എ.എൽ.പി.എസ്. കാവശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(21229 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ.എൽ.പി.എസ്. കാവശ്ശേരി
വിലാസം
കാവശ്ശേരി

കാവശ്ശേരി
,
കാവശ്ശേരി പി.ഒ.
,
678543
സ്ഥാപിതം1893
വിവരങ്ങൾ
ഇമെയിൽalpskavassery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21229 (സമേതം)
യുഡൈസ് കോഡ്32060200204
വിക്കിഡാറ്റQ64690106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാവശ്ശേരിപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിബി വർഗ്ഗീസ് ടി
പി.ടി.എ. പ്രസിഡണ്ട്ജയനാരായണൻ കെ ബി
എം.പി.ടി.എ. പ്രസിഡണ്ട്സുചിത സൂരജ്
അവസാനം തിരുത്തിയത്
19-03-2024Alps kavassery


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ കാവശ്ശേരി ദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കാവശ്ശേരി എ എൽ പി സ്കൂൾ . 1893 ൽ സ്താപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ തന്നെ പുരാതനമായ വിദ്യാലയമാണ്. മഹാമനസ്കനായ ഒരു ബ്രാഹ്മണൻ കാവശ്ശേരിക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ആരംംഭിച്ച ബോയ്സ് ഗേൾസ് സ്കൂളുകൾ ചേർന്നാണ് ഈ വിദ്യാലയമായിത്തീർന്നത്, നിർഭാഗ്യമെന്ന് പറയട്ടെ ആ മഹാനുഭാവന്റെ നാമധേയം ചരിത്ര രേഖകളിലോ പഴമക്കാരുടെ സ്മരണയിലോ പതിഞ്ഞുകിടക്കുന്നില്ല. കാവശ്ശേരി വലിയ വീട്ടിൽ കുട്ടൻ മാസ്റ്റർ എന്ന ഭീമൻ നായർ ഈ വിദ്യാദീപങ്ങൾ ഏറ്റുവാങ്ങി സംരക്ഷിച്ചതു മുതലുള്ള ഓർമ്മകളാണ് പഴയ തലമുറയിൽ നിന്ന് ലഭിച്ചിട്ടുള്ളത്.

ഭൗതികസൗകര്യങ്ങൾ

കാവശ്ശേരി അധികാരിയായിരുന്ന ശ്രീ അനന്തനാരായണയ്യരുടെ ഓർമ്മക്കായി 1971 ൽ മക്കളും തിരുപ്പതി ഭാരത് ഹോട്ടൽ ഉടമകളുമായ ശ്രീ കൃഷ്ണയ്യരും സഹോദരങ്ങളും ചേർന്ന് ഒരു നല്ല കിണർ കുഴിച്ച് കെട്ടി സ്കൂളിന് സമർപ്പിക്കുകയുണ്ടായി.

സ്കൂൾ മുറ്റത്ത് തലയുയർത്തി നില്ക്കുന്ന കൊടിമരം കാവശ്ശേരി ഇ പി ഗ്രാമത്തിലെ സുബ്ബരാമശാസ്ത്രികളുടെ ഓർമ്മക്കായ് കുടുംംബാംഗങ്ങൾ സംഭാവന ചെയ്തതാണ്. 2007 ൽ സ്കൂൾ വൈദ്യുതീകരിക്കാൻ കഴിഞ്ഞു. അതേ വർഷം തന്നെ ശ്രീ മുഹമ്മദാലി മാസ്റ്റർ റിട്ടയർമെന്റിന്റെ സമ്മാനമായി സ്കൂളിന് പുതിയ മൈക്ക് സെറ്റ് സംഭാവന ചെയ്തതും സ്മരണീയമാണ് 115 ആം വാർഷികത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹോപകാരമെന്ന നിലയിൽ ഒരു കമ്പ്യൂട്ടർ ലാബും ലഭിച്ചതും എടുത്ത് പറയേണ്ട ഒരു കാര്യമാണ്. കമ്പ്യൂട്ടറുകൾ ഇതിലേക്കായി സംഭാവന ചെയ്തത് പൂർവ്വ വിദ്യാർത്ഥികളായ ശ്രീ പൂണാത്ത് സുധാകരനും അയർപ്പുള്ളി വീട്ടിൽ ശ്രീ സുധാകരനുണ്ണിയുമാണ്. ബിൽഡിംഗ് നിർമ്മിക്കാൻ മാനേജ്മെന്റും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. 2018 മുതൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രണ്ടുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

(ചരിത്രം ആദ്യം വായിക്കുക ) കാവശ്ശേരി വലിയ വീട്ടിൽ കുട്ടൻ മാസ്റ്റർ എന്ന ഭീമൻ നായർ ഈ വിദ്യാദീപങ്ങൾ ഏറ്റുവാങ്ങി സംരക്ഷിച്ചതു മുതലുള്ള ഓർമ്മകളാണ് പഴയ തലമുറയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. അദ്ദേഹം കാവശ്ശേരി നെല്ലിത്തറയിലെ ശ്രീ കെ ആർ വൈത്തിരാമയ്യർക്കു കൈമാറി . 1948 വരെ ആ മഹാനുഭാവൻ ഇതിനെ അണയാതെ സൂക്ഷിച്ചു. ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി സി വി സീതാലക്ഷ്മി അമ്മാൾ ഒരു നിധി പോലെ വിദ്യാലയങ്ങളെ എറ്റെടുത്തു. ശേഷം 1980 ൽ ഗുരുവായൂർ ചെറുവക്കാട്ട് ഇല്ലത്ത് ശ്രീ സി കേശവൻ നമ്പൂതിരി ഈ വിദ്യാലയം വാങ്ങിച്ച് മാനേജ്മെന്റ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ജീവിത കാലത്തു തന്നെ മകൻ പ്രൊഫസർ ശങ്കരൻ നമ്പൂതിരിയെ കറസ്പോണ്ടന്റ് മാനേജരായി നിയമിച്ചിരുന്നു . 2003 ൽ പ്രൊഫസർ ശങ്കരൻ നമ്പൂതിരി അകാല ചരമം പ്രാപിച്ചു. അധികം താമസിയാതെ ശ്രീ കേശവൻ നമ്പൂതിരിയും നിര്യാതനായി. തുടർന്ന് പ്രൊഫസർ ശങ്കരൻ നമ്പൂതിരിയുടെ അനുജനായ ശ്രീ സി കേശവൻ നമ്പൂതിരി മാനേജരായി. ഈ മാനേജ്മെന്റാണ് നിലവിൽ ഉള്ളത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം ജനന തിയതി
1 കെ. ബാലകൃഷ്ണൻ നായർ 1923
2 കെ. കുഞ്ഞികൃഷ്ണൻ നായർ 1934
3 കെ. പി. മാധവ മേനോൻ 1935
4 കെ. പി. കൃഷ്ണ മേനോൻ 1937
5 പി. ഗോപാലകൃഷ്ണൻ നായർ 1941
6 കെ. പത്മനാഭൻ നായർ 1942
7 കെ. എൻ. പരമേശ്വരയ്യർ 1942
8 കെ. എം. രാമയ്യർ 1943
9 കെ. ആർ. ജഗദാംബാൾ 1948
10 കെ. പി. ആണ്ടിമേനോൻ 1951
11 പി. രാമകൃഷ്ണൻ 1952-1985
12 സി. വിദ്യാസാഗരൻ 1985-2003
13 എച്ച്. സുലൈമാൻ 2003-2018
14 എം. സുഹറാമുത്ത് 2018-2019
15


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ പി കെ കുട്ടി എന്ന കുട്ടി സാർ (എയർഫോഴ്സ് ) പ്രൊഫസർ സി ദിവാകരൻ ( റിട്ട: പ്രിൻസിപ്പാൾ , ഗവൺമെന്റ് കോളേജ് ചിറ്റൂർ ), വിജയം ശ്രീനിവാസൻ (വൈസ് പ്രിൻസിപ്പാൾ, നാർസീ മൊഞ്ജീ കോളേജ് മുംബൈ ),

വഴികാട്ടി

   പാലക്കാട്  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം ആലത്തൂർ ബസ് സ്റ്റാന്റിൽ എത്തുക.(26 കിലോമീറ്റർ). അവിടെ നിന്നും ബസ് / ഓട്ടോ മാർഗ്ഗം പഴയന്നൂർ റോഡിൽ കാവശ്ശേരിയിൽ എത്തുക. (5 കിലോമീറ്റർ). തൃശ്ശൂരിൽ നിന്ന് വരുന്നവർ ആലത്തുരിൽ എത്തുക. അവിടെ നിന്നും കാവശ്ശേരിയിൽ എത്തുക. 

{{#multimaps: 10.655562363089572, 76.5124390682009 |width=800px|zoom=18}}


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._കാവശ്ശേരി&oldid=2278374" എന്ന താളിൽനിന്ന് ശേഖരിച്ചത്