"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകത

പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകമിന്ന് നട്ടംതിരിയുകയാണ് . മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യം ആണ് ഇതിനു കാരണം . തന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ തിരിക്കുമ്പോൾ ഉണ്ടാക്കുന്ന ഉപഭോഗാസക്തിയെ തൃപ്ത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു . ചൂഷണം ഒരു അർത്ഥത്തിൽ മോഷണം തന്നെയാണ് . പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം നല്ലതല്ല. വൻതോതിലുള്ള ഉല്പാദനത്തിന് വൻ തോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി . ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിലംപതിച്ചു .
ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ . എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായി പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ട് . പരിസ്ഥിതി സംരക്ഷണം ശുചിത്വത്തോടെ കൂടിയാണ് നടപ്പാക്കാൻ കഴിയുക . നമ്മുടെ പരിസരങ്ങളും വഴികളും എല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്നു . ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടേ മാറി കഴിഞ്ഞു . കേരളം ഇന്ന് പകർച്ചവ്യാധികൾ അധികരിച്ചു കൊണ്ടിരിക്കുകയാണ് . ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണ് എന്ന് കണ്തുറന്നു നോക്കിയാൽ ആർക്കും മനസ്സിലാക്കാവുന്നതാണ് . വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന നമ്മൾ പൊതു ശുചിത്വത്തിലും പരിസര ശുചിത്വത്തിലും എന്തുകൊണ്ടാണ് പ്രാധാന്യം കൽപ്പിക്കാത്തത് . നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ് ആരും കാണാതെ നമ്മൾ മാലിന്യം ആദ്യം നിരത്തുവക്കിലേക്കോ സ്വന്തം അയൽവാസിയുടെ പറമ്പിലേക്കോ എറിയുന്നു , സ്വന്തം വീട്ടിലെ അഴുക്കു ജലം ആരും കാണാതെ ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തൻറെ സാംസ്കാരിക മൂല്യത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത് . ഈ അവസരം തുടർന്നാൽ നമ്മുടെ നാടിന്റെ തന്നെ നിലനിൽപ്പിന് ഭീഷണിയാകും . ഈ അവസ്ഥയിൽ നിന്ന് മാറി നിന്നേ പറ്റൂ . പരിസ്ഥിതി ശുചിത്വം ഉണ്ടെങ്കിലേ പകർച്ചവ്യാധികൾ നിന്നും നമുക്കും നമ്മുടെ നാടിനും ലോകത്തിനും രക്ഷ നേടാൻ കഴിയുകയുള്ളൂ . അതുകൊണ്ട് നമുക്ക് ഇനി മുതൽ പരിസ്ഥിതി ശുചിത്വം കാത്തു കൊള്ളാമെന്ന് പ്രതിജ്ഞയെടുക്കാം .


ഫാത്തിമ ഫിദ. എ
4 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം