"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ ജലത്തിന്റെ വിശുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
{{BoxBottom1
{{BoxBottom1
| പേര്= അഫ്സാന എൻ.എസ്
| പേര്= അഫ്സാന എൻ.എസ്
| ക്ലാസ്സ്= 9 A
| ക്ലാസ്സ്= 8 A
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 21: വരി 21:
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം
ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം<!-- കവിത, കഥ, ലേഖനം -->
| തരം= ലേഖനം<!-- കവിത, കഥ, ലേഖനം -->
| color= 4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}{{Verification4|name=sheelukumards|തരം=ലേഖനം}}

16:22, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജലത്തിന്റെ വിശുദ്ധി

ജീവന്റെ നിലനിൽപ്പിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന അഭിവാജ്യ ഘടകമാണ് ജലം. കഴിഞ്ഞ കുറച്ച്ദശാബ്ദങ്ങളായി ജലത്തിന്റെ ആവശ്യകത വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് മാത്രമല്ല ലോകത്തിലെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പുതിയ പഠനങ്ങൾ പ്രകാരം ലോകജനതയിൽ ഏകദേശം 40 ശതമാനത്തോളം ആൾക്കാർ ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. പുതിയ അനുമാനം അനുസരിച്ച് 2020തോടെ ലോകജനസംഖ്യ ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടിക്കും എന്നതിൽ സംശയമില്ല. ജനസംഖ്യാ വർദ്ധനവിനനുസരിച്ച് വർധിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിപ്രശ്നങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന അതിലൊന്ന് ജലമലിനീകരണമാണ്. ഇന്നത്തെ അവസ്ഥയിൽ നഗരമാലിന്യങ്ങൾ ,വ്യവസായ മാലിന്യങ്ങൾ ,കാർഷിക അവശിഷ്ടങ്ങൾ എന്നിവയുടെ നിക്ഷേപ കേന്ദ്രങ്ങളായി നദികൾ മാറിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല ആവാസവ്യവസ്ഥയുടെ സ്ഥിരമോ താൽക്കാലികമോ ആയിട്ടുള്ള നാശവും ഇവിടെ വലിയ തോതിൽ നടന്നുവരുന്നു. ലോകജനതയെ ഞെട്ടിപ്പിക്കുന്ന ജല സത്യങ്ങളിൽ ഒന്ന് ഏകദേശം 80 ശതമാനത്തോളം വരുന്ന പകർച്ചവ്യാധികളുടെ യും മഹാരോഗങ്ങളുടെയും ഉൽഭവ കേന്ദ്രം അശുദ്ധജലമാണെന്ന്താണ് .മാത്രമല്ല ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങളാണ് വർഷംപ്രതി ഈ ലോകത്തെ വെടിഞ്ഞ് പോയിക്കൊണ്ടിരിക്കുന്നത് .സുരക്ഷിതവും ഉപയോഗയോഗ്യമായ ശുദ്ധജലം ലഭിക്കാത്ത ഏകദേശം 300 കോടിയിലധികം ജനങ്ങൾ ഈ lലോകത്ത് ഉണ്ടെന്ന സത്യം തീർത്തും ഞെട്ടിപ്പിക്കുന്നതാണ്.

 ജലത്തിന്റെ അസാന്നിധ്യത്തിൽ ഒരു ജീവകണത്തിനും ഭൂമിയിൽ മുന്നോട്ട് പോകുവാൻആകില്ല. നമ്മുടെ ദാഹം ശമിപ്പിക്കുവാനും നമ്മുടെ ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദന പ്രവർത്തനങ്ങൾക്കും മൃഗങ്ങളുടെയും പക്ഷികളുടെയും എന്ന് വേണ്ട സമസ്ത ജീവജാലങ്ങളുടെയും നിലനിൽപ്പിന് ജലം കൂടിയേതീരൂ.
                   ഇന്ന് മനുഷ്യജീവിതത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന അടിസ്ഥാന ഘടകങ്ങളിൽഒന്നായ വൈദ്യുതിയുടെ ഉൽപാദനത്തിനും ജലം അത്യാവശ്യമാണ്. അതുപോലെതന്നെ രാജ്യങ്ങൾക്കിടയിൽ ഉള്ള സാധന കൈമാറ്റത്തിന് ഏറ്റവുമധികം സഹായിക്കുന്ന ചിലവുകുറഞ്ഞ മാർഗങ്ങളിലൊന്നാണ് ജലഗതാഗതം.ജലമില്ലെങ്കിൽ ജലഗതാഗതത്തിന് എന്താണ് പ്രസക്തി!
        ഇന്ന് മറ്റേതൊരു കച്ചവടസാധനമെന്ന പോലെ വെള്ളവും വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയിലാണ് നാം എത്തിയിരിക്കുന്നത്. എന്നാൽ ഇത്രയൊക്കെയായിട്ടും ജലത്തിന്റെ ദുരുപയോഗത്തിന് നാം ഒട്ടും പിന്നിലല്ലഎന്നത് വളരെ നിരാശാജനകമായ ഒരു വസ്തുതയാണ്. പൊതുനിരത്തിനരികിൽ  ടാപ്പിൽ നിന്ന്  അനാവശ്യമായി വെള്ളം കളയുമ്പോൾ പോലും കണ്ടിട്ട് കാണാതെ പോകുന്ന മാന്യന്മാർ ഓർക്കേണ്ട ആദ്യപാഠം ജലസംരക്ഷണത്തിൻറെ ആവശ്യകതയാണ്. ഭാവിയിൽ ജലത്തിന്റെ അഭാവം ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ തീർത്തും വിവരണാതീതമാണ്.
     "ഒരുതുള്ളി വെള്ളംപോലും പാഴാക്കരുത് " എന്നസന്ദേശം വാക്കുകളിൽ ഒതുങ്ങാതെ പ്രാവർത്തികതലത്തിൽ എത്തിക്കേണ്ടത് ആയിട്ടുണ്ട്. കാഴ്ചപ്പാടുകളിലും പെരുമാറ്റങ്ങളിലും നമ്മുടെ സമൂഹം ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. അനാവശ്യമായി ജലം നഷ്ടമാവുന്നത് കണ്ടാൽ അത് പരിഹരിക്കാനുള്ള വേണ്ട നടപടികൾ കൈക്കൊള്ളേണ്ടതാണ് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മെ കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് അവ എങ്കിൽ അതുമായി ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളെ അറിയിക്കേണ്ട ചുമതല നമുക്കുണ്ട്. 
        ഭൂമിയുടെ പല ഭാഗങ്ങളിലും ജലക്ഷാമം നിമിത്തം മരുഭൂമികൾ ആയി മാറിക്കൊണ്ടിരിക്കുകയാണ്. തീർത്തും ദുരിത പരമായ ജീവിതമാണ് ആ പ്രദേശങ്ങളിലെ ജനങ്ങൾ നയിച്ചുകൊണ്ടിരിക്കുന്നത്. എന്തിനധികം പറയണം, ജീവൻ നിലനിർത്താൻ സസ്യങ്ങളും ജന്തുക്കളും ഒരുപോലെ പെടാപ്പാട് പെടുന്ന കാഴ്ചയാണ് നമുക്കവിടെ കാണാം. മരുഭൂമിയിലെ മരുപ്പച്ച യാക്കി മാറ്റുവാനുള്ള ദിവ്യശക്തി ജലത്തിനുണ്ട് . 
        കോടിക്കണക്കിന് ജീവനപഹരിക്കപ്പെട്ട പ്രകൃതിക്ഷോഭങ്ങളുടെ പ്രധാന ഭീകരൻ ജലം  തന്നെഎന്നത് യാഥാർത്ഥ്യങ്ങളുടെ മറ്റൊരു മുഖമാണ്. മഹാമാരി ആകുവാനും വെള്ളപ്പൊക്കം സൃഷ്ടിക്കുവാനും,രാക്ഷസ തിരമാലകൾ ആയി ആഞ്ഞടിക്കുംവാനും ഇതേ ജലത്തിന് ശക്തിയുണ്ട്. എന്നാൽ ഈ ഭീകരന്റെ സാന്നിധ്യം ഇല്ലാത്ത ലോകം നമ്മുടെ ചിന്തകൾക്കുമപ്പുറം ആണ് . 
അഫ്സാന എൻ.എസ്
8 A ഗവ.ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാ൪
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം