"കുറുവന്തേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 125: | വരി 125: | ||
<br> | <br> | ||
---- | ---- | ||
{{#multimaps: 11. | {{#multimaps: 11.735400835537236, 75.65866660961142|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
16:35, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറുവന്തേരി യു പി എസ് | |
---|---|
പ്രമാണം:Xxxx.png | |
വിലാസം | |
കുറുവന്തേരി കുറുവന്തേരി , ചെക്ക്യാട് പി.ഒ. , 673509 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 21 - 4 - 1921 |
വിവരങ്ങൾ | |
ഫോൺ | 0496 2571050 |
ഇമെയിൽ | kuruvantheriups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16667 (സമേതം) |
യുഡൈസ് കോഡ് | 32041200204 |
വിക്കിഡാറ്റ | Q64553240 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെക്യാട് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 237 |
പെൺകുട്ടികൾ | 193 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയലക്ഷ്മി സി ആർ |
പി.ടി.എ. പ്രസിഡണ്ട് | വി കുഞ്ഞാലി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനിഷ |
അവസാനം തിരുത്തിയത് | |
07-02-2022 | 16667-hm |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ നാദാപുരം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് കുറുവന്തേരി യു .പി സ്കൂൾ
ചരിത്രം
കുറുവന്തേരി യു പി സ്കൂൾ ചരിത്ര താളുകളിലേക്ക് ...........
1923-24കാലയളവിൽ വടകര താലൂക്കിൽ തഹസിൽദാർ ഔദ്യോഗിക ആവശ്യാർഥം ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരി എന്ന ഗ്രാമത്തിൽ എത്തി .75വർഷം മുമ്പുള്ള ഒരു കേരളീയ ഗ്രാമത്തിന്റെ എല്ലാ ചേരുവകളും ഒത്തുചേർന്ന കുറുവന്തേരിയിൽ തഹസിൽദാർ വിശാലമായ ഒരു മൈതാനം കാണുകയും ആ സ്ഥലത്ത് ഒരു വിദ്യാലയം പണിത് കൂടെ എന്ന് പ്രദേശത്തെ പ്രമുഖനായ കേളുനമ്പ്യാരോട് ആരായുകയും സമ്മതപ്രകാരം അവിടെ ഒരു വിദ്യാലയം പണിയാൻ തീരുമാനിക്കുകയും ചെയ്തു .
1924ൽ ഓലകൊണ്ട് കെട്ടിമറച്ച ഒരു ഷെഡ്‌ഡിലായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകളാണ് ആദ്യം അനുവദിച്ചത്.60ഓളം കുട്ടികൾ മാത്രം.ഒരു മേശയും നാല് ബെഞ്ചും സർക്കാർ അനുവദിച്ചു. ബാക്കി സൗകര്യങ്ങളൊക്കെ ഒരുക്കേണ്ട ബാധ്യത കേളു നമ്പ്യാർക്കായിരുന്നു.നിലം ചാണകമെഴുകിയതായിരുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന കുറുവന്തേരിയിൽ വളരെ പാവപ്പെട്ട കർഷകത്തൊഴിലാളികളായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. കുട്ടികളെ സ്കൂളിൽ അയക്കുന്ന കാര്യത്തിൽ വിമുഖരായിരുന്നു ഭൂരിഭാഗം രക്ഷിതാക്കളും. അതുപോലെതന്നെ അധ്യാപകരെ ലഭിക്കാനും ഏറെ പ്രയാസംനേരിട്ടിരുന്നു. കാരണം തുച്ഛമായ വേതനം മാത്രമാണ് അക്കാലത്തു അധ്യാപകർക്ക് ലഭിച്ചിരുന്നത്.1925ൽ അംഗീകാരം ലഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ വെള്ളൂരിലെ കൃഷ്ണക്കുറുപ്പായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ നാലോളം സഹാധ്യാപകരുണ്ടായിരുന്നു. അതിനിടയിൽ വിദ്യാലയത്തിന്റെ മാനേജരായ കേളുനമ്പ്യാർ സ്ഥാനമൊഴിയുകയും അദ്ദേഹത്തിന്റെ മരുമകനായ കരുണാകരൻ നമ്പ്യാർ മാനേജരാവുകയും ചെയ്തു. വേതനക്കുറവ് ഈ മേഖലയിൽ അധ്യാപകരെ ലഭിക്കുന്നതിൽ പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട് .
1956കാലമാവുമ്പോയേക്കും വളയം ചാത്തോത്തെ എം സി കുഞ്ഞിരാമൻ നമ്പ്യാർ വിദ്യാലയത്തിന്റെ മാനേജരായി. അക്കാലത്തുള്ള വടകര താലൂക്കിലെ തന്നെ പ്രഗത്ഭരായ അദ്ധ്യാപകരിൽ ഒരാളായിരുന്നു എം .സി കുഞ്ഞിരാമൻ നമ്പ്യാർ .1957ൽ സ്‌കൂളിന്റെ ഒരു ഷെഡ് തീപിടിച്ചുനശിച്ചു .വിദ്യാലയവുമായി ബന്ധപ്പെട്ട പല സുപ്രധാന രേഖകളും നശിച്ചുപോയത് ഈ ചരിത്ര നിർമാണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.1959ൽ അന്നത്തെ നാദാപുരം എം .ൽ .എ ശ്രീ .സി .എച്ച് കണാരന്റെ ശ്രമഫലമായി വിദ്യാലയത്തിൽ എട്ടാം ക്ലാസ് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി എന്നാൽ ഒരു വർഷം കഴിയുമ്പോഴേക്കും അത് ഏഴാം ക്ലാസ്സ്‌വരെയാക്കി .1965,67,68വർഷങ്ങളിൽ നാദാപുരം സബ്ജില്ലയിലെത്തന്നെ കലാകായിക രംഗംങ്ങളിൽ മികച്ച നേട്ടങ്ങൾ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട് .
ധാരാളം മുസ്ലിം കുടുംബങ്ങൾ കുറുവന്തേരി പ്രദേശത്തുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയവർ വിരലിലെണ്ണാവുന്നവർ മാത്രമേഉണ്ടായിരുന്നുള്ളൂ.1980നു ശേഷംകുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി. ക്ലാസുകളിൽ ആൺകുട്ടികൾക്ക് സമാനമായ തോതിൽ പെൺകുട്ടികളുടെ എണ്ണവും കൂടി വന്നു. കുട്ടികളുടെ എണ്ണം കൂടിയതോട് കൂടി ഒരു ഓല ഷെഡ്‌ഡിൽ ആരംഭിച്ച വിദ്യാലയത്തിന് ആറ് ഹാളുകൾ കൂടി നിർമ്മിക്കേണ്ടി വന്നു. മൂന്നും നാലും ക്ലാസ്സ് മുറികളുള്ള ഹാളുകളായിരുന്നു ഇവ. പഠനപ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുന്ന പ്രവർത്തനം വിദ്യാലയത്തിൽ ആരംഭിച്ചത് ഇക്കാലത്താണ്.
കുറുവന്തേരി പ്രദേശത്തുള്ളവരിൽ വിജ്ഞാനം പകരുന്നതിലും കലാകായിക മേഖലകളിലുമുള്ള കഴിവ് വികസിപ്പിക്കുന്നതിനും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കാനാവശ്യമായ പ്രാപ്തി കൈവരിക്കുന്നതിലും ശ്രീ .എം സി കുഞ്ഞിരാമൻ നമ്പ്യാർ,ടി കെ കുഞ്ഞിരാമൻ അടിയോടി, ടി സി വത്സൻ, എം ചത്ത് തുടങ്ങിയ പ്രമുഖരായ അധ്യാപകർ വഹിച്ച പങ്ക് വളരെ വലുതാണ്.
പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 1985മുതൽ ഇങ്ങോട്ടുള്ളകാലയളവിൽ ശാസ്ത്ര കലാ കായിക മേഖലകളിൽ സമ്മാനങ്ങൾ നേടുന്നതിനോടൊപ്പം 2003,2004 കാലയളവിൽ കലാപ്രതിഭ സ്ഥാനവും സംസ്കൃതോത്സവത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട് 1997-98വർഷം ചെക്യാട് പഞ്ചായത്തിലെ ഏറ്റവും നല്ല വിദ്യലയത്തിനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട് .
237ആൺകുട്ടികളും 193പെൺകുട്ടികളുമടക്കം 430കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന്റെ ഇപ്പഴത്തെ മാനേജർ ശ്രീ എം രവീന്ദ്രൻ നമ്പ്യാരും പ്രദനാദ്ധ്യാപികയായി ശ്രീമതി .സി .ആർ .ജയലക്ഷ്മിയും പി.ടി .എ പ്രസിഡണ്ട് ഇ കുഞ്ഞാലിയും എം .പി .ടി .എ പ്രസിഡന്റ് ശ്രീമതി ജിനിഷയുമാണ്
ശതനിറവിൽ പുതുമയോടെ വിദ്യാലയം വിദ്യാർത്ഥികളെ കാത്തിരിക്കുമ്പോളും വിട്ടു മാറാത്ത കൊറോണ പ്രതിസന്ധി അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നു.ഓൺലൈൻ സങ്കേതങ്ങളുടെ സഹായത്തോടെ കാണാമറയത്തിരുന്നറിവ് പകർന്ന രണ്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു കർമ്മോത്സുകത നിറഞ്ഞ ഒരു കൂട്ടം അദ്ധ്യാപകരുടെ അക്ഷീണ പ്രവർത്തനങ്ങളും നവമാധ്യമങ്ങളുടെ സഹായവും ഓൺലൈൻ ക്ലാസുകൾ ഒരു പരിധിവരെ മികവുറ്റതാക്കാൻ സഹായിച്ചു .പ്രതിസന്ധികൾ ഇപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുന്നു എങ്കിലും അടിപതറാത്ത ചുവടുകളുമായി ഈ വിദ്യാലയം മികവിൽ നിന്ന് മികവിലേക്ക് മുന്നേറിക്കൊണ്ടേയിരിക്കുന്നു ...
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : കൃഷ്ണക്കുറുപ്പ് ,പൈതൽഗുരുക്കൾ ,രാമൻനമ്പ്യാർ,കുട്ടിനാരായണൻനമ്പ്യാർ ,കണ്ണൻനമ്പ്യാർ ,കുഞ്ഞിക്കണ്ണക്കുറുപ്പ്,പൊയിൽ ചാത്തു,കുഞ്ഞമ്പു അടിയോടി,എം സി കുഞ്ഞിരാമൻ നമ്പ്യാർ,മാധവി അമ്മ ,കുഞ്ഞിരാമൻ അടിയോടി,ടി കെ ഗോവിന്ദക്കുറുപ്പ്,കുഞ്ഞിക്കണ്ണൻ നമ്പ്യാർ,മാവിലായി കുഞ്ഞിക്കണ്ണൻ നമ്പ്യാർ,എം എം ശാന്ത,ഭാനുമതി ,എം ചാത്തു ,ടി സി വത്സൻ ,സി വി കുഞ്ഞിക്കണ്ണൻ ,കെ കെ പോക്കർ ,എം ബാലക്കുറുപ്പ്,ഷരീഫ്,ഗോവിന്ദൻ അടിയോടി,ബാലകൃഷ്ണൻ നമ്പ്യാർ ,സി കണ്ണൻ,കെ കൃഷ്ണൻ ,പി ബാലൻ,കെ കെ ഇബ്രാഹിം ,ഇ കേളപ്പൻ ,കെ രാജൻ ,വി കെ രാമകൃഷ്ണൻ ,കെ ഹരീന്ദ്രൻ ,കെ വി കണ്ണൻ ,സി.എച്ച് .സതീദേവി ,പി.മുരളീധരൻ ,പി .കെ കൃഷ്ണദാസ്,ഇ. കുഞ്ഞിമായൻ ,ടി എൻ ചാത്തു എ രാഘവൻ ,കെ രാഘവൻ ,കെ കുഞ്ഞിക്കണ്ണൻ ,പി ചന്ദ്രി ,കെ ചന്ദ്രി ,കെ സരള ,സി പി ഗീത കെ ശശിധരൻ ,,പി കെ കൃപാലക്ഷ്മി .
നേട്ടങ്ങൾ
പാഠ്യ-പഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .1985മുതൽ സബ്ജില്ലാ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .ഗണിത ശാസ്ത്ര മേളകളിൽ 1999-2000വർഷം ജില്ലാ തലത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട് .1990-91ൽ കലാമേളയിൽ പരിചമുട്ട്, ദഫ്മുട്ട് ,നാടകം എന്നിവയ്ക്കും 99-2000 വർഷത്തിൽ തിരുവാതിര ,ഒപ്പന എന്നിവയ്ക്ക് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് സബ്‌ജില്ലാകായികമേളയിൽ 86ൽ രണ്ടാംസ്ഥാനവും87 ൽമൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 1987ൽ ഷോട്ട്പുട്ട് ജില്ലയിൽ ഒന്നാം സ്ഥാനവും 1989ൽ ജി വി രാജാ സ്പോർട്സ് സ്കൂളിലേക്ക് കുട്ടികളെ അയച്ചിട്ടുണ്ട്. സംസ്കൃതോത്സവം 2003-2004 വർഷം കലാപ്രതിഭാസ്ഥാനം ലഭിച്ചു.2003ൽ ഷോട്ട്പുട്ട്, ലോങ്ങ് ജമ്പ് ,ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
1997-98വർഷം ചെക്ക്യാട് പഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളിനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. 2017ൽ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടാൻ കഴിഞ്ഞിട്ടുണ്ട്. 2019ൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ കലാ പരിപാടികളിലും മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷകളിൽ മികച്ച വിജയം കൈ വരിക്കാൻ എന്നും കുറുവന്തേരി യു പി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്യാപ്റ്റൻ ഭാസ്കരൻ,ഡോ ;ഷീല തയ്യിൽ ,ഇ കുഞ്ഞമ്മദ്‌കുട്ടി ,സി വി കുഞ്ഞിക്കണ്ണൻ,വി ദാമു മുൻ ബി ഡി സി ചെയർമാൻ .
വഴികാട്ടി
- വളയത്തു നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാദാപുരത്തു നിന്ന് 8കിലോമീറ്റർ സഞ്ചരിച്ചാൽ പാറക്കടവ് ടൗണിൽ എത്തും. അവിടെ നിന്നു ഓട്ടോ മാർഗം 3കിലോമീറ്റർ സഞ്ചരിച്ചാൽ കുറുവന്തേരി യുപി സ്കൂളിൽ എത്തും
{{#multimaps: 11.735400835537236, 75.65866660961142|zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16667
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ