"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:12, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഓർമ്മപ്പെടുത്തൽ
മനു ഒരു പ്രകൃതി സ്നേഹിയായ കുട്ടിയായിരുന്നു.പകൽ മുഴുവൻ അവൻ ചെടികൾക്കൊപ്പം ചിലവഴിച്ചു. അവന്റെ വീട്ടിൽ എല്ലാവരും അവന്റെ ഈ സൽപ്രവൃത്തിയിൽ സന്തോഷം പ്രകടിപ്പിച്ചു. രാവിലെ ഉണർന്നാൽ അവൻ ചെടികളെ പരിചരിക്കുകയും പുതിയ തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. എന്നാൽ കയ്യിൽ പറ്റിയ മണ്ണ് കളയാതെ ആഹാരം കഴിക്കുന്നതിനാൽ ഒരിക്കൽ മനുവിന് കലശലായ വയറുവേദന പിടിപെട്ടു.വേദന കാരണം ഇരിക്കാനും നിൽക്കാനും പറ്റുന്നില്ല. മനു വാവിട്ട് നിലവിളിച്ചു. ഒടുവിൽ ആശുപത്രിയിൽ കൊണ്ടു പോയി, മനുവിനെ പരിശോധിച്ചു.കയ്യിൽ പറ്റിയ ചെളി വയറിൽ എത്തിയതായിരുന്നു വേദനയ്ക്ക് കാരണം. പരിസ്ഥിതിയ്ക്കൊപ്പം വ്യക്തിശുചിത്വം അനിവാര്യമാണെന്ന് ഡോക്ടർ പറഞ്ഞു കൊടുത്തു. മരുന്നിനൊപ്പം പാലിക്കേണ്ട ശുചിത്വത്തെപറ്റി ഡോക്ടർ ഓർമ്മിപ്പിച്ചു. പ്രകൃതിയ്ക്കൊപ്പം ഇന്നവൻ വ്യക്തിശുചിത്വംപാലിക്കുന്ന നല്ല കുട്ടിയാണ്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ