മാതാ എച്ച് എസ് മണ്ണംപേട്ട/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2020 പ്രവർത്തനങ്ങൾ

1) ജെ.ആർ.സി.സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ " മാസ്ക്ക് ചാലഞ്ച് " നടത്തി. എല്ലാ 36 ജെ.ആർ.സി.കുട്ടികളും 10 മാസ്ക് വീതം നിർമ്മിച്ച് ചേർപ്പ് ഉപജില്ലാ കോഡിനേറ്റർക്ക് നൽകി. 2. പറവകൾക്കൊരു പാനപാത്രം എന്ന പദ്ധതി ജെ.ആർ.സി. വിദ്യാർത്ഥികൾ മാർച്ച് മാസം നടത്തി. വേനൽക്കാലത്ത് കിളികൾക്ക് ഒരു പാത്രം വെള്ളം മരത്തിൻ മേൽ കെട്ടി തൂക്കി വയ്ക്കുന്ന പദ്ധതി നടപ്പാക്കി.

2021 പ്രവർത്തനങ്ങൾ 1) ഈ വർഷം ജൂൺ 5 ന് എൻ്റെ മരം എന്ന പദ്ധതി നടപ്പാക്കി . ഓരോ മാസവും ആ മരത്തിന്റെ വളർച്ച എഴുതി വയ്ക്കാനുള്ള ഷീറ്റ് കുട്ടികൾക്ക് നൽകി. 2) കൊറോണക്ക് ശേഷം സ്കൂൾ തുറന്ന നവംബർ 1 ന് ജെ.ആർ.സി. കുട്ടികൾ വോളൻറ്റിയർ ആയി നല്ല പ്രവർത്തനം കാഴ്ചവെച്ചു. 3) ജനുവരി 4 സ്കൂൾ ആനിവേഴ്സറിക്ക് ജെ.ആർ.സി. കുട്ടികൾ സ്തുത്യർഹമായ സേവനം കാഴ്ചവച്ചു.

27/8/16ൽ റെഡ് ക്രോസ് സംഘടന രൂപികരിച്ചു. റെഡ് ക്രോസിന്റെ പ്രധാന്യത്തെക്കുറിച്ചും ഫസ്റ്റ് എയ്ഡിനെകുറിച്ചും കുട്ടികളെ ബോധവൽക്കരണം നടത്തി.മണ്ണുംപേട്ട മാതഹൈസ്കൂളിൽ ജെ.ആർ.സി.യുടെ ഒരു യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട് .നേറ്റ് പാക് ആൻറ് ജെ.ആർ.സി.സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷയെക്കുറിച്ചും പ്രഥമ ശുശ്രൂഷയെക്കുറിച്ചും നടത്തിയ ബോധവത്ക്കരണ ക്ലാസ്സിൽ സ്ക്കൂളിലെ സി ലെവൽ വിദ്യാർത്ഥികൾ പങ്കെടുത്തു.സ്ക്കൂളിൽ വെച്ച് നടന്ന ഉപജില്ലാ കലോത്സവത്തിലും സ്ക്കൂൾ ആ നിവേഴ്സറിയിലും ജെ.ആർ.സി.അംഗങ്ങൾ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചു.സ്ക്കൂൾ അങ്കണത്തിൽ ഒരു മനോഹരമായ ഉദ്യാനം ഒരുക്കുന്നതിലും ജെ.ആർ.സി.അംഗങ്ങളുടെ പ്രയത്നം വളരെ വലുതാണ്.ഇപ്പോൾ ആകെ 24അംഗങ്ങൾ ഉണ്ട്. JRC Club ൻ്റെ ആഭിമുഖ്യത്തിൽ " മാസ്ക്ക് ചാലഞ്ച് " നടത്തി. എല്ലാ 36 JRC കുട്ടികളും 10 മാസ്ക് വീതം നിർമ്മിച്ച് ചേർപ്പ് ഉപജില്ലാ കോഡിനേറ്റർക്ക് നൽകി. പറവകൾക്കൊരു പാനപാത്രം എന്ന പദ്ധതി JRC വിദ്യാർത്ഥികൾ മാർച്ച് മാസം നടത്തി.

വേനൽക്കാലത്ത് കിളികൾക്ക് ഒരു പാത്രം വെള്ളം മരത്തിൻ മേൽ കെട്ടി തൂക്കി വയ്ക്കുന്ന പദ്ധതി നടപ്പാക്കി.

റെഡ് ക്രോസ്