"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതി
പ്രകൃതി അമ്മയാണ്. അമ്മയെ സംരക്ഷിക്കുക എന്ന കടമ അവിടെ താമസിക്കുന്ന എല്ലാ ജീവജാലങ്ങളുടേയുമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ 1972 മുതൽ ജൂൺ 5-ന് ലോകപരിസ്ഥിതിദിനം ആചരിച്ചു വരുന്നത്. അന്ന് പാഠശാലകളിൽ ഉൾപ്പടെ പരിസ്ഥിതി സംരക്ഷണത്തിനെക്കുറിച്ചുള്ള അവബോധന ക്ലാസുകളും കലാപരിപാടികളും അവതരിപ്പിക്കുന്നതാണ്. ചെറുപ്പം മുതലെ പ്രകൃതി സ്നേഹം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നത് വളരെ നല്ല ഒരു കാര്യമാണ്. ഓരോ മനുഷ്യ ജീവനും പ്രകൃതിക്ക് വിലമതിക്കാനാവാത്തതാണ്. എന്നാൽ ആ പ്രകൃതിയെയാണ് മനുഷ്യരായ നാം മലിനപ്പെടുത്തുന്നത്. മരങ്ങൾ വെട്ടിയും മാലിന്യങ്ങൾ പുഴകളിൽ നിക്ഷേപിച്ചും മനുഷ്യർ ഇന്ന് പരിസ്ഥിതിയെ നശിപ്പിക്കുന്നു. "മരം ഒരു വരം" എന്ന് മുതിർന്നവർ തന്നെ പഠിപ്പിക്കുകയും ഒപ്പം ആ മരങ്ങളെ അടർത്തികളകയും ചെയ്യുന്നു. അമ്മയെ പരിപാലിക്കേണ്ട മക്കൾ തന്നെ എല്ലാം നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഓക്സിജൻ കൊണ്ട് നിറഞ്ഞ് നിൽക്കേണ്ട നമ്മുടെ ഭൂമിയിൽ ഇന്ന് കാർബൺ ഡൈ ഓക്സൈസൈഡും മറ്റ് രാസ വസ്തുക്കളും നിറഞ്ഞ് നിൽക്കുകയാണ്. ഇത് അതി തീവ്ര ചൂടിനും ആസിഡ് മഴയ്ക്കും കാരണമാകുന്നു. ഓസോൺ ലെയറിൽ പോലും വിള്ളൽ വരുത്താൻ സാധിക്കുന്ന രാസ വസ്തുക്കൾ ഇന്ന് ഈ ഭൂമിയിൽ ഉണ്ട്. മനുഷ്യർ തന്നെയാണ് ഇതിൽ ഏറ്റവും വലിയ പങ്കാളികൾ എന്ന് കാണിക്കുന്ന ഒരു ഉത്തമ ഉദാഹരണം ഈ അടുത്ത ദിവസങ്ങളിൽ നമുക്ക് കാണാൻ കഴിഞ്ഞു. കൊറോണ എന്ന മഹാമാരി ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ആളുകൾ അവരവരുടെ വീടിന് പുറത്തിറങ്ങാൻ കഴിയാതെ അകപ്പെട്ടിരിക്കയാണ്. ഇതിനെ തുടർന്ന് ഭൂമിയിലെ ഓക്സിജന്റെ അളവിൽ 40% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് എന്തെന്നാൽ നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ ഭൂമിയെ പഴയ രീതിയിൽ കൊണ്ട് വരാൻ സാധിക്കും. പ്രകൃതി ഭംഗി കണ്ണിന് കുളിർമ ഏകുന്ന ഒന്നാണ്. എന്ത് പ്രശ്നം വന്നാലും ആ നിശബ്ദ പ്രകൃതിയിൽ അല്പ നേരം ഇരുന്നാൽ തന്നെ ഒരു ശാന്തത മനസ്സിനും ശരീരത്തിനും കിട്ടും. പ്രകൃതി രമണീയത ആവോളം ഉള്ളത് കൊണ്ടാണ് നമ്മുടെ ഈ കൊച്ചു കേരളത്തെ ലോകം ഗോഡ്സ് ഓൺ കൺട്രി എന്ന് വിശേഷിപ്പിക്കുന്നത്. കാടുകൾ നശിക്കുന്തോറും പരിസ്ഥിതി മലിനീകരണം കൂടുകയും അതിന്റെ ഭവിഷ്യത്ത് നമ്മൾ വരും ദിവസങ്ങളിൽ അനുഭവിക്കേണ്ടി വരികയും ചെയ്യും. ആയതിനാൽ നമുക്ക് പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിലൂടെയും കുട്ടികളെ ഇപ്പോൾ തന്നെ പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി പറഞ്ഞ് കൊടുത്തും നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം. മനുഷ്യർക്കുള്ള അതേ സ്ഥാനം തന്നെ പക്ഷിമൃഗാദികൾക്കും ഈ ഭൂമിയിലുണ്ട്. അവയേയും നമുക്ക് ഇതിലൂടെ സംരക്ഷിക്കാം. നാം പറിച്ചു മാറ്റിയ അവരുടെ വീടുകൾ അവർക്ക് തിരികെ നൽകാം. അമ്മയെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് നമുക്ക് ആ അമ്മയുടെ നല്ല മക്കൾ ആകാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം