മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
2022-23 വരെ2023-24

ഗൈഡ്സ്

2018_19 അധ്യയന വർഷം മാതഹൈസ്ക്കൂളിൽ 32 ഗൈഡ്സ് വളരെ നല്ല പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ വർഷം ദേവിക, ഡെൽന ഡേവിസ്, ആവണി എന്നീ കുട്ടികൾ രാജ്യപുരസ്ക്കാർ എഴുതാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു. അനുമിതാ പ്രദീപ്,സാഹിബ കെ.എസ്, വിനിഷ വിൽസൺ, ദേവിക, എയ്ഞ്ചൽ ,ഗ്ലോറിയ എന്നീ കുട്ടികൾ ത്രിദിയ സോപാൻപരീക്ഷ ഈ വർഷം എഴുതി പാസ്സായി. മറ്റുള്ള കുട്ടികളെല്ലാവരും ദ്വിതീയ പരീക്ഷക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു.മാതാ സ്ക്കൂളിൽ ഈ വർഷം നടന്ന ഉപജില്ലാ കലോത്സവത്തിൻ ഈ സ്ക്കൂളിലെ ഗൈഡ്സ് നല്ല പ്രവർത്തനം കാഴ്ചവെച്ചു.അമ്മാടം സെന്റ്.ആൻറണീസ് സ്ക്കൂളിൽ നടന്ന ജംബോ റെറ്റിൽ ഈ സ്ക്കൂളിലെ കുട്ടികൾ പങ്കെടുത്തു. ഇവിടുത്തെ തന്നെ എൽ .പി .കുട്ടികൾക്ക് ക്ലാസ്സെടുക്കുകയും വിവിധ കളികൾ പരിശീലിപ്പിക്കുകയും ചെയ്തു. എല്ലാ വെള്ളിയാഴ്ചകളിലും ഗൈഡ്സ് എല്ലാവരും ഒരു ക്ലാസ്സ് മുറിയിൽ ചേർന്ന് ഗൈഡിന്റെ പാഠഭാഗങ്ങൾ പഠിക്കുകയും മാസത്തിൽ ഒരിക്കൽ സി. ഒ .എച്ച്.പരിശീലിക്കുകയും ചെയ്യുന്നു.
സ്കൗട്ട്
2018-2019 അധ്യയന വർഷം മാത ഹൈസ്കൂൾ 32വിദ്യർത്ഥികളുമായി സ്കൗട്ട് വളരെ നല്ല പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ വർഷം ആദിത്ത് വി പ്രിൻസ് യേശുദാസ് ആബേൽ എംഎസ് ,അശ്വിൻ സി വി , ആൽഡിൻ വി ദേവസി ആൽഡിൻ ആന്റോ ശ്യാം സിപി എന്നിവർ രാജ്യപുരസ്കാർ പരീക്ഷ എഴുതുവാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു ജിഷ്ണു മോഹൻ ആദിത്യൻ ദേവ്, അലൻ ബ്രിട്ടോ, നീലകണ്ഠൻ സി.ജി, സായൂജ് കെ.സന്തോഷ് എന്നിവർ തൃതീയ സോപാൻ ഈ വർഷം പാസായി. മാതാ ഹൈസ്ക്കൂളിൽ ഈ വർഷത്തെ ഉപജില്ലാ കലോത്സത്തിലും സ്ക്കൂൾ കലോത്സവത്തിലും മൾട്ടിപർപ്പസ് കോർട്ട് ഉദ്ഘാടനത്തിലും പാർക്ക് ഉദ്ഘാടനത്തിലും രാത്രിയും പകലും വളരെ സജീവമായി സ്കൗട്ട് അംഗങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് .ഈ സ്ക്കൂളിലെമറ്റുള്ള എല്ലാ കുട്ടികൾക്കും മാതൃക കാണിച്ചു കൊണ്ട് വിവിധ പരിശീലനങ്ങൾക്ക് നേതൃത്വം നല്കുന്നു ' 2012-13 ഈ വർഷം സ്കൗട്ട് & ഗൈഡ്സ്ൽ രാജ്യപുരസ്ക്കാർ അവാർഡ് ലഭിച്ച വിദ്യാർത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സൺ പി.എ , ആബൂൺ ആന്റണി മഞ്ഞളി , അമൽ ജോൺസൺ , ജിൽജോ സി. ജോസ് ,വിഷയ വി.ടി. 2013-14 ഈ വർഷം 17 വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. 2014-15 സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആർ, ലക്ഷ്മി സത്യൻ, ജെയിൻ മേരി ജോർജ്, ഫെനീറ്റ പോൾസൺ, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാർത്ഥികൾ രാജ്യപുരസ്ക്കാർ ലഭിച്ചവരാണ്. 2015-16ൽ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിൽ ജ്യോതി ലക്ഷമി, ഷിഫാന കെ.ജെ, രുദ്ര കെ.ഡി എന്നിങ്ങനെ 6 ഗൈഡ്സും അജൽ ദേവ് എ.ഡി, അർജ്ജുൻ കൃഷ്ണ കെ.ആർ, ആദർശ് ജോസ് എൻ,ആദിത്യൻ ടി.എസ്, മിഥുൻ കെ.എസ്, ജോവൽ ആന്റണി, അക്ഷയ് ഷാജു എന്നീ 7 സ്കൗട്ടുകളും രാജ്യപുരസ്ക്കാർ അവാർഡിന് അർഹരായി. രാഷ്ട്രപതി പരീക്ഷയ്ക്ക് 14 ഗൈഡ്സ് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. 2016-17 ലെ രാജ്യപുരസ്കാരത്തിന് അശ്വതി ,ആര്യ കൃഷ്ണ, അർച്ചന വിനോദ്, അരുൾ ജ്യോതി, മേഘ അനുപമ , അരുണിമ, ഹിമി ലാജു നന്ദമന പി നായർ, ആഗനസ് അന്ന റോസ് , രാഖി , അഞ്ജലി ,അയോഗ്യ 2017-18 ൽ ജ്യോത്സന, ആതിര ഷിബു , സാന്ദ്ര , സുലു എന്നീ വിദ്യർത്ഥികളും അർഹരായി. സ്കൗട്ട് രാജ്യപുരസ്കാർ അവാർഡിന് ക്യഷ്ണപ്രസാദ് ,അയ്യപ്പദാസ് , ആൽഫിൻ ഔസേപ്പ്, അഭിനവ് , ആഷിക് , ഷിധിൻ , ശ്രീജേഷ്,ദേവസൂര്യ, ജോബീഷ്,അമൽ ക്രിസറ്റോ സണ്ണി, ആദിത്ത്. സത്യൻ എന്നീ വിദ്യർത്ഥികൾക്കും 2017-18 ലെ രാജ്യ പുരസ്കാരഅവാർഡിന് അഭിനവ് ,ഹേമന്ത് കൃഷ്ണയും അർഹരായി.2017-18ലെ രാഷ്ട്രപതി അവാർഡിന് ആഷിക്ക് ജോസും അർഹനായി. സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഏറ്റവും നല്ല രീതിയിൽ തന്നെ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

2022നവംബർ 24, 25,26 തീയതികളിൽ നമ്മുടെ സ്കൂളിൽ സ്കൗട്ട് മാസ്റ്റർ മായ ടീച്ചറുടെയും ഗൈഡ്സ് ക്യാപ്റ്റൻ മിനി NJ ടീച്ചറുടെയും നേതൃത്വത്തിൽ ത്രിദിന സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ് കാലത്ത് 8 മണിക്ക് ആരംഭിച്ചു.HM തോമസ് മാസ്റ്റർ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഫ്ലാഗ് ഉയർത്തി, ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശേഷം ഗൈഡ്സ്‌ ക്യാപ്റ്റൻ മിനി NJടീച്ചർ റെക്കോർഡ് ബുക്കിനെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. 11 മണിക്കുള്ള സ്നാക്സിനു ശേഷം റിട്ടയേഡ് സ്കൗട്ട് മാസ്റ്റർ ലീന ടീച്ചറുടെ നേതൃത്വത്തിൽ ഗാഡ്ജെറ്റ്, ടെന്റ്,ഷെൽട്ടർ തുടങ്ങിയവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾ വളരെ സന്തുഷ്ടരായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം ലീന ടീച്ചർ മേപ്പിംഗ്, ബാൻഡേജ്, റോപ്പിംഗ് മുതലായവയെ കുറിച്ച് ക്ലാസ് തുടർന്നു. നാലു മണിക്കുള്ള ചായയ്ക്കുശേഷം സ്കൗട്ട് മാസ്റ്റർ മായ ടീച്ചർക്ലാസ് നയിച്ചു.5:45 ന് വൈകീട്ടുള്ള ക്യാമ്പ് ഫയറോടുകൂടി ആദ്യദിനത്തെ ക്യാമ്പ് അവസാനിച്ചു. 25-11-2022 വെള്ളി -6.30ന് ഉള്ള ബിപി എക്സസൈസോടുകൂടി ക്യാമ്പ് ആരംഭിച്ചു. ഏഴുമണിക്ക് ഫ്ലാഗ് ഹോസ്റ്റിങ്ങിനു ശേഷം സ്കൗട്ട് മാസ്റ്റർ മായ ടീച്ചറും ഗൈഡ് ക്യാപ്റ്റൻ മിനി ടീച്ചറും അടുത്ത സെഷൻ കൈകാര്യം ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം സ്കൂളിന്റെ 10 കിലോമീറ്റർ പരിധിയിൽ വരുന്ന മാട്ടുമലയിലേക്ക് കാൽനടയായി ഹൈക്ക് നടത്തി.5:45 ന് ഫ്ലാഗ് താഴ്ത്തിയതിനുശേഷം ക്യാമ്പ് ഫയറോടുകൂടി അന്നത്തെ ക്യാമ്പ് അവസാനിച്ചു. 26-11-2022 ശനി രാവിലെ 7 മണിക്ക് ഫ്ലാഗ് ഹോസ്റ്റിങ് ശേഷം മതസൗഹാർദ്ദ പ്രാർത്ഥന നടത്തി. ശേഷം സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി. കാലത്ത് 10:00 മണിക്ക് ഫ്ലാഗ് താഴ്ത്തി വിടവാങ്ങൽ ചടങ്ങോട് കൂടി ത്രിദിന ക്യാമ്പ് അവസാനിച്ചു.

സ്കൗട്ട് & ഗൈഡ്സ്
ഗൈഡ്സ് ക്യാമ്പ്
22071 scouts2.jpeg
22071 scouts3.jpeg
22071 scouts5.jpeg
22071 scouts6.jpeg
സ്കൗട്ട് അംഗങ്ങൾ
സ്കൗട്ട് അംഗങ്ങൾക്കുള്ള ക്ലാസ്സ്
സ്കൗട്ട് അംഗങ്ങൾ നടന്ന ജംബോ റെറ്റിൽ