"എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}}കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന മങ്കൊമ്പ് സബ്‍ജില്ലയിൽ ഉൾപ്പെട്ട അവിട്ടം തിരുനാൾ വൊക്കേഷണൽ സ്കൂൾ സ്ഥാപിതമായത് 1938 ൽ ആണ്. തിരുവിതാംകൂർ രാജകുടുംബത്തിലെ കൊച്ചുതമ്പുരാനായിരുന്ന അവിട്ടം തിരുനാളിന്റെ ഓർമ്മയ്ക്കായിട്ടാണ് സ്കൂളിന് ഈ നാമകരണം നൽകിയത്. മങ്കൊമ്പ് കൊട്ടാരമഠത്തിൽ എം കെ അനന്ദ ശിവ അയ്യർ എന്ന മഹത് വ്യക്തിയാണ് ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ ആയി ആദ്യം സ്ഥാപിച്ചത്. അദ്ദേഹമാണ് സ്കൂൾ മാനേജരായി സേവനമനുഷ്‍ഠിച്ചിരുന്നത്. പിന്നീട് പ്രദേശ വാസികളുടെയും മാനേജ്‍മെന്റിന്റേയും സഹകരണത്തോടെ 1942 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പ്രദേശത്തെ കർഷക തൊഴിലാളികളുടെയും മറ്റിതര തൊഴിൽ മേഖലകളിൽ ഉള്ളവരുടെയും വേതനം വാങ്ങാതെയുള്ള അധ്വാനം ഈ സ്കൂളിന്റെ നിർമ്മാണത്തിന് പ്രധാന പങ്ക് വഹിച്ചിരുന്നു. തിരുവിതാംകൂർ ചീഫ് സെക്രട്ടറിയായിരുന്ന മങ്കൊമ്പ് സ്വദേശി ശ്രീ. എം കെ നീലകണ്ഠ അയ്യരുടെ പ്രവർത്തന ഫലമായി സ്‍കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. കാലക്രമേണ മങ്കൊമ്പിന്റെ സമീപ പ്രദേശങ്ങളിൽ പല സ്കൂളുകളും ആരംഭിച്ചപ്പോൾ ഈ സ്കൂളിൽ കുട്ടികൾ കുറഞ്ഞു. അതിന്റെ ഫലമായി മാനേജ്മെന്റ് സ്കൂൾ നിർത്തലാക്കാൻ തീരുമാനിച്ചു. നാട്ടുകാരുടെ ശക്തമായ സമര പരിപാടികളുടെ ഫലമായി 1973 സെപ്റ്റംബർ 4 ന് ഗവൺമെന്റ് താത്കാലികമായി ഏറ്റെടുക്കുകയും പിന്നീട് 1984 ആഗസ്റ്റ് 18 ന് ഈ സ്കൂൾ ഗവൺമെന്റ് സ്ഥിരമായും ഏറ്റെടുത്തുകൊണ്ട് ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. അങ്ങനെ ഈ സ്കൂൾ പൂർണ്ണമായും ഗവൺമെന്റ് സ്ഥാപനമായി മാറി. 1992 ൽ വൊക്കേഷണൽ ഹയർസെക്കന്ററി അനുവദിച്ചു. 1994ൽ കൃഷി മുഖ്യവിഷയമായിട്ടുള്ള ഒരു ഹയർ സെക്കന്ററി കോഴ്സ് ആരംഭിച്ചു. അന്നുമുതൽ ഈ സ്ക്കൂൾ അവിട്ടം തിരുനാൾ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ എന്ന് അറിയപ്പെടുന്നു. 2014ൽ സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മാണത്തിന്റെ അപാകത മൂലം തകർന്നു വീണു. അതിനു ശേഷം നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ അദ്ധ്യയനം നടക്കുന്നത്. |
11:43, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന മങ്കൊമ്പ് സബ്‍ജില്ലയിൽ ഉൾപ്പെട്ട അവിട്ടം തിരുനാൾ വൊക്കേഷണൽ സ്കൂൾ സ്ഥാപിതമായത് 1938 ൽ ആണ്. തിരുവിതാംകൂർ രാജകുടുംബത്തിലെ കൊച്ചുതമ്പുരാനായിരുന്ന അവിട്ടം തിരുനാളിന്റെ ഓർമ്മയ്ക്കായിട്ടാണ് സ്കൂളിന് ഈ നാമകരണം നൽകിയത്. മങ്കൊമ്പ് കൊട്ടാരമഠത്തിൽ എം കെ അനന്ദ ശിവ അയ്യർ എന്ന മഹത് വ്യക്തിയാണ് ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ ആയി ആദ്യം സ്ഥാപിച്ചത്. അദ്ദേഹമാണ് സ്കൂൾ മാനേജരായി സേവനമനുഷ്‍ഠിച്ചിരുന്നത്. പിന്നീട് പ്രദേശ വാസികളുടെയും മാനേജ്‍മെന്റിന്റേയും സഹകരണത്തോടെ 1942 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പ്രദേശത്തെ കർഷക തൊഴിലാളികളുടെയും മറ്റിതര തൊഴിൽ മേഖലകളിൽ ഉള്ളവരുടെയും വേതനം വാങ്ങാതെയുള്ള അധ്വാനം ഈ സ്കൂളിന്റെ നിർമ്മാണത്തിന് പ്രധാന പങ്ക് വഹിച്ചിരുന്നു. തിരുവിതാംകൂർ ചീഫ് സെക്രട്ടറിയായിരുന്ന മങ്കൊമ്പ് സ്വദേശി ശ്രീ. എം കെ നീലകണ്ഠ അയ്യരുടെ പ്രവർത്തന ഫലമായി സ്‍കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. കാലക്രമേണ മങ്കൊമ്പിന്റെ സമീപ പ്രദേശങ്ങളിൽ പല സ്കൂളുകളും ആരംഭിച്ചപ്പോൾ ഈ സ്കൂളിൽ കുട്ടികൾ കുറഞ്ഞു. അതിന്റെ ഫലമായി മാനേജ്മെന്റ് സ്കൂൾ നിർത്തലാക്കാൻ തീരുമാനിച്ചു. നാട്ടുകാരുടെ ശക്തമായ സമര പരിപാടികളുടെ ഫലമായി 1973 സെപ്റ്റംബർ 4 ന് ഗവൺമെന്റ് താത്കാലികമായി ഏറ്റെടുക്കുകയും പിന്നീട് 1984 ആഗസ്റ്റ് 18 ന് ഈ സ്കൂൾ ഗവൺമെന്റ് സ്ഥിരമായും ഏറ്റെടുത്തുകൊണ്ട് ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. അങ്ങനെ ഈ സ്കൂൾ പൂർണ്ണമായും ഗവൺമെന്റ് സ്ഥാപനമായി മാറി. 1992 ൽ വൊക്കേഷണൽ ഹയർസെക്കന്ററി അനുവദിച്ചു. 1994ൽ കൃഷി മുഖ്യവിഷയമായിട്ടുള്ള ഒരു ഹയർ സെക്കന്ററി കോഴ്സ് ആരംഭിച്ചു. അന്നുമുതൽ ഈ സ്ക്കൂൾ അവിട്ടം തിരുനാൾ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ എന്ന് അറിയപ്പെടുന്നു. 2014ൽ സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മാണത്തിന്റെ അപാകത മൂലം തകർന്നു വീണു. അതിനു ശേഷം നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ അദ്ധ്യയനം നടക്കുന്നത്.