"ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ-കൊവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ-കൊവിഡ് 19 | color=4 }} <center> <poem> എത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

13:58, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ-കൊവിഡ് 19

എത്ര മനോഹരമീ പ്രപഞ്ചം
എത്ര മനോഹര കാഴ്ചകളും
നന്മയും തിന്മയുമഹിംസയും ഹിംസയും
എല്ലാം ഇടകലർന്നുണ്ടിവിടെ

പലവിധ രോഗങ്ങൾ മാറി വന്നു
പലവിധ യുദ്ധങ്ങൾ തമ്മിലുണ്ടായി
മാനുഷഭാവങ്ങൾ പലതു കണ്ടു
ഉള്ളവൻ ഇല്ലാത്തവൻ എന്ന് തിരിച്ച്
ഭൂമിയെ പലപല തട്ടിലാക്കി

കാലങ്ങൾ മാറിമാറി തെളിഞ്ഞു
പ്രകൃതിയിൽ പലപല മാറ്റമുണ്ടായ്
എന്തും നടത്താൻ കഴിവുള്ളോരെന്ന്
ഉള്ളിൽ അഹങ്കാരമായ് നടന്നു
അങ്ങനെ നടന്നോരു നാളിലിതാ
ലോകത്തെ കാർന്നൊരു വൈറസ് വന്നു
ഞെട്ടിത്തെറിച്ചു പോയി ഈ പ്രപഞ്ചം
കണ്ടുപിടിത്തങ്ങൾ ഒന്നുമേൽക്കാതവൻ
ആടിത്തിമർത്തു മനുഷ്യ ദേഹങ്ങളിൽ

എന്താണ് പോംവഴിയെന്നറിയാതവർ
എവിടേക്ക് പോകണമെന്നറിയാതവർ
എവിടെ തിരിഞ്ഞാലും രോഗവും മരണവും ഉം
പകച്ചുപോയ് മാനുഷവർഗ്ഗമെല്ലാം

ഉറ്റവർ വേർപെട്ടു പോകുന്ന വേദന
കൂട്ടിലകപ്പെട്ടു പോയൊരു വേദന
 തുല്യരായ് മനുഷ്യരെല്ലാരുമൊരുമിച്ച്
ഒരൊറ്റ വേദന പങ്കുവെച്ചു

ഒന്നാണ് നാമേവരുമെന്ന തിരിച്ചറിവോടിന്ന്
ഒന്നിച്ചു നിന്നു പൊരുതിടാം നമ്മൾക്ക്
കോവിഡ് രോഗമെന്നയീ മാരകവ്യാധിയെ
ഭൂമിയിൽ നിന്നു തുടച്ചു നീക്കാം

അനന്തപ്രിയ
9 B ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത