ പരിപാടികൾ
സ്വാതന്ത്ര്യദിനാഘോഷം
സ്കൂൾ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബ് ഉൽഘാടനം
വർക്ക്ഷോപ്പ് - പാവകളി, നാടൻപ്പാട്ട്
ഹിരോഷിമദിന കൊളാഷ് മത്സരം സംവാദനം - അനിൽ തിരുവോത്തും ഫോഡറ്റ് വിദ്ധ്യാർത്ഥികളും
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി
സ്കൂൾ ഡയറി പ്രകൃതി സംരക്ഷണ ദിനം എസ്സ്. പി. ജി
ചാന്ദ്രദിനം
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഡി. പി. എെ. യുടെ ഉപഹാരം
മൾട്ടീമീഡിയ ക്ളാസ്സ്റൂം, സെമിനാർ ഹാൾ ഉൽഘാടനം - ഹയർ സെക്കണ്ടറി വിഭാഗം
എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശനം
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ക്ലിക്സ്
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഉൽഘാടനം
കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – അണ്ടർ - 17 ചാമ്പ്യന്മാർ
അലിഫ് - അറബിക് ലേർണിങ്ങ് ആൻറ് ഇംപ്രൂവ്മെൻറ് ഫോർസ് - സ്‌കൂൾതല ക്വിസ്സ് മത്സരം
കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം
സ്കൂൾതല ചെസ്സ് മത്സരം കപ്പ വിളവെടുപ്പ്
'വിദ്യാനികേതൻ 2017 – 18 '
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ചാമ്പ്യന്മാർ - അണ്ടർ-14 & അണ്ടർ-17
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം
ഈസി പ്രോജക്ട്
ഡ്രൈ ഡേ ആചരണം - രാജാ ഹോസ്റ്റൽ ബഷീർ ദിനാചരണം
അഖില കേരള വായന മത്സരത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരം
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് കൂടിയാലോചനയോഗം
രാജാ ഹോസ്റ്റൽ-വായനാവാരാചരണ സമാപനവും ഇഫ്‌താർ സംഗമവും
വായന ദിനം
ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം
ഉന്നത വിജയികൾക്കുള്ള അവാർഡ്ദാനം
മെഹന്ദി ഫെസ്റ്റ്
പരിസ്ഥിതി ദിനം
പ്രവേശനോൽസവം
2016 – 17
.
സ്കൗട്ട് & ഗൈഡ്സ് കേമ്പ്
ഫോഡറ്റ് - കേമ്പ് സമാപനവും ഉന്നത വിജയികൾക്കുള്ള അനുമോദവും
കെ.സി.ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ്
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്
അഭിരുചി നിർണ്ണയ കേമ്പ്
+2 ടൂർ ഫുഡ്ഫെസ്റ്റ്
ബോധവൽക്കരണക്ലാസ്സ്
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി
ഒരുവട്ടം കൂടി
എസ്സ്. എസ്സ്. എൽ. സി. നൈറ്റ് കേമ്പ് രാജാ ഹോസ്റ്റൽ നൈറ്റ് കേമ്പ്
ആദര സമ്മേളനം - റിട്ടയേഡ് സ്റ്റാഫ് അസോസിയേഷൻ
നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് വിജയികൾക്കുള്ള സ്വീകരണം
വിജയോൽസവം
' സെപ്റ്റ്ഫെസ്റ്റ് പൂർവ്വഅദ്ധ്യാപക സംഗമം
പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ നടന്ന പിക്നിക്
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
സ്കൂൾ കലോൽസവം
രാജാ ഹോസ്റ്റൽ തോട്ട വിളവെടുപ്പ്
ഉപജില്ല ശാസ്ത്ര മേള വിജയികൾക്കുള്ള അനുമോദനം
റിപ്പബ്ലിക് ദിനാഘോഷം
കാംമ്പൂരി കേമ്പ്
സ്കൂൾ ശാസ്ത്രമേള
ചാന്ദ്രദിനം രാജപുരസ്കാർ അവാർഡ്
യു. പി. ടൂർ
കായികദിനാഘോഷം
കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പൈമറി സ്കൂൾ ഫുട്ബോൾ മേള
ലഹരി വിരുദ്ധദിനം
സ്വാതന്ത്ര്യദിനാഘോഷം
മികവ് - 2017
മെഡിക്കൽകേമ്പ്
മുക്കാബല
ഗാന്ധിജയന്ദിദിനം
അദ്ധ്യാപകദിനം
ഓണാഘോഷ പരിപാടി
പരിസ്ഥിതി ദിനം
കാർഷിക ശില്പശാല
ഉന്നത വിജയികൾക്കുള്ള അവാർഡ്ദാനം
പ്രവേശനോൽസവം
സ്റ്റാഫ്
.
ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് ഹൈസ്കൂൾ & യു. പി. ടീച്ചേഴ‌്സ്
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച് പിന്നീട് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ടീച്ചേഴ‌്സ് ആയവർ
പേപ്പർ കട്ടിങ്ങ്സ്
.
2017 - 18
2016 - 17
ഗോൾഡൻ ജൂബിലി ഫോട്ടോസ'
.
വഴികാട്ടി
.
എത്തിച്ചേരാനുള്ള വഴികൾ
.
- കോഴിക്കോട് നിന്നും രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് അഴിഞ്ഞിലം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ ഫാറൂഖ് കോളേജ് കേമ്പസിലെ ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം.
- കോഴിക്കോട് നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് ചുങ്കം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം.
ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ:
- 1. ഫറോക്ക് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
- 2. രാമനാട്ടുകര (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)
ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:
- 1. ഫാറൂഖ് കോളേജ് ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 100 മീറ്റർ അകലം)
- 2. ഫറോക്ക് ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
- 3. രാമനാട്ടുകര ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ:
- ഫറോക്ക് റെയിൽവേ സ്റ്റേഷൻ (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
ഏറ്റവും അടുത്തുള്ള വിമാനത്താവളം:
- കോഴിക്കോട് വിമാനത്താവളം ( സ്കൂളിൽ നിന്ന് 16 കി.മീ അകലം)
ഗൂഗിൾ മാപ്പ്
.
{{#multimaps: 11.1983562,75.8550583 | width=800px | zoom=16 }}
റഫറൻസസ്
.
- http://schoolwiki.in/
- Farook Higher Secondary School Golden Jubilee Souvenir
- Farook College Golden Jubilee Magazine
- Collegehttps://en.wikipedia.org/wiki/Farook_College
- Official website of Farook College
- Official website of Farook Higher Secondary School
- Official website of Kozhikode District
- Official website of Feroke, Kozhikode
- കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പി
പുറമെയുളള കണ്ണികൾ
.
- Official website of Kozhikode District
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17076
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ