"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

പോരാടിടാം നമുക്കിനിയൊരു ദുരന്തത്തെ..
പ്രതിരോധ മാർഗ്ഗത്തിലൂടെ..
ഒഴിവാക്കിടാമിന്നു ഹസ്തദാനങ്ങൾ
ഒഴിവാക്കിടാം ബന്ധുമിത്രങ്ങളെ...
അതിജീവിച്ചീടാമീ മഹാമാരിയെ
പോരാടുവാൻ സമയമായ് കൂട്ടരേ
അകന്നിരിക്കാം നമുക്കിനിയുള്ള നാളുകൾ
ഈ മഹാമാരിയെ തടഞ്ഞീടുവാൻ...
ഉണർന്നിരിക്കുന്ന മാലാഖമാർക്കിന്നു
ഒരായിരം കൂപ്പുകൈകൾ മാത്രം...
ജാതിമതവർഗ്ഗ
വ്യത്യാസങ്ങളില്ലാതെ
തടുത്തുനിർത്താമീ
 മഹാമാരിയെ....
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
നല്ലൊരു നാളേയ്ക്കുവേണ്ടി....

നയന സുനീഷ്
10 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത