"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

ലോകമെങ്ങും കാർന്നുതിനും,
മഹാമാരിയായ് ഒരു വൈറസ്
കൊറോണയെന്ന നാമവുമായ്,
മാനവരെ കൊന്നൊടുക്കി.

ഇനിയുണ്ടോ മനുഷ്യർ ഇനിയുണ്ടോയെന്നവർ
ഉറക്കെ പറയുംപോലെ. എങ്ങുമെങ്ങും
ഭീതിയാൽ മനുഷ്യരലയുമ്പോൾ
സാന്ത്വനമായി ആരോഗ്യരംഗം.

തുരത്തണം മഹാമാരിയെ
നമുക്കൊറ്റക്കെട്ടായ് ,
തുരത്തണം ഈ ലോകത്തുനിന്നും.
അറിയുക ജനങ്ങളേ , നമ്മളെല്ലാവരും ശുചിത്വം
പാലിക്കാൻ ബാധ്യസ്ഥരാ.

കഴുകുക കൈകൾ രണ്ടും
സോപ്പുകൾ കൊണ്ട്,
തുരത്തുക കൊലയാളിയാം വൈറസിനെ
മൂടുക മൂക്കും വായും തൂവാലകളാൽ
രക്ഷിക്കുക നാം തന്നെ നമ്മളെ.

അകലം പാലിക്കുക മറ്റുള്ളവരിൽ നിന്നും
കഴിക്കുക നന്നായി പോഷകാഹാരങ്ങളും
വിശ്രമിക്കുക വീടിനുള്ളിൽ
കൂട്ടമായെങ്ങും കൂടാതെ
ഉറക്കെ പറയുക "വൈറസേ ഇവിടെ നിനക്കിടമില്ലൊരിക്കലും".
 

കാർത്തിക് ബി. ആർ.
3 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത