സെന്റ്.ആന്റണീസ്.എൽ.പി.എസ്.ഷൊർണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20437 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊറണ്ണൂർ  ഉപജില്ലയിലെ ഗണേഷഗിരി  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണീസ്.എൽ.പി.എസ്.ഷൊർണ്ണൂർ.

സെന്റ്.ആന്റണീസ്.എൽ.പി.എസ്.ഷൊർണ്ണൂർ
20437photo 2.jpg
വിലാസം
ഷൊർണൂർ

ഷൊർണൂർ
,
ഗണേശ് ഗിരി പോസ്റ്റ് പി.ഒ.
,
679123
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ0466 2223893
ഇമെയിൽsaintantonyslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20437 (സമേതം)
യുഡൈസ് കോഡ്32061200105
വിക്കിഡാറ്റQ64690036
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണൂർ മുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത .കെ
പി.ടി.എ. പ്രസിഡണ്ട്മനോജ് കുമാർ വി എൻ
എം.പി.ടി.എ. പ്രസിഡണ്ട്മേഘ
അവസാനം തിരുത്തിയത്
27-01-2022Simrajks


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ശ്രീ ഗണേശ ഭഗവാന്റെ നാമധേയത്താൽ അറിയപ്പെടുന്ന ഗണേശഗിരിയിലെ നിവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാനായി 1937ൽ മിസ്.ആനീസ് പോൾ എന്ന മഹത് വനിതയാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആദ്യ കാലങ്ങളിൽ സ്വന്തമായി പണം ചെലവ് ചെയ്താണ് ഈ വിദ്യാലയം നടത്തിയിരുന്നത് .ആരംഭത്തിൽ പെണ്കുട്ടികൾക്കു മാത്രമായിരുന്ന ഈ വിദ്യാലയം ഗവണ്മെന്റ് ഉത്തരവു പ്രകാരം മിശ്ര വിദ്യാലയമായി മാറി .1955 വരെ ഈ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു .1992 ജൂൺ 19 ന് ഈ വിദ്യാലയത്തിന്റെ സ്ഥാപകയും മാനേജരും ആയിരുന്ന മിസ് ആനീസ് പോൾ നിര്യാതയായപ്പോൾ സഹോദരീപുത്രിയായ ശ്രീമതി തങ്കമ്മയെ മാനേജർ സ്ഥാനത്തേക്ക് നിയമിച്ചു .1996 ൽ ഈ വിദ്യാലയം Daughter's of Mary എന്ന സന്യാസിനി സഭ ഏറ്റെടുക്കകയും മദർ സ്റ്റെഫാനി പുതിയ മാനേജർ ആയി മാറുകയും ചെയ്തു .2006ൽ വീണ്ടും മാനേജർ കൈമാറ്റം വന്നു ഇപ്പോഴത്തെ മാനേജർ 2001 ൽ രാഷ്ട്രപതിയിൽ നിന്നും ഏറ്റവും നല്ല അധ്യാപകനുള്ള ദേശിയ അവാർഡ് നേടിയ ശ്രീ ജോസഫ് മാസ്റ്റർ ആണ് .

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ്സ്മുറികളും,ഓഫീസ്‌റൂമും ,കമ്പ്യൂട്ടർ ലാബും ,ലൈബ്രറി എന്നിവയും എല്ലാ ക്ലാസ്സ്മുറികളിലും ഫാനുകളും ആവശ്യമായ മേശ കസേര,ബെഞ്ച്,ഡെസ്ക് എന്നിവയും ഉണ്ട് .അടുക്കളയും വിശാലമായ ഭക്ഷണശാലയും അവിടേക്കാവശ്യമായ പാത്രങ്ങൾ ,പ്ലേറ്റുകൾ ,ഗ്ലാസ്സുകൾ ,സ്പൂണുകൾ ,വാട്ടർ പ്യൂരിഫൈർ എന്നിവയും ഉണ്ട്.സ്കൂളിൽ സ്റ്റേജ്, സൗണ്ട് സിസ്റ്റം എന്നീ സൗകര്യങ്ങളും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക യൂറിനൽ ടോയ്‌ലറ്റ് എന്നിവയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കായികമത്സരങ്ങൾ ,പ്രവർത്തിപരിചയ  ക്ലാസ്സുകൾ ദിനാചരണങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗണിതക്ലബ്‌ ,സയൻസ്‌ക്ലബ്‌ ,ശുചിത്വക്ലബ്‌

മാനേജ്മെന്റ്

1937- 1992 മിസ് ആനീസ് പോൾ

1992 -1996 ശ്രീമതി തങ്കമ്മ ജോസഫ്

1996 -2006 മദർ സ്റ്റെഫാനി

2006-മുതൽ ശ്രി ജോസഫ് മാസ്റ്റർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി ലക്ഷ്മിക്കുട്ടി ടീച്ചർ

ശ്രീ പീറ്റർ മാസ്റ്റർ

ശ്രീമതി ജാനകി ടീച്ചർ

ശ്രീമതി ത്രേസ്യ ടീച്ചർ

ശ്രീമതി ശ്രീപാർവ്വതി ടീച്ചർ

ശ്രീമതി നിർമല ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മുനിസിപ്പൽ ചെയർമാന്മാരായ ശ്രീ എം നാരായണൻ ശ്രീ എസ് കൃഷ്ണദാസ് മുൻ കൗൺസിലർ ആയിരുന്ന ശ്രീമതി റീന കൗൺസിലർമാരായ ശ്രീ മനോജ്‌കുമാർ ശ്രീമതി ശോഭനകുമാരി

ശ്രീ ഗോപൻ ശ്രീ നന്ദകുമാർ ശ്രീമതി സുമതി

നാടക നടനും സാഹിത്യകാരനുമായ ശ്രീ ബാൽസൺ എന്ന ബാലേട്ടൻ സിനിമ നാടക നടനായ ശ്രീ മോഹൻദാസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

Loading map...