"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ഭൂമിയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭൂമിയ്ക്കായ്..

വറ്റി വരളുന്നു ഭൂമി,അതിൻ മടിത്തട്ടിൽ
ഒരിറ്റു ജലത്തിനായി കേഴുന്ന മർത്യൻ
ഓർമ്മയായ് മാറിയ വന്മരങ്ങൾ
കാലമാറ്റത്തിൻ ആദ്യവരികളാകുന്നു.

പൂമരത്തിൻ ചില്ലയിലിരുന്ന് കൂകിടും പക്ഷി ,
ഇന്നിതാ കേഴുന്നു തൻ കൂടോർത്ത്.
കരയാൻ മടിക്കുന്ന മേഘം,തീചൂളയായി സൂര്യൻ,
ഒരിറ്റു കുടിനീരിനായ് വലയുന്ന ജന്മങ്ങൾ ഭൂമിയിൽ ....

ഇന്നിതാ മാറുന്നു മനുഷ്യജീവിതം
നേത്രത്തിനപ്പുറമുള്ള അണുവിനാൽ .
ലോകമിന്നിതാ വിറക്കുന്നു ..മാനവർ
വേനലിൻ ഇലകൾ പോൽ പൊഴിയുന്നു ...

മാനവ ചെയ്തികൾ ഭൂമിതൻ അന്ത്യം വിതയ്ക്കുമോ ? ...
മാനവൻ തൻ കൊലപാതകിയായി മാറുമോ ?...
നല്ലനാളേക്കായി നന്മനാടിനായി മാറുമോ ?....
ഒത്തൊരുമിക്കുമോ ഭൂമിതൻ ഉയിർപ്പിനായ് ....


 

ആദിത്യ എം.എസ്
9B സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത