"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary

വരി 107: വരി 107:
33056 march9 2024 3.jpg|ജില്ലാ ക്യാമ്പ്
33056 march9 2024 3.jpg|ജില്ലാ ക്യാമ്പ്
</gallery>
</gallery>
===ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട് 2023-24===
ലിറ്റിൽ കൈറ്റ് ഐടി ക്ലബ്ബ് കൈറ്റ് മിസ്ട്രസ് കുഞ്ഞുമോൾ സെബാസ്റ്റ്യൻ, കൈറ്റ് മാസ്റ്റർ ജോഷി ടിസിയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.ക്ലബ്ബിൽ 8,9,10ക്ലാസുകളിൽ നിന്ന് 87 കുട്ടികൾ അംഗങ്ങളാണ്. പ്രോഗ്രാമിംഗ്,ആനിമേഷൻ,റോബോട്ടിക്സ്,മലയാളം കമ്പ്യൂട്ടിംഗ്, ഇൻറർനെറ്റ്, മൊബൈൽ ആപ്പ് നിർമ്മാണം ,നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,ഗ്രാഫിക് ഡിസൈനിങ് എന്നീ മേഖലകളിൽ പരിശീലനം നൽക‍ുന്ന‍ു. ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം, ഉബണ്ടു ഇൻസ്റ്റലേഷൻ, കുട്ടികളുടെ ഓൺലൈൻ സ്കോളർഷിപ്പ് എൻട്രി നടത്തുക, കസൂട്ടർ ലബിന്റെ പരിപാലനം, സ്കൂൾ ലൈബ്രറിയ്ക്കുള്ള പുസ്തക ശേഖരണം തുടങ്ങിയവ  ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ തനതു പ്രവർത്തനങ്ങളാണ്.

'''പ്ലസ് വൺ അലോട്ട്മെൻറ്'''

പ്ലസ് വൺ അലോട്ട്മെൻറ് ഏകജാലകം വഴി ചെയ്യുവാൻ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സിംഗിൾ വിൻഡോ ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു .ഓൺലൈൻ ആപ്ലിക്കേഷൻ ചെയ്ത് പ്രിൻറ് എടുത്ത് കൊടുത്തു.

'''അമ്മ അറിയാൻ'''

അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കായി സൈബർ സുരക്ഷ ക്ലാസുകൾ എടുത്തു. സ്കൂൾ പിടിഎയുടെ സഹകരണത്തോടെ സ്കൂൾ പരിസരത്തെ വീടുകളിൽ ക്ലാസ് നടത്തി .സുരക്ഷ ഒരുക്കാൻ പാസ്സ്‌വേർഡ്, വാർത്തകളുടെ കാണാലോകം, തിരിച്ചറിയണം നെല്ലും പതിരും, ഇന്റർനെറ്റിലെ ചതിക്കുഴികൾ, ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്താം തുടങ്ങിയ  സെഷനുകളിലായി ക്ലാസുകൾ നടന്നു. വീട്ടമ്മമാർക്ക് സൈബർ സുരക്ഷ അവബോധം ഉളവാക്കുവാൻ ഈ പരിപാടിയിലൂടെ സാധിച്ചു.

'''e - സ്ലേറ്റ്'''

ഭിന്നശേഷി കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ e - സ്ലേറ്റ് എന്ന പരിപാടി നടത്തി വരുന്നു. അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഭാഷാ പഠനവും ജിയോജിബ്ര തുടങ്ങിയ സോഫ്റ്റ്‌വെയറിലുകളിലൂടെ ഗണിത പഠനവും രസകരമായി കുട്ടികളിലേക്ക് എത്തിക്കുന്നു .നിറം നൽകുക, ചിത്രങ്ങൾ വരയ്ക്കുക തുടങ്ങിയ സർഗാത്മപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച പ്രവർത്തന പുസ്തകം ലിബർ  ഓഫീസ് പാക്കേജിന്റെ സഹായത്തോടെ തയ്യാറാക്കി കൊടുത്തു.

'''ഫീൽഡ് വിസിറ്റ്'''

ഫീൽഡ് വിസിറ്റിന്റെ ഭാഗമായി മാന്നാനം സർഗ്ഗക്ഷേത്ര എഫ് എം റേഡിയോ നിലയം സന്ദർശിച്ചു . ഓഡിയോ റെക്കോർഡിങ് , ഓഡിയോ എഡിറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുകയും റേഡിയോ ജോക്കിയുമായി സംസാരിക്കുകയും ചെയ്തു .മാന്നാനം സെന്റ്  ജോസഫ് പ്രസ് സന്ദർശിക്കുകയും ഓഫ് സെറ്റ് പ്രിൻറിംഗിന്റെ വിവിധ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കി.

'''ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ്'''

ലിറ്റിൽ കൈറ്റ്സ് വാർത്തകൾ പ്രദർശിപ്പിക്കുന്നതിനോടൊപ്പം കുട്ടികളുടെ കലാസൃഷ്ടികളും പ്രദശിപ്പിച്ചുവരുന്നു. നൂതന സാങ്കേതികവിദ്യകളെ പറ്റിയുള്ള വാർത്തകളും നോട്ടീസ് ബോർഡിൽ ഇടം പിടിക്കുന്നു.

'''ബീറ്റ് പ്ലാസ്റ്റിക്'''

പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ബീറ്റ് പ്ലാസ്റ്റിക് ക്യാമ്പയിൻ സംഘടിപ്പിച്ചു. സമീപപ്രദേശങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്തു ബോധവൽക്കരണം നടത്തി.

'''സ്കൂൾ വിക്കി അപ്ഡേഷൻ'''

ഞങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂൾ വിക്കിയിൽ ഉണ്ടാക്കിയ ലോഗിൻ ഐഡിയും പാസ്സ്‌വേർഡ് ഉപയോഗിച്ച് സ്കൂളിന്റെ വിക്കി പേജിൽ ലോഗിൻ ചെയ്ത് അപ്ഡേഷൻ നടത്തിവരുന്നു.

'''ഉബണ്ടു  ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷൻ'''

ഫ്രീ സോഫ്റ്റ്‌വെയർ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഉബണ്ടു ഇൻസ്റ്റലേഷൻ  നടത്തി വരുന്നു.

'''High Tech Class room'''
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ക്ലാസ് മുറികളിലെയും ഹൈടെക് ഉപകരണങ്ങൾ സംരക്ഷിക്കുന്നതിന് നേതൃത്വം നൽകുകയും ഹൈടെക് ക്ലാസ് ക്രമീകരിക്കുകയും ചെയ്യുന്നു.

'''ബുള്ളറ്റിൻ ബോർഡും ക്ലാസ് മാഗസിനും'''

കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു . കുട്ടികളിലെ സർഗശേഷികൾ ഒരുമിച്ച് ചേർത്ത് കയ്യെഴുത്തു മാസികയായി പ്രകാശനം ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് മാഗസിനിൽ തങ്ങളുടെ സൃഷ്ടികൾ നൽകുകയും ക്ലാസ് അടിസ്ഥാനത്തിൽ മാഗസിനുകൾ ഡിജിറ്റൽ ആക്കി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.

'''സ്കൂൾ തല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ'''

പ്രവേശനോത്സവം, ദിനാചരണങ്ങൾ ,ക്ലാസ് അസംബ്ലികൾ, ഓണാഘോഷം, സ്കൂൾ കലോത്സവം, സ്കൂൾ ശാസ്ത്രമേള ഇവ ഡോക്കുമെന്റ് ചെയ്ത് വീഡിയോ ആക്കി യൂട്യൂബ് ചാനൽ ,സ്കൂളിന്റെ ഫേസ്ബുക്ക് ,ക്ലാ,സ് വാട്സ്ആപ്പ് ഗ്രൂപ്പ് ഇവയിൽ ഷെയർ ചെയ്തു വരുന്നു.സബ് ജില്ലാ കലോത്സവ വേദികളിൽ കുട്ടികൾ എല്ലാ ദിവസവും വിവിധ മത്സര വേദികളിൽ കലോത്സവ പരിപാടികൾ ഷൂട്ട് ചെയ്ത് ഡോക്കുമെന്റ് ആക്കി ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് നൽകി.

144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497782" എന്ന താളിൽനിന്ന് ശേഖരിച്ചത്