ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ 2025-26

23:02, 2 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SLVkasaragod (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'കുരുന്നുകളെ വരവേറ്റ് ഗൈഡ്സ് കുട്ടികൾ'

ആദ്യാക്ഷരം നുണയാൻ എത്തിയ ഒന്നാം ക്ലാസിലെ കുട്ടികളെ എതിരേറ്റ് ഗൈഡ്സ് കുട്ടികൾ . കടലാസ് കൊണ്ട് കുട്ടികൾ നിർമ്മിച്ച wellome card കൾ കുട്ടികൾക്ക് നൽകി കൊണ്ടാണ് ഗൈഡ്സ് കുട്ടികൾ പ്രവേശനോത്സവത്തിന്റെ ഭാഗമായത്. ഗൈഡ്സ് ക്യാപ്റ്റന്മാരായ ശിൽപ , സംഗീത എന്നിവർ നേതൃത്വം നൽകി.

സ്ക്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ഗൈഡ്സ് കുട്ടികൾ തയ്യാറാക്കിയ welcome card



'അപ്രതീക്ഷിത സന്ദർശനം നടത്തി കാസറഗോഡ് SP

സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തി കാസറഗോഡ് Sp .ഗൈഡ്സ് കുട്ടികളുമായി അദ്ദേഹം ഏറെ നേരം സംവദിക്കുകയും കുട്ടികളിൽ അത് ഒരു നവ്യാനുഭവമായി മാറുകയും ചെയ്തു.


സ്ക്കൂൾ സന്ദർശന വേളയിൽ കാസറഗോഡ് SP ഗൈഡ്സ് കുട്ടികളുമായി സംവദിച്ചു (20/6/ 2025)



വീട്ടുമുറ്റത്ത് ഒരു തൈ

ടി.ഐ. എച്ച്.എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ സമുചിതമായി പരിസ്ഥിതി ദിനം ആചരിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ കുട്ടികൾ അവരുടെ വീടുകളിൽ ഒരു തൈ നട്ട് കൊണ്ടാണ് ഇപ്രാവിശ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചത്.
പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഓരോ ഗൈഡ്സ് കുട്ടികളുടെ വീട്ടിലും ഒരു തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.








അന്താഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

നായന്മാർമൂല: ടി.ഐ എച്ച് എസ് എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ ലഹരിക്കെതിരെ ഒരു വിരൽ ചാർത്ത് നടത്തി അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം സമുന്നതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ അനികുമാർ മാസ്റ്റർ വിരൽ ചാർത്ത് നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മഹേഷ് C K(അസി സബ് ഇൻപെക്ടർ ഓഫ് പോലീസ്, റെയിൽവേ കാസർഗോഡ്) മുഖ്യാതിഥിയായി. ശ്രീ കെ.പി മഹേഷ് (DHM), ശ്രീ ബിനോയ് തോമസ് ( സ്റ്റാഫ് സെക്രട്ടറി), എന്നിവർ പരിപടിയിൽ സന്നിഹിതതായി. ഗൈഡ്സ് അധ്യാപകരായ സംഗീത ഗോവിന്ദ്, ശിൽപ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.


ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി നടത്തിയ സുംബ ഡാൻസ് പരിശീലനം
അന്താഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ഗൈഡ്സ് കുട്ടികൾ നടത്തിയ ലഹരിക്കെതിരെ ഒരു വിരൽ ചാർത്ത് എന്ന പരിപാടിയിൽ നിന്ന്








ആവേശം പകർന്ന് യോഗ പരിശീലനം

ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂലയിലെ ഗൈഡ്സ് യുണിറ്റും SPC യും സംയുക്തമായി യോഗ ദിനം ആചരിച്ചു. യോഗ ആചാര്യൻ ശ്രീ പൃഥ്വിരാജ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. ഇത് കുട്ടികൾക്ക് നവ്യാനുഭവമായി. ഹെഡ്മാസ്റ്റർ അനിൽകു മാർ മാസ്റ്റർ, DHm മഹേഷ് കുമാർ മാസ്റ്റർ, കായികാധ്യാപകൻ ശ്രീ വൈശാഖ്, ഗൈഡ് സ് ക്യാപ്റ്റന്മാരായ സംഗീതാഗോവിന്ദൻ, ശിൽപ , SPC അധ്യാപകരായായ ഇല്യാസ് മാസ്റ്റർ,ശ്രീമതി സിന്ധു ടീച്ചർ എന്നീവർ യോഗ പരിശീലനത്തിൽ പങ്കുചേർന്നു.

International yoga day celebration


4 ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ ബോധവത്കരണക്ലാസ് നടത്തി . ശ്രീ മഹേഷ് C K(അസി സബ് ഇൻപെക്ടർ ഓഫ് പോലീസ്, റെയിൽവേ കാസർഗോഡ്) യാണ് ക്ലാസ് നയിച്ചത്. ബോധവൽക്കരണ ക്ലാസിൽ സ്കൂളിലെ ഗൈഡ്സ് കുട്ടികളും പങ്കുചേർന്നു.

അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്
അന്താഷ്ട്ര ലഹരി വിരുദ്ധ ക്ലാസ് നയിക്കുന്നത് ശ്രീ സി.കെ മഹേഷ് (Assistant sub inspector of police Railway, kasaragod) .
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ നിന്നും











5 പ്രവേശന പരീക്ഷ നടത്തി

ഗൈഡ്സ് കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തി. ഗൈഡ്സ് ക്യാപ്റ്റന്മാരായ ശിൽപ സംഗീത ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി

പ്രവേശ് പരീക്ഷ


ചിചനദാന ചടങ്ങ് (Investiture Cermony)

 ചിച്നദാന ചടങ്ങ് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കല-കായിക ദിനങ്ങളിൽ മികച്ച സേവനം നടത്തിയ കുട്ടികളെ ആദരിക്കുകയും ചെയ്തു.
ചിഹ്നദാന ചടങ്ങ്