പായിപ്പാട് ഗവ യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

വാർഴത്തോളമായി നാടിന്റെ എല്ലാ വികസന സാമൂഹിക പ്രവർത്തനങ്ങളിലും സ്കൂളിന്റെ മുദ്രപതിപ്പിച്ചിരുന്നു ..

പായിപ്പാട് ഗവ യുപിഎസ്
33313-2.JPG
വിലാസം
നാലുകോടി

നാലുകോടി പി.ഒ.
,
686548
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ9961785755
ഇമെയിൽgovtupspaippadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്33311 (സമേതം)
യുഡൈസ് കോഡ്32100100604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് പി.ജി.
പി.ടി.എ. പ്രസിഡണ്ട്കലേഖ ശ്യാം
അവസാനം തിരുത്തിയത്
05-03-2024Govtupspaippadu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ പായിപ്പാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പായിപ്പാട് ഗവൺമെന്റ് യു. പി. എസ് പായിപ്പാട്. അധ്യാപക-അനധ്യാപക ജീവനക്കാരായി 11 പേ൪ സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിലായി പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 65 വിദ്യാർത്ഥികളാണ് ഉള്ളത്.

ചരിത്രം

സ്കൂൾ സ്ഥാപിച്ചത് 1893 ൽ ആണ്. ശ്രീമാൻ മന്നത്ത് പദ്മനാഭൻ പിള്ള ദീർഘകാലം അധ്യാപകനായി സ്കൂളിന്റെ ചരിത്രം സ്വർണലിപികളിൽ എഴുതി ചേർത്തു. 130 വാർഴത്തോളമായി നാടിന്റെ എല്ലാ വികസന സാമൂഹിക പ്രവർത്തനങ്ങളിലും സ്കൂളിന്റെ മുദ്രപതിപ്പിച്ചിരുന്നു ..

ഭൗതികസൗകര്യങ്ങൾ

നാല് ബ്ലോക്കുകളായി 16 മുറികൾ, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, പാചകപ്പുര, കളിസ്ഥലം എന്നിവ ഉണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിന് പാർക്ക്‌ സംവിധാനം ഉണ്ട്. ജൈവവൈവിദ്ധ്യപാർക്ക്‌, ജൈവ കൃഷിതോട്ടം എന്നിവ പ്രതേകതകൾ ആണ്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ സഹകരണത്തോടെ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനം ഉണ്ട്. CWSN കുട്ടികൾക്കായി പുതിയ ക്ലാസ്മുറിയും ശുചിമുറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സുരലിഹിന്ദി
  • ദിനാചരണങ്ങൾ
  • ശാസ്ത്രക്ലബ് & പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സാമൂഹിക ഇടപെടലുകൾ
  • കായികക്ലബ് , പ്രവർത്തനങ്ങൾ

വഴികാട്ടി

തിരുവല്ല റെയിൽവേസ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ സഞ്ചരിച്ചു അല്ലെങ്കിൽ ചങ്ങനാശ്ശേരി റെയിൽവേസ്റ്റേഷനിൽ നിന്നും 7 കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താവുന്നതാണ്. തിരുവല്ല KSRTC ബസ് സ്റ്റാൻഡിൽ നിന്നും 8 കിലോമീറ്റർ, ചങ്ങനാശ്ശേരി (പെരുന്ന) ബസ് സ്റ്റാൻഡിൽ നിന്നും 6 .5 കിലോമീറ്റർസഞ്ചരിച്ചു സ്കൂളിൽ എത്താവുന്നതാണ് . തിരുവല്ല KSRTC അല്ലെങ്കിൽ ചങ്ങനാശ്ശേരി (പെരുന്ന) ബസ് സ്റ്റാൻഡിൽ നിന്നും നാലുകോടിയിലേക്കു ബസ് കിട്ടുന്നതാണ് .നാലുകോടി ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ പെരുംതുരുത്തി ഭാഗത്തേക്ക് സഞ്ചരിച്ച് കൊല്ലാപുരം ജംഗ്ഷൻ എത്തി ഇടതുവശം ഉള്ള റോഡിലൂടെ 100 മീറ്റർ സഞ്ചരിച്ചു സ്കൂളിലെത്താം .

Loading map...

"https://schoolwiki.in/index.php?title=പായിപ്പാട്_ഗവ_യുപിഎസ്&oldid=2152656" എന്ന താളിൽനിന്ന് ശേഖരിച്ചത്