മാതാ എച്ച് എസ് മണ്ണംപേട്ട/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ

2023ജനുവരിയിൽ സ്കൂളിൽ ഔഷസസ്യങ്ങളുടെ തോട്ടം നിർമ്മിച്ചു. നമ്മുടെ ചുറ്റുപാടും കാണുന്ന കറ്റാർവാഴ, തുളസി, ആടലോടകം, മഞ്ഞൾ, ഇഞ്ചി, ചെറൂള, സർപ്പഗന്ധി, തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നിലവിൽ ഔഷധ തോട്ടത്തിലുള്ളത്. നമ്മുടെ ചുറ്റുപാടും വീട്ടു പരിസരങ്ങളിലും കാണുന്ന ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക, വീടുകളിൽ ഇത്തരം സസ്യങ്ങൾ വച്ചുപിടിപ്പിക്കുക, ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താൽപര്യവും അറിവും ജനിപ്പിക്കാൻ ആണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. അധ്യാപക പരിശീലനത്തിന് വന്ന അധ്യാപകർ, 5 ,6, 7 ക്ലാസുകളിലെ കുട്ടികൾ മറ്റ് അധ്യാപകർ എന്നിവരാണ് ഇതിൽ നേതൃത്വം കൊടുത്തത് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 2021- 22 അധ്യയന വർഷത്തിലെ ഇക്കോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. ഓൺ ലൈൻ ആയിട്ടാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്. നമ്മൾ എങ്ങനെ പ്രകൃതിയെ സ്നേഹിക്കണം , സംരക്ഷിക്കണം എന്നതിനെക്കുറിച്ച് ഒരു സെമിനാർ നടത്തി. കുട്ടികളോട് വീടിന് ചുറ്റുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്ക്കരിക്കാനുള്ള നിർദ്ദേശം നൽകി. ജൂൺ 5 ന് വാട്സപ്പിൽ ചെടി നടാതെ നിങ്ങളുടെ വീട്ടിൽ സൗകര്യപ്രദമായ സ്ഥലത്ത് ചെടി നടാൻ നിർദ്ദേശം നൽകി.

ജൂൺ 5 പരിസ്ഥിതി ദിനാചരണം

ഒരു വിശേഷാൽ അസംബ്ലിയോടു കൂടിയാണ് സംഘടിപ്പിക്കപ്പെട്ടത്.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ഏതെല്ലാം വിധത്തിൽ പരിസ്ഥിതി സംരക്ഷണ യജ്ഞത്തിൽ പങ്കുകാരാകാം എന്നും എച്ച്.എം.ആനീസ് ടീച്ചർ സ്വാഗത പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.തുടർന്ന് എന്റെ മരം പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ അങ്കണത്തിൽ വ്യക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈ വിതരണവും നടത്തി. അന്നേ ദിവസം തന്നെ പുതിയ അധ്യയന വർഷത്തേക്കുള്ള പരിസ്ഥിതി അംഗങ്ങളെ തെരഞ്ഞെടുത്തു.
പ്രസിഡൻറ്: ക്രിസ്റ്റോ ഡേവിസ്
സെക്രട്ടറി: അൽജി ജോർജ്ജ്
പരിസ്ഥിതി ക്ലബ് അംഗങ്ങളെല്ലാവരും കൂടി അവർ ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ച് അവർക്കൊരു രൂപരേഖ നല്കി. എല്ലാ ദിവസങ്ങളിലും ക്ലാസ്സ് റൂം വ്യത്തിയാക്കുന്നതിലും സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിനും നേതൃത്വം നല്കുക, ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കുക, നിയന്ത്രിതമായ ജലവിനിയോഗം ശ്രദ്ധിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കണം എന്ന് നിർദ്ദേശിച്ചു കൊണ്ട് യോഗം പിരിച്ചുവിട്ടു. കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവൽകരണ പോസ്റ്റർ പ്രകാശനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്ത്വത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാർത്ഥികൾ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമിൽ 2ദിവസത്തെ പഠനക്യാമ്പിൽ 50 വിദ്യാർത്ഥികളും 3 അധ്യാപരും പങ്കെടുത്തു. പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെകുറിച്ച് ബോധവൽകരണക്ലാസ്സ് നടത്തി. അളഗപ്പകൃഷിഭവന്റെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ 'വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി നടപ്പിലാക്കി. വിദ്യാർത്ഥകൾ വായനശീലം വളർത്തുന്നതിനും അറിവു പകരുന്നതിനുമായി ഈ വിദ്യാലയത്തിലേക്കുള്ള പാത്രം സ്പോൺസർഷിപ്പ് മുഖേന ലഭിച്ചു. നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു. പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ ' വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം ' പദ്ധതി നടപ്പിലാക്കി.ഹെൽത്ത് സെന്ററിൽനിന്നും ലഭ്യമായ അയേൺ ഗുളിക എല്ലാ തിങ്കളാഴ്ച്ചകളിലും നൽകിവരുന്നു. ആഴ്ചയിൽ രണ്ട് ദിവസം തിളപ്പിച്ചാറിയ പാലും എല്ലാ ദിവസവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികൾക്ക് വിതരണം ചെയ്യുന്നു. ക്ലബിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെകുറിച്ച് ബോധവൽകരണക്ലാസ്സ് നടത്തി. വിദ്യാർത്ഥകൾ വായനശീലം വളർത്തുന്നതിനും അറിവു പകരുന്നതിനുമായി ഈ വിദ്യാലയത്തിലേക്കുള്ള പാത്രം സ്പോൺസർഷിപ്പ് മുഖേന ലഭിച്ചു.2014-15 അധ്യയനവർഷം മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സ്ക്കൂളിൽ ശ്രീമതി.എം. കെ ലൂസി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഔഷധക്ലബ് രൂപീകരിക്കുകയും ഇരുന്നൂറോളം കുട്ടികൾ അംഗങ്ങളാകുകയും ചെയ്തു. ഔഷധസസ്യങ്ങളെ ഇളംതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂൾ ക്യാമ്പസിൽ നൂറോളം ഔഷധസസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടന കർമ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം.എൽ.എ യാണ് നിർവ്വഹിച്ചത്. ഇതിന് വരുന്ന മുഴുവൻ ചിലവും ഏറ്റെടുത്ത് നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്. അതുപോലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്കൂളിലെ 50 കുട്ടികൾക്ക് സൗജന്യമായി അഞ്ച് കോഴികുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. 'ഓറ'യുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ചൊവ്വാഴ്ച്ചകൾതോറും ബോധവത്ക്കരണ ക്ലാസ്സുകളും കൗൺൺസിലിങ്ങും കൊടുത്ത് ക്യാമ്പിൽ പങ്കെടുപ്പിച്ച് ആ കുട്ടികളെ സ്ക്കൂളിലെ സിൽവർ സ്റ്റാർ ആക്കി മാറ്റിയെടുക്കാൻ നമുക്ക് കഴിഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീർത്തട പരിപാലന പരിപാടിയുടെ ഭാഗമായി നമ്മുടെ സ്ക്കൂളിൽ 3,68,700 രൂപ ചെലവിൽ 90,000 ലിറ്റർ ജലസംഭരണശേഷിയുള്ള ഒരു മഴവെള്ളസംഭരണി നിർമ്മിച്ചു. ഇതിന്റെ ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം എം. എൽ.എ പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു.

പ്രമാണം:Biodiversity Matha HS MPTA.pdf