Schoolwiki സംരംഭത്തിൽ നിന്ന്
14:32, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മുന്നേറുകയാണ് നാളെയിലേക്ക് നാം
ചലിച്ചുകൊണ്ടിരിക്കുന്ന ഭൂമി നിശ്ചലം ആയാലോ? ഒരിക്കലെങ്കിലും നമ്മുടെചിന്തകളിലും സ്വപ്നങ്ങളിലും ഇങ്ങനെയൊരു ചോദ്യം കടന്നുപോയിട്ടുണ്ടോ? പതിഞ്ഞ മൂക്കും, ചെറിയ കണ്ണും ഉള്ള കുള്ളന്മാരുടെ നാട്ടിൽനിന്ന് നമ്മുടെ ലോകത്തേക്ക് വിരുന്നിനെത്തിയ ആ സൂക്ഷ്മാണു നമ്മുടെ ചങ്ങാതി ആകാൻ ആയിരുന്നില്ല, മറിച്ച് ലോകരാഷ്ട്രങ്ങളെ മുഴുവൻ വിഴുങ്ങുവാൻ എത്തിയ മഹാമാരി ആയിട്ടാണ് വിരുന്നെത്തിയത്. ഭീതിയോടെ ലോകരാഷ്ട്രങ്ങൾ ചൈനയെ ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ദിവസങ്ങളാണ് 2019 നവംബർ 17 മുതൽ കടന്നു പൊയ്ക്കൊണ്ടിരുന്നത്. രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പൊയ്ക്കൊണ്ടിരുന്ന ഈ സൂക്ഷ്മാണുവിന് Covid - 19 എന്നും കൊറോണ എന്നും പേരിട്ടു വിളിച്ചു.
പിന്നീട്Covid -19നെ വാർത്തകൾ ലോക രാഷ്ട്രത്തിന്റെ പലഭാഗങ്ങളിൽ നിന്നായി കടന്നു വന്നു കൊണ്ടിരുന്നു. മതത്തിന്റെ യും, വർണ്ണത്തിന്റെയും ഭാഷകളുടെയും അതിർവരമ്പുകളില്ലാതെ covid-19 ലോകമൊട്ടാകെ പിടിച്ചുലച്ചപ്പോൾ ആദ്യമായി നാം കേട്ട വാക്കുകളാണ് ലോക്‌ഡോൺ എന്നും ക്വാറന്റൈൻ എന്നും. ഇന്ത്യയിൽ ആദ്യമായി 2020 ജനുവരി 30 ന് നമ്മുടെ കൊച്ചു കേരളത്തിൽ തൃശൂർ ജില്ലയിൽ കൊറോണ റിപ്പോർട്ട് ചെയ്തു. എന്തുകൊണ്ടാണ് മുതിർന്നവരും സർക്കാരും ഈ രോഗത്തെപ്പറ്റി ഇത്ര വ്യാകുലരായിരിക്കുന്നത്എന്ന് എനിക്ക് അന്ന് മനസ്സിലായില്ല.
2020 മാർച്ച് ഇരുപതാം തീയതി പതിവുപോലെ എക്സാമിന് പോയിട്ട് വന്നപ്പോൾ ഇനിയുള്ള 2 എക്സാമിന് പറ്റിയുള്ള വ്യാകുലത ആയിരുന്നു മനസ്സിൽ. കൊറോണ രോഗവുമായി ബന്ധപ്പെട്ട നമ്മുടെ രാജ്യം കൈകൊണ്ട ആദ്യത്തെ ചുവടുവെപ്പായിരുന്നു 2020 മാർച്ച് 22ന് നടന്ന ജനത കർഫ്യു. ജനത കർഫ്യുവിന് പിന്നാലെ 23 മാർച്ച് 2020 നാണ് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത്. കർഫ്യു പിന്നാലെ വന്ന ലോക ഡോൺ എന്ന വാക്കിന് ചരിത്രത്തിലാദ്യമായി നമ്മുടെ കുഞ്ഞു കേരളം അടയ്ക്കപ്പെട്ടു. പെട്ടെന്നുണ്ടായ ലോക ഡൗൺ ജനങ്ങളെ അസ്വസ്ഥരാക്കി എങ്കിലും ലോകത്തിന്റെ നന്മയ്ക്കായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചു. വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ ജീവിക്കാമെന്ന് നമ്മെ പഠിപ്പിച്ചു. "വ്യഗ്രത അല്ല മറിച്ച് ജാഗ്രതയാണ് വേണ്ടത് " എന്ന തിരിച്ചറിവിലേക്ക് ജനങ്ങൾ എത്തി. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകിയും, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ച് നമുക്ക് രോഗത്തെ പ്രതിരോധിക്കാം എന്ന് മനസ്സിലാക്കി. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ രക്ഷാപ്രവർത്തകർ, പോലീസ്, ആർമി, നമ്മുടെ ഗവൺമെന്റ് എല്ലാവരും നമുക്ക് കാവലായി നിൽക്കുകയായിരുന്നു. ലോക ഡൗൺ നടപ്പിലാക്കുക വഴി സമൂഹ വ്യാപനം തടയുക എന്നതായിരുന്നു ഗവൺമെന്റിന്റെ ലക്ഷ്യം. ലോകരാജ്യങ്ങൾ എല്ലാം ഏറ്റെടുത്ത ഒരു വെല്ലുവിളി എന്നത് ഈ വൈറസിന് മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതായിരുന്നു. സാമ്പത്തികപരമായും ടെക്നോളജി പരമായും വളരെയേറെ മുമ്പിൽ നിൽക്കുന്ന ലോക രാഷ്ട്രങ്ങളെകാൾ ഇന്ത്യയ്ക്ക് കൊറോണാ വൈറസിനെ നിയന്ത്രണാതീതം ആക്കുവാനും ഒരു പരിധിവരെ പ്രതിരോധിക്കാനും കഴിഞ്ഞു. ഇന്ന് ലോക രാഷ്ട്രങ്ങൾ എല്ലാവരും പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒരു രാജ്യമായി ഇന്ത്യയ്ക്ക് മാറുവാൻ കഴിഞ്ഞു.
ലോക്ക് ഡൌൺ കാലം മനുഷ്യരാശിക്കു മുന്നിൽ തുറന്നു വെച്ച ഒരു വലിയ സത്യമുണ്ട്.. പരിസ്ഥിതി മലിനീകരണം വളരെയേറെ അനുഭവിച്ചിരുന്ന ചൈനയിൽ നൂറ്റാണ്ടുകൾക്കപ്പുറം, തെളിഞ്ഞ അന്തരീക്ഷം കാണപ്പെട്ടു. നദികളിലൂടെ ഡോൾഫിനും, അരയന്നങ്ങളും നീങ്ങുന്നതും ലോക കാഴ്ചയായി മാറി. കൊറോണാ കാലം വ്യക്തി ശുചിത്വത്തിനും, പരിസ്ഥിതി ശുചിത്വത്തിനും കാലമായി മാറി. ചൈനയിലും, യുഎസിലും, യൂറോപ്പ്യൻ ഐക്യനാടുകളിലും എല്ലാം രോഗികളുടെ എണ്ണത്തിലും, മരണസംഖ്യ കളിലും ലക്ഷങ്ങൾ കടന്നപ്പോൾ നമ്മുടെ കൊച്ചുകേരളം അതിജീവനത്തിന് പാതയിലൂടെ മുന്നേറുകയാണ്.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|