ശാസ്താ ദേവസ്വം K.V.L.P.G സ്കൂൾ, ഇളങ്ങുളം

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്താ ദേവസ്വം K.V.L.P.G സ്കൂൾ പ്രദേശത്തെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ്.

ശാസ്താ ദേവസ്വം K.V.L.P.G സ്കൂൾ, ഇളങ്ങുളം
വിലാസം
ഇളംകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
25-01-201732306



ആമുഖം

പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിന്‍റെ തിലകക്കുറിയായി, വിജ്‍ഞാനത്തിന്‍റെ വെള്ളിവെളിച്ചം ചൊരി‍ഞ്ഞുകൊണ്ടിരിക്കുന്ന സരസ്വതിക്ഷേത്രമാണ് ശ്രീധർമ്മശാസ്താ ദേവസ്വം K.V.L.P.G. സ്കൂൾ. തലമുറകളായി ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിൻറെ വാതായനം തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊന്‍കുന്നം റോഡരികില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്നു. ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന K.V.L.P.G. സ്കൂൾ പ്രദേശത്തെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയത്തെ മികവിന്റെ കേദാരമാക്കി മാറ്റുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞീട്ടുണ്ട്. 1924-ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന് പ്ലേ സ്കൂൾ, കെ.ജി. ക്ലാസ്സുകൾ, പ്രൈമറി വിഭാഗം എന്നിവിടങ്ങളിലായി മുന്നു റോളം കുട്ടികൾ അധ്യയനം നടത്തുന്നു. പാഠപുസ്തകങ്ങളിലൊതുങ്ങാത്ത വേറിട്ടൊരു പഠനാന്തരീക്ഷമാണ് വിദ്യാലയങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ പ്രായോഗിക തലത്തിലുള്ള ഗുണദോഷങ്ങൾ തിരിച്ചറിഞ്ഞ് സമൂഹത്തിലേക്കെത്തിക്കാൻ നമ്മുടെ വിദ്യാലയത്തിനു കഴിയുന്നു. ഞങ്ങളുടെ പഠനനേട്ടങ്ങളെല്ലാം തന്നെ പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ എല്ലാവിധ സാമൂഹ്യമാധ്യമങ്ങളേയും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പ്ലേ സ്കൂൾ, കെ.ജി. ക്ലാസ്സുകൾ, പ്രൈമറി വിഭാഗം ക്ലാസുകള്‍ക്ക് ആവശ്യമായ ക്ലാസ് മുറികളും കമ്പ്യൂട്ടറ് ലാബും ലൈബ്ററി റീഡിങ് റൂം മള്‍ട്ടിമീഡിയ റൂം പ്ലേ ഗ്രൗണ്ട് എന്നിവയും സ്കൂളിനു ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പച്ചക്കറി തോട്ടം
  • റോഡ് സുരക്ഷാ ക്ലബ്

മാനേജ്മെന്റ്

ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന K.V.L.P.G. സ്കൂൾ പ്രദേശത്തെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഉടൻ തിരുത്തും

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • പാലാ പൊന്‍കുന്നം റോഡില്‍ ഇളംകുളത്ത് സ്ഥിതിചെയ്യുന്നു.
  • കോട്ടയത്ത് നിന്ന് 60 കി.മീ.