"ഗവ. എൽ.പി.എസ്. ചാങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
== ചരിത്രം ==തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും .ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
== ചരിത്രം ==തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും .ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .[[Sw/81c|കൂടുതൽ വായിക്കാം]] ഭൗതികസാഹചര്യങ്ങളിൽ അപര്യാപ്തത ഉണ്ടായിരുന്നെങ്കിലും 2016 മുതൽ കാര്യമായ | |||
മാറ്റം വന്നു തുടങ്ങി.2017 ഡിസംബർ 30 ആയപ്പോഴേക്കും പഴയഓടിട്ട കെട്ടിടംപൊളിച്ചുമാറ്റുകയും 2018 ജനുവരി 6 ന് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടുകയുംചെയ്തു.ഒരു കോടിയോളം രൂപ ചിലവിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ഏതാണ്ട് പൂർത്തിയായി. | മാറ്റം വന്നു തുടങ്ങി.2017 ഡിസംബർ 30 ആയപ്പോഴേക്കും പഴയഓടിട്ട കെട്ടിടംപൊളിച്ചുമാറ്റുകയും 2018 ജനുവരി 6 ന് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടുകയുംചെയ്തു.ഒരു കോടിയോളം രൂപ ചിലവിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ഏതാണ്ട് പൂർത്തിയായി. | ||
12:22, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. ചാങ്ങ | |
---|---|
വിലാസം | |
ചാങ്ങ ഗവ. എൽ. പി. എസ്. ചാങ്ങ ,ചാങ്ങ , ചാങ്ങ പി.ഒ. , 695542 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0472 2884545 |
ഇമെയിൽ | govtlpschanga2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42504 (സമേതം) |
യുഡൈസ് കോഡ് | 32140601007 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളനാട്., |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 110 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ്. ആർ.ഉഷാദേവി |
പി.ടി.എ. പ്രസിഡണ്ട് | വി. ചന്ദ്രശേഖരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത. എസ് |
അവസാനം തിരുത്തിയത് | |
24-01-2022 | 42504 |
== ചരിത്രം ==തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും .ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .കൂടുതൽ വായിക്കാം ഭൗതികസാഹചര്യങ്ങളിൽ അപര്യാപ്തത ഉണ്ടായിരുന്നെങ്കിലും 2016 മുതൽ കാര്യമായ മാറ്റം വന്നു തുടങ്ങി.2017 ഡിസംബർ 30 ആയപ്പോഴേക്കും പഴയഓടിട്ട കെട്ടിടംപൊളിച്ചുമാറ്റുകയും 2018 ജനുവരി 6 ന് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടുകയുംചെയ്തു.ഒരു കോടിയോളം രൂപ ചിലവിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ഏതാണ്ട് പൂർത്തിയായി.
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മികവുകൾ
"വിദ്യാലയം പ്രതിഭകളിലേക്ക്" സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന പുതിയ ആശയമാണ് "വിദ്യാലയം പ്രതിഭകളിലേക്ക്" എന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം വിദ്യാലയം പ്രതിഭകളിലേക്ക് എന്ന ആശയത്തിൻ പ്രകാരം സ്കൂൾ ചുറ്റുപാടിലെ പ്രതിഭകളെ കണ്ടെത്തി അവരിലേക്ക് കുട്ടികളെ എത്തിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. ആദ്യം തന്നെ ഞങ്ങളുടെ PTA ഒരു തീരുമാനമെടുത്തു..... നമ്മുടെ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളായ പ്രതിഭകളിലേക്ക് ആയിരിക്കണം നമ്മുടെ കുട്ടികളെ എത്തിക്കേണ്ടത് എന്ന്.ഒപ്പം വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കാത്ത ഒരു മേഖല കൂടി PTA ഉൾപ്പെടുത്തി...... "സൈനിക സേവനം" എന്നത് കൂടി....ആദ്യമെത്തിയത് ആർട്ടിസ്റ്റ് ശിവന്റെ അടുത്തേക്കാണ്... കരവിരുതിനാൽ ശില്പഭംഗിയുടെ മാസ്മരിക ഭാവമായ ശിവൻ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി.... മണത്തു നോക്കാൻ ഞങ്ങൾ മറന്നു പോയ മുറ്റത്തെ മുല്ല....... തുടർന്ന് എത്തിയത് 1999 ൽ സംസ്ഥാന SSLC റാങ്ക് ജേതാവും പ്രശസ്ത നെഫ്രോളജിസ്റ്റുമായ പ്രിയപ്പെട്ട Dr.വിഷ്ണു RS...... പിന്നെ ഭിഷഗ്വരന്റെ വെളുത്ത കോട്ടിട്ട, നാട്ടെഴുത്തിന്റെയും അറിവെഴുത്തിന്റെയും അനുഗ്രഹീത പ്രതിഭ പ്രിയപ്പെട്ട ഡോ.മനോജ് വെള്ളനാട്......ജന്മനാടിന്റെ അതിർവരമ്പുകൾ നമുക്കായി കാത്തു സൂക്ഷിച്ച റിട്ട. ക്യാപ്റ്റൻ ശ്രീ.സുകുമാരൻ നായർ..... പൂർവ്വ വിദ്യാർത്ഥി ഡോ.ശരത്തിന്റെ പിതാവ് റിട്ട. ക്യാപ്റ്റൻ ശ്രീ. തങ്കപ്പൻ സാർ..... പിന്നെ വരകളിലൂടെ വർണ വിസ്മയം തീർക്കുന്ന പ്രിയ ചിത്രകാരൻ ജോൺ പുനലാൽ സാർ എന്നിവരിലേക്കായിരുന്നു... ഇവരെല്ലാം ചാങ്ങ LP സ്കൂളിൽ ഞങ്ങളുടെ മക്കൾക്ക് മുന്നേ പഠിച്ചവർ..... ഒപ്പം വെള്ളനാടിന്റെ അഭിമാന കായിക താരം ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി മഹിമ എം നായരുടെ അടുത്തേക്കും..... ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് പുത്തൻ അനുഭവവും പ്രചോദനവുമായിരുന്നു ഈ യാത്രകൾ....
വിദ്യാലയത്തിന് കരുത്തേകാൻ..... പിടിഎ യുടെ പൊതുയോഗം ..... ഇന്നത്തെ(2019 NOVEMBER 26) പിടിഎ പൊതുയോഗം പതിവിൽനിന്നും വ്യത്യസ്തമായിരുന്നു.കസേരകൾ വാടകയ്ക്ക് എടുത്തില്ല. 100കസേരകളാണ് പിടിഎ സമാഹരിച്ചത്. മൈക്ക്സെറ്റ്, ബോക്സ് എന്നിവയുടെ കാര്യത്തിലും സ്കൂൾ സ്വയം പര്യാപ്തത നേടി. സാധാരണ എക്സിക്യൂട്ടീവിലേക്കും, മദർ പിടിഎയിലേക്കും അമ്മമാരെ നിർബന്ധിച്ച് അംഗങ്ങളാക്കണമായിരുന്നു .ഇന്നിപ്പോൾ ആ പതിവ് മാറി. നമ്മുടെ സ്കൂളിന് വേണ്ടി പ്രവർത്തിക്കാൻ,കരുത്തായിഒപ്പം നിൽക്കാൻ മനസുള്ളവർ മുന്നോട്ട് വരണമെന്ന് ശ്രീ. വി. ചന്ദ്രശേഖരൻ പറഞ്ഞപ്പോൾ മുന്നോട്ട് വന്നവരുടെ എണ്ണം കണ്ട് ശരിക്കും ഞെട്ടി. പുതിയ മാറ്റങ്ങൾ. എന്റെ മക്കൾ പഠിക്കുന്ന സ്കൂൾ എന്റേതാണ് എന്ന് ഓരോ രക്ഷകർത്താവും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.. പിടിഎയുടെ പൊതുയോഗം വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വെള്ളനാട് ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ. വി ചന്ദ്രശേഖരൻ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷാദേവി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വാർഡ്മെമ്പർ ശ്രീ. എം.വി.രഞ്ജിത്ത് ആശംസകൾ അറിയിച്ചു. സ്റ്റാഫ്സെക്രട്ടറി ശ്രീമതി ജോളി കൃതഞ്ജത അറിയിച്ചു. പിടിഎയുടെ പ്രസിഡന്റായി ശ്രീ. വി. ചന്ദ്രശേഖരനേയും, വൈസ്പ്രസിഡന്റായി ശ്രീമതി. പാർവതിചന്ദ്രനേയും, എം. പി. ടി. എ പ്രസിഡന്റായി ശ്രീമതി പ്രീതയേയും തെരഞ്ഞെടുത്തു. പിടിഎയുടെ സാരഥികൾ 1.വി.ചന്ദ്രശേഖരൻ 2.പാർവതിചന്ദ്രൻ 3.പ്രിജിത 4.ലാലിഅനിൽ 5.സഹായറാണി 6.അശ്വതി 7.വിശാന്ത് 8.ഷൈജു എം.പി.ടി.എ അംഗങ്ങൾ 1.പ്രീത 2.രാജി 3.സുരിജ 4.സബീന 5.ഷൈനി
പ്രവേശനോത്സവം ആദ്യദിനം കേമം ...കെങ്കേമം .... അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ ജനാവലിയെ സാക്ഷിനിർത്തി പഞ്ചവാദ്യത്തിന്റെയും തെയ്യത്തിന്റെയും അകമ്പടിയോടെ കിരീടം അണിയിച്ചും , മധുരം നൽകിയും സ്വീകരിച്ചു.ഉത്സവത്തിന് വിരുന്നുമായി കൊട്ടും, പാട്ടും , കുട്ടിക്കവിതകളും ,കുഞ്ഞിക്കണ്ണുകളെ വിസ്മയിപ്പിക്കുന്ന മായാജാലവും ........കുഞ്ഞുങ്ങൾ മതിമറന്നു ആഘോഷിച്ചു ... എന്നും പ്രവേശനോത്സവമായിരുന്നെങ്കിൽ ......... ഇന്നത്തെ പഞ്ചായത്ത്തല പ്രവേശനോത്സവം വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വെള്ളനാട് ശശി ഉദ്‌ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ശ്രീ.വി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.ഉഷാദേവി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.എൽ.പി.മായാദേവി,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വെള്ളനാട് ശ്രീകണ്ഠൻ,വാർഡ് മെമ്പർ ശ്രീ .എം വി രഞ്ജിത്ത്, ചെറുകുളം ബിജു(വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ), വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളനാട് യൂണിറ്റ് പ്രസിഡന്റ് എം സുകുമാരൻനായർ,എം പി ടി എ പ്രസിഡണ്ട് ലാലി അനിൽ ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി .ഇ.ജോളി എന്നിവർ സംസാരിച്ചു.കവി വിനോദ് വെള്ളായണി,മജീഷ്യൻ മനു പൂജപ്പുര എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.പ്രവേശനോത്സവം
വായനവാരാഘോഷം.....
പുസ്തകങ്ങളുടെ ചിറകിലേറി അറിവിന്റെ ആകാശത്തിൽ പറന്നുയരാം .......... കഥകളുടെയും,കവിതകളുടെയും വർണചിത്രങ്ങളുടെയും , ലോകത്തേയ്ക്ക് കുഞ്ഞുങ്ങളെ നയിക്കാനായി പുസ്തകപ്രദർശനം .... പുതുതലമുറ ഉറങ്ങിയെണീക്കുന്നത് സ്മാർട്ട് ഫോണുകളിലാണ്.നമ്മുടെ നാടിനെ നയിക്കേണ്ട പുതുതലമുറയെ വായനയിലേക്ക് നയിക്കാനായി ഈ വായനദിനത്തിൽ നമുക്കൊരുമിച്ച് കൈകോർക്കാം....അതിനാദ്യം വേണ്ടത് അമ്മമാർ വായിക്കുക എന്നത് തന്നെ. നമ്മുടെ സ്കൂളിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം എടുത്തു വായിക്കുകയും ,ഏറ്റവും മികച്ച ആസ്വാദനകുറിപ്പ് എഴുതുകയും ചെയ്യുന്ന അമ്മമാർക്ക് സുവർണസമ്മാനം '............ നമ്മുടെ മക്കൾ നല്ല വായനക്കാരായി വളരട്ടെ ...... വായനയുടെ പടവുകൾ കയറട്ടെ .........
== കുട്ടിക്കൂട്ടത്തിന് ചിക്കൻകൂട്ട്.... കഴിഞ്ഞ അധ്യയനവർഷം നമ്മുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് കുട്ടിക്കൂട്ടത്തിന് ചിക്കൻകൂട്ട് എന്ന പരിപാടി..മാസത്തിലൊരു ദിവസം ഊണിനൊപ്പം ചിക്കനും..
ഗാന്ധിജയന്തി ഗാന്ധിജിയുടെ 150-ാ० ജന്മദിനം 150 മൺചിരാതുകൾ തെളിയിച്ചുകൊണ്ട് ആർഭാടപൂർവ० ആഘോഷിച്ചു... സ്കൂളു० പരിസരവും വൃത്തിയാക്കാൻ രക്ഷകർത്താക്കളു०, കുട്ടികളു०, ഒരുമിച്ചപ്പോൾ സ്കൂളിൽ ഒരു ഉത്സവാന്തരീക്ഷ० തന്നെയായിരുന്നു...... പിടിഎ പ്രസിഡന്റ് ശ്രീ. വി. ചന്ദ്രശേഖരൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷാദേവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി....
ചാന്ദ്രദിനം-- ആദ്യ ചാന്ദ്രയാത്രയൂടെഅമ്പതാം വാർഷികം ആഘോഷമാക്കി കുട്ടികൾ .............. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനായി ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇന്ന് ചാന്ദ്രദിന ക്വിസ് ,ചാന്ദ്രദിന പതിപ്പ് ,പ്രദർശനം എന്നിവ സംഘടിപ്പിച്ചു .എല്ലാ കുട്ടികളും റോക്കറ്റിന്റെ മാതൃകകൾ കൊണ്ടുവന്നു.അമ്പതോളം റോക്കറ്റുകൾ,പതിപ്പുകൾ ,എന്നിവ ഒരുക്കി രക്ഷിതാക്കളും കുട്ടികളും ചേർന്ന് ചാന്ദ്രയാന്റെ വിജയം ആഘോഷമാക്കി.
സ്വാതന്ത്ര്യദിനാഘോഷം ഒന്നാണ് നമ്മൾ..... സ്വാതന്ത്ര്യം എല്ലാവരെയും ഹര०കൊള്ളിക്കുന്ന പദം. ഏതൊരു ഭാരതീയനു० അഭിമാനത്തോടെ ഓർക്കുന്ന ദിവസം ആഗസ്റ്റ് 15.മുറിവേറ്റ മനസുകൾക്ക് പ്രതീക്ഷയോടെ അതിജീവിക്കാൻ കരുത്ത് പകരുന്ന ദിവസം. ഭാരതത്തിന്റെ 73-ാ०സ്വാതന്ത്ര്യദിനം ആർഭാടങ്ങളില്ലാതെ ,..... ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷാദേവി ദേശീയപതാക വാനിലുയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നല്കി. പിടിഎ പ്രസിഡന്റ് ശ്രീ. വി. ചന്ദ്രശേഖരൻ, വാർഡ് മെമ്പർ ശ്രീ. എം. വി. രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. ജനനി സാ०സ്ക്കാരികസ०ഘടന എല്ലാ കുട്ടികൾക്കു० മിഠായി വിതരണ० ചെയ്തു.
പ്രളയം കൂടെയുണ്ട് ഞങ്ങളുടെ കുഞ്ഞുകരങ്ങളു०...... മുറിവുണങ്ങാത്ത മനസുകൾക്ക് ഒരല്പം സാന്ത്വനം....... ദുരിതാശ്വാസക്യാമ്പുകളിലേക്ക്.....
സ്കൂൾതല പ്രവൃത്തിപരിചയമേള..... കരവിരുതിന്റെ അഴകുവിരിയിച്ച് അമ്മമാരും....
[[പ്രമാണം:WORKEXPERIENCE COLOUR.jpg|thumb|WORKEXPERIENCE COLOUR]
ഓർമയ്ക്ക് പേരാണിതോണം ......... എത്ര വളർന്നാലും ഓണം എന്ന പേര് കേൾക്കുമ്പോൾത്തന്നെ കുട്ടിത്തവും ,ആർപ്പുവിളികളും കൊണ്ട് ഹൃദയം നിറയാത്ത ആരുണ്ട് ?അമ്മമാരുടെ കസേരകളിയും ,വടംവലിയും മത്സരത്തിൽ എല്ലാവരും കുട്ടികളെ പ്പോലെ ആവേശത്തോടെയാണ് പങ്കെടുത്തത് .പഴയകാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം .....നാടിന്റെ തനതു രുചികൾ ഇലയിട്ട് വിളമ്പാൻ വാർഡ് മെമ്പർ ശ്രീ.എം വി രഞ്ജിത്തും ,കുട്ടികളോടൊപ്പം സദ്യയുണ്ണാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.എൽ .പി .മായാദേവിയും ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വെള്ളനാട് ശശിയും ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ .വെള്ളനാട് ശ്രീകണ്ഠനും എത്തിയത് ആഘോഷങ്ങൾക്ക് തിളക്കമേകി .മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വാർഡ് മെമ്പർ വിതരണം ചെയ്തു . എല്ലാവരും സദ്യയുണ്ട് ,പായസമധുരത്തിൽ മനം നിറച്ച് തിരികെ ......വീണ്ടും അടുത്ത ഓണത്തിനായി ..... ഒപ്പം നിന്ന എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ
പാഠം ഒന്ന് പാടത്തേക്ക് പാഠം ഒന്ന് പാടത്തേക്ക് ആഘോഷമാക്കി കുട്ടികൾ....... നമുക്ക് ചോറ് തരുന്ന ചെടിയായ നെല്ലിന്റെ ജന്മദിനം ആഘോഷിക്കാനായി കുട്ടികൾ പാടത്ത് ഒത്തുകൂടി. വിവിധ നെൽക്കൃഷിരീതികൾ, നെൽക്കൃഷിയുടെപ്രാധാന്യ० , എന്നിവ കൃഷി ഓഫീസർ കുട്ടികൾക്ക് വിശദീകരിച്ച് നല്കി. വെള്ളനാട് പോസ്റ്റ്മാനായ ശ്രീ. മണികണ്ഠന്റെ കൃഷിസ്ഥലമാണ് കുട്ടികൾ സന്ദർശിച്ചത്. നെല്ല് വിളവെടുക്കുകയു०, നെന്മണികൾ കുട്ടികൾക്ക് നല്കുകയും ചെയ്തു. നെൽകൃഷി എങ്ങനെ ചെയ്യാമെന്നു०, എല്ലാവരും നെൽക്കൃഷി ചെയ്യണമെന്നു० അദ്ദേഹം പറഞ്ഞു. കൃഷിഭവനു०, വിദ്യാഭ്യാസവകുപ്പു० കൂടി സ०ഘടിപ്പിച്ച ഈ പരിപാടി കുട്ടികൾക്ക് ഒരു പുതിയഅനുഭവ० തന്നെയായിരുന്നു. ഈ നെൽക്കൃഷിയുടെ പച്ചപ്പു०,കുളിർമയു०, മനോഹാരിതയു० പിന്നെ മരച്ചിനിയു०,ചമ്മന്തിയു०,കട്ടനു० എല്ലാം കൂടി ഒരു കൃഷി ഉത്സവം തന്നെ. ഇത് ഞങ്ങൾക്ക് സമ്മാനിച്ച കൃഷിഓഫീസർക്കു०, ജീവനക്കാർക്കു० സ്നേഹം നിറഞ്ഞ നന്ദി.....
ജലമണി . ഇനി മുതൽ കുട്ടികൾ വെള്ളം കുടിക്കുന്നില്ല എന്ന പരാതി ഞങ്ങളുടെ സ്കൂളിലില്ല. വെള്ളം കുടിക്കാനായി എല്ലാ പ്രവൃത്തിദിവസങ്ങളിലു० രാവിലെ 11.15 നു०, ഉച്ചയ്ക്കു ശേഷം 2.45നു० മണി മുഴങ്ങു०. അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾ വെള്ളം കുടിക്കും. ജലമണി എന്ന ഈ വേറിട്ട പ്രവർത്തനത്തിന്റെ ഉദ്ഘാടനം 2019 ഒക്ടോബർ 17 വ്യാഴാഴ്ച വാർഡ്മെമ്പർ ശ്രീ. എം. വി. രഞ്ജിത്ത് നിർവഹിച്ചു. പിടിഎ പ്രസിഡന്റ്. ശ്രീ. വി. ചന്ദ്രശേഖരൻ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. എസ്.ആർ.ഉഷാദേവി സ്വാഗതം ആശംസിച്ചു. വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെപറ്റിയു०,കുടിക്കാതിരുന്നാലുള്ള ദോഷങ്ങളെപറ്റിയു० ഡോ. മനോജ് വെള്ളനാട് കുട്ടികൾക്കു० രക്ഷിതാക്കൾക്കു० വിശദീകരിച്ചുകൊടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജോളി എല്ലാവർക്കു० നന്ദി അർപ്പിച്ചു.
സ്വപ്നങ്ങൾക്ക് ചിറകേകാൻ.... ഡെയിൽവ്യൂവിലെ ഡോ. APJ. അബ്ദുൾ കലാം മ്യൂസിയം കുട്ടികളെ കൊണ്ട് കാണിക്കണമെന്ന് കഴിഞ്ഞ വർഷം മുതൽ എല്ലാവരും ആഗ്രഹിക്കുന്നതാണ്.ഇന്നാണ് അതിനുള്ള അവസരം ലഭിച്ചത്. സ്കൂളിൽ നിന്നും 10മിനിറ്റത്തെ യാത്രയേയുള്ളു എങ്കിലും ഒരു ടൂർ പോകുന്ന ആവേശത്തിലും സന്തോഷത്തിലുമായിരുന്നു കുട്ടിപ്പട്ടാളങ്ങൾ. കുട്ടികൾക്ക് കലാം സാറിന്റെ ജീവിതകഥയുടെ വീഡിയോയും, അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ ചിത്രങ്ങളും, റോക്കറ്റിന്റെ മാതൃകകളും, ജന്മസ്ഥലമായ രാമേശ്വരം,....അറിവ് നേടാനും, ആസ്വദിക്കാനും അങ്ങനെ പലതും.... കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ഡെയിൽവ്യൂ ഡയറക്ടർ ക്രിസ്തുദാസ് സാർ നേരിട്ടെത്തി. മികച്ച യാത്രാവിവരണത്തിന് സമ്മാനം വാഗ്ദാനം ചെയ്താണ് അദ്ദേഹം കുട്ടികളെ യാത്രയാക്കിയത്. ..... പെട്ടെന്ന് തീരുമാനിച്ച് പോയ ഒരു ചെറിയ യാത്ര, കുട്ടികൾക്ക് കളിച്ചും, ചിരിച്ചും, മനസ്സ് നിറയെ വലിയ സ്വപ്നങ്ങൾ കാണാനുള്ള അവസരം.....
ദൈവത്തിന്റെ സ്വന്തം നാടിന് 63 വയസ്സ്........ കേരളപ്പിറവി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ മലയാളഭാഷ പ്രതിജ്ഞ ഹെഡ്മിസ്ട്രസ് ശ്രീമതി. S. R. ഉഷാദേവി ചൊല്ലിക്കൊടുത്തു. ക്വിസ് മത്സരം, പതിപ്പുകൾ, പോസ്റ്റർ പ്രദർശനം, എന്നിവ സംഘടിപ്പിച്ചു. കേരളമാതൃകയിൽ കുട്ടികൾ ഒരുമിച്ച് അണിനിരന്ന് കേരളപ്പിറവിദിനാഘോഷം വ്യത്യസ്തമാക്കി
ശിശുദിന ഇന്ന് ശിശുദിനത്തോടനുബന്ധിച്ച് റാലി, ക്വിസ് മത്സരം, പ്രസംഗമത്സരം, എന്നിവ സംഘടിപ്പിച്ചു. വാർഡ്മെമ്പർ ശ്രീ. എം. വി. രഞ്ജിത്ത് സന്നിഹിതനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. എസ്. ആർ. ഉഷാദേവി പരിപാടികൾക്ക് നേതൃത്വം നല്കി. കുട്ടികൾക്കായി പാൽപായസവും നല്കി
മുൻ സാരഥികൾ =
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.59965817176832, 76.98577805723079|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
}
|
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42504
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ