ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /വിദ്യാരംഗം കലാസാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്

പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ വളർത്താനും, അവരിലെ വിവിധതരത്തിലുള്ള കഴിവുകൾ കണ്ടെത്തുന്നതിനുമായി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ കാര്യക്ഷമമായി നടന്നു വരുന്നു.

വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കീഴിൽ നടത്തിയ ഒരു പ്രധാന പരിപാടിയായിരുന്നു. വായനാദിനത്തിൽ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. വാ‌യനാവാരാചരണവും അതിനോടനുബന്ധിച്ച് വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമത്സരം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയവ നടത്തി. അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, നമ്മുടെ അയൽ സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ ഭാഷാദ്ധ്യാപകനുമായ ശ്രീ.സലീം സാർ ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥി. പ്രമുഖരായ സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും കുട്ടികൾക്ക് പരിചയപ്പെടുത്തി.


                                                                                      അദ്ധ്യാപകദിനം                 
                                             


വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തനായി നടത്തിയ മറ്റൊരു പ്രധാന പരിപാടിയായിരുന്നു അദ്ധ്യാപകദിനം. അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുൻ ഭാഷാദ്ധ്യാപകനുമായ ശ്രീ.കാസിം വാടാനപ്പള്ളിയും സംസ്ഥാന പ്രധാനാദ്ധ്യാപക അവാർഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകനുമായ ശ്രീ. കെ. കോയ എന്നിവർ ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥികൾ. അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ച നമ്മുടെ സ്കൂളിന്റെ ഈ രണ്ട് മുൻ അദ്ധ്യാപകരേയും ഹെഡ്മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു.