സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ്

സ്കൗട്ട് & ഗൈഡ്സിന്റെ ഈ വർഷത്തെ പ്രോഗ്രാമുകൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു.ജൂൺ 20ാം തിയ്യതി സ്കൂൾ അസംബ്ലിയിൽ വെച്ച് മഴക്കാല പ്രതിരോധ ഹോമിയോ ഗുളികയുടെ ഉദ്ഘാടനം അസി.എച്ച്.എം-സി.ഉദയ നിർവ്വഹിച്ചു. ഈ ഗുളികകൾ കുട്ടികൾ വീടുകൾ തോറും വിതരണം ചെയ്തു. കുന്നംകുളം ഡി.എച്ച.ക്യു -വിൽ നിന്ന് തന്നിരിക്കുന്ന കാരുണ്യ ഫണ്ടിന്റെ കാർഡുകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും സെപ്റ്റംബർ-30 -ന് മുമ്പായി ശേഖരിച്ച് ഡി.എച്ച്.ക്യു -വിൽ ഏൽപ്പിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം ത്രിദീയ പരീക്ഷ എഴുതിയ കുട്ടികളെല്ലാം വിജയിച്ചു. ആ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഈ വർഷം സ്കൗട്ടിൽ നിന്നും 15 കുട്ടികളും ഗൈഡ്സിൽ നിന്ന് 26 കുട്ടികളുടേയും ചിഹ്നദാന ചടങ്ങ് നടത്തി. ആഗസ്റ്റ് 15-ന് സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ ഫ്ലാഗ് സെറിമണി നടത്താറുണ്ട്. അന്നു തന്നെയുള്ള സ്വാതന്ത്യദിന റാലിയിലും മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ രാഷ്ടപതി ,രാജ്യപുരസ്കാർ പരീക്ഷഎഴുതിയ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി.