"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പരിസര മലിനീകരണവും പ്രതിവിധകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസര മലിനീകരണവും പ്രതിവിധക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/അക്ഷരവൃക്ഷം/പരിസര മലിനീകരണവും പ്രതിവിധകളും എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പരിസര മലിനീകരണവും പ്രതിവിധകളും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Remasreekumar|തരം=ലേഖനം }} |
11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസര മലിനീകരണവും പ്രതിവിധകളും
നാം ജീവിക്കുന്ന ചുറ്റുപാടാണു പരിസരം.അത് മലിനവും ദുർഗന്ധപൂരിതവുമാകാതെ നോക്കേണ്ട കടമ നമുക്കുണ്ട് .എന്നാൽ പാവനമായ ആ കടമ നിറവേറ്റാൻ നമ്മൾ താൽപ്പര്യം കാട്ടുന്നില്ല എന്നത് ഈ യുഗത്തിൻ്റെ ഒരു ദുരന്തം തന്നെ. ഫലമോ ചുറ്റുപാടുകൾ വൃത്തികേടിൻ്റെ കൂമ്പാരമായി മാറുന്നു .ഈ മാലിന്യക്കൂമ്പാരത്തിൻ്റെ നടുവിൽ മുഖം ചുളിക്കാതെ മുക്കു പൊത്താതെ ജീവിക്കാൻ ഇന്നു മനുഷ്യൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു.ഇത് മനുഷ്യവർഗ്ഗത്തിൻ്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. പരിസരമലിനീകരണത്തിൻ്റെ ഭീകരതയെപ്പറ്റി ജനങ്ങളുടെയിടയിൽ അവബോധമുണ്ടാക്കാനായി എല്ലാ വർഷവും ജൂൺ മാസം 5നു ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നുണ്ട്. കാടുകൾ നശിപ്പിച്ചാൽ മേഘങ്ങൾ മഴ പൊഴിയിക്കുകയില്ലെന്നും ഉച്ചഭാഷിണി നിരന്തരം പ്രവർത്തിച്ചാൽ അത് ബധിരതയ്ക്കു കാരണമാവുമെന്നും വ്യവസായശാലകൾ ഇടതടവില്ലാതെ പുക തുപ്പിക്കൊണ്ടിരുന്നാൽ അന്തരീക്ഷം വിഷമയമാകുമെന്നും ഇന്നു കുട്ടികൾക്കു പോലും അറിയാം. പരിഷ്കാരത്തിൻ്റെ ഭീകര സന്തതികളായ ഏസികളും ഫ്രിഡ്ജുകളും ഉൽപ്പാദിപ്പിക്കക്കുന്ന ഫ്ലൂ റോ യൂറോ കർബൺ അന്തരീക്ഷത്തിലെ ഓസോൺ പാലത്തിൽ വിള്ളലുകളുണ്ടാക്കുന്നതോടെ മാരകമായ അൾട്രാവയലറ്റു രശ്മികൾ മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ആപത്തുണ്ടാക്കുന്നു . മനുഷ്യ കൃതങ്ങളായ ഈ അനർത്ഥങ്ങൾക്കു മനുഷ്യബുദ്ധി തന്നെ പരിഹാരം കാണണം നഗരത്തിലെ ടൺ കണക്കിനുള്ള മാലിന്യങ്ങൾ കൊണ്ട് വളമുണ്ടാക്കാനുള്ള യന്ത്രങ്ങൾ നമുക്കു സ്ഥാപിക്കാം വീട്ടിൽ മാലിന്യങ്ങൾ കയ്യോടെ കുഴിച്ചുമൂടുകയോ തീയിടുകയോ ആവാം. സ്വന്തം കുഞ്ഞുങ്ങളുടെ നല്ല പെരുമാറ്റം പെറ്റമ്മയായ ഭൂമിദേവിക്കു സന്തോഷവും സമാധാനമുണ്ടാക്കും' പ്രകൃതിയിലേക്കു മടങ്ങുക ' എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കി നമ്മുക്ക് അനന്തമായ ആനന്ദത്തിനും ആരോഗ്യത്തിനും അവകാശികളാകാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം