"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:
പിന്നീട്  സംസ്കൃത  പണ്ഡിതനായിരുന്ന  രൈരുനായര്‍.  സര്‍വ്വശ്രീ  ബാലകൃഷ്ണ  അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ  തുടങ്ങി പ്രഗത്ഭരായ  അദ്ധ്യപകരുടെ  മേല്‍ നോട്ടത്തില്‍  
പിന്നീട്  സംസ്കൃത  പണ്ഡിതനായിരുന്ന  രൈരുനായര്‍.  സര്‍വ്വശ്രീ  ബാലകൃഷ്ണ  അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ  തുടങ്ങി പ്രഗത്ഭരായ  അദ്ധ്യപകരുടെ  മേല്‍ നോട്ടത്തില്‍  
ഈ  വിദ്യാലയം  അനുദിനം  വളര്‍ന്നു. 1928-ല്‍ വിദ്യാലയത്തെ  സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍  ഹയര്‍ സെക്കന്‍ററിയായി  ഉയര്‍ത്തപ്പെട്ടു. ഇന്ന്  എല്ലാ മേഖലകളിലും  വിദ്യാലയം  പഴയ  പാരമ്പര്യവുമായി  മുന്നോട്ടു  പൊയ്ക്കൊണ്ടിരിക്കുന്നു.</font>
ഈ  വിദ്യാലയം  അനുദിനം  വളര്‍ന്നു. 1928-ല്‍ വിദ്യാലയത്തെ  സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍  ഹയര്‍ സെക്കന്‍ററിയായി  ഉയര്‍ത്തപ്പെട്ടു. ഇന്ന്  എല്ലാ മേഖലകളിലും  വിദ്യാലയം  പഴയ  പാരമ്പര്യവുമായി  മുന്നോട്ടു  പൊയ്ക്കൊണ്ടിരിക്കുന്നു.</font>
സാമൂഹ്യ പശ്ചാത്തലം
ഈ സ്കൂളില്‍ ഭൂരിഭാഗം കുട്ടികളൂം സ്ഥര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങളും യൂനിഫോമും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും P.T.A യും നല്‍കി വരുന്നു.മൂന്ന്  കി.മി.ചുറ്റളവില്‍ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയില്‍ ഏക സര്‍ക്കാര്‍ വിദ്യ്


==<font size=3> ഭൗതികസൗകര്യങ്ങള്‍ </font>==
==<font size=3> ഭൗതികസൗകര്യങ്ങള്‍ </font>==

17:13, 4 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
വിലാസം
കോട്ടക്കല്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2010Ubaid



കോട്ടക്കലിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ. രാജാസ് ഹയര്‍സെക്കന്‍ററി സ്കൂള്‍ . രാജാസ്' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത് കോട്ടക്കല്‍ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'

രാജാസ് ഹൈസ്കൂളിന്റെ ചരിത്രം

കോട്ടക്കലിന്‍റെ സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകന്‍ മാനവേദന്‍ രാജാ ആയിരുന്നു. 1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് 1923 ല്‍ പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളില്‍ നിന്നും പഠിച്ചു വരുന്ന കുട്ടികള്‍ക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്ത്വര്‍ക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ സ്വാലനായിരുന്ന കെ. സി വീര രായന്‍ രാജാ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍. പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന രൈരുനായര്‍. സര്‍വ്വശ്രീ ബാലകൃഷ്ണ അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ തുടങ്ങി പ്രഗത്ഭരായ അദ്ധ്യപകരുടെ മേല്‍ നോട്ടത്തില്‍ ഈ വിദ്യാലയം അനുദിനം വളര്‍ന്നു. 1928-ല്‍ വിദ്യാലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍ ഹയര്‍ സെക്കന്‍ററിയായി ഉയര്‍ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്‍ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവന്‍, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ കീഴില്‍ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്‍കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

രാജാസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.* ക്ലാസ് മാഗസിന്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

3.6.1920-18.8.1920 കെ.സി.വീരരായന്‍രാജ
1920-1926 കെ.രയ്രുനായര്‍
1926-1930 കെ.സി.വീരരായന്‍രാജ
1930-1934 സി.എസ്.ശേഷഅയ്യര്‍
1934-1946 കെ.എന്‍.ബാലകൃഷ്ണഅയ്യര്‍‍
1946-1947 കെ.സി.ചെറിയ കുഞ്ഞുണ്ണിരാജ
1947-1950 ഇ.രാമന്‍ മേനോന്‍
1950-1964 കെ.എസ്.വിശ്വനാഥഅയ്യര്‍
1964-1965 കെ.സി.കുട്ടിയേട്ടന്‍ രാജ
1965-70 കെ.സി.ഉണ്ണിഅനിയന്‍രാജ
1970-1971 കെ.സി.കുഞ്ഞമ്മാമന്‍രാജ
1971-1972 കെ.സി.കുട്ടിയേട്ടന്‍രാജ
1972-1985 പി.രവീന്ദ്രന്‍
1985-1988 എസ്.ശിവപ്രസാദ്
1988-1990 എന്‍.തങ്കമണി
1990-1991 പി.രാമദാസ്
1991-1992 രാജേശ്വരിഅമ്മ
1992-1993 പങ്കജാക്ഷി.എം
1993-1994 വി.കെ.സരസ്വതിഅമ്മ
1994-1995 കെ.വി.സരോജിനി
1995-1996 സരോജിനിഅന്തര്‍ജനം
1996-1998‍ വി.എ.ശ്രീദേവി
1998-2001 എ.സി.നിര്‍മല
2001-2006 പി.ഹംസ
2006-2007 കോമുക്കുട്ടി.വി
2007-2008 പി.രാധാകൃഷ്ണന്‍
2008-2009 എം.പി.ഹരിദാസന്‍
2009-2010 വീരാന്‍.കെ

> പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജീവിതത്തിന്റ സമസ്തമേഖലകളില്‍ പ്രവര്‍ത്തിച്ചവരും വിപുലവുമായ ഒരു പൂര്‍വ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.

  • പത്മശ്രീ ഡോക്ടര്‍ പി.കെ വാര്യര്‍ - കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി.
  • യു എ ബീരാന്‍ സാഹിബ് - മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി.
  • പ്രൊഫ. സി.കെ. മൂസ്സത് - മുന്‍ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍.
  • ഒ.വി. വിജയന്‍ - പ്രശസ്ത സാഹിത്യകാരന്‍.
  • എന്‍. കെ. വെള്ളോടി - മുന്‍ ഇന്ത്യന്‍ അംബാസിഡര്‍.
  • എം.എ വെള്ളോടി - മുന്‍ ഇന്ത്യന്‍ അംബാസിഡര്‍.
  • കെ.സി.കെ.ഇ. രാജാ - കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍.
  • കെ.സി.കെ.ഇ. രാജാ ഐ പി എസ് - റിട്ടയേഡ് കര്‍ണ്ണാടക ഡിജിപി.
  • മുരളീധരന്‍ - ഐ എ എസ്.
  • ഹംസ. പി -സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ്

തുടങ്ങിയവര്‍ ശിഷ്യസമ്പത്തിലെ അമൂല്യ രത്നങ്ങളാണ്.

വഴികാട്ടി

<googlemap version="0.9" lat="10.990633" lon="75.994899" zoom="17" selector="no" controls="none"> 10.970359, 75.953922 </googlemap>