"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *പരിസരം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ *പരിസരം* എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *പരിസരം* എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(വ്യത്യാസം ഇല്ല)
|
13:04, 23 ജനുവരി 2022-നു നിലവിലുള്ള രൂപം
*പരിസരം*
*ലേഖനം* നമ്മുടെ പരിസരവും വൃത്തിയും നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ കടമയാണ്.നമ്മുടെ പരിസരത്ത് പ്ലാസ്റ്റിക്ക് ഇടരുത് അഥവാ പ്ലാസ്റ്റിക്ക് നമ്മുടെ പരിസരത്ത് കിടക്കുന്നത് കണ്ടാൽ നാം അത് എടുത്ത് കളയുക, ചിരട്ടയിൽ വെള്ളം കിടക്കുന്നത് കണ്ടാൽ നാം അതിനെ എടുത്ത് കളയണം, ഇല്ലെങ്കിൽ അവിടെ കൊതുകും കൂത്താടിയും മുട്ടയിട്ട് അത് നമ്മുടെ പരിസരത്തെ ഇല്ലാതാക്കും.പല വീടുകളിലും നാം പോകുമ്പോൾ നമ്മുക്ക് അവിടെ നിൽക്കാൻ പോലും തോന്നില്ല കാരണം അവരുടെ പരിസരം വൃത്തിയില്ലാത്തതായിരിക്കും.നമ്മുടെ പരിസരവും വൃത്തിയും കണ്ടുവേണം അല്ലെങ്കിൽ ഇത് കണ്ടിട്ട് മറ്റുളളവർ ഇതു കണ്ട് ചെയ്യാൻ തുടങ്ങും. നമ്മുടെ പരിസരവും വീടും വൃത്തിയായാൽ നമ്മളെ ഒരു രോഗവും ബാധിക്കില്ല. നമ്മുടെ ജീവിതത്തിലെ മുഖ്യ കടമയാണ് പരിസരവും വൃത്തിയും, അതുകൊണ്ട് നാം ഈ കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കുക.
പ്രകൃതി അമ്മയാണ്. ആ അമ്മയെ നമ്മൾ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതി എന്ന് പറയുന്നത് മനുഷ്യന് ചുറ്റും പ്രകൃതി ഒരുക്കുന്ന ഒരു വലയമാണ്. പ്രകൃതിയാണ് മനുഷ്യനെ സൃഷ്ടിക്കുന്നത്. പ്രകൃതി എന്നത് മനുഷ്യന്റെ വേരുകളാണ്. ഇന്നത്തെ കാലഘട്ടത്തിൽ ലോകവും കാലവും മാറിക്കൊണ്ടിരിക്കുന്നു.ഇതെ സാഹചര്യത്തിൽ പ്രകൃതിലും മാറ്റങ്ങൾ വരുന്നുണ്ട്. ഈ മാറ്റങ്ങൾ നമ്മൾ തന്നെ മനസിലാക്കണം. അതിന്റെ കാരണങ്ങൾ നമ്മൾ തന്നെയാണ് അനേഷിക്കണ്ടത്. പ്രകൃതിയുടെ സൗന്ദര്യാംശം ഇന്ന് നമുക്ക് ആസ്വദിക്കാൻ കൂടി കഴിയുന്നില്ല. ഈ പ്രകൃതിയുടെ മാറ്റങ്ങൾ മനസിലാക്കിയാൽ മാത്രമേ നമ്മുക്ക് അതിന്റെ അതിജീവനം സാധ്യമാകു. പരിസ്ഥിനാശവും അതിന് ആക്കംകൂട്ടുന്ന ജീവിതശയിലും നാം നിയത്രിക്കണമെന്നും മണ്ണും മനുഷ്യനും നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ നാം സദാ ജാഗരൂകരായിരിക്കണം.പരിസ്ഥിതിക്ക് ദോശകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടക്കുന്നത്. ഇന്ന് നമ്മുടെ ലോകത്തു നഷ്ട്ടപെട്ടു വരുന്നഒന്നാണ് പരിസ്ഥിതി സംരക്ഷണം. ഇന്നത്തെ കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണതിന്നു പകരം നടക്കുന്നത് പരിസ്ഥിതി മലിനീകരണം ആണ്. അതുമൂലം നമുക്ക് പല നാശനഷ്ടങ്ങളും രോഗങ്ങൾളും ഉണ്ടാകുന്നു. പ്രകൃതിയുടെ സൗന്ദര്യമായ പുഴയും, മലയും, കാടും, അരുവി യും, ഇന്ന് നമുക്ക് കാണാൻ സാധിക്കില്ല കാരണം അവയെല്ലാം നഷ്ടപ്പെട്ടു വരുകയാണ്. നമുക്ക് സംരക്ഷിക്കാം അവയെ. നമ്മുക്ക് തിരിച്ചു പിടിക്കണം നമ്മുടെ ആ പണ്ടത്തെ പ്രകൃതിയെ. അതിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം