"സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Albinjoshy എന്ന ഉപയോക്താവ് സെന്റ് മേരീസ് എൽ പി സ്‌കൂൾ കുറവിലങ്ങാട് (ഗേൾസ്) എന്ന താൾ സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട് എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 64: വരി 64:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


 
ഓരോ പള്ളിയോടും ചേർന്ന് പള്ളിക്കൂടം വേണമെന്ന് വി.ചാവറപ്പിതാവിന്റെ കല്പനയിൽ നിന്നും കുറവിലങ്ങാട് നാട്ടിൽ ഒരു ആൺപള്ളിക്കൂടം 1894 ൽ സ്ഥാപിതമായിരുന്നുവെങ്കിലും പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസം എന്ന ആഗ്രഹം ബാക്കി നിൽക്കുകയായിരുന്നു. ഈ സ്വപ്നം സാക്ഷാത്കൃതമായത് കുറവിലങ്ങാട് മർത്ത്മറിയം പള്ളി വികാരിയായിരുന്ന പുരയ് ക്കൽ ബഹു.തോമസച്ചന്റെ നേതൃത്വത്തിൽ പള്ളിയോഗത്തിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി 1919 ഫെബ്രുവരി 12 ന് കുറവിലങ്ങാട് പൂർത്തികരിച്ച കർമ്മലീത്തമഠത്തിന്റെ കിഴക്കുവശത്തുള്ള 2 മുറികളിലായി 1919 മെയ് 15 ന് ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചതോടെയാണ്.കൂടുതൽ വായിക്കാൻ


===സെന്റ്.മേരീസ് നാൾവഴികളിലൂടെ===
===സെന്റ്.മേരീസ് നാൾവഴികളിലൂടെ===

09:18, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ, കുറവിലങ്ങാട് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രൈമറി സ്‌കൂളാണ് സെന്റ്‌ മേരീസ് ഗേൾസ് എൽ.പി.സ്‌കൂൾ.

സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്
വിലാസം
കുറവിലങ്ങാട്

കുറവിലങ്ങാട്ട് പി.ഒ.
,
686633
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04822 233901
ഇമെയിൽstmarysglpskvld@gmail.com
കോഡുകൾ
സ്കൂൾ കോഡ്45306 (സമേതം)
യുഡൈസ് കോഡ്32100900602
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുറവിലങ്ങാട് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ282
ആകെ വിദ്യാർത്ഥികൾ282
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ . സീനാമോൾ സി.ഒ
പി.ടി.എ. പ്രസിഡണ്ട്ഡോ. ചാർളി സെബാസ്റ്റ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ജീഷ ജിയോ
അവസാനം തിരുത്തിയത്
30-01-2022Albinjoshy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഓരോ പള്ളിയോടും ചേർന്ന് പള്ളിക്കൂടം വേണമെന്ന് വി.ചാവറപ്പിതാവിന്റെ കല്പനയിൽ നിന്നും കുറവിലങ്ങാട് നാട്ടിൽ ഒരു ആൺപള്ളിക്കൂടം 1894 ൽ സ്ഥാപിതമായിരുന്നുവെങ്കിലും പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസം എന്ന ആഗ്രഹം ബാക്കി നിൽക്കുകയായിരുന്നു. ഈ സ്വപ്നം സാക്ഷാത്കൃതമായത് കുറവിലങ്ങാട് മർത്ത്മറിയം പള്ളി വികാരിയായിരുന്ന പുരയ് ക്കൽ ബഹു.തോമസച്ചന്റെ നേതൃത്വത്തിൽ പള്ളിയോഗത്തിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി 1919 ഫെബ്രുവരി 12 ന് കുറവിലങ്ങാട് പൂർത്തികരിച്ച കർമ്മലീത്തമഠത്തിന്റെ കിഴക്കുവശത്തുള്ള 2 മുറികളിലായി 1919 മെയ് 15 ന് ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചതോടെയാണ്.കൂടുതൽ വായിക്കാൻ

സെന്റ്.മേരീസ് നാൾവഴികളിലൂടെ

  • 1919 - സ്കൂൾ ആരംഭം
  • 1921 - പൂർണ്ണ മലയാളം മീഡിയം സ്‌കൂൾ
  • 1928 - ഇംഗ്ലീഷ് മീഡിയംസ്‌കൂളായി മാറി
  • 1944 - രജത ജൂബിലി
  • 1949 - പുതിയ സ്‌കൂൾ കെട്ടിടം കുട്ടികൾക്കായി തുറന്നുകൊടുത്തു
  • 1969 - സുവർണ്ണ ജൂബിലി
  • 1993 - ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു
  • 1994 - പ്ലാറ്റിനം ജൂബിലി
  • 2004 - പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
  • 2016 - കമ്പ്യൂട്ടർ ലാബ് പണികഴിപ്പിച്ചു
  • 2018 - ശതാബ്‌ദി ആഘോഷം ഉദ്ഘാടനം
  • 2019 - ശതാബ്‌ദി സ്മാരക ശിലാസ്ഥാപനം
  • 2020 - ശതാബ്‌ദി സ്മാരക ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

അധ്യാപകർ

സ്‌കൂൾ കെട്ടിടം

മൂന്ന് കെട്ടിടങ്ങളിലായി '12' ക്ലാസ് മുറികളും, ഓഫീസ് മുറിയും, സ്റ്റാഫ് റൂമും, അതിവിശാലമായ ഒരു കംപ്യൂട്ടർ ലാബും ഉൾപ്പടുന്ന വളരെ മികച്ച ഒരു സ്കൂൾ കെട്ടിടം നമ്മുടെ സ്‌കൂളിന് ഉണ്ട് എന്നത് ഏറെ അഭിമാകാരമാണ് .

സ്കൂൾ ബസ്

കൃത്യ സമയത്ത് സ്കൂളിൽ എത്താൻ മറ്റ് മാർഗങ്ങൾ ഇല്ലാത്ത കുട്ടികൾക്കായി സ്കൂൾബസ്സ് സൗകര്യവും St.Marys GLPS പ്രദാനം ചെയ്യുന്നു. 3 ബസ്സുകൾ ആണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.

കംപ്യൂട്ടർ ലാബ്

ആധുനിക സജ്ജീകരണങ്ങൾ എല്ലാം ഉൽപ്പെടുത്തിയിട്ടുള്ള സുസജ്ജമായ കമ്പ്യൂട്ടർലാബാണ് സ്കൂളിൽ ക്രമീകരിച്ചിട്ടുള്ളത്. കുട്ടികളുടെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശാനുസരണമുള്ള എല്ലാ സംവിധാനങ്ങളും ഈ ലാബിൽ ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടറുകളുടെ അപര്യാപ്തതകൾ ഉണ്ടെങ്കിൽപ്പോലും ലഭ്യമായ സൗകര്യങ്ങൽ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടുള്ള മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബാണ് സ്കൂളിൽ ക്രമീകരിച്ചിക്കുന്നത്.

ക്ലാസ് ലൈബ്രറി

കുട്ടികളിലെ വായനാ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സ്മുറികളിലും ഓരോ ലൈബ്രറികൾ വീതം നമ്മുടെ സ്‌കൂളിൽ ഉണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി കഥ, കവിത, നോവൽ, ശാസ്ത്രരചനകൾ, ലോകസാഹിത്യ ത്തിന്റെ ചെറുരൂപങ്ങൾ തുടങ്ങിയവയാണ് ലൈബ്രറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. എൽ.പി വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.ആൻസിയ സി.എം.സി-യും സ്കൂൾ മാനേജർ റവ.ഫാ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുമാണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

1919-1923 സി. ഏവുപ്രസീന സി.എം.സി
1923-1928 സി. മേരി ബനീഞ്ഞ സി.എം.സി
1928-1930 സി. മേരി മാഗ്‌ദലിൻ സി.എം.സി
1930-1932 സി. മേരി അഗസ്തീന സി.എം.സി
1932-1936 സി. മർത്തിനാ സി.എം.സി
1936-1942 സി. ജൽത്രൂദ് സി.എം.സി
1942-1945 സി. മേരി അഗസ്തീന സി.എം.സി
1945-1951 സി. കലിസ്റ്റ സി.എം.സി
1951-1956 സി. ആൻഡ്രുസ് സി.എം.സി
1956-1969 സി. ലിയോണി സി.എം.സി
1970-1980 സി. ലിബിയ സി.എം.സി
1980-1987 സി. ആനി ക്ലയർ സി.എം.സി
1987-1991 സി. ആനി ട്രീസാ സി.എം.സി
1991-1993 സി. റോസ് കാർമ്മൽ സി.എം.സി
1993-1994 സി. ജീൻ മരിയ സി.എം.സി
1994-1996 സി. എൽജിയ സി.എം.സി
1996-1999 സി. സെലി ഗ്വരിൻ സി.എം.സി
1999-2011 സി. ലിനറ്റ് സി.എം.സി
2011-2020 സി. ലിസാ മാത്യൂസ് സി.എം.സി
2020- സി.ആൻസിയ സി.എം.സി

നേട്ടങ്ങൾ

അധ്യാപകർ (2018-2020)

LP

  • സി. ലിസാ മാത്യൂസ് സി.എം.സി. (H.M)
  • സി. ആൻസിയ സി.എം.സി.
  • .സി. ജെസ്മിൻ സി.എം.സി.
  • സി. ജീവാ മാർഗരറ്റ് സി.എം.സി.
  • സി. ജീന തെരേസ് സി.എം.സി.
  • സി. ജെനസി സി.എം.സി.
  • സി. ആൽഫി സി.എം.സി.
  • സി. നീന സി.എം.സി.
  • സി. മെർലി ജോസ് സി.എം.സി.
  • സി. ക്രിസ്റ്റി സി.എം.സി.
  • ശ്രീമതി. ലൂസി മാത്യു
  • ശ്രീമതി. കൊച്ചുറാണി കെ.ജെ
  • ശ്രീമതി. ജെസ്സി ജോസഫ്
  • ശ്രീമതി. കൊച്ചുറാണി തോമസ്
  • ശ്രീമതി. ജെർലിൻ
  • ശ്രീമതി. ഭവ്യ
  • ശ്രീമതി. അനുമോൾ ജോസ്
  • ശ്രീമതി. ജമീല
  • ശ്രീമതി. അനിമ റോസ് തോമസ്
  • മിസ്. അമല പുഷ്പം ജോഷി
  • ശ്രീ. ഡിജോ മാത്യു
  • ശ്രീ. ആൽബിൻ ജോഷി

പി.റ്റി.എ.

പി.റ്റി.എ

പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (പി.റ്റി.എ)
സ്കൂൾ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു പി.റ്റി.എ. ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. മുൻവർഷങ്ങളിലേതു പോലെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വളർത്തുന്നതിന് പി.റ്റി.എ പ്രതിജ്ഞാബദ്ധമാണ്. ഓണം, ക്രിസ്മസ്, മറ്റു വിശേഷാവസരങ്ങൾ തുടങ്ങിയവ സജീവമാക്കാൻ പി.റ്റി.എ. സ്കൂൾ അധികൃതർക്ക് ഒപ്പം സഹകരിച്ചുവരുന്നു. സ്കൂളിന്റെ സമഗ്രവികസനമാണ് പി.റ്റി.എ. ലക്ഷ്യമാക്കുന്നത്.

എം.പി.റ്റി.എ.

മദർ പേരന്റ്സ് ടീച്ചേഴ്സ് അസോസിയേ‍ഷൻ (എം.പി.റ്റി.എ.)
പി.റ്റി.എ. യ്ക്ക് ഒപ്പം സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന സംഘടനയാണ് എം.പി.റ്റി.എ. മാതാക്കൾക്ക് കുട്ടികളുടെ വളർച്ചയിലും ഉയർച്ചയിലും സ്ഥായിയായി സ്വാധീനിക്കാൻ കഴിയും. ഇത് മനസ്സിലാക്കി അമ്മമാർക്ക് സ്കൂൾ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ സ്ഥാനം കൽപ്പിച്ചിരിക്കുന്നു. അമ്മമാർക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ക്ലാസ് പി.റ്റി.എ. യും ക്ലാസ് എം.പി.റ്റി.എ.-ഉം സംഘടിപ്പിക്കുന്നു. കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ ഇത് സഹായിക്കുന്നു.

വഴികാട്ടി