SSK:All

Schoolwiki സംരംഭത്തിൽ നിന്ന്
09:46, 28 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2024 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്നു. തിരുവനന്തപുരം ,സെൻട്രൽ സ്റ്റേഡിയത്തിലെ മുഖ്യവേദിയിൽ 2025 ജനുവരി 4 ന് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.[1] ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി കേരളകലാമണ്ഡലം നേതൃത്വം വഹിക്കുന്ന സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കുന്നതാണ്. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ചടങ്ങിന് സ്വാഗതം പറയും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ്ജ്, സജി ചെറിയാൻ, എന്നിവരും ആന്റണി രാജു എംഎൽഎ, എം.പി.മാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, ജോൺ ബ്രിട്ടാസ്, എന്നിവരും തിരുവനന്തപുരെ മേയർ ആര്യാ രാജേന്ദ്രനും പങ്കെടുക്കും.


  1. പ്രമാണം:Ssk2025-jan4-8-tvm-inauguration-programme-swhd.pdf
"https://schoolwiki.in/index.php?title=SSK:All&oldid=2621349" എന്ന താളിൽനിന്ന് ശേഖരിച്ചത്