"ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/അക്ഷരവൃക്ഷം/സംസ്കാര തനിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

22:16, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സംസ്കാര തനിമ


നമ്മുടെ രാജ്യം സുരക്ഷിതമാക്കാൻ
ധീരതയോടെ പ്രയത്‌നിക്കേണം
നാടിനിന്നൊരു ഭീക്ഷണിയാണി മാലിന്യ കൂമ്പാരങ്ങൾ
ജീവനു ഭീക്ഷണി ആകും വ്യാധികൾ എല്ലാം
നാം ഒറ്റകെട്ടായി തുരത്തീടേണം
നാടും, തോടും , നഗരവും എല്ലാം
വെടിപ്പായി നമ്മൾ കാത്തിടേണം
ഇന്നു പടർന്നു പരക്കും വൈറസ്
ലോക്ക് ഡൗണിലൂടെ നാം ലോക്കറിൽ ആക്കി
പുതിയൊരു സംസ്കാര തനിമകൾ ഒക്കെ
മാനവരാശിക്ക് ഒന്നായി കിട്ടി
വിത്തുവിതച്ചു വെള്ളമൊഴിച്ചു
ജൈവ കൃഷികൾ ചെയ്ത് തുടങ്ങി
വീടും, തൊടിയും, പാടവുമൊക്കെ 
ഒന്നായി നാം സംരക്ഷിച്ചു
ഇന്നും ശ്വസിക്കും വായുവതേറെ പ്രാധാന്യത്താൽ
നമ്മുടെ ആയുസ്സ് ശോഭനം ആക്കും
തരിശു കിടക്കും ഭൂമികൾ എല്ലാം 
തിരയണം അതിലും കൃഷി ചെയ്യാനായി
കാലം കലിയുഗം എന്നൊരു സത്യം
മൂല്യത്തോടവ നോക്കി ടേണം
ദൈവം തന്നൊരു പഞ്ച ഗുണത്തിന്
നാശം വരുവാൻ അവസരം അരുതേ
ജീവിത നൗകയെ മാറ്റി പുതിയൊരു
ഭാവന നൽകി പരിപാലിക്കാൻ
ഒന്നായി ചേർന്നൊരു പ്രതിജ്ഞ എടുക്കാം
 ഭീക്ഷണി എല്ലാം ധംസിക്കാനായി ........

 

ഭാഗ്യ
+2 science ആർ.വി.എസ്സ്.എം.എച്ച്.എസ്സ്.എസ്സ്, പ്രയാർ,ഓച്ചിറ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത