ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                        2018 - 19  


കൺവീനർ: ജാഫർ. എ

ജോയിൻറ് കൺവീനർ: അബ്ദുൽ ഗഫൂർ. പി

സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് യാസിർ (10 ഇ)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അമിത മന (7 ബി)



                                                                                        2017 - 18  


കൺവീനർ: അബ്ദുൽ നാസർ. ടി

ജോയിൻറ് കൺവീനർ: ബിന്ദു. എ.പി

സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് അർഫാബ് (10 ബി )

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ആവണി (6 എ)




സ്റ്റാഫ് ടൂർ



                         


2017-18 അക്കാദമിക വർഷത്തെ സ്റ്റാഫ് ടൂർ മാർച്ച് 29 ന് (വ്യാഴം) ആലപ്പുഴയിലേക്ക് നടത്തി. രാവിലെ ആറുമണിക്ക് യാത്ര ആരംഭിച്ചു. സെക്രട്ടറി കെ. മുനീർ സാറുടെ നേതൃത്വത്തിലായിരുന്നു യാത്ര. കുട്ടികളടക്കം നൂറോളം അംഗങ്ങൽപങ്കെടുത്തു. പുലർച്ചെ ഒരു മണിയോടു കൂടി സ്കൂളിൽതിരിച്ചെത്തി. യാത്രയും, ബോട്ടിംഗ‌ും എല്ലാവർക്കും വളരെ ആസ്വാദ്യകരമായിരുന്നു.





പഠനയാത്ര – പ്രൈമറി വിഭാഗം



                                          



പ്രൈമറി വിഭാഗം പഠനയാത്രാകൺവീനർ സി. പി. സൈഫുദ്ദീൻ സാറുടെ നേതൃത്വത്തിൽ 94 വിദ്യാർത്ഥികളും (49 പെൺകുട്ടികളും 45 ആൺകുട്ടികളും) 11 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം രണ്ട് ബസ്സുകളിലായി ഫെബ്രുവരി 14, 15 (ബുധൻ, വ്യാഴം) തിയതികളിലായി തൃശ്ശൂർ, എർണ്ണാംകുളം, കൊച്ചി എന്നീ സ്ഥലങ്ങളിലേക്ക് 2018-19 അക്കാദമിക വർഷത്തെ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ പഠനയാത്ര നടത്തി.


14 ന് (ബുധൻ) വൈകീട്ട് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.


തൃപ്പൂണിത്തുറ ഹിൽ പാലസ്, ലുലു മാൾ, മെട്രോ റെയിൽ, സ്കൂബി‍ഡെ കിറ്റക്സ് ലുങ്കി, അന്നാ അലൂമിനിയം, ബോൾഗാട്ടി പാലസ്, മറൈൻ ഡ്രൈവ്, പാർക്ക്, ബോട്ടിംങ് എന്നിവ സന്ദർശിച്ചു. എന്നും ഓർമ്മിക്കാനുള്ള നല്ലനല്ല അനുഭവങ്ങൾ വിദ്യാർത്ഥികളും അദ്ധ്യാപകരും യാത്രയിലുടനീളം പങ്കുവെച്ചു.


15 ന് (വ്യാഴം) വൈകീട്ട് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.




പഠനയാത്ര – ഹൈസ്കൂൾ വിഭാഗം



                                        



പഠനയാത്രാകൺവീനർ അബ്ദുൽ നാസർ സാറുടെ നേതൃത്വത്തിൽ 142 വിദ്യാർത്ഥികളും (41 പെൺകുട്ടികളും 101 ആൺകുട്ടികളും) 11 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം മൂന്ന് ബസ്സുകളിലായി നവംബർ 10, 11, 12 ന് (വെള്ളി, ശനി, ഞായർ) തിയതികളിലായി ചിക്മംഗളൂർ, കുടക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2017-18 അക്കാദമിക വർഷത്തെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠനയാത്ര നടത്തി.


10 ന് (വെള്ളി) രാവിലെ ആറുമണിക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.


ആദ്യ ദിവസം ചിക്മംഗളൂരും രണ്ടാം ദിവസം കുടകുമായിരുന്നു സന്ദർശിച്ചത്.


ഹാരി റിവർ ഫോൾ, സെഡ് പോയന്റ്, പാർക്ക്, പൂന്തോട്ടം, ബാംബൂ ഫോറസ്റ്റ്, ഡിയർ പാർക്ക്, കുടകിലെ തണുത്ത കാലാവസ്ഥ, കോടമഞ്ഞ്, സുന്ദരമായ പ്രകൃതി, ആട്ഫാം, വിദ്യാർത്ഥികളും അദ്ധ്യാപകരും ഒന്നിച്ചുള്ള യാത്ര, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതുമെല്ലാം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എന്നും ഓർമ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.


12 (ഞായർ) ന് പുലർച്ചക്ക് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.




                                                                                        2016 - 17


കൺവീനർ: ജാഫർ. എ

ജോയിൻറ് കൺവീനർ: സൈഫുദ്ദീൻ. എം.സി

സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് അർഫാബ് (9 ബി )

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: രുദ്ര



പഠനയാത്ര – പ്രൈമറി വിഭാഗം


                                   


പഠനയാത്രാകൺവീനർ എം. സി. സൈഫുദ്ദീൻ സാറുടെ നേതൃത്വത്തിൽ 90 വിദ്യാർത്ഥികളും (52 പെൺകുട്ടികളും 38 ആൺകുട്ടികളും) 15 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം ജനുവരി 21 ന് (ശനി) രണ്ട് ബസ്സുകളിലായി മലപ്പുറം ജില്ലയിലെ മിനി ഊട്ടി, പാലക്കാട് ജില്ലയിലെ മലമ്പുഴ ടാം, പാലക്കാട് ടിപ്പു സുൽത്താൻ കോട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2016-17 അക്കാദമിക വർഷത്തെ പ്രൈമറി വിഭാഗം പഠനയാത്ര നടത്തി.


രാവിലെ 06 ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.


മിനി ഊട്ടിയിലെ തണുത്ത കാലാവസ്ഥയും, കോടമഞ്ഞും, സുന്ദരമായ പ്രകൃതി, പാലക്കാട് ടിപ്പു സുൽത്താൻ കോട്ടയും കോട്ടയിലെ മ്യുസിയവും ജയിലും പുതുതായി കണ്ടെടുത്ത വെടിയുണ്ടകളും മരങ്ങളും നടപ്പാതയും കാഴ്ചകളും മലമ്പുഴ ടാമും പൂന്തോട്ടവും പാർക്കും യാത്രയും സ്കൂളിൽ നിന്ന് ഉണ്ടാക്കി കൊണ്ടുപോയ ഭക്ഷണം എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒന്നിച്ചിരുന്ന് കഴിച്ചതുമെല്ലാം വിദ്യാർത്ഥികൾക്ക് എന്നും ഓർമ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു. പ്രത്യേഗിച്ചും മലമ്പുഴ ടാമിലെ റോപ്പ്‌വേയിലെ പാർക്കിനും പൂന്തോട്ടത്തിനും മുകളിലൂടെ ടാം മുഴുവൻ ചുറ്റിയുള്ള യാത്ര.


10.30 ഓടുകൂടി യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.





പഠനയാത്ര – ഹൈസ്കൂൾ വിഭാഗം



പഠനയാത്രാകൺവീനർ എ. ജാഫർ സാറുടെ നേതൃത്വത്തിൽ 83 വിദ്യാർത്ഥികളും (40 പെൺകുട്ടികളും 43 ആൺകുട്ടികളും) 9 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം രണ്ട് ബസ്സുകളിലായി ഡിസംബർ 27, 28, 29 ന് (ചൊവ്വ, ബുധൻ, വ്യാഴം) ദിവസങ്ങളിലായി മൈസൂർ, കുടക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2016-17 അക്കാദമിക വർഷത്തെ പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെ പഠനയാത്ര നടത്തി.


27 ന് (ചൊവ്വ) രാത്രി പത്തുമണിക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.


ആദ്യ ദിവസം മൈസൂരും രണ്ടാം ദിവസം കുടകുമായിരുന്നു സന്ദർശിച്ചത്.


മൈസൂർ മൃഗശാല, വോഡയാർ രാജവംശത്തിന്റെ കോട്ട, പാർക്ക്, പൂന്തോട്ടം, മ്യുസിയം, വാട്ടർ ഫൗണ്ടയിൻ, ടാം, ത്രിവേണിസംഘമം, ടിപ്പു സുൽത്താൻ പണികഴിപ്പിച്ച വെള്ളം നിറക്കുന്ന ജയിൽ, കുടകിലെ തണുത്ത കാലാവസ്ഥ, കോടമഞ്ഞ്, സുന്ദരമായ പ്രകൃതി, ആട്ഫാം, വിദ്യാർത്ഥികളും അദ്ധ്യാപകരും ഒന്നിച്ചുള്ള യാത്ര, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതുമെല്ലാം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എന്നും ഓർമ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.


29 (വ്യാഴം) ന് പുലർച്ചക്ക് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.





പഠനയാത്ര – പരിസ്ഥിതിക്ലബ്ബ്


                                                


പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ ക്ലബ്ബ് കൺവീനർ ചിത്ര ടീച്ചറുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ ഈങ്ങാംപുഴ ഫോറസ്റ്റിലേക്ക് പരിസ്ഥിതിക്ലബ്ബ് അംഗങ്ങൾ ഒരു ഏകദിന പിക്‌നിക് നടത്തി. പ്രൈമറി, ഹൈസ്കുൾ വിഭാഗങ്ങളിൽ നിന്നായി അറുപതിൽ അധികം വിദ്യാർത്ഥകളും അദ്ധ്യാപകരായ എം. ജാസ്മിൻ, ആയിഷ രഹ്‌ന, അബ്ദുൽ ഗഫൂർ എം. സി. സൈഫുദ്ദീൻ എന്നിവരും വ്യാഴായ്ച രാവിലെ 8.30 ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.


പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ നടത്തിയ ഈ പിക്‌നിക്കും അവിടെ വച്ചുകിട്ടിയ ഫോറസ്റ്റ് ഓഫീസർമാരുടെ ക്ലാസ്സും കാട്ടിനുള്ളിലൂടെ മരങ്ങൾക്കും പാറകൾക്കും അരുവികൾക്കും ഇടയിലൂടെയുള്ള യാത്രയും നാട്ടിൽ കാണാത്ത പലതരത്തിലുള്ള പക്ഷികളേയും ജീവികളേയും കണ്ടതും അവയുടെ ശബ്ദങ്ങളും കാട്ടിലുണ്ടായ വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണവും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എന്നും ഓർമ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.


കൃത്യം 7.30 ന് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.