"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 87: വരി 87:
* Iവിദ്യാർത്ഥികൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക.  
* Iവിദ്യാർത്ഥികൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക.  
* ബാഹ്യ മത്സരങ്ങൾക്ക് ആവശ്യമായ കഴിവുകൾ പഠിതാക്കളെ സജ്ജമാക്കുക.
* ബാഹ്യ മത്സരങ്ങൾക്ക് ആവശ്യമായ കഴിവുകൾ പഠിതാക്കളെ സജ്ജമാക്കുക.




വരി 97: വരി 98:
* വിദ്യാർത്ഥികൾക്ക് ശ്രവണ കഴിവുകൾ പരിശീലിക്കുന്നതിനും വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റിയിൽ സംവേദനാത്മകമായി യഥാർത്ഥ ഇംഗ്ലീഷ് സംസാരിക്കുന്നതിനും പരിശീലനം നൽകുക.  
* വിദ്യാർത്ഥികൾക്ക് ശ്രവണ കഴിവുകൾ പരിശീലിക്കുന്നതിനും വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റിയിൽ സംവേദനാത്മകമായി യഥാർത്ഥ ഇംഗ്ലീഷ് സംസാരിക്കുന്നതിനും പരിശീലനം നൽകുക.  
* ഒഴുക്ക് വർദ്ധിപ്പിക്കുക, ഉച്ചാരണങ്ങൾ കുറയ്ക്കുക, ഇംഗ്ലീഷ് ചിന്തിക്കാനും സംസാരിക്കാനും ആത്മവിശ്വാസം വളർത്തുക.  
* ഒഴുക്ക് വർദ്ധിപ്പിക്കുക, ഉച്ചാരണങ്ങൾ കുറയ്ക്കുക, ഇംഗ്ലീഷ് ചിന്തിക്കാനും സംസാരിക്കാനും ആത്മവിശ്വാസം വളർത്തുക.  
[[പ്രമാണം:26009 English 3.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]


* വിദ്യാർത്ഥികൾക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവസരമൊരുക്കുക, അതുവഴി വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുക.  
* വിദ്യാർത്ഥികൾക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവസരമൊരുക്കുക, അതുവഴി വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുക.  
* • സ്വാഭാവികവും ആധികാരികവുമായ ഇംഗ്ലീഷ് സംസാരിക്കുന്ന ക്ലാസ് മുറിയിൽ, കമ്മ്യൂണിറ്റിയിൽ രസകരമായ രീതിയിൽ ഇംഗ്ലീഷ് പഠിക്കുക.
* • സ്വാഭാവികവും ആധികാരികവുമായ ഇംഗ്ലീഷ് സംസാരിക്കുന്ന ക്ലാസ് മുറിയിൽ, കമ്മ്യൂണിറ്റിയിൽ രസകരമായ രീതിയിൽ ഇംഗ്ലീഷ് പഠിക്കുക.
* പഠന ഫലങ്ങൾ :-
'''പഠന ഫലങ്ങൾ :-'''
 
*     നല്ല വ്യാകരണത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുകയും ദൈനംദിന സാഹചര്യങ്ങളിൽ നന്നായി സംസാരിക്കുകയും ചെയ്യുക.  
*     നല്ല വ്യാകരണത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുകയും ദൈനംദിന സാഹചര്യങ്ങളിൽ നന്നായി സംസാരിക്കുകയും ചെയ്യുക.  



13:49, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്കൃത ക്ലബ്

2021 2022 അധ്യയനവർഷത്തെ സംസ്കൃത ക്ലബ് രൂപീകരണം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സംസ്കൃത ക്ലബ്ബിൽ സംസ്കൃതം പഠിക്കുന്ന കുട്ടികളെ ചേർക്കുകയും സംകൃത ക്ലബ്ബിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്തു. അതുകൂടാതെ ഒരു വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നിർദ്ദേശം കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും ഓൺലൈനായാണ്  നടത്തപ്പെട്ടത്. സംസ്കൃത ദിനാഘോഷം വളരെ ഭംഗിയായി ഓൺലൈനിലൂടെ നടത്താൻ കഴിഞ്ഞു. സംസ്കൃത പ്രേമിയും റിസർച്ച് സ്കോളറുമായ അനു ശങ്കർ ടീച്ചർ സംസ്കൃതദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. തുടർന്ന് ചേർന്ന യോഗത്തിൽ സംസ്കൃത അക്ഷരമറിയാത്ത കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തുകയും ഇത്തരം കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിഗണന കൊടുക്കാനും തീരുമാനിച്ചു.

GK CLUB

GK ക്ലബ് ഉദ്ഘാടനം

GK CLUB ഉദ്‌ഘാടനം

പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്ത്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം ഈ കളിയിൽ.ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്.അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ  പൊതു വിജ്ഞാനം വർധിപ്പിച്ച് പഠ്യേതര പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ  ജി.കെ ക്ലബ് ന് തുടക്കം കുറിച്ചു. GK club ന്റെ ഔപചരിക ഉദ്ഘാടനം Prof. K.V. Umar Farooq(Academic Project Director, Jamia Markaz,Former registrar,Malayalam university) നിർവഹിച്ചു. ഓരോ ആഴ്ചകളിലും സ്റ്റഡി ക്വിറ്റുകൾ വിദ്യാർഥികൾക്ക് കൈമാറുകയും ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുക, മത്സര പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കുക, പൊതു വിജ്ഞാനമെന്ന മഹാസാഗരം എത്തി പിടിക്കാൻ ഊർജം നൽക്കുക, കൂടുതൽ കരുത്തേക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും GK club പ്രവർത്തിക്കുക. ചടങ്ങിൽ  ഹെഡ് മാസ്റ്റർ  മുഹമ്മദ് ബഷീർ സ്വാഗതവും GK club കോർഡിനേറ്റർ മുഹമ്മദ് ഷരീഫ് പദ്ധതി അവതരണവും നടത്തി. സൂര്യ സാർ, സുമേശ് സാർ റഫീക് സാർ, നിയാസ് സാർ എന്നിവർ സന്നിഹിതരായിരുന്നു.

മൊഡ്യൂൾ വിതരണം

പൊതുവിജ്ഞാനം, ഗണിതം, ശാസ്ത്രം, മലയാളം ആനുകാലികം എന്നിങ്ങനെ തരം തിരിച്ച് എല്ലാ തിങ്കളാഴ്ചയും മൊഡ്യൂൾ തയ്യാറാക്കി വിദ്യാർത്ഥികൾക്ക് നൽകുന്നു. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഈ മൊഡ്യൂൾ നന്നായി പഠിക്കുക എന്നതാണ് പദ്ധതി. ഈ ദിവസങ്ങളിൽ മൊഡ്യൂളിനെ ആസ്പദമാക്കി കൊണ്ടുള്ള ക്ലാസുകളും വിഷയാദിഷ്ട്ടിതമായ ചർച്ചകളുo നടത്തിയാണ് മുന്നോട്ട് പോകുന്നത്.

വാരന്ത്യ ക്വിസ്

മൊഡ്യൂളിൽ നിന്നുള്ള 70% ചോദ്യങ്ങളും പുറത്തു നിന്നുള്ള 30% ചോദ്യങ്ങളും ഉൾപെടുത്തി എല്ലാ ആഴ്ചകളിലും ക്വിസ് മത്സരം നടത്തുകയും വിദ്യാർത്ഥികളെ കൂടുതൽ ഉൽസാഹത്തോടെ പടി പ്പിച്ച് മുന്നോട്ട് പോകാൻ സാധിച്ചു. GK club ന്റെ കീഴിൽ നടന്ന ആദ്യ ക്വിസ് മത്സരം വെള്ളിയായ്ച്ചയായിരുന്നു നടന്നിരുന്നത്. 8:30 AM മുതൽ 12:00 PM വരേയായിരുന്നു ക്വിസ് മത്സരം നടന്നിരുന്നത്. രാവില തന്നെ ചോദ്യങ്ങൾ വ്യത്യസ്ഥ സ്ഥലങ്ങളിൽ പതിക്കുകയും ഉത്തരങ്ങൾ സ്ഥാപിക്കാൻ മനോഹരമായ ബോക്സ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

യുപി. വിഭാഗത്തിൽ

മാളവിക അജി കുമാർ (7 B)

ഫിദ ഫാത്തിമ. CS(7B) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ

രാഹുൽ. KB (9 B)

മുഹമ്മദ് ഫജർ. PF (10 B) എന്നിവർ ഒന്നാം സ്ഥാനം നേടി.

വിജയികളെ ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ നേതൃ ത്വത്തിൽ അനുമോദിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ ഹെഡ്മാസ്റ്റർ കൈമാറി. ക്വിസ് മത്സരം കുട്ടികളിൽ ആവേശമാണ് ഉണ്ടാക്കിയത്.

ഹിന്ദി ക്ലബ്ബ് 2020-2021

ഹിന്ദി ക്ലബ്ബ് ഉദ്‌ഘാടനം

അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം 25/6/2020 ഉച്ചയ്ക്ക് 2 മണിക്ക് നടത്തുകയുണ്ടായി എറണാകുളം ബി ആർ സി യിലെ ബി പി ഓ ശ്രീ ശ്രീകുമാർ സാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട എച്ച് മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു ഹിന്ദി അംഗങ്ങളായി യുപി വിഭാഗത്തിൽ നിന്ന് 30 പേരും എച്ച്എസ്എസ് വിഭാഗത്തിൽ നിന്നും 60 പേരും പങ്കെടുത്തു ഹിന്ദി പ്രസിഡൻറായി മാസ്റ്റർ മുഹമ്മദ് മുഹ്സി നേയും ഉം സെക്രട്ടറി ആയി കുമാരി നിഖിത   ഡാനിയലിനെയും തിരഞ്ഞെടുത്തു ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് നടത്തിയ എല്ലാ പരിപാടികളിലും ഹിന്ദി ക്ലബ് അംഗങ്ങളുടെ സാന്നിധ്യം പ്രത്യേകം പറഞ്ഞറിയിക്കേണ്ട ഒന്നാണ് .

പ്രേംചന്ദ് ജന്മദിനാഘോഷം

പോസ്റ്റർ നിർമ്മാണത്തിലും ചിത്രരചനയിലും മുദ്രാഗീതം നിർമ്മാണത്തിലും ഹിന്ദി സ്കിറ്റ് അവതരണത്തിനും ഹിന്ദി ക്ലബ് അംഗങ്ങൾ അവരുടെ മികവ് തെളിയിച്ചിട്ടുണ്ട്.kalam ka sipahi എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ഹിന്ദി സാഹിത്യത്തിലെ സമ്രാട്ട് ശ്രീ പ്രേംചന്ദ് ജന്മദിനാഘോഷം പ്രേംചന്ദ് ജയന്തി ജൂലൈ 31ന് വളരെ ഗംഭീരമായി നടത്തപ്പെട്ടു.പ്രശ്നോത്തരി,ജീവചരിത്ര കുറിപ്പ് തയ്യാറാക്കൽ,പ്രേംചന്ദ് കഥാപാത്രങ്ങൾ,ഗാനാലാപനം എന്നീ മികവാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.സെപ്റ്റംബർ 14ന് ആഘോഷിക്കപ്പെട്ട ഹിന്ദി ദിന പരിപാടിയിൽ അക്ഷര കാർഡ് തയ്യാറാക്കൽ,നെയിം സ്ലിപ് നിർമ്മാണം,ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം,മഹത്വചനങ്ങൾ സ്കിറ്റ്, ഗാനാലാപനം, പോസ്റ്റർ നിർമ്മാണം മുതലായ ഒട്ടേറെ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. സെപ്റ്റംബർ 14 ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട പ്രധാന അധ്യാപകൻ മുഹമ്മദ് ബഷീർ പിപരിപാടികൾ ഉദ്ഘാടനം ചെയ്തു.ഹിന്ദി അധ്യാപകനായ ശ്രീ.അബ്ദുൽജലീൽ അധ്യക്ഷസ്ഥാനം അലങ്കരിച്ച യോഗത്തിൽ ഹിന്ദി ക്ലബ്ബ് പ്രസിഡൻറ് മുഹമ്മദ് മുഹ്സിൻ സ്വാഗതവും സെക്രട്ടറി നിഖിത ഡാനിയൽ നന്ദിയും രേഖപ്പെടുത്തി.അറബി അധ്യാപിക ശ്രീമതി ആമിന ടീച്ചർ സംസ്കൃത അധ്യാപകൻ ശ്രീ സൂര്യ കേശവൻ സാർ ആശംസകളർപ്പിച്ച്  സംസാരിച്ചു.ഹിന്ദി അധ്യാപകരായ ശ്രീമതി നഫീസ ടീച്ചർ,ശ്രീ അബ്ദുൽ ജലീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സുരീലി ഹിന്ദി

ഹിന്ദി ഭാഷ രസകരവും ലളിതവുമായ ആക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സ്കൂൾതലത്തിൽ നേതൃത്വം നൽകുന്നത് ഹൈസ്കൂൾ തലത്തിൽ ശ്രീമതി നഫീസ ടീച്ചറും യുപി തലത്തിൽ ശ്രീ അബ്ദുൽ ജലീൽ സാറുമാണ്. 5 മുതൽ 8വരെ ക്ലാസുകളിൽ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടന്നു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. പ്രവർത്തനങ്ങളിലൂടെ പ്രകടമായ വ്യത്യാസം കുട്ടികളിൽ കാണുന്നുണ്ട്സൂരിലി ഹിന്ദി പദ്ധതിയിലും അൽഫാറൂഖ്യുടെ പ്രവർത്തനങ്ങൾ ഒന്നിനൊന്ന് മെച്ചമാണ് എന്ന് പൊതുവേ അഭിപ്രായം ഉണ്ടെന്നകാര്യം ചാരിതാർത്ഥ്യത്തോടെ പറയട്ടെ

ഹിന്ദി ക്ലബ് 2021-22

ഹിന്ദി ക്ലബ്ബ് ഉദ്‌ഘാടനം

അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിലെ 2021-2022 അധ്യയനവർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം 13/6/2021 രാവിലെ 10 മണിക്ക് സംഘടിപ്പിക്കുകയുണ്ടായി.എറണാകുളം സെൻറ് തെരേസാസ് കോളേജിലെ ഹിന്ദി വിഭാഗം എച്ച് ഒ ഡി ശ്രീമതി അഖില മേഡം  ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബി പി ഒ ശ്രീകുമാർ സാർ മുഖ്യപ്രഭാഷണം നടത്തി.ബഹുമാനപ്പെട്ട എച്ച് എം മുഹമ്മദ് ബഷീർ സാർ അധ്യക്ഷനായ ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപിക ശ്രീമതി ബിന്ദു മതി,മലയാളം അധ്യാപിക ശ്രീമതി മുംതാസ്, സ്റ്റാഫ് സെക്രട്ടറി നവാസ്  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഹിന്ദി ക്ലബ് അംഗങ്ങളായി യുപി വിഭാഗത്തിൽ നിന്ന് 40 പേരും എച്ച് എസ് വിഭാഗത്തിൽ നിന്നും 70 പേരും പങ്കെടുത്ത യോഗത്തിൽ ക്ലബ് പ്രസിഡണ്ട് മാസ്റ്റർ മുഹമ്മദ് യാസീൻ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി കുമാരി മാളവിക അജികുമാർ നന്ദിയും പറഞ്ഞു

പ്രേംചന്ദ് ജയന്തി

ദിനാചരണങ്ങളു മായി ബന്ധപ്പെട്ട നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഹിന്ദി ക്ലബ് അംഗങ്ങളുടെ സേവനം മുന്നിട്ടുനിൽക്കുന്ന തിൽ ക്ലബ് അംഗങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തി പോരുന്നു ഹിന്ദി സാഹിത്യ സമ്രാട്ട് മുൻഷി പ്രേംചന്ദ് ജന്മദിനവുമായി ബന്ധപ്പെട്ട ജൂലൈ 31 പ്രേംചന്ദ് ജയന്തിഎന്ന പേരിൽ ധാരാളം പരിപാടികൾ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു പ്രശ്നോത്തരി പ്രേംചന്ദ് പുസ്തകപരിചയം മഹത്ചനങ്ങൾ ജീവചരിത്രക്കുറിപ്പ് സ്കിറ്റ് ഗാനാലാപനം സംഗീതശില്പം മുതലായ പരിപാടികൾ കുട്ടികൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു

ഹിന്ദി ദിനം

ഹിന്ദി ദിനവുമായി ബന്ധപ്പെട്ട നടത്തിയ പ്രോഗ്രാമുകൾ സെപ്റ്റംബർ 14ന് രാവിലെ 10 മണിക്ക് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ യിലെ പ്രൊഫസർ ശ്രീമതി ലളിത രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബി പി ഒ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ എച്ച് എം ശ്രീ മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു മാസ്റ്റർ നിവേദ് സ്വാഗതവും കുമാരി അഞ്ചു വി ആർ നന്ദിയും പറഞ്ഞു മഹദ് വചനങ്ങൾ ഹിന്ദി പൂക്കളം ഹിന്ദി മരം കേരളത്തിലെ ജില്ലകളുടെ സവിശേഷതകൾ ഹിന്ദിയിൽ മഴക്കെടുതി കൊളാഷ് സ്കിറ്റ് മുദ്രഗീതങ്ങൾ' തുടങ്ങിയ മികവുറ്റതും ആസ്വാദ്യകരവുമായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു ഹിന്ദി അധ്യാപകരായ ശ്രീ അബ്ദുൽജലീൽ ശ്രീമതി നഫീസ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു

ഹിന്ദി കവിതകൾ മാപ്പിളപ്പാട്ടിലൂടെ

ഹിന്ദി ഭാഷ ലളിതവും രസകരവുമാ ക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ ഹിന്ദി കവിതകൾ മാപ്പിളപ്പാട്ടിലൂടെ എന്ന  പ്രോഗ്രാം കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ ആസ്വാദ്യകരവുമായ ഒന്നായിരുന്നു

സൂരിലി ഹിന്ദി

ഹിന്ദി ഭാഷ രസകരവും ലളിതവുമായ ആക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സ്കൂൾതലത്തിൽ നേതൃത്വം നൽകുന്നത് ഹൈസ്കൂൾ തലത്തിൽ ശ്രീമതി നഫീസ ടീച്ചറും യുപി തലത്തിൽ ശ്രീ അബ്ദുൽ ജലീൽ സാറുമാണ്. 5 മുതൽ 10 വരെ ക്ലാസുകളിൽ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടന്നു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. പ്രവർത്തനങ്ങളിലൂടെ പ്രകടമായ വ്യത്യാസം കുട്ടികളിൽ കാണുന്നുണ്ട്. ബി ആർ സിയുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. സ്കൂൾ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ പ്രശംസനീയാർഹമാണ് എന്ന് ബഹുമാനപ്പെട്ട ബി പി ഓ ശ്രീകുമാർ സാർ അഭിപ്രായപ്പെട്ടു.മികവുത്സവത്തിലും ഹിന്ദി ക്ലബ് മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് അലംകൃതമായിരുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

"Come to.... learn,play&experience

" Language Matters...Get Ready For The World."

എല്ലാ വിദ്യാർത്ഥികളും ഇംഗ്ലീഷ് പഠിക്കേണ്ടത് അത്യാവശ്യമാണ്.  പഠനത്തിൽ മാത്രമല്ല സ്മാർട്ടായ ഒരു കരിയറിനും ഇംഗ്ലീഷ് വൈദഗ്ധ്യം നിർബന്ധമണ്. ഇന്ന് സംസാരിക്കുന്ന ഏതൊരു ഭാഷയിലും ഇംഗ്ലീഷ് ഭാഷയ്ക്ക് ഏറ്റവും വിശാലമായ വ്യാപ്തിയുണ്ട്.  വിദ്യാഭ്യാസം, ബിസിനസ്സ്, രാഷ്ട്രീയം, ശാസ്ത്രം, സാങ്കേതികവിദ്യ, വിനോദം എന്നിവയുൾപ്പെടെ പല മേഖലകളിലും ഇത് ഭാഷ ഇന്ന് സംസാരിക്കുന്ന ഏതൊരു ഭാഷയിലും ഇംഗ്ലീഷ് ഭാഷയ്ക്ക് ഏറ്റവും വിശാലമായ വ്യാപ്തിയുണ്ട്.  വിദ്യാഭ്യാസം, ബിസിനസ്സ്, രാഷ്ട്രീയം, ശാസ്ത്രം, സാങ്കേതികവിദ്യ, വിനോദം എന്നിവയുൾപ്പെടെ പല മേഖലകളിലും ഇത് ഭാഷാപരമായി മാറിയിരിക്കുന്നു.  വെബിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഷയാണിത്, പല അന്താരാഷ്ട്ര സംഘടനകളുടെയും പ്രവർത്തന ഭാഷയാണിത്.  മാത്രമല്ല, ഇത് ആഗോള പരസ്യങ്ങളുടെ ഭാഷയാണ്.  അതിനാൽ, ആധുനിക ലോകത്തെ നേരിടാൻ, ഇംഗ്ലീഷിൽ ഫലപ്രദമായ കഴിവുകൾ നേടേണ്ടത് അത്യാവശ്യമാണ്മായി മാറിയിരിക്കുന്നു. എന്നാൽ ഇംഗ്ലീഷ് പഠിക്കാൻ മാന്ത്രികവിദ്യകളൊന്നുമില്ല.  ആവശ്യമായ ഇംഗ്ലീഷ് കഴിവുകൾ നേടുന്നതിന് വളരെയധികം പരിശ്രമവും സമയവും ആവശ്യമാണ്.  .ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രാധാന്യം സമീപ വർഷങ്ങളിൽ, വിദേശ ഭാഷകൾ സ്കൂളുകളിൽ പഠിക്കുന്നതിൽ വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു.  കേവലം വ്യാകരണത്തിന്റെയും വായനയുടെയും പരിധിക്കപ്പുറം ഭാഷാ പഠനത്തിന്റെ വ്യാപ്തി വിശാലമാക്കാൻ ഭാഷാ അധ്യാപന വിദഗ്ധർ ലക്ഷ്യമിടുന്നു. 

       ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം പഠിക്കുന്നതിൽ  സ്കൂളിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനം  തീർച്ചയായും ഇംഗ്ലീഷ് ഭാഷാ ക്ലബ്ബാണ്. ഒരു ഇംഗ്ലീഷ് ക്ലബ് എന്നത് ഭാഷാ പഠിതാക്കൾക്ക് ഒരു സാധാരണ ക്രമീകരണത്തിൽ ഇംഗ്ലീഷ് ഉപയോഗിക്കാനുള്ള ഒരു സ്ഥലമാണ്.  ക്ലാസ് മുറിയിൽ നിങ്ങളുടെ കഴിവുകൾ പരിശീലിക്കുന്നത് പ്രധാനമാണ്, എന്നാൽ ഇത് യഥാർത്ഥ ജീവിതം പോലെയല്ല.  .  ഒരു ഇംഗ്ലീഷ് ക്ലബ്ബിൽ, യഥാർത്ഥ ജീവിതം പോലെയുള്ള ഒരു ക്രമീകരണത്തിൽ നിരവധി വ്യത്യസ്ത കഴിവുകൾ പരിശീലിക്കാൻ അവസരം ലഭിക്കും.അതിനാൽ, ഇംഗ്ലീഷ് ക്ലബ്ബുകൾ വിദ്യാർത്ഥികൾക്ക് വിശ്രമവും അനൗപചാരികവുമായ അന്തരീക്ഷത്തിൽ ഇംഗ്ലീഷ് പരിശീലിക്കാനും പുതിയ ആളുകളെ കണ്ടുമുട്ടാനും അവസരങ്ങൾ നൽകുന്നു.  ഏറ്റവും പ്രധാനമായി, അടിസ്ഥാനപരമായി നാല് പ്രധാന ഇംഗ്ലീഷ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സ്കൂളുകളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രാധാന്യം.  ഉദാഹരണത്തിന്, കേൾക്കൽ, സംസാരിക്കൽ, വായന, എഴുത്ത് കഴിവുകൾ.

സ്കൂളുകളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രത്യേക പ്രാധാന്യം താഴെ പറയുന്ന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇംഗ്ലീഷ് ക്ലബ്ബിന് കൂടുതൽ പ്രാധാന്യമുണ്ട്;  

  • ഇംഗ്ലീഷ് പരിശീലിക്കുന്നതിന് എളുപ്പവും വിശ്രമവുമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുക.  
  • പഠിതാക്കളെ അവരുടെ പ്രായോഗിക ജീവിതത്തിൽ സാധാരണ ഇംഗ്ലീഷ് ഉപയോഗിക്കാൻ സഹായിക്കുന്നു.  
  • ഒഴുക്കുള്ള ഉച്ചാരണങ്ങൾ വർദ്ധിപ്പിക്കുകയും ഇംഗ്ലീഷ് ചിന്തിക്കാനും സംസാരിക്കാനുമുള്ള ആത്മവിശ്വാസം വളർത്തിയെടുക്കുക.
  • ശരിയായ ഇംഗ്ലീഷ് ഉച്ചാരണം പഠിക്കാൻ അവരെ സഹായിക്കുന്നതിന്.
  • പരമ്പരാഗത അക്കാദമിക് സിലബസ്, പരീക്ഷകൾ, പഠനം എന്നിവയിൽ നിന്ന് വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യം നൽകുക.
  • ഇംഗ്ലീഷ് അധ്യാപന പ്രക്രിയകളുമായി വിദ്യാർത്ഥികളുടെ കഴിവുകൾ, ആവശ്യങ്ങൾ, താൽപ്പര്യങ്ങൾ എന്നിവ സമന്വയിപ്പിക്കുക.
  • വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ധൈര്യത്തിന്റെ ഒരു ഘട്ടം നേടാൻ അവരെ സഹായിക്കുന്നു.  
  • വിദ്യാർത്ഥികൾക്ക് ശ്രവണ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും സംവേദനാത്മകമായി സംസാരിക്കുന്നതിനും ഉള്ള അവസരങ്ങൾ നൽകുന്നു.  
  • Iവിദ്യാർത്ഥികൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക.  
  • ബാഹ്യ മത്സരങ്ങൾക്ക് ആവശ്യമായ കഴിവുകൾ പഠിതാക്കളെ സജ്ജമാക്കുക.


ഇംഗ്ലീഷ് ക്ലബ്: ലക്ഷ്യങ്ങളും പഠന ഫലങ്ങളും

ലക്ഷ്യങ്ങൾ:-

  • ഇമെയിൽ/ഫേസ്ബുക്ക് കത്തിടപാടുകൾ വഴി വിദ്യാർത്ഥികൾക്ക് സ്വന്തമായി ഇംഗ്ലീഷ് എഴുതാനുള്ള അവസരം നൽകുക.
  • വിദ്യാർത്ഥികൾക്ക് ശ്രവണ കഴിവുകൾ പരിശീലിക്കുന്നതിനും വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റിയിൽ സംവേദനാത്മകമായി യഥാർത്ഥ ഇംഗ്ലീഷ് സംസാരിക്കുന്നതിനും പരിശീലനം നൽകുക.  
  • ഒഴുക്ക് വർദ്ധിപ്പിക്കുക, ഉച്ചാരണങ്ങൾ കുറയ്ക്കുക, ഇംഗ്ലീഷ് ചിന്തിക്കാനും സംസാരിക്കാനും ആത്മവിശ്വാസം വളർത്തുക.  
  • വിദ്യാർത്ഥികൾക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവസരമൊരുക്കുക, അതുവഴി വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുക.  
  • • സ്വാഭാവികവും ആധികാരികവുമായ ഇംഗ്ലീഷ് സംസാരിക്കുന്ന ക്ലാസ് മുറിയിൽ, കമ്മ്യൂണിറ്റിയിൽ രസകരമായ രീതിയിൽ ഇംഗ്ലീഷ് പഠിക്കുക.

പഠന ഫലങ്ങൾ :-

  •     നല്ല വ്യാകരണത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുകയും ദൈനംദിന സാഹചര്യങ്ങളിൽ നന്നായി സംസാരിക്കുകയും ചെയ്യുക.  
  •    ഇംഗ്ലീഷ് ഉച്ചാരണവും യഥാർത്ഥ സംസാര ഇംഗ്ലീഷും പഠിക്കുക.
  •      വാക്യങ്ങളുടെ ഭാഗങ്ങൾ, ക്രിയകൾ ബന്ധിപ്പിക്കൽ, വിപുലമായ പദാവലി എന്നിവ പഠിക്കുക.  
  •      ഒരു സംവേദനാത്മക കമ്മ്യൂണിറ്റിയിൽ അംഗമാകുകയും ജീവിതകാലം മുഴുവൻ ഇംഗ്ലീഷ് പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.  
  •      ഒരു സാധാരണ ക്രമീകരണത്തിൽ രസകരമായ വഴിയിലൂടെ പെട്ടെന്നുള്ള പഠനം മെച്ചപ്പെടുത്തുക.  പ്രവർത്തനങ്ങൾ
  •     ഉച്ചാരണ ഗെയിമുകൾ, പസിലുകൾ, ക്വിസുകൾ, സ്ക്രാബിളുകൾ, മത്സരങ്ങൾ തുടങ്ങിയവ.
  •     പ്രസംഗങ്ങൾ, സംവാദങ്ങൾ, കഥ പറയൽ, വായനാ വ്യായാമങ്ങൾ, വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക.  
  •     പൊതു സംസാരം.സിനിമ അവലോകനങ്ങളും ക…


  2021- 22 അധ്യയന വർഷത്തേക്കുള്ള ഇംഗ്ലീഷ് ക്ലബ് വിദ്യാർഥികൾക്ക് പരീക്ഷണാത്മക പഠനത്തിന്റെ വാതിൽ തുറന്നു. തിരഞ്ഞെടുക്കപ്പെട്ട ക്ലബ് അംഗങ്ങളും ക്ലബ് കൺവീനറും ചേർന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും നിരന്തരമായ പ്രവർത്തനങ്ങളിലൂടെ അവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും അവരുടെ കോൺഫിഡൻസ് ലെവലും വളർത്തിയെടുക്കാൻ ശ്രമം നടത്തി. ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റ് വഴി ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ നിർവഹിച്ചു.സ്റ്റാഫ് സെക്രട്ടറി പാരൻസ് സ്റ്റുഡൻസ് കൺവീനർ എന്നിവർ മീറ്റിങ്ങിൽ ആശംസ അറിയിച്ചു. ക്ലബ് കൺവീനറായി ഹൈസ്കൂൾ തലത്തിൽ ബിന്ദുമതി ടീച്ചറേയും യു പി തലത്തിൽ ഫാത്തിമ ടീച്ചറേയും തിരഞ്ഞെടുത്തു.ഹൈസ്കൂൾ  വിഭാഗം പ്രസിഡണ്ട് ആയി   മുഹമ്മദ് യാസീനും വൈസ് പ്രസിഡണ്ടായി കൃഷ്ണ ഉദയനും തെരഞ്ഞെടുക്കപ്പെട്ടു.യുപി വിഭാഗം  പ്രസിഡണ്ട് ആയി അഞ്ചു വി.ആറും വൈസ് പ്രസിഡണ്ട് ആയി മാളവിക അജികുമാറിനെയും തിരഞ്ഞെടുത്തു

CHAMPIONS THE ENGLISH LOVERS

ക്ലബ്ബിന്റെ ആദ്യ ചുമതല ഉചിതമായ ഒരു പേര് കണ്ടെത്തലായിരുന്നു.2020 അവസാനം മുതൽ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് വാട്സാപ്പ് ഓൺലൈൻ ഗ്രൂപ്പിലേക്ക് ക്ലബ്ബ് പ്രവർത്തനങ്ങൾ മാറിയപ്പോൾ ആദ്യം ചെയ്ത പ്രവർത്തനം ക്ലബ്ബിൻറെ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കൽ ആണ്. കൂട്ടായ ചർച്ചയിലൂടെ ക്ലബ്ബിന് വീത് ഇംഗ്ലീഷ് ഫ്ലവേഴ്സ് എന്ന ക്യാപ്ഷൻ ഓടുകൂടി ചാമ്പ്യൻസ് എന്ന നാമം നൽകി ഓൺലൈൻ പ്രവർത്തനങ്ങൾ നൽകിത്തുടങ്ങി തുടങ്ങി പ്രവർത്തനം രണ്ട് രീതിയിൽ പോകുന്നു ഒന്ന് എല്ലാ ദിവസവും ഓരോ കുട്ടികൾ ചെയ്തുപോരുന്ന ചില പ്രവർത്തനങ്ങളും രണ്ടാമത് ആഴ്ചയിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് നടന്നു പോകുന്ന ചില മത്സരങ്ങളുംഇതിനുപുറമേ ക്ലബ്ബിൻറെ മികച്ച പ്രവർത്തനത്തിന് വേണ്ടി എല്ലാ ആഴ്ചകളിലും തിങ്കളാഴ്ച ദിവസം നാലുമണിക്ക് ക്ലബ് അംഗങ്ങളുടെ ഗൂഗിൾ മീറ്റ് നടന്നുപോകുന്നു ഈ മീറ്റിംഗിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുവാനും അവസരം നൽകുന്നു

 




പല ഇംഗ്ലീഷ് പഠിതാക്കൾക്കും, സംസാരിക്കുന്നത് ഭാഷയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണ്.  നിങ്ങളുടെ സംസാരശേഷി മെച്ചപ്പെടുത്തുന്നതിന്, നിങ്ങൾക്ക് മറ്റ് ഇംഗ്ലീഷ് പഠിതാക്കളുമായോ ഇംഗ്ലീഷ് സംസാരിക്കുന്നവരുമായോ പരിശീലിക്കേണ്ടതുണ്ട്.  ഇതിനുള്ള ഒരു മാർഗം ഒരു ഇംഗ്ലീഷ് ക്ലബ്ബിൽ ചേരുക - അല്ലെങ്കിൽ വിദ്യാർത്ഥികൾക്കിടയിൽ  English ഭാഷയോടുള്ള അഭിനിവേശം വളർത്തുകയും അവരുടെ സാഹിത്യ കഴിവുകൾ വർദ്ധിപ്പിക്ക കയും ചെയ്യുക.  വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക.  പ്രഭാഷകരാകാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ബൗദ്ധികവും സ്വതന്ത്രവുമായ ചിന്താശേഷി പ്രകടിപ്പിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യുക.

ഭാഷയുടെയും ആശയവിനിമയത്തിന്റെയും മറ്റൊരു പ്രധാന ഘടകമായതിനാൽ ഭാഷാ ക്ലബ്ബ് വിദ്യാർത്ഥികളുടെ എഴുത്ത് കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.  ... ഭാഷയുടെ സൂക്ഷ്മതകൾ പഠിക്കാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുമ്പോൾ, അവരുടെ ചിന്തകൾ കൂടുതൽ വ്യക്തമായ രീതിയിൽ പ്രകടിപ്പിക്കാൻ അനുവദിച്ചുകൊണ്ട് അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു.

ഇംഗ്ലീഷിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക.

   .School കാമ്പസിൽ ഇംഗ്ലീഷ് സംസാരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക.

   ആശയവിനിമയ കഴിവുകൾ വികസിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് വേദിയൊരുക്കുക.  

   വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കു

എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പ്രകടിപ്പിക്കുന്ന ഭാഷാ സ്നേഹത്തിനായി Al Farookhia HSS,ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റ് ഇംഗ്ലീഷ് ലിറ്റററി ക്ലബ് വിഭാവനം ചെയ്‌തു.  25-ലധികം അംഗങ്ങളുള്ള ഇത് ഏറ്റവും സജീവമായ ക്ലബ്ബുകളിലൊന്നാണ്.

ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിന്റെ മാർഗ്ഗനിർദ്ദേശത്തിന് കീഴിൽ, നാല് പഠന കഴിവുകൾ (ഇംഗ്ലീഷ് ഭാഷയിൽ കേൾക്കുക, സംസാരിക്കുക, വായിക്കുക, എഴുതുക) വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു.  വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി എല്ലാ ആഴ്ചയും പരിപാടികൾ നടത്തുന്ന.

Theme :-

" Fly High With English"

Al Farookhiya   ഇംഗ്ലീഷ് ലാംഗ്വേജ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പൊതു പ്രസംഗം, കവിതാ പാരായണം, സംവാദ മത്സരം, ശ്രവണ പരിശീലനം, സംഭാഷണം, അടിസ്ഥാന വ്യാകരണം പഠിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു.

       ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഇനിപ്പറയുന്ന ലക്ഷ്യങ്ങളായിരിക്കും :-

  • വിദ്യാർത്ഥികളിൽ ഭാഷയോടുള്ള അഭിനിവേശം വളർത്തുക, അവരുടെ സാഹിത്യ കഴിവുകൾ വർദ്ധിപ്പിക്കുക.
  • • വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക.
  • • വിദ്യാർത്ഥികളെ പ്രാസംഗികരാകാൻ പ്രോത്സാഹിപ്പിക്കുക, അവരുടെ ബൗദ്ധികവും സ്വതന്ത്രവുമായ ചിന്താശേഷി പ്രകടിപ്പിക്കുക.
  • ആത്മവിശ്വാസം  ഇവന്റുകൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദി നൽകുന്നതിന്

ഇംഗ്ലീഷ് ക്ലബ് ഇതുവരെ നടത്തിയ ചില ആക്ടിവിറ്റീസ് താഴെ വിവരിക്കുന്നു:-

Good Morning Quotes With CHAMPIONS.....

     ഓരോ ദിവസവും ഓരോ കുട്ടികളോടും നല്ല ഗുഡ്മോർണിംഗ് കണ്ടെത്തി അത് എക്സ്പ്ലെയിൻ ചെയ്യുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു എല്ലാവരും വളരെ വ്യത്യസ്തത പുലർത്തുന്നതും സോമായ കോട്ടുകൾ വീഡിയോയിലൂടെ അവതരിപ്പിച്ചു എല്ലാ അംഗങ്ങളും ഉത്സാഹത്തോടെ പങ്കെടുത്തു.

Good Night Quote With CHAMPIONS.....

      ഇതും മുമ്പ് പറഞ്ഞ പോലെ തന്ന രാത്രികാലങ്ങളിൽ വളര അർത്ഥവത്തായ രീതിയിലുള്ള കോർട്ടുകൾ പോസ്റ്റ് ചെയ്യുകയുണ്ടായി വീഡിയോ പോസ്റ്റ് ചെയ്യുന്ന കുട്ടികൾ അല്ലാത്ത എല്ലാ ഒരു ഇംഗ്ലീഷിൽ അതിനെ കമൻറ് ചെയ്യുക എന്നുള്ളത് ഒരു നിബന്ധന യായിരുന്നു ഇതിലൂടെ ഭാഷ കൈകാര്യം ചെയ്യാൻ അവർ വ്യത്യസ്തങ്ങളായ വാക്കുകൾ കണ്ടെത്തി.

My Ambition With "CHAMPIONS.....

          എല്ലാവർക്കും ജീവിതത്തിൽ ലക്ഷ്യങ്ങൾ ഉണ്ടാകും അത് മറ്റുള്ളവരോട് പങ്കു വെക്കുമ്പോൾ നമ്മൾ അതിൽ കൂടുതൽ വ്യാപൃതരായിരുന്നു.വിദ്യാർഥികൾ തങ്ങളുടെ അംബീഷൻ സുഹൃത്തുക്കളോട് ഇംഗ്ലീഷിൽ പങ്കു ഉമ്മ വീഡിയോകൾ ആണ് ഈ segment ഉണ്ടായിരുന്നത് മറ്റുള്ളവർ അതിനെ പ്രോത്സാഹിപ്പിക്കുന്ന കമൻറുകൾ നൽകുക എന്നുള്ളതും അതിൽ ഉൾപ്പെടുന്നു.

A New Word With CHAMPIONS.......

      എല്ലാവരിലേക്കും ഇംഗ്ലീഷ് വൊക്കാബുലറി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓരോരു രണ്ടും ഒരു വീട് അതിൻറെ മീനിങ് സിനോനിമസ് എക്സ്ട്രാ പരിചയപ്പെടുത്തുക എന്നുള്ളത് activity കൊണ്ട് ഉദ്ദേശിച്ചത്.

One Minute With CHAMPIONS.......

എല്ലാ വിദ്യാർഥികളും തങ്ങൾക്കിഷ്ടപ്പെട്ട വിഷയത്തെക്കുറിച്ച് ഏത് കാര്യത്തെക്കുറിച്ചും ആകാം ഒരു മിനിറ്റ് ഒരു ഇംഗ്ലീഷ് എൻറെ വീഡിയോ ഷെയർ ചെയ്തു  ഇതിലൂടെ മറ്റുള്ളവർ അതിന് അനുയോജ്യമായ കമൻറുകൾ നൽകുകയും ചെയ്യുക.

My Family....I'm a vlogger...

ഇപ്പോൾ youtube vlogging നമ്മുടെ ഇടയിൽ പ്രചാരം ഏറിവരികയാണ് .ഇംഗ്ലീഷ് ഒരു വീഡിയോയും സ്വന്തം ഫാമിലിയെ പരിചയപ്പെടുത്തുക എന്നതാണ് ഈ സെക്ഷൻ ലക്ഷ്യം. വളരെ മനോഹാരിതയോടെ ,വളരെ ലാഘവത്തോടെ ,വളരെ ഉത്സാഹത്തോടെ മുമ്പ് എടുത്ത വീഡിയോയിൽ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് കൈകാര്യം ചെയ്തുകൊണ്ട് എല്ലാ വിദ്യാർഥികളും ഈ section പങ്കെടുത്തു. ഇതിൽ എല്ലാ ഫാമിലി മെമ്പേഴ്സ് നെയും ഉൾക്കൊള്ളിക്കാൻ പറ്റി എന്നുള്ളത് വളരെ ശ്രദ്ധേയമായിരുന്നു.

My New Year Resolution With CHAMPIONS.....

      ഇപ്പോൾ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന section ആണ് ഇത്. 2022 ന്യൂ ഇയർ resolutions ഓരോരുത്തരായി ഗ്രൂപ്പിൽ വീഡിയോയിലൂടെ പങ്കുവെക്കുക,അത് പ്രാവർത്തികമാക്കാൻ ഈ കൊല്ലം പരിശ്രമിക്കുക. ഇനിയും പത്തോളം കുട്ടികൾ കൂടി പൂർത്തീകരിക്കാൻ ഉണ്ട്.

ഇതു കൂടാതെ എല്ലാ ഇംപോർട്ടൻസ് ഡേയ്സ്

ആദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റർ , ഗ്രീറ്റിംഗ് കാർഡ് ,slogan, സ്പീച് ,ഡിബേറ്റ് മുതലായ പ്രവർത്തനങ്ങൾ ചാമ്പ്യൻസ് നേതൃത്വത്തിൽ ചെയ്തുപോരുന്നു.എല്ലാ പ്രവർത്തനങ്ങളും whatsapp ഗ്രൂപ്പിൽ ആയതുകൊണ്ട് എല്ലാ കുട്ടികൾക്കും അവരുടെ ഇംഗ്ലീഷ് ഭാഷ ശേഷി വർധിപ്പിക്കുന്നതിന് അവർ

ഗ്രൂപ്പിൽ commentsഉം ഇടുക എന്നുള്ളത് നിർബന്ധം ആയിട്ടുള്ള ഒരു നിബന്ധന ആയിരുന്നു.

ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങൾ :-

         2021 22 അധ്യയനവർഷത്തിൽ ചാമ്പ്യൻസ്  കീഴിൽ നടത്തിയ വിവിധ മത്സരങ്ങളുടെ ഒരു ലഘു വിവരണം താഴെ നൽകുന്ന.

If I were a.......

  കുട്ടികളോട്  billionaire,hero/heroine,Prime Minister....അങ്ങിനെ കുറച്ച് ഓപ്ഷൻസ് നൽകി ആ സിറ്റുവേഷനിൽ ആയാൽ അവർ എന്തു ചെയ്യും എന്ന്  വിവരണം ചെയ്യുന്ന ഒരു വീഡിയോ അയക്കുകയും, ഇംഗ്ലീഷ് ലാംഗ്വേജ് & പെർഫോമൻസും നോക്കി വിജയികളെ കണ്ടെത്തുകയും ചെയ്തു.

1st - Gouri Krishna

2nd - Anupriya

3rd - Malavika

POEM WRITING

     അവർ പഠിച്ച പോയറ്റ് ഡിവൈസ് ഉപയോഗിച്ചു "Nature"

എന്ന വിഷയത്തെ ആസ്പദമാക്കി 12 ലൈൻ പോയം എഴുതി അവതരിപ്പിക്കുക.

1st - Nahla Fathima

2nd - Anju V.R

3rd - Aman

STORY WRITING

"ലവ് ആൻഡ് കെയർ" എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റോറി എഴുതാൻ ആയിരുന്നു നൽകിയിരുന്നത്.

1st -…Niveth T S

2nd Muhammed yaseen

3rd Fathima C A

I am A CHEF........

  ഒരു ഡെസേർട്ട് ഐറ്റം ഉണ്ടാക്കുന്ന വീഡിയോ ചെയ്യുക എന്നതായിരുന്നു ഈ കോമ്പറ്റീഷൻ ഉദ്ദേശിച്ചിരുന്നത്.

അത് എക്സ്പ്ലൈൻ ചെയ്യുന്നതെല്ലാം ഇംഗ്ലീഷിൽ ആയിരിക്കണം കുട്ടികൾ എല്ലാവരും തന്നെ വളരെ താല്പര്യത്തോടെ നല്ലൊരു ഷെഫിൻ  തന്നെ ഈ വീഡിയോ present ചെയ്തു.

1st - Luthfy Jamal

2nd - Aysha Mirza

3rd - Anju V.R

THANK YOU CARD FOR MOTHER.....

             സ്വന്തം അമ്മയ്ക്കുള്ള താങ്ക്യൂ കാർഡ് തയ്യാറാക്കി വീഡിയോ അവതരിപ്പിക്കുക. ഇതായിരുന്നു ഈ സെക്ഷൻ കൊണ്ട് ഉദ്ദേശിച്ചത്.

1st - Fidha Fathima

2nd - Sanha Fathima

3TD - Malavika Ajikumar

SPEECH COMPETITION

"covid-19 "

എന്ന സബ്ജക്ടിനെ base  ചെയ്തു ഒരു സ്പീച്ച് തയ്യാറാക്കുക.

അതിൻറെ വീഡിയോ ഗ്രൂപ്പിലേക്ക് സെൻറ് ചെയ്യുകഎന്നതായിരുന്നു ഈ സെക്ഷൻ.

1st - Mohd.Zahran

2nd - Anju V.R

3rd - Ameen Anwar

DEBATE :- ONLINE TEACHING

     ക്ലബ് അംഗങ്ങളെ രണ്ട് ഗ്രൂപ്പ് ആക്കി തിരിച്ചു ഓൺലൈൻ ടീച്ചിങ്  "അഡ്വാൻറ്റേജ് സും disadvantages " തയ്യാറാക്കി ഗൂഗിൾ  meet വഴി ഒരു ഡിബേറ്റ് നടത്തുകയുണ്ടായി. ഈ പ്രവർത്തനത്തിലൂടെ ക്ലബ് മെമ്പേഴ്സിനെ ഇംഗ്ലീഷ് ലാംഗ്വേജ് usage വളരെ നല്ല വ്യത്യാസങ്ങളാണ് കാണുവാൻ സാധിച്ചത്.അത് മാത്രമല്ല അവർക്ക് ഒരു കോൺഫിഡൻസ് ഡെവലപ്പ് ചെയ്യുവാനും സാധിച്ചു.

PAPER CRAFT.....

     കുട്ടികൾക്ക് ഇഷ്ടമുള്ള പേപ്പർ ക്രാഫ്റ്റ് വീഡിയോ 3 മിനിറ്റ് താഴെയുള്ളത് ഇംഗ്ലീഷിൽ എക്സ്പ്ലെയിൻ ചെയ്ത് അവതരിപ്പിക്കുക എന്നുള്ളതായിരുന്നു മത്സരം.  ഈപ്രവർത്തനത്തിലൂടെ craft ചെയ്യാൻ ഉള്ള ഒരു നൈപുണ്യവും, അതിനോടൊപ്പം തന്നെ ഇംഗ്ലീഷ് ഭയം കൂടാതെ കൈകാര്യം ചെയ്ത് അവതരിപ്പിക്കാനുള്ള ഒരു skill കൂടി നേടി.

1st - Hasanath

2nd - Rahila & Aman

3rd - Aysha Mirza

        

STORY TELLING

വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഒരു കഥ തിരഞ്ഞെടുത്ത അത് കാണാതെ അവതരിപ്പിക്കുന്ന വീഡിയോ ഗ്രൂപ്പിൽ സെൻറ് ചെയ്യാൻ നിർദ്ദേശിച്ചു നീക്കങ്ങളും അവതരിപ്പിക്കുകയും ചെയ്തു.

1st - Anju V.R

2nd - Aman

3rd - Malavika & Hasanath

RECITATION

      ഒരാഴ്ച മുമ്പേ ഇംഗ്ലീഷിലെ പ്രഗൽഭരായകവികളുടെ കവിതകളായ... ഡാഫോഡിൽസ്,സ്റ്റിൽ ഐ റൈസ് ,ഫ്രീഡം ,സക്സസ് ,സ്റ്റോപ്പിങ് by woods...എന്നീ കവിതകളുടെ ആദ്യ 12 വരികൾ വിദ്യാർഥികൾക്ക് നൽകി. അവരോട് അത് കാണാതെ പഠിച്ച ചൊല്ലുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ പറഞ്ഞു .അതിൽ നിന്നും വിജയികളെ തെരഞ്ഞെടുത്തു.

1st - Gouri Krishna

2nd - Malavika

3rd - Aman

കോമ്പറ്റീഷൻ ആയിട്ടോ, ഡെയിലി ആക്ടിവിറ്റി ആയിട്ടോ അല്ലാതെ നടന്ന ചില പ്രവർത്തനങ്ങൾ:-

THE LONGEST WORD IN ENGLISH....

ഏറ്റവും നീളംകൂടിയ ഇംഗ്ലീഷിലെ പത്ത് വാക്കുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ഓരോ ആഴ്ച അത് പ്രൊനൗൺസ് ചെയ്യാന അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.ഇത് അവർക്ക് വളരെയധികം ഉത്സാഹം നൽകുകയുണ്ടായി. ഓരോ ആഴ്ചയും വളരെ രസകരമായി വളരെയേറെ കാര്യമായിട്ടും അവരത് പഠിച്ചെടുത്തു.

OUR ENGLISH WRITERS & POETS

      ലോകപ്രശസ്തരായ ഇംഗ്ലീഷ്എഴുത്തുകാരെയും കവികളെയും പരിചയപ്പെടുത്തുകയും,  അവരുടെ യൂട്യൂബ് വീഡിയോസ് ഷെയർ ചെയ്യുകയും ചെയ്തു. അതിൽ നിന്നും അവർക്ക് ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരനെ യോ ഒരു കവിയെ തെരഞ്ഞെടുത്ത് അവരുടെ പ്രൊഫൈൽ വീഡിയോ ,പിക്ചേഴ്സും കുട്ടികളുടെ voice ഉപയോഗിച്ച് തയ്യാറാക്കാൻ പറഞ്ഞു.

NEWS READING

      എല്ലാ ദിവസവും ഓരോ കുട്ടി വീതം ഇംഗ്ലീഷ് ന്യൂസ് ഹെഡ് ലൈൻസ് വീഡിയോയായി അവതരിപ്പിക്കാൻ ഗ്രൂപ്പിൽ നിർദ്ദേശിച്ചു.അത് അവരെ എല്ലാദിവസവും ചെയ്തു പോരുന്നുണ്ട്.

A HELPING HAND FOR OUR FRIENDS...

     ഓരോ ക്ലാസുകളിലും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ കണ്ടെത്തി

ഇംഗ്ലീഷ് ക്ലബ്ബിൽ ഉള്ള കുട്ടികൾ അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്ന ഒരു പ്രവർത്തനമാണ്

"A HELPING HAND FOR OUR FRIENDS".ഇതിൽ അവർ ആ കുട്ടികൾക്ക് വായിക്കാനും, എഴുതാനും മറ്റുമുള്ള സഹായങ്ങൾ ചെയ്തു പോരുന്നു.

BOOK REVIEW

          കുട്ടികളോട് ലൈബ്രറിയിൽ നിന്നും ഇംഗ്ലീഷ് ഭാഷയിലുള്ള ചെറിയ കഥകൾ എടുത്തു വായിക്കുവാൻ നിർദ്ദേശിക്കുകയും,ഇത് ബുക്ക് റിവ്യൂ രൂപത്തിൽ എഴുതി അത് ഗ്രൂപ്പിൽ വീഡിയോയായി പ്രസിഡൻറ് ചെയ്യാനും ആണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.ഈ പ്രവർത്തനത്തിലൂടെ കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്.

STUDENT'S MAGAZINE

    ഇംഗ്ലീഷ് ക്ലബ്ബ് മെമ്പേഴ്സിനെ നാല് ഗ്രൂപ്പ് ആയി തിരിക്കുകയും ഓരോ ഗ്രൂപ്പിലും എഡിറ്റോറിയൽ ബോർഡിനെ തിരഞ്ഞെടുത്തു. ആ ഗ്രൂപ്പിനോട് അവർക്ക് ഉതകുന്ന രീതിയിലുള്ള  ഇംഗ്ലീഷ് മാഗസിൻ തയ്യാറാക്കാൻ ആവശ്യപ്പെട്ടു .4 ഗ്രൂപ്പുകാരും വളരെ മനോഹരമായി തന്നെ ആ പ്രവർത്തനം ചെയ്തു.