"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/മിന്നാമിനുങ്ങുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/മിന്നാമിനുങ്ങുകൾ എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/മിന്നാമിനുങ്ങുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:12, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മിന്നാമിനുങ്ങുകൾ
കണ്ണുകൾ തുറന്നപ്പോൾ കണ്ടത് ഒരു മാലാഖയെയായിരുന്നു.വെള്ളിച്ചിറകുകൾക്കിടയിലും ആ മുഖം തിളങ്ങുന്നത് അവൻ കണ്ടു.പ്രതീക്ഷയുടെ, സഫലതയുടെ പൊൻതിളക്കം ത്യാഗം പുകച്ചു മങ്ങിച്ച ആ കണ്ണുകളിൽ സ്ഫുരിക്കുന്നുണ്ടായിരുന്നു.
പേടിക്കാനൊന്നൂല്ല, കേട്ടോ .അമ്മയുടേതായ കരുതലോടെ മാലാഖ അവനെ തലോടുമ്പോൾ ശ്വാസത്തിനായി താൻ പിടഞ്ഞ രാവുകൾ അവ നോർത്തു.മരണം മുന്നിൽക്കണ്ട ദിനങ്ങൾ. ഉറങ്ങാൻ പറ്റാതെ, യമനെ കാത്തിരുന്ന രാത്രികൾ. ഒന്നും മറക്കാൻ കഴിയുന്നതല്ല. പണ്ട് താൻ രുചിയില്ലാത്ത കാരണത്താൽ നീക്കിവച്ച പാത്രങ്ങൾക്കായും, എന്നും ഭാരമെന്നും ശല്യമെന്നും കരുതിയ അമ്മയുടെയും അച്ഛൻ്റെയും സാന്നിധ്യത്തിനായും കൊതിച്ച ആ ദിനങ്ങൾ അവന് സമ്മാനിച്ചത് കേവലം ദുരിതങ്ങളായിരുന്നില്ല എന്നവൻ അറിഞ്ഞു. ഏറ്റവുമുപരി, താൻ എന്നും അവിശ്വസിച്ചിരുന്ന കുട്ടിക്കഥകളിലെ കാവൽ മാലാഖ സത്യമാണെന്ന തിരിച്ചറിവും. സ്വന്തം കുടുംബത്തെയും കുഞ്ഞിനെയും സർവ സുഖങ്ങളെയും ത്യജിച്ച് ആതുരസേവനം നടത്തുന്ന ഇവരെ വിളിക്കാൻ മറ്റൊരു നാമം കണ്ടെത്താൻ അവനായില്ല.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ