.ലഹരി വിരുദ്ധ ക്യാമ്പയിൻ

==========

ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ നടത്താനിരുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ശുചീകരണ പ്രവർത്തനങ്ങളും ഒക്ടോബർ 6 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ ആരംഭിച്ചു. കൈറ്റ് വിറ്റേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസ മന്ത്രിയുടെയും ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. കുട്ടികൾ, രക്ഷിതാക്കൾ, നാട്ടുകാർ,പിടിഎ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലഹരിവിരുദ്ധ ക്യാമ്പയിന്റെ സ്കൂൾതല ഉദ്ഘാടനം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ എച്ച് എം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ശ്രീ രാജശേഖരൻ സാർ  (ASP) കൊടുമൺ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ആയിരുന്നു. ലഹരിയുടെ ഉപയോഗം അതുമൂലം ഉണ്ടാകുന്ന വിപത്തുകൾ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. ശ്രീ അയ്യപ്പൻ സാർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ, മുൻ എച്ച് എം ശ്രീ വിനോദ് കുമാർ സാർ എന്നിവർ ആശംസ അറിയിച്ചു.ശ്രീമതി ഗീത കെ സിവിൽ പോലീസ് ഓഫീസർ കൊടുമൺ പോലീസ് സ്റ്റേഷൻ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നൽകി.                          തുടർന്ന് ക്ലാസ് പിടിഎ നടത്തി രക്ഷിതാക്കൾക്കും കുട്ടികൾക്കും അതാത് ക്ലാസ് ടീച്ചേഴ്സ് ലഹരിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ലഹരിക്കതിരായ പോസ്റ്റർ പ്ലക്കാർഡ് എന്നിവ കുട്ടികൾ തയ്യാറാക്കി. സ്കൂൾ അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെ കൊണ്ട് ചൊല്ലിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ കുട്ടികളെ കാണിച്ചു. ജൂൺ ആറിന് വൈകുന്നേരം എല്ലാ കുട്ടികളും അവരവരുടെ ഭവനങ്ങളിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കാൻ നിർദ്ദേശിച്ചു

"https://schoolwiki.in/index.php?title=ഉപയോക്താവ്:38254&oldid=1858124" എന്ന താളിൽനിന്ന് ശേഖരിച്ചത്