"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/മണ്ണും മഴയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:15, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മണ്ണും മഴയും

മണ്ണും മലയും നിലക്കടലും
മഞ്ഞും മഴയും തുടുവെയിലും
കുതിച്ചു പായും കുളിരരുവികളും
കുന്നും കാടും താഴ്‌വരയും
പുലരിയും മന്തിയും മാടിക്കറ്റും
വാർമഴവിലും ചന്ദ്രികയും
ഇങ്ങനെ പലതും നെയ്‌തു വിടർത്തി
ജീവിതമേ നിൻ ഭുവനത്തിൽ
കളനിസ്വനമായി കിളിയുടെ പാട്ടായി
ഇല്ലിക്കാടിൻ കാഹളമായി
മധുരം തൂകിയ തരുശാഖകളായി
വഴികളിൽ ഒഴുകും പൂമണമായി
മാൻപറ്റങ്ങൾക്കുള്ള കുത്തിപ്പായി
മയിലിൻ നിർത്തചുവടുകളായി
ഭൂമിയിൽ ഇങ്ങനെ നിറയുകയല്ലോ
ജീവിതമേ നിൻ ചയ്തന്നിയം

ശ്രീരശ്മി
6 B ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത