സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്കൂളിലെ വിദ്യാരംഗം-ചരിത്രം
25 വർഷം മുൻപാണ് വിദ്യാരംഗം സ്കൂളിൽ ആരംഭിച്ചത് .കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിന് വിദ്യാരംഗം ഏറെ സഹായിച്ചിട്ടുണ്ട് .മലയാളവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും പ്രവർത്തനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. കഥ,കവിത ,നാടകം ,അഭിനയം, ചിത്രകല ,പുസ്തകാസ്വാദനം,നാടൻപാട്ട് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിൽ വിദ്യാരംഗം വഴി നടന്നിട്ടുണ്ട്. പല കുട്ടികളും സംസ്ഥാനതലത്തിൽ വരെ മത്സരിക്കുകയും ഉയർന്ന അംഗീകാരങ്ങൾക്ക് അർഹത നേടുകയും ചെയ്തിട്ടുണ്ട്.അമ്മ മലയാളത്തെ സ്നേഹിച്ചുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ നന്മകളെ തിരിച്ചറിയുവാൻ 'വിദ്യാരംഗം' എന്നും കൂടെയുണ്ട്.