ശ്രീ രാമ വർമ ഡി യു പി സ്കൂൾ എറണാകുളം/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങള്‍ക്ക് ബഹുമാന്യനായ എം.എല്‍.എ. ശ്രീ ഹൈബി ഈഡന്‍ ഒരു സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം അനുവദിച്ചു.

സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം ഉല്ഘാടനം

അന്നു മുതല്‍ സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം ഉപയോഗിച്ച് ഈ സ്കൂളിലെ കുട്ടികളെ എങ്ങിനെയൊക്കെ സഹായിക്കാമെന്നും, എങ്ങിനെ ഈ സ്കൂളിനെ ഒരു മേന്മയുടെ കേന്ദ്രം ആക്കാം എന്നും ഞങ്ങള്‍ ആലോചിച്ചു. അതിന്‍റെ ഫലമായി, വിദേശ സ്കൂളുകളും ഈ സ്കൂളും ഓണ്‍ലൈനില്‍ പരസ്പരം സഹകരിച്ചു പഠിക്കുവാന്‍ തീരുമാനിച്ചു. അന്തര്‍ ദേശീയ അദ്ധ്യാപക കൂട്ടായ്മയായ https://sites.google.com/site/skypershello/g എന്ന അദ്ധ്യാപക കൂട്ടായ്മയില്‍ ഞങ്ങള്‍ അംഗമായ് ചേര്‍ന്നു. ഞങ്ങളുടെ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ക്ക് ഒരു https://www.youtube.com/channel/UCmFwiFb4MN_9MSFijfXgfmQ ഉണ്ട്.

കുട്ടികള്‍ ഓണ്‍ലൈനില്‍ പഠിക്കുമ്പോള്‍, അവരെ ചതിക്കുഴികളില്‍ നിന്നും സംരക്ഷിക്കാന്‍, http://wikieducator.org/Learning4Content/Workshops/eL4C55/Facilitators ശ്രീ സെബാസ്റ്റ്യന്‍ പനക്കലിന്‍റെ സഹായം തേടി. സ്കൂള്‍ സമയം കഴിഞ്ഞാലും അവര്‍ക്ക് കൂട്ടായ്മയിലൂടെ പഠിക്കാന്‍ സൌകര്യപ്പെടാന്‍, കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ കൂടി ഇന്റര്‍നെറ്റ് പഠിക്കണം. അതിനാല്‍ രക്ഷാകര്‍ത്താക്കള്‍ക്കും പരിശീലനം നല്‍കാന്‍ തീരുമാനിച്ചു.