"ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഖണ്ഡിക ഉൾപ്പെടുത്തി) |
(തിരുത്ത്) |
||
വരി 52: | വരി 52: | ||
'''<big> | |||
'''<big>മൊഴിയഴക്</big>''' | |||
'''ഗവേഷണാത്മക പഠന പ്രോജക്ട്''' | '''ഗവേഷണാത്മക പഠന പ്രോജക്ട്''' |
18:45, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
WE ARE WINNERS
ഗവേഷണാത്മക പഠന പ്രോജക്ട്
പ്രോജക്ട് നടപ്പിലാക്കിയ അധ്യാപിക - എലിസബത്ത് ജാക്വിലിൻ , ക്ലാസ് - 6C , വർഷം - 2020 -2021
ഭാവിപൗരന്മാരെന്ന നിലയിൽ ഏതൊരു രാജ്യത്തിന്റേയും ഏറ്റവും വലിയ സമ്പത്താണ് കുഞ്ഞുങ്ങൾ. സ്‍ക്കൂളിലേയ്‍ക്കെത്താൻ കഴിയാത്ത കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ പരിരക്ഷ പ്രത്യേക പ്രാധാന്യമർഹിക്കുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ക്ഷതമൊന്നുമേൽപ്പിക്കാതെ തന്നെ 2020 -2021 അധ്യയന വർഷത്തിൽ 6C ക്ലാസ്സിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സുകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് രക്ഷിതാക്കളുടേയും സഹാധ്യാപകരുടേയും എസ്.എം.സി.യുടേയും പിന്തുണയോടെ എല്ലാ കുട്ടികളേയും A ഗ്രേഡിലേയ്ക്കെത്തിക്കുക എന്ന WE ARE WINNERS എന്ന പ്രോജക്ട് രൂപകല്പന ചെയ്യുകയും എല്ലാ കുട്ടികളേയും A ഗ്രേഡിലേയ്ക്കെത്തിക്കാൻ 2021 ഫെബ്രുവരി മാസത്തോടെ സാധിക്കുകയും ചെയ്തു. പാഠ്യപ്രവർത്തനങ്ങളിലെന്നപോലെ പാഠ്യേതര മേഖലകളിലും കുട്ടികൾ മികവ് പുലർത്തുന്നു.
ലക്ഷ്യങ്ങൾ
2020 -2021 അധ്യയന വർഷത്തിൽ കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിലെ 6C ക്ലാസ്സിലെ എല്ലാ കുട്ടികളേയും A ഗ്രേഡിലേയ്ക്കെത്തിക്കുക
സ്‍ക്കൂളിൽ അധ്യയനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈൻ പഠനം എല്ലാ കുട്ടികളിലുമെത്തുന്നുവെന്ന് ഉറപ്പുവരത്തുക.
പാഠ്യമേഖലയിലേതുപോലെ തന്നെ പഠ്യേതര മേഖലകളിലെ പ്രവർത്തനങ്ങളിലും കുട്ടികളെ സജീവ പങ്കാളികളാക്കുക
പരസ്പരം കാണാൻ കഴിയാത്ത സാഹചര്യത്തിലും അധ്യാപക – വിദ്യാർത്ഥി - രക്ഷാകർതൃ ബന്ധം കെട്ടുറപ്പോടെ നിലനിർത്തുക.
പഠനരീതി
ഓൺലൈൻ ക്ലാസ്സുകൾ വിക്ടേഴ്സിൽ നടക്കുന്നതിനനുബന്ധമായി പഠനപ്രവർത്തനങ്ങൾ അതാത് വിഷയാധ്യാപകർ നൽകുന്നു.
നൽകപ്പെടുന്ന പഠനപ്രവർത്തനങ്ങൾ കുട്ടികൾ കൃത്യമായി ചെയ്ത് അതാത് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് സമർപ്പിക്കുന്നുവെന്ന് ക്ലാസധ്യാപിക ഉറപ്പുവരുത്തുന്നു.
കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങൾക്ക് ചെറിയ ചെറിയ ഓഡിയോ ക്ലിപ്പുകളിലൂടേയും വീഡിയോയിലൂടേയും മറുപടി നൽകുന്നു.
വിക്ടേഴ്സ് ചാനലിൽ എടുക്കുന്ന പാഠഭാഗങ്ങളുടെ ഒരാവർത്തനവും പഠനപ്രവർത്തനങ്ങളുടെ വിശദീകരണവും സ്ക്കൂൾ സ്റ്റുഡിയോയിൽ നിന്നും V Consol App വഴി നൽകുന്നു.
ഓരോ പാഠഭാഗങ്ങൾക്കുശേഷവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു. പിന്നോക്കം പോകുന്നവർക്ക് പ്രത്യേക മാർഗ്ഗ നിർദ്ദശം നൽകുന്നു
ഓരോ കുട്ടിയും കൃത്യമായി നോട്ടുകൾ പൂർത്തിയാക്കുന്നുവെന്ന് ക്ലാസ്സധ്യാപിക ഉറപ്പുവരുത്തുന്നു.
കുട്ടികളുടെ ശാരീരിക മാനസിക അവസ്ഥകളെപ്പറ്റിയും പഠനത്തെപ്പറ്റിയും അറിയാൻ രക്ഷിതാക്കളുമായി നിരന്തരം ഫോൺ മുഖാന്തിരം ബന്ധപ്പെടുന്നു.
ശനി,ഞായർ തുടങ്ങിയ ഒഴിവു ദിവസങ്ങളിൽ ഓൺലൈൻ ക്ലാസ്സില്ലത്തപ്പോഴും ഓണം, ക്രിസ്മസ്സ് അവധി ദിവസങ്ങളിലും കുട്ടികൾക്ക് മാനസികോല്ലാസത്തിന് സഹായിക്കുന്ന ചിത്രരചന, ഇലച്ചിത്രനിർമ്മാണം, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നൽകുന്നു. ഇവ ഫ്ലിപ്പ് ബുക്കായി ഗ്രൂപ്പിൽ പ്രദർശിപ്പിക്കുന്നു
വിട്ടിൽ കൃഷി, വളർത്തുമൃഗ പരിപാലനം, പുന്തോട്ട നിർമ്മാണം,എന്നിവ നടത്തുന്ന കുട്ടികൾക്ക് അവയുടെ വീഡിയോയും മറ്റും അധ്യാപികയുടെ നിർദ്ദേശാനുസരണം ഗ്രൂപ്പിൽ പങ്കുവെയ്ക്കാനുള്ള അവസരം നൽകുന്നു.ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളെ സജീവമായി നിലനിർത്താൻ സഹായിക്കുന്നു
പഠനഫലം
കൃത്യമായി പാഠഭാഗങ്ങൾ പഠിച്ചുപോകുന്നതിനാൽ യൂണിറ്റ് ടെസ്റ്റുകളിൽ പങ്കെടുക്കുകയും മികച്ച നിലവാരത്തിലെത്തുകയും ചെയ്യുന്നു.
ഒന്നാം പാദവാർഷിക്കത്തോടനുബന്ധിച്ച് നടത്തപ്പെട്ട ക്ലാസ്സ് പരീക്ഷകളിൽ എല്ലാ കുട്ടികളും നല്ല നിലവാരം പുലർത്തി.രണ്ടു മൂന്നു കുട്ടികൾ ചില വിഷയങ്ങളിൽ C ഗ്രേഡിലായിരുന്നു.
പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായി സ്‍ക്കൂൾ തലത്തിലും ക്ലാസ്സ് തലത്തിലും സംഘടിപ്പിച്ച ചിത്രരചന, ക്വിസ് മത്സരങ്ങൾ കലാമത്സരങ്ങൾ എന്നിവയിലും C ക്ലാസ്സിലെ കുട്ടികളുടെ മികച്ച പ്രാതിനിധ്യം ഉണ്ടായിരുന്നു.
ഡിസംബർ മാസത്തിൽ രണ്ടാം പാദവാർഷിക പരീക്ഷയ്ക്കു സമാനമായി നടത്തിയ ക്ലാസ് പരീക്ഷയിൽ എല്ലാ കുട്ടികളും പങ്കെടുത്തു. കുട്ടികൾ A,B ഗ്രേഡുകളിലേയ്ക്കെത്തിച്ചേർന്നു.
എല്ലാ കുട്ടികളേയും A ഗ്രേഡിലേയ്ക്കെത്തിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി നടത്തിയ ഫെബ്രുവരി മാസത്തിലെ പരീക്ഷയിൽ എല്ലാ കുട്ടികളും A ഗ്രേഡിലേയ്ക്കെത്തിച്ചേർന്നു.
മൊഴിയഴക്
ഗവേഷണാത്മക പഠന പ്രോജക്ട്
പ്രോജക്ട് നടപ്പിലാക്കിയ അധ്യാപിക -ഷർമ്മിള.പി.എസ്. , ക്ലാസ് - 7C , വർഷം - 2020 -2021
2021-2022 അധ്യയന വർഷത്തിൽ കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂൾ ഏറ്റെടുത്ത പ്രോജക്ടിൽ 7C ഡിവിഷന്റെ സ്വപ്ന സാഫല്യമാണ് മോഴിയഴക്. ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികളുടേയും സാഹിത്യവാസന വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു തപസ്യയായിരുന്നു മൊഴിയഴക്. മാതൃഭാഷ തന്നെ തെരഞ്ഞെടുത്ത 42 കുട്ടികൾ പഠിക്കുന്ന ഒരു ക്ലാസ്സിൽ എല്ലാ കുട്ടികളും സാഹിത്യരചന നടത്തുക എന്നത് ആദ്യഘടത്തിൽ വിശ്വസനീയമായിരുന്നില്ല.പത്തംഗ പി.റ്റി.യുടെ ആദ്യമീറ്റിങ്ങിൽ തന്നെ ഈ ലക്ഷ്യം നേടിയെടുക്കണം എന്ന തീരുമാനവും അതിനുവേണ്ട ധാരണകളും രൂപപ്പെട്ടു.അക്ഷരപ്പച്ചയുടെ ചുവടു പിടിച്ച് അതിന്റെ ആദ്യഘട്ടത്തിന്റെ ഒരുക്കങ്ങൾ നടത്തി. ഇതിനുവേണ്ടി എല്ലാ പിന്തുണയുമായി , പുരോഗമന സാഹിത്യകാരനും ക്ലാസ്സിലെ രക്ഷകർത്താവുമായ ദീപു, കാട്ടൂരും എത്തിയപ്പോൾ നമ്മുടെ സ്വപ്നങ്ങൾക്ക് നിറം വെച്ചു.
ആദ്യഘട്ടത്തിൽ കുട്ടികൾപോലും അറിഞ്ഞിരുന്നില്ല അവർ ഒരു പ്രോജക്ടിലൂടെ കടന്നുപോവുകയാണെന്ന്. അക്ഷരപ്പച്ച കാട്ടി ചിഹ്നങ്ങളും കൂട്ടക്ഷരങ്ങളും ഉറപ്പിച്ചു. കഥകളിലൂടെയും കവിതകളിലൂടെയും അവരറിയാതെ അവരെ സാഹിത്യലോകത്തിലെത്തിച്ചു. ഇതിനോടകം കുട്ടികൾ ഏറ്റെടുക്കുന്ന പ്രോജക്ടിന്റെ ഒരു രൂപം രക്ഷകർത്താക്കളേയും ബോധ്യപ്പെടുത്തി.ആദ്യം അത്ഭുതത്തോടെ കേട്ട കാര്യം ചിരിച്ചുകൊണ്ടവർ സ്വീകരിച്ചു. ഈ ഘട്ടത്തിൽ സന്ദീപ് ഉണ്ണിക്കൃഷ്ണൻ സാറിന്റെ ഒരു ക്ലാസ്സുകൂടി ആയപ്പോൾ പ്രോജക്ടിന്റെ ക്യാൻവാസിന് പൂർണ്ണമായ ഒരു വ്യക്തത കൈവന്നു. കഥകൾ കേൾക്കുന്ന അവസരത്തിൽ കുട്ടികൾക്ക് ഒരു കഥാതന്തു നൽകപ്പെട്ടു. കുട്ടികൾ തങ്ങളുടേതായ ഭാവനയിൽ അതിനെ വളർത്തിക്കൊണ്ടുവരുവാൻ തുടങ്ങി. കഥാതന്തു കഥയായും കവിതയായും യാത്രാവിവരണമായും രൂപപ്പെട്ടു.
ഡിജിറ്റൽ യുഗത്തിൽ എന്തുകൊണ്ട് കുട്ടികളുടെ സാഹിത്യ രചനകൾ ഡിജിറ്റൽവത്കരിച്ചുകൂടാ എന്ന ചിന്ത ഉയർന്നു വന്നു. കുട്ടികളുടെ കഥകളും കവിതകളും ചിത്രങ്ങളോടൊപ്പം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തി. തങ്ങളുടെ സാഹിത്യസൃഷ്ടികൾ കൈകളിലെത്തിയപ്പോൾ കുട്ടികൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കുക സാധ്യമല്ല.
ഉത്തരവാദിത്വപൂർണ്ണമായ രക്ഷാകർതൃത്വം
ഗവേഷണാത്മക പഠന പ്രോജക്ട്
പ്രോജക്ട് നടപ്പിലാക്കിയ അധ്യാപിക -ഡെയ്സി കുര്യൻ , ക്ലാസ് - 10D , വർഷം - 2020 -2021
കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുത്ത് നല്ല വ്യക്തിത്വം രൂപപ്പെടുത്താൻ രക്ഷകർത്താക്കളുടെ പങ്ക് വലുതാണ്. തങ്ങളുടെ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനുവേണ്ട പിന്തുണ ഉറപ്പാക്കുന്നതിന് രക്ഷകർത്താക്കൾ നടത്തേണ്ട ഇടപെടലുകൾ എന്തെന്ന് മനസ്സിലാക്കാൻ10 D ക്ലാസ്സിലെ പ്രോജക്ടാണ് ഉത്തരവാദിത്വപൂർണ്ണമായ രക്ഷാകർതൃത്വം. ഒരു നല്ല രക്ഷകർത്താവ് കുട്ടികൾ പക്വത ആർജ്ജിക്കുന്നതുവരേയും സ്വയം പര്യാപ്തരാകുന്നതുവരേയും അവർക്കൊപ്പം ഉണ്ടായിരിക്കേണ്ടതാണെന്ന് ഈ പ്രോജക്ടിലൂടെ വ്യക്തമാക്കപ്പെടുന്നു.
പ്രവർത്തനരീതി
ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും ചോദ്യാവലി നൽകി ഓരോ കുട്ടിയുടേയും കുടുംബാന്തരീക്ഷം മനസ്സിലാക്കാൻ ശ്രമിച്ചു.
ഓരോ രക്ഷകർത്താവിനും ചോദ്യാവലി നൽകി അവർ ഇപ്പോൾ പിന്തുടരുന്ന പേരന്റിംഗ് സമീപനങ്ങളെപ്പറ്റി മനസ്സിലാക്കി.
ആധുനികവും മനഃശാസ്ത്രാധിഷ്ഠിതവുമായ പേരന്റിംഗ് സമീപനങ്ങളെപ്പറ്റി രക്ഷകർത്താക്കളെ ബോധവത്കരിച്ചു.
രക്ഷകർത്താക്കൾക്ക് പേരന്റിംഗിന്റെ ആവശ്യകത, സമീപനങ്ങൾ എന്നിവയെപ്പറ്റി വിദഗ്ധരുടെ ക്ലാസ്സുകൾ നൽകപ്പെട്ടു.
ശാസന, ശിക്ഷ എന്നിവയ്‍ക്കപ്പുറം കുട്ടികൾക്ക് തങ്ങളുടെ പ്രശ്നങ്ങളെ തുറന്നു പറയാനും പങ്കുവെക്കാനും പറ്റുന്നവരായി രക്ഷകർത്താക്കളെ സ്നേഹസമീപനങ്ങൾ പരിശീലിപ്പിക്കുന്ന രീതി ബോധ്യപ്പെടുത്തി.