"ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.പ്രാപ്പോയിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താൾ ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:49, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണക്കാലം
നമ്മളെല്ലാവരും ഇപ്പോൾ വീട്ടിലാണ്. പലരും പുറം ലോകം കണ്ടിട്ട് ഒരു മാസത്തോളമായി. വിനോദങ്ങളില്ല പരീക്ഷകളില്ല സ്കൂളില്ല കടകളില്ല ഒത്തുകൂടലില്ല വിവാഹങ്ങളില്ല പൊതു ഗതാഗതങ്ങളില്ല മരിച്ച ബന്ധുവിനെപ്പോലും അവസാനമായി കാണാൻ സാധിക്കുന്നില്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്ന് ആളുകൾ ഇത്തരത്തിലാണ് ജീവിക്കുന്നത്. ഇതിനെല്ലാം കാരണം ഒരു വൈറസാണ് കൊറോണ വൈറസ്. ചെറുത് എന്ന് പറഞ്ഞ് ഇതിനെ ചെറുതാക്കിക്കൂട. ഒന്നര ലക്ഷത്തിലേറെ മനുഷ്യരുടെ ജീവൻ പൊലിഞ്ഞത് ഈ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന മാരക രോഗം ബാധിച്ചണ്. ഈ വൈറിന്റെ ഉദ്ഭവം ചൈനയിലെ വുഹാൻ പട്ടണത്തിലാണ്. ആളുകളുടെ മരണ നിരക്ക് വർദ്ധിച്ചപ്പോഴും രോഗം പടർന്ന് മറ്റ് രാജ്യങ്ങളിൽ വ്യാപിക്കാൻ തുടങ്ങിയപ്പോഴുമാണ് ഈ വൈറസിനെതിരെ ഒറ്റക്കെട്ടായ് പ്രവർത്തിച്ചില്ലെങ്കിൽ മനുഷ്യവംശത്തിന്റെ നാശത്തിന് വഴിതെളിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചപ്പോഴുമാണ് മാർച്ച് 22 മുതൽ 21 ദിവസത്തേക്ക് കേന്ദ്രസർക്കാർ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചത്. അതോടെ എല്ലാവരും വീട്ടിനകത്തായി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത് എന്ന കർശന നിർദ്ദേശവും സർക്കാർ പുറപ്പെടുവിച്ചു. പൊതുയിടങ്ങളിൽ പോകേണ്ടി വന്നാൽ മുഖത്ത് മാസ്ക് അണിഞ്ഞും ഇടയ്ക്കിടെ സാനിറ്ററൈസേഷൻ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാനും നിർദ്ദേശിച്ചു. തങ്ങളുടെ രോഗം മറ്റുള്ളവരിലേക്കും മറ്റുള്ളവരുടെ രോഗം തങ്ങളിലേക്കും പകരാതിരിക്കാൻ ഈ മാസ്ക് ഉപയോഗവും കൈകഴുകലും സഹായകമാകുന്നു. രോഗലക്ഷണമുള്ളവരെ പ്രത്യേകം പരിചരിക്കുകയും രോഗിയുമായി ഇടപഴകിയവരെ 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കുകയും ചെയ്തു കൊണ്ട് നമ്മുടെ ഗവൺമെന്റും ആരോഗ്യപ്രവർത്തകരും ക്രമസമാധാന പാലകരും സന്നദ്ധപ്രവർത്തകരും കൈകോർത്തുകൊണ്ട് നമ്മുടെ കേരളം പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. വീട്ടിലിരിക്കുക എന്നത് മടുപ്പുള്ള കാര്യമാണെങ്കിലും അതിലൂടെ നമ്മുടെ ജീവിത ശൈലിയും ആരോഗ്യവും നന്നാക്കാൻ ഈ അടച്ചിടലിന് സാധിച്ചു. സർക്കാർ നിർദ്ദേശ പ്രകാരം ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധ ചെലുത്തി. പരസ്പരം നേരമില്ലാതിരുന്ന വീട്ടുകാർ ഒരുമിച്ചിരുന്ന് സംസാരം തുടങ്ങി. കലാകാരൻമാരുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ അവസരം ലഭിച്ചു. വീടുകളിൽ പച്ചക്കറികളും ചെടികളും നട്ടു വളർത്താനാരംഭിച്ചു. ഇതൊക്കെ നോക്കുമ്പോൾ വീട്ടിലിരുപ്പ് നേട്ടം തന്നെ. സ്വന്തമായി പച്ചക്കറി ….ഹാ ഓർക്കുമ്പോൾത്തന്നെ മനസ്സിനൊരു കുളിർമ്മ അല്ലേ? കാലത്തിന്റെ കുത്തൊഴുക്കിൽ നാം നമുക്കായ് മാത്രം ജീവിച്ചപ്പോൾ സ്വത്തും സമ്പത്തും വൃഥാവിലാക്കുന്ന കൊറോണ പോലുള്ള നിപ്പ പോലുള്ള പ്രളയം പോലുള്ള ദുരന്തങ്ങൾ നമുക്ക് മുമ്പിലുണ്ട്. ഈ ദുരന്തങ്ങൾ നമുക്ക് അതിജീവിക്കാനാവും എന്ന പ്രതീക്ഷയോടെ ………...
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം