"കുന്നങ്കരി സെന്റ് ജോസഫ്‌സ് യു.പി.എസ്./അക്ഷരവൃക്ഷം/ദുരന്തപ്പെയ്ത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

20:57, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


ദുരന്തപ്പെയ്ത്ത്


ദുരന്തപ്പെയ്ത്ത്

മഹാമാരിയെപോലെ വന്നു
ആ ദുരന്തം
വിനാശം വിതച്ചു
ലോകത്തെ വിറപ്പിച്ചു .
                                 
                            മനുഷ്യരെ ചിതറിച്ചവൾ
                            എല്ലായിടത്തും പടർന്നു
                            അവളുടെ പേരാണ്
                            കൊറോണ

മാനവർ തൻ ജീവന്
ഭീഷണിയാണവൾ
ഏവരും അവളെ ഭയപ്പെട്ടു
അവളെ തുരത്തുക അസാധ്യം

                             അവളൊരു വിപത്താണ് , കാരണം
                             ലോകത്തെ മരണത്തിലേക്ക്
                             നയിക്കുന്ന , അപായ
                             ചങ്ങലതന്നെയവൾ

പ്രാർത്ഥനാമണികൾ മുഴങ്ങിയ
നാളുകൾ ഇന്നെവിടെ
പോയ്മറഞ്ഞു അതെല്ലാം
ഒരോർമ്മയായി മാറിയെല്ലൊ.
 
                              ആശുപത്രികളിലാളുകൾ
                              തിങ്ങിഞെരുങ്ങി
                              നഴ്സുമാർ ഡോക്ടർ-
                              മാരാകെ കുഴപ്പത്തിലായി

നിമിഷങ്ങൾക്കുള്ളിൽ
മരിക്കും തൻ സോദരരെ-
ക്കണ്ടീറനണിയും
ബന്ധുമിത്രാദികൾ

                               ഓർക്കുമ്പോൾ നെഞ്ചു-
                               പിളരുമീകാഴ്ചകൾ
                               കണ്ടുനിൽക്കാമെന്നതല്ലാതെ
                               വേറെന്തു ചെയ്യാൻ

കുടുംബം എന്ന പേര് മറന്ന്
ഓടി നടക്കും ആരോഗ്യപ്രവർത്തകർ
ഇന്നും ചികിത്സാ-
സൗകര്യങ്ങൾ ഒരുക്കുന്നുവല്ലോ

                                 അവരുടെ രോദനങ്ങൾ കേട്ടാൽ
                                 കരയാത്തവർ പോലും
                                 കരഞ്ഞുപോകും അത്രയ്ക്കും
                                 വേദനാജനകമീ നിമിഷം.

 

സോന ആൻ സേവ്യർ
ക്ലാസ് 6 , സെൻറ് ജോസഫ്‌സ്‌ യു.പി സ്‌കൂൾ , കുന്നംകരി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത