"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/മഹാമാരിയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരിയെ തുരത്താം

ലോകം മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന ഒരു കാലം- ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഇനി വരുന്ന തലമുറയോട് പറഞ്ഞാൽ ഒരു പക്ഷെ അവർ വിശ്വസിക്കില്ല.കൊറോണ( കോവിഡ്-19) എന്ന മഹാമാരി ലോകം മുഴുവൻ പെയ്തിറങ്ങിയപ്പോൾ രാജ്യം മുഴുവൻ അടച്ചു പൂട്ടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല.

പരീക്ഷകൾ പൂർത്തിയാക്കാതെ സ്കൂളുകൾ പൂട്ടി, മുഴുവൻ വിമാനസർവ്വീസുകളും, ട്രെയിൻ സർവീസുകളും നിർത്തലാക്കി.സ്വന്തംനാട്ടിൽ പോലും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ.ബന്ധുക്കളേയും, സുഹൃത്തുക്കളേയും,എന്തിന് അയൽക്കാരെപ്പോലും കാണാൻ കഴിയാത്ത അവസ്ഥ. എല്ലാവരിൽ നിന്നും അകലം പാലിച്ചു കഴിയേണ്ട കാലം.പക്ഷേ എല്ലാം നല്ലൊരു നാളേക്കാണെന്നു കരുതി സമാധാനിക്കാം.

ഒരു പരിഭവവുമില്ലാതെ, ഒരു അമർഷവുമില്ലാതെ, ഒരു സ്വാർത്ഥ താല്പര്യവുമില്ലാതെ തനിക്കുളളതെന്തും മറ്റുള്ളവർക്ക് പങ്ക് വയ്ക്കുമ്പോഴാണ് ഒരാൾ നല്ല മനുഷ്യനാവുന്നത്.എന്നാൽ ഈ ലോക്ഡൗൺ കാലത്ത് വീട്ടിനുള്ളിൽ കഴിയുമ്പോഴാണ് ഒരാൾ നല്ല മനുഷ്യനാവുന്നത്.

ഈ ലോക്ഡൗൺ കാലം കുറച്ചു കടുപ്പമാണ്. സാമ്പത്തിക പ്രതിസന്ധി, യാത്രാ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ.എല്ലാം മനുഷ്യരെ വല്ലാത്ത മാനസിക പ്രതിസന്ധിയിലാക്കിയിരിക്കയാണ്

ലോകം മുഴുവൻ ദശലക്ഷക്കണക്കിന് രോഗികളുണ്ട്. അതിൽ ലക്ഷക്കണക്കിനു പേരുടെ ജീവൻ നഷ്ടപ്പെട്ടു.ഒററപ്പെടലിന്റെ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഏറെയുണ്ട്. എങ്കിലും ഒരു പരാതിയും പരിഭവവും ഇല്ലാതെ സ്വന്തം ജീവൻ പോലും പണയം വച്ച് നമ്മുടെ ജീവന് കാവലായി നിൽക്കുന്ന മാലാഖമാർ- ഡോക്ടർമാരും,നേഴ്സുംമാരും, ആരോഗ്യ പ്രവർത്തകരും- ലോക്ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കാൻ രാവും പകലും ഇല്ലാതെ,ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇവരെയൊക്കെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇവരുടെയൊക്കെ കഠിന പ്രയത്നത്താലാവണം നമ്മുടെ ഈ കൊച്ചു കേരളത്തിൽ കോവിഡ്-19 നെ ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടുള്ളത്.

ഈ സമയത്ത് ശാരീരിക അകലം പാലിച്ചു കൊണ്ട് ഒറ്റക്കെട്ടായി നിന്നാൽ തുരത്താം ഈ വൈറസിനെ - തകർക്കാം ഈ മഹാമാരിയെ............

ശ്രീനന്ദ.ആർ.
8 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം